ഭാഗം- 1 1942-43 കാലഘട്ടം, അന്ന് ബോംബെ നഗരത്തിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് പലരീതിയിലുള്ള രോഗങ്ങൾ പിടിപെടുന്നത് നിത്യസംഭവമായി. രോഗങ്ങളുടെ കാരണം ചികഞ്ഞ അധികാരികൾക്ക് പ്രശ്നത്തിന്റെ ഉറവിടം അവർ നിത്യവും കുടിക്കുന്ന പാലാണ് എന്നത് വ്യക്തമായി. പാലിന്റെ സാമ്പിൾ ശേഖരിച്ച് ഇഗ്ലണ്ടിലേക്ക് അയച്ചപ്പോൾ

ഭാഗം- 1 1942-43 കാലഘട്ടം, അന്ന് ബോംബെ നഗരത്തിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് പലരീതിയിലുള്ള രോഗങ്ങൾ പിടിപെടുന്നത് നിത്യസംഭവമായി. രോഗങ്ങളുടെ കാരണം ചികഞ്ഞ അധികാരികൾക്ക് പ്രശ്നത്തിന്റെ ഉറവിടം അവർ നിത്യവും കുടിക്കുന്ന പാലാണ് എന്നത് വ്യക്തമായി. പാലിന്റെ സാമ്പിൾ ശേഖരിച്ച് ഇഗ്ലണ്ടിലേക്ക് അയച്ചപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗം- 1 1942-43 കാലഘട്ടം, അന്ന് ബോംബെ നഗരത്തിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് പലരീതിയിലുള്ള രോഗങ്ങൾ പിടിപെടുന്നത് നിത്യസംഭവമായി. രോഗങ്ങളുടെ കാരണം ചികഞ്ഞ അധികാരികൾക്ക് പ്രശ്നത്തിന്റെ ഉറവിടം അവർ നിത്യവും കുടിക്കുന്ന പാലാണ് എന്നത് വ്യക്തമായി. പാലിന്റെ സാമ്പിൾ ശേഖരിച്ച് ഇഗ്ലണ്ടിലേക്ക് അയച്ചപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗം- 1

1942-43 കാലഘട്ടം, അന്ന് ബോംബെ നഗരത്തിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് പലരീതിയിലുള്ള രോഗങ്ങൾ പിടിപെടുന്നത് നിത്യസംഭവമായി. രോഗങ്ങളുടെ കാരണം ചികഞ്ഞ അധികാരികൾക്ക് പ്രശ്നത്തിന്റെ ഉറവിടം അവർ നിത്യവും കുടിക്കുന്ന പാലാണ് എന്നത് വ്യക്തമായി. പാലിന്റെ സാമ്പിൾ ശേഖരിച്ച് ഇഗ്ലണ്ടിലേക്ക് അയച്ചപ്പോൾ കിട്ടിയ പരിശോധനഫലവും ബോംബെ നിവാസികളായ ബ്രിട്ടീഷുകാരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ലണ്ടൻ നഗരത്തിലെ ഓടകളിൽ ഒഴുകുന്ന വെള്ളത്തേക്കാൾ മലിനമാണ് ബോംബെയിലെ പാൽ എന്നായിരുന്നു പരിശോധനഫലം. അതോടെ ബോംബെ നഗരത്തിലേക്ക് പലയിടങ്ങളിൽ നിന്നും ദിനംപ്രതിയെത്തുന്ന പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി വേഗത്തിൽ ആവിഷ്കരിക്കാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതരായി.

