പാലിൽ പോരടിച്ച് അമുലും സംസ്ഥാനക്ഷീര സംഘങ്ങളും; ലക്ഷ്യം ‘ഒരു രാജ്യം, ഒരു പാൽ’ നയമോ?- പാലിൽ വിവാദച്ചുഴി
ഭാഗം 5 രാജ്യത്തെ ക്ഷീരസഹകരണ പ്രസ്ഥാനങ്ങളുടെയെല്ലാം പിറവിക്കു വഴി കാണിച്ച അമുലും സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളും തമ്മിലുള്ള വാഗ്പോരും മാർക്കറ്റ് യുദ്ധവുമാണ് ഇപ്പോൾ ക്ഷീരമേഖലയിൽ നിന്നുള്ള പ്രധാന വിഷയങ്ങളിലൊന്ന്. അമുൽ തങ്ങളുടെ പാൽ വിപണന ശ്യംഖല മറ്റു സംസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച്
ഭാഗം 5 രാജ്യത്തെ ക്ഷീരസഹകരണ പ്രസ്ഥാനങ്ങളുടെയെല്ലാം പിറവിക്കു വഴി കാണിച്ച അമുലും സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളും തമ്മിലുള്ള വാഗ്പോരും മാർക്കറ്റ് യുദ്ധവുമാണ് ഇപ്പോൾ ക്ഷീരമേഖലയിൽ നിന്നുള്ള പ്രധാന വിഷയങ്ങളിലൊന്ന്. അമുൽ തങ്ങളുടെ പാൽ വിപണന ശ്യംഖല മറ്റു സംസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച്
ഭാഗം 5 രാജ്യത്തെ ക്ഷീരസഹകരണ പ്രസ്ഥാനങ്ങളുടെയെല്ലാം പിറവിക്കു വഴി കാണിച്ച അമുലും സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളും തമ്മിലുള്ള വാഗ്പോരും മാർക്കറ്റ് യുദ്ധവുമാണ് ഇപ്പോൾ ക്ഷീരമേഖലയിൽ നിന്നുള്ള പ്രധാന വിഷയങ്ങളിലൊന്ന്. അമുൽ തങ്ങളുടെ പാൽ വിപണന ശ്യംഖല മറ്റു സംസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച്
ഭാഗം 5
രാജ്യത്തെ ക്ഷീരസഹകരണ പ്രസ്ഥാനങ്ങളുടെയെല്ലാം പിറവിക്കു വഴി കാണിച്ച അമുലും സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളും തമ്മിലുള്ള വാഗ്പോരും മാർക്കറ്റ് യുദ്ധവുമാണ് ഇപ്പോൾ ക്ഷീരമേഖലയിൽ നിന്നുള്ള പ്രധാന വിഷയങ്ങളിലൊന്ന്. അമുൽ തങ്ങളുടെ പാൽ വിപണന ശ്യംഖല മറ്റു സംസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ നീക്കത്തെ പ്രാദേശിക ക്ഷീര സഹകരണ പ്രസ്ഥാനങ്ങളായ കർണാടകയുടെ നന്ദിനിയും തമിഴ്നാടിന്റെ ആവിൻ ഡെയറിയും നമ്മുടെ മിൽമയുമെല്ലാം അതിശക്തമായി എതിർക്കുന്നു. പാൽ മൂല്യവർധിത ഉൽപന്നങ്ങൾ അന്തർസംസ്ഥാനതലത്തിൽ കച്ചവടം ചെയ്യുന്നുണ്ടെങ്കിലും നേരിട്ട് പാൽ സംഭരിക്കുകയും വിൽക്കുകയും രീതി ഇതുവരെ സഹകരണസ്ഥാപനങ്ങൾ തമ്മിലുണ്ടായിരുന്നില്ല. തങ്ങളുടെ സംഭരണ വിപണന മേഖലകളിലേക്കുള്ള അമുലിന്റെ കടന്നുകയറ്റം പ്രാദേശിക ക്ഷീര വിപണനത്തെയും ക്ഷീര കർഷകരെയും ബാധിക്കുമെന്നതാണ് എതിർപ്പിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുതന്നെയാണ് ഇപ്പോൾ കേരത്തിന്റെ മിൽമയും കർണാടകയുടെ നന്ദിനിയും തമ്മിൽ സമീപ ദിവസങ്ങളിലുണ്ടായ വിവാദങ്ങൾ.