ADVERTISEMENT

നല്ല പാൽ തേടി ബ്രിട്ടീഷുകാർ കെയ്റയിൽ

വിശ്വസനീയമായതും വൃത്തിയുള്ളതുമായ പാൽ കൂടിയ അളവിൽ കിട്ടുന്ന ഒരു സ്രോതസിനു വേണ്ടിയുള്ള ബോംബെ ഗവൺമെന്റിനെ തിരച്ചിൽ എത്തിനിന്നത് ബോംബെ നഗരത്തിന് വടക്ക് 430 കിലോമീറ്റർ അകലെയുള്ള  കെയ്റ ജില്ലയിലായിരുന്നു (ഇന്ന് ഗുജറാത്തിലെ ഖേദ ജില്ല). അന്ന് കെയറ ബോംബെ പ്രവിശ്യയുടെ തന്നെ ഭാഗമായിരുന്നു, ഗുജറാത്ത് സംസ്ഥാനം രൂപീകൃതമാകുന്നത് പിന്നീടാണ്. അക്കാലത്ത് ഒരു മിൽക്ക് ഹബ്ബ് എന്ന ഖ്യാതി കെയ്റക്കുണ്ടായിരുന്നു. 1895ൽ ഒരു ഇംഗ്ലീഷുകാരൻ കെയ്റയിൽ ഒരു വെണ്ണ ഫാക്ടറി ആരംഭിച്ചിരുന്നു. അക്കാലത്ത് തന്നെ ഒരു  ജർമൻകാരൻ സമീപത്ത് ഒരു കസീൻ ഫാക്ടറിയും സ്ഥാപിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ  പ്ലാസ്റ്റിക് നിർമിക്കാൻ ഉപയോഗിച്ചിരുന്ന പാൽ പ്രോട്ടീനാണ് കസീൻ. ബട്ടണുകൾ, ഫൗണ്ടൻ പേനകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിക്കാൻ കസീൻ പ്ലാസ്റ്റിക് ഉപയോഗിച്ചു. 1926ൽ, പാഴ്സി വ്യവസായിയായിരുന്ന പെസ്റ്റോൺജി എഡുൽജി എന്ന വ്യക്തി വെണ്ണ നിർമിക്കുന്നതിനുള്ള ഒരു ഫാക്ടറിയും കെയ്റയിൽ സ്ഥാപിക്കുകയുണ്ടായി. അതാണ് പോൾസൺ എന്ന പേരിൽ ഡെയറി ബ്രാൻഡായി പിന്നീട് വളർന്നത്. നല്ല പാൽ തേടി കെയ്റയിലെത്തിയ ബ്രിട്ടീഷുകാരുടെ അന്വേഷണം അവസാനിച്ചത് പോൾസൺ എന്ന ഈ ഡെയറി സ്ഥാപനത്തിന് മുന്നിലായിരുന്നു.

ബോംബെ നഗരത്തിന് 430 കിലോമീറ്റർ അകലെയുള്ള കെയ്റയിൽനിന്ന് എല്ലാ ദിവസവും ബോംബെയിലേക്ക് പാൽ വിതരണം ചെയ്യാൻ കഴിയുമോ എന്നതായിരുന്നു പോൾസൺ കമ്പനിയോട് ബോബെയിലെ ബ്രിട്ടീഷ് അധികാരികളുടെ ചോദ്യം. ബോംബെ ഗവൺമെന്റ് ആവശ്യപ്പെട്ട രീതിയിലുള്ള ഒരു പാൽ ശേഖരണ വിതരണ രീതി അക്കാലം വരെ ഇന്ത്യയിൽ നടന്നിട്ടില്ലായിരുന്നു. എന്നാൽ പോൾസൺ ഡെയറി ആ വെല്ലുവിളി ഏറ്റെടുത്തു. പോൾസൺ ഡെയറി അവരുടെ  പ്ലാന്റിൽ പാൽ പാസ്ചറൈസ് ചെയ്യുകയും തണുത്ത വെള്ളത്തിൽ മുക്കിയ ഗണ്ണി ബാഗുകളിൽ പൊതിഞ്ഞ് ക്യാനുകളിൽ ബോംബെ മഹാനഗരത്തിലേക്ക് കയറ്റി അയക്കുകയും ചെയ്തു. കെയ്റയിൽ നിന്നും 430 കിലോമീറ്ററുകൾ അകലെയുള്ള ബോബെയിലേക്ക് ദ്രവപാൽ കയറ്റുമതി ചെയ്യാനുള്ള ഇദംപ്രഥമമായ ഈ പരീക്ഷണത്തോടെ 1945ൽ ബോംബെ മിൽക്ക് സ്കീം എന്ന പുതിയ പദ്ധതി ജനിച്ചു. ബോംബെ മിൽക്ക് സ്കീം പ്രവർത്തനങ്ങൾ സജീവമായതോടെ കെയ്റയിലെ പാലുൽപാദനം വീണ്ടും വർധിച്ചു.

ബോംബെയിൽ പാൽ വിറ്റ് പണക്കാരായി പോൾസൺ, ക്ഷീരകർഷകർക്ക് നഷ്ടം മാത്രം

ADVERTISEMENT

ബോംബെ മിൽക്ക് സ്കീം പദ്ധതിയിൽ മുഴുവൻ പാൽ വിതരണ കുത്തക പോൾസൺ ഡെയറിക്കായിരുന്നു. തങ്ങളുടെ പശുക്കളും എരുമകളും ചുരത്തുന്ന പാൽ കമ്പനി നിശ്ചയിക്കുന്ന വില വാങ്ങി കമ്പനിക്ക് നൽകുക എന്നല്ലാതെ ബോംബെ മിൽക്ക് സ്കീമിൽ കെയ്റയിലെ ക്ഷീരകർഷകർക്ക് പ്രത്യേക സ്ഥാനമേതും ഉണ്ടായിരുന്നില്ല. കർഷകരിൽ നിന്ന് ശേഖരിക്കുന്ന പാൽ മഹാനഗരത്തിൽ വിതരണം ചെയ്ത് പോൾസൺ കമ്പനി വലിയ അഭിവൃദ്ധി നേടിയെങ്കിലും നഗരത്തിൽ വിറ്റഴിക്കാൻ കമ്പനിക്ക് പാൽ നൽകിവരുന്ന ക്ഷീരകർഷകരുടെ സ്ഥിതി ദയനീയമായി തുടർന്നു. എന്നാൽ തങ്ങൾ കമ്പനിയിൽ നിന്ന് നേരിടുന്ന ചൂഷണത്തിന്റെ ആഴം അധികം താമസിയാതെ കെയ്റയിലെ ക്ഷീരകർഷകർ തിരിച്ചറിഞ്ഞു. പോൾസണും കമ്പനിയുടെ കരാറുകാരും പണത്തിന്റെ ഭൂരിഭാഗവും പോക്കറ്റിലാക്കിയതിനാൽ ഉപഭോക്തൃ വിലയുടെ ഒരു ഭാഗം മാത്രമേ തങ്ങളിലേക്കെത്തുന്നുള്ളൂവെന്ന് കർഷകർക്ക് വളരെ വേഗം മനസ്സിലായി. തങ്ങൾ കൊടിയ ചൂഷണത്തിന് ഇരയാവുന്ന സത്യം തിരിച്ചറിഞ്ഞതോടെ ഈ ചൂഷണം പ്രതിരോധിക്കണമെന്ന ആഗ്രഹം കർഷകരിൽ രൂക്ഷമായി.

പാൽ തരാം, പാടില്ല ചൂഷണം; ക്ഷീരകർഷകർ പ്രതിരോധത്തിലേക്ക്; ഊർജമായത് ദേശീയപ്രസ്ഥാനം 

തങ്ങൾ രാപകലില്ലാതെ അധ്വാനിച്ച്  ഉണ്ടാക്കുന്ന ഉൽപന്നത്തിനു മാന്യമായ വില നൽകണമെന്ന ആവശ്യം കർഷകർ പോൾസൺ കമ്പനിയോട് അഭ്യർഥിച്ചെങ്കിലും നടപ്പുരീതികളിൽ നിന്ന് പിന്മാറാൻ കമ്പനി തയാറായില്ല, അതോടെ ചൂഷണത്തിനെതിരെ സംഘടിത പ്രതിരോധം മാത്രമായി ക്ഷീരകർഷകരുടെ മുന്നിലുള്ള വഴി. കെയ്റയിലെ കർഷകർ തങ്ങൾ നേരിടുന്ന ചൂഷണത്തിന് അറുതികുറിക്കണം എന്ന ആവശ്യവുമായി നാട്ടുകാരനും സ്വാതന്ത്ര്യസമര പോരാട്ട നായകനുമായ സർദാർ വല്ലഭായ് പട്ടേലിന്റെ മുന്നിലെത്തി. ഉൽപാദനം മുതൽ വിപണനം വരെയുള്ള പാൽ ശൃംഖലയുടെ മുഴുവൻ നിയന്ത്രണവും കർഷകർക്കാണെന്നായിരുന്നു പട്ടേലിന്റെ മറുപടി. ക്ഷീരകർഷകരോട് ക്ഷീര സഹകരണ സംഘങ്ങൾ സംഘടിപ്പിക്കാൻ അദ്ദേഹം അഭ്യർഥിച്ചു, സഹകരണ പ്രസ്ഥാനം രൂപീകൃതമായാൽ കർഷകർ  ഉൽപാദിപ്പിക്കുന്ന പാലിന്റെ നിയന്ത്രണം കർഷകർക്ക് തന്നെ കിട്ടും. പോൾസൺ ഡെയറി നടത്തുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ അദ്ദേഹം തന്റെ സഹപ്രവർത്തകൻ മൊറാർജി ദേശായിയെ ചുമതലപ്പെടുത്തി. യുവസ്വാതന്ത്ര്യസമര സേനാനിയും കെയ്റ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് ചെയർമാനുമായ ത്രിഭുവൻദാസ് കിഷൻബായി പട്ടേലിനെ കെയ്റ ക്ഷീര സഹകരണ സംഘത്തിന്റെ തലവനായി മൊറാർജി ദേശായി കണ്ടെത്തി. ത്രിഭുവൻദാസ് സത്യസന്ധതയും നാട്ടുകാർക്കിടയിൽ ഏറെ ബഹുമാനവുമുള്ള ആളായിരുന്നു. ക്ഷീരകർഷകരെ സംഘടിപ്പിച്ച് അദ്ദേഹം സഹകരണപ്രസ്ഥാനം ആരംഭിച്ചു. താമസിയാതെ രണ്ടു സഹകരണസംഘങ്ങൾ രൂപീകരിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. 