ബെംഗളൂരു നഗരത്തിനായുള്ള ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് ചാനലുകൾ വഴി പാലിന്റെയും വെണ്ണയുടെയും വിൽപന ആരംഭിക്കുകയാണെന്ന അമുലിന്റെ പ്രഖ്യാപനത്തോടെയാണ് കർണാടകയിൽ പാൽതർക്കം പൊട്ടിപ്പുറപ്പെട്ടത്. ക്ഷീര സഹകരണ പ്രസ്ഥാനങ്ങൾ തമ്മിലുള്ള മാർക്കറ്റിങ് തർക്കത്തിൽ ദക്ഷിണേന്ത്യൻ - ഡൽഹി രാഷ്ട്രീയത്തിന്റെ നിറവും കലർന്നതോടെ പാൽപ്രശ്നം രൂക്ഷമായി.
‘അമുലി’നെ കർണാടകയിലേക്ക് കൊണ്ട് വരുന്നത് ‘നന്ദിനി’യെ കൊല്ലാൻ ആണെന്ന ആരോപണമാണ് കർണ്ണാടകയിൽ ഉയർന്നത്.
അമുൽ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ക്ഷീര ബ്രാൻഡാണ് കർണാടകയുടെ നന്ദിനി. ‘നിങ്ങള്‍ ഇതിനകം ബാങ്കുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും കന്നഡിഗരില്‍നിന്ന് കവര്‍ന്നു. ഇപ്പോള്‍ നന്ദിനി (കെഎംഎഫ്) മോഷ്ടിക്കാന്‍ ശ്രമിക്കുകയാണോ എന്നാണ്’ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരിക്കൽ ട്വീറ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ 'ആവിൻ' ബ്രാൻഡിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തക്കാനൊരുങ്ങുന്ന അമുലിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തന്നെ രംഗത്ത് വരികയുണ്ടായി. സംസ്ഥാനത്തെ പാൽ സംഭരണ പ്രവർത്തനങ്ങൾ ഉടൻ നിർത്താൻ അമുലിന് നിർദ്ദേശം നൽകണമെന്ന് എം.കെ.സ്റ്റാലിൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.
അമുലിനും കേന്ദ്ര ഗവൺമെന്റിനെതിരെയും പ്രതിഷേധവുമായി ജനങ്ങൾ തമിഴ്നാട്ടിലും കർണാടകയിലും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ട്. ഈയിടെ പുറത്തുവന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ അമുൽ- നന്ദിനി വിവാദവും പ്രതിഫലിച്ചെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നീരീക്ഷകരുണ്ട്. സംസ്ഥാന സർക്കാരുകളും ക്ഷീരസംഘങ്ങളും ഒരു പക്ഷത്തും അമുൽ ഡെയറിയും അതിന്റെ സംരക്ഷകരായ കേന്ദ്ര സർക്കാർ മറുപക്ഷത്തുമുള്ള സ്ഥിതിയാണ് നിലവിൽ. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയവും പ്രാദേശിക വികാരം എളുപ്പം ആളിക്കത്തിക്കുന്ന വിഷയവുമായതിനാൽ അമുലുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ കേന്ദ്രസർക്കാർ ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്.
മിൽമ - നന്ദിനി പാൽപ്പോര്; കേരളത്തെ കണികാണിച്ചുണർത്തുമോ നന്ദിനി?
കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) തങ്ങളുടെ നന്ദിനി ബ്രാൻഡിലുള്ള പാൽ കേരളത്തിൽ നേരിട്ട് വിൽക്കാൻ ശ്രമം നടത്തുന്ന നീക്കത്തിനെതിരെ മിൽമയും രംഗത്തുണ്ട്. കേരളത്തിൽ മഞ്ചേരിയിലും എറണാകുളത്തുമാണ് നിലവിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ തുടങ്ങിയത്. 15,000 ലീറ്റർ പാൽ വിൽക്കാനാണ് നീക്കം. കേരളത്തിൽ രണ്ടു മുതൽ മൂന്നു വരെ രൂപ വിലകുറച്ചു കൊടുക്കുകയാണ് ലക്ഷ്യം. കർണാടക സർക്കാർ ഒരു വർഷം 1400 കോടി രൂപവരെ കെഎംഎഫിന് സബ്‌സിഡി കൊടുക്കുന്നുണ്ട്. ഇതോടെ അവർക്ക് കുറഞ്ഞവിലയിൽ കേരളത്തിൽ പാൽ വിൽക്കാൻ കഴിയുമെന്ന് മിൽമ പറയുന്നു. ഒരു ലീറ്റർ നന്ദിനി പാലിന് കർണാടകയിലെ വില 39 രൂപയും ഒരുകിലോ നന്ദിനി തൈരിന്റെ വില 47 രൂപയും ആണ്.
മിൽമയ്ക്ക് പാലിന് ലീറ്ററിന് 50 രൂപ മുതൽ 62 രൂപ വരെ വിലയുണ്ട്. നന്ദിനി കേരളത്തിലെ കമ്പോളത്തിൽ ഈ ചുരുങ്ങിയ വിലയിൽ ഗുണനിവാരമുള്ള പാൽ വിൽക്കാൻ തുടങ്ങിയാൽ കേരളത്തിന്റെ പാൽ വിപണി എളുപ്പം മിൽമയ്ക്ക് നഷ്ടമാവും എന്നത് തീർച്ച. ഉപഭോക്താക്കൾക്ക് ചുരുങ്ങിയ വിലയിൽ പാൽ കിട്ടുമെന്ന ഗുണമുണ്ടെങ്കിലും മിൽമയുടെ വിപണി തകർന്നാൽ അത് ആത്യന്തികമായി ബാധിക്കുക നമ്മുടെ ക്ഷീരകർഷകരെ തന്നെയാണ്. നമ്മുടെ ഗ്രാമീണ ക്ഷീര സഹകരണ പ്രസ്ഥാനങ്ങളും തകരും. പാൽവിലയിലെ വ്യത്യാസവും ഉൽപാദനച്ചെലവും പ്രയോജനപ്പെടുത്തി പുറത്തെ വിപണി പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഒരു സംസ്ഥാനത്തെയും ക്ഷീരകർഷകരുടെ താൽര്യങ്ങളെ സഹായിക്കില്ലെന്നാണ് മിൽമയുടെ വാദം. അമുലിനെ കർണാടകയിൽ എതിർക്കുന്നവർ കേരളത്തിൽ അതേകാര്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് മിൽമ പറയുന്നു.
തൈരിലും പ്രശ്നം; തൈരും ദഹിയും തമ്മിലെ പ്രശ്നം ഭാഷയുടേത് മാത്രമല്ല
തൈരിന്റ പാക്കറ്റുകളിൽ ഹിന്ദി പദമായ ‘ദഹി’ രേഖപ്പെടുത്തണമെന്ന ഉത്തരവ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പിൻവലിച്ചത് ഈയടുത്താണ്. തമിഴ്നാട്ടിലും കർണാടകയിലും വലിയ എതിർപ്പിന് ഇടയാക്കിയതോടെയാണു തിരുത്ത്. ഇംഗ്ലിഷിൽ ‘curd’ എന്നു രേഖപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ഭാഷയിൽ പൊതുവായി ഉപയോഗിക്കുന്ന വാക്കുകൂടി ചേർക്കാമെന്നാണ് പുതുക്കിയ ഉത്തരവിലുള്ളത്. തൈരുൽപന്നങ്ങളിൽ ഇംഗ്ലിഷിൽ ‘കേഡ്’ എന്നു രേഖപ്പെടുത്തുന്നത് ഒഴിവാക്കി ദഹി എന്നാക്കുന്നതിനെതിരെ തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയും കർണാടകയിൽ ജനതാദളും (എസ്) രംഗത്തു വന്നിരുന്നു. നീക്കം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഭയന്നതോടെയാണ് ഹിന്ദി നിർബന്ധമല്ലെന്നും പ്രാദേശിക ഭാഷയിൽ തൈര് എന്നു രേഖപ്പെടുത്തിയാൽ മതിയെന്നുമുള്ള പുതിയ ഉത്തരവ് എത്തിയത്.