ക്ഷീരകർഷക സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടും പോൾസൺ ഡെയറി ക്ഷീരകർഷകരോടുള്ള ചൂഷണം തുടർന്നു. കാരണം പാൽ അത്രയും നശിക്കുന്ന ചരക്കായതിനാൽ, കരാറുകാരൻ വാഗ്ദാനം ചെയ്യുന്ന വില കർഷകർക്ക് സ്വീകരിക്കേണ്ടിവന്നു എന്നതാണ് വാസ്തവം. മാത്രമല്ല തങ്ങളുടെ ഡെയറിയിൽ പാലെത്തിക്കുന്ന കർഷകർക്ക് കുറഞ്ഞ കൂലി നൽകാൻ പോൾസൺ ഡെയറി എപ്പോഴും എങ്ങനെയെങ്കിലും ഒരു വഴി കണ്ടെത്തുകയും ചെയ്യും. പാലിൽ ഈച്ചകൾ വീണെന്ന കാരണം പറഞ്ഞോ അല്ലെങ്കിൽ പാലിലെ കൊഴുപ്പിന്റെ അളവ് കുറവാണന്ന ന്യായം പറഞ്ഞുമെല്ലാമാകും കുറഞ്ഞ തുക നൽകുന്നത്. പ്രശ്നത്തിന് പരിഹാരമാവാതെ വന്നതോടെ ത്രിഭുവൻദാസ് പട്ടേലും കർഷകരും വീണ്ടും സർദാർ പട്ടേലിലിന് മുന്നിൽ ആവലാതികളുമായി മടങ്ങിയെത്തി. ചൂഷണം അവസാനിപ്പിക്കണമെങ്കിൽ ബോംബെ മിൽക്ക് മാർക്കറ്റ് പിടിച്ചെടുത്ത് പോൾസൺ ഡെയറിയെ ശ്വാശ്വതമായി കെയ്റയിൽ നിന്നും തുടച്ചുനീക്കുക എന്നതായിരുന്നു ഇത്തവണ അവർക്ക് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ പട്ടേലിൽ നിന്ന് കിട്ടിയ നിർദ്ദേശം. എങ്കിൽ മാത്രമേ കർഷകർക്ക് ബോംബെ മിൽക്ക് സ്കീമിൽ (ബിഎംഎസ്) സമ്മർദ്ദം ചെലുത്താൻ കഴിയൂ എന്ന് പട്ടേൽ കർഷകരെ ബോധ്യപ്പെടുത്തി. പക്ഷേ, അത് സാക്ഷാത്കരിക്കണമെങ്കിൽ ബോംബെ മിൽക്ക് മാർക്കറ്റ് പിടിച്ചെടുക്കുന്നത് ഉൾപ്പെടെ കർഷകർക്ക് മുന്നിൽ കടമ്പകൾ ഏറെയായിരുന്നു. എന്നാൽ അക്കാലത്ത് ഇന്ത്യയിൽ സജീവമായ ദേശീയ സാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ആവേശം കർഷകർക്ക് പോൾസണെതിരെ പോരാടാൻ ഊർജം പകർന്നു.

ADVERTISEMENT

പാൽ തെരുവിലൊഴുക്കി സമരം; ചൂഷണത്തിന് അറുതികുറയ്ക്കാൻ പാൽ സഹകരണസംഘങ്ങൾ; അമൂലിന്റെ പിറവി