Read also: അമുൽ ഗേൾ ധീരയായ പെൺകുട്ടി; വിരട്ടലും വിലപേശലും അങ്ങോട്ട് വേണ്ട
എന്നാൽ ഈ വിഷയം ശാസ്ത്രീയമായി വിലയിരുത്തുകയാണെങ്കിൽ തൈരും ദഹിയും തമ്മിലുള്ള പ്രശ്നം കേവലം ഭാഷയുടെത് മാത്രമല്ലന്ന് മനസ്സിലാവും. കാരണം തൈരും ദഹിയും തമ്മിൽ അവയുടെ തനത് രുചിക്കൂട്ടുകളിൽ വ്യത്യാസങ്ങൾ ഏറെയാണ്. പാലിനെ ലാക്ടിക് ആസിഡ് ബാക്റ്റീരിയയോ മറ്റ് ഹാനികരമല്ലാത്ത ബാക്റ്റീരിയോ ഉപയോഗിച്ച് പുളിപ്പിച്ച ഒരുൽപന്നമാണ് ദഹി അല്ലങ്കിൽ ഇംഗ്ലീഷിൽ വിളിക്കുന്ന 'curd'. ഇതിനു കുറഞ്ഞത് 0.45 % ലാക്ടിക് ആസിഡ് അമ്ലതയാണ് നിഷ്കർഷിക്കുന്നത്. അതായത് 'ലാക്ടിക് ആസിഡ് ബാക്ടീരിയ' അടങ്ങിയ വളരെ പുളി കുറഞ്ഞ ഒരു ഉൽപന്നമാണത്. എന്നാൽ നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന നാടൻ തൈരിന്റെ പുളിപ്പ് ഇതിലും കൂടുതലാണ്. നാടൻ തൈരിന്റെ പുളിപ്പ് എന്ന് പറയുന്നത് ഏകദേശം 1.65 മുതൽ 1.49% ലാക്ടിക് ആസിഡ് അമ്ലതയാണ്. കാരണം നാടൻ തൈരിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളിൽ ഒരു പങ്ക് മാത്രമാണ് 'ലാക്ടിക് ആസിഡ് ബാക്റ്റീരിയ' ബാക്കി നാൽപ്പത് ശതമാനത്തോളം 'ലാക്ടോസ് ഉപയോഗിക്കുന്ന 'യീസ്റ്റ്' ആണ്. എന്നാൽ നിലവിൽ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി മാനദണ്ഡം പ്രകാരം യീസ്റ്റിനെ തൈരിലെ ഒരു 'സ്റ്റാർട്ടർ കൾച്ചർ ' ആയി പരിഗണിക്കുന്നില്ല.
Read also: അമുലിന്റെ അറിയാക്കഥകൾ
നാടൻ തൈരിന് ‘ദഹി’യിൽ നിന്ന് വ്യത്യസ്തമായ പുളിപ്പും, രുചിയും, മണവും നൽകുന്നതിൽ ഈ യീസ്റ്റുകൾ മുഖ്യപങ്ക് പങ്കുവഹിക്കുന്നുണ്ട്. വളരെയധികം പോഷകമൂല്യമുള്ള പാശ്ചാത്യ പാലുൽപന്നങ്ങളായ ‘കെഫിർ’, കുമിസ് എന്നീ ഉൽപന്നങ്ങളിൽ കാണപ്പെടുന്ന യീസ്റ്റ് സ്ട്രെയിനുകൾ തൈരിൽ കണ്ടെത്തിയിട്ടുണ്ട്.
തൈര് എന്ന ഉൽപന്നത്തിന് ഭാഷാടിസ്ഥാനത്തിലുള്ള വ്യത്യസ്തത എന്നതിലുപരി തനതുപ്രദേശങ്ങളിലെ സൂക്ഷ്മാണുക്കളുടെയും, പ്രാദേശിക കാലാവസ്ഥയുടെയും അടിസ്ഥാനത്തിലുള്ള വൈവിധ്യങ്ങൾ ഉണ്ടെന്നതാണ് ശാസ്ത്രീയ വസ്തുത. ദഹിയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സൂക്ഷമാണു രുചിക്കൂട്ടിന്റെ ഉൽപന്നമാണ് നമ്മുടെ തൈര് എന്ന് ചുരുക്കം. എന്നാൽ അധികാരത്തിന്റെ ഗർവിൽ അടിച്ചേൽപ്പിക്കൽ മുഖമുദ്രയാക്കിയ ഭരണകൂടത്തിന് വൈവിധ്യങ്ങളെ പരിഗണിക്കാനോ ശാസ്ത്രീയ വസ്തുകൾ മനസ്സിലാക്കാനോ കഴിയുന്നില്ല