1946, ജനുവരിയോടെ ഇനി പോൾസണിന് പാൽ വിൽക്കേണ്ടതില്ലെന്നും കെയ്റയിലെ എല്ലാ ഗ്രാമങ്ങളിലും പാൽ സഹകരണസംഘം സ്ഥാപിക്കുമെന്നും കെയ്റയിലെ ക്ഷീരകർഷകർ തീരുമാനിച്ചു. ഇങ്ങനെ രൂപീകരിക്കുന്ന ഗ്രാമീണ ക്ഷീര സഹകരണ സംഘങ്ങളുടെ യൂണിയൻ ആനന്ദ് ആസ്ഥാനമായി പ്രവർത്തിക്കുമെന്നും അവിടെ നിന്ന് കേന്ദ്രീകൃതമായി പാൽ സംസ്കരിച്ച് വിപണനം ചെയ്യാനുമായിരുന്നു തീരുമാനം. എന്നാൽ ബോബെ മിൽക്ക് സ്കീം പദ്ധതിയിൽ പോൾസൺ ഡെയറിയുടെ സ്വാധീനം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ കർഷകരുടെ പുതിയ തീരുമാനം ബോംബെ മിൽക്ക് സ്കീം അധികാരികൾ തള്ളി. ഈ നിലപാടിൽ പ്രതിഷേധിച്ച് കർഷകരുടെ ക്ഷീരസഹകരണ പ്രസ്ഥാനം 15 ദിവസത്തെ പണിമുടക്ക് നടത്തി. ഇതാണ് ചരിത്രത്തിൽ പ്രസിദ്ധമായ കെയ്റയിലെ പാൽ പണിമുടക്ക്. കർഷകർ പാൽ ശേഖരിച്ച് തെരുവിൽ ഒഴിച്ചെങ്കിലും ഒരു തുള്ളി പോലും പോൾസൺ ഡെയറിക്ക് നൽകിയില്ല. പോൾസണിന് പാൽ വിൽക്കുന്നതിനേക്കാൾ പാൽ തെരുവിൽ ഒഴിക്കുന്നതാണ് നല്ലത് എന്നതായിരുന്ന കർഷകരുടെ കൂട്ടായതീരുമാനം. പാൽ ലഭ്യത നിലച്ചതോടെ പോൾസൺ ഡെയറി അടച്ചുപൂട്ടലിന്റെ വക്കിലെത്തി. സമരം രൂക്ഷമായതോടെ ബോംബെ മിൽക്ക് സ്കീം അധികാരികൾക്ക് ക്ഷീരകർഷക സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി മനസിലായി. മുംബൈ മഹാനഗരത്തിന് പാൽ ലഭ്യത ഉറപ്പാക്കിയിരുന്ന ബോംബെ മിൽക്ക് സ്കീം പദ്ധതി തകരുമെന്ന ഘട്ടം വന്നതോടെ പ്രശ്നത്തിൽ ഇടപെടാൻ അധികാരികൾ നിർബന്ധിതരായി തീർന്നു. കർഷകരുടെ ആവശ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാൻ അവർ തയാറായി. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പാൽ വിപണിയായിരുന്ന ബോംബെ പോൾസൺ ഡെയറിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കെയ്റയിലെ കർഷകരുമായി നേരിട്ട് ബന്ധപ്പെട്ട് പാൽ ശേഖരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വളരെ പെട്ടെന്ന് മാറി മറിഞ്ഞു. 

ഒരു കൂട്ടം ഇന്ത്യൻ എരുമക്കർഷകർക്കും ഗാന്ധി തൊപ്പി ധരിച്ച അവരുടെ നേതാക്കൾക്കും ക്ഷീരമേഖലയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്നും പോൾസൺ ഡെയറിക്ക് പ്രാമുഖ്യമുള്ള പഴയ ക്രമീകരണത്തിലേക്ക് തന്നെ ക്രമേണ തിരിച്ചു പോകുമെന്നുമായിരുന്നു കർഷകരുമായി സഹകരിക്കുമ്പോൾ  ബ്രിട്ടീഷ് സർക്കാരിന്റെ പ്രതീക്ഷ. പക്ഷേ കാലം കാത്തുവച്ച ചരിത്രം മറ്റൊന്നായിരുന്നു. 1946ൽ ത്രിഭുവൻദാസ് പട്ടേൽ ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച് കെയറയിലെ കർഷകരെ സഹകരണ പാൽ സൊസൈറ്റികൾ രൂപീകരിക്കാൻ പ്രേരിപ്പിച്ചു. 1946 ഡിസംബറോടെ, അമുലിന്റെ ആദ്യ രൂപമായ കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (KDCMPUL) രൂപീകൃതമായി. അത് ഇന്ത്യയുടെ ക്ഷീരഭാവിയെ  തന്നെ മാറ്റിമറിച്ച ഒരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദകരാകാനുള്ള ഇന്ത്യയുടെ യാത്ര അവിടെ തുടങ്ങുകയായിരുന്നു.

നാളെ : മൂന്നര ദശലക്ഷം കർഷകർ അംഗങ്ങൾ, വാർഷികവരുമാനം 55000 കോടി; ഇത് അർജന്റീന ഫുട്ബോൾ ടീമിനെ വരെ സ്പോൺസർ ചെയ്ത ക്ഷീരകർഷക കൂട്ടായ്മ

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: History of Indian Dairy Farmers Association

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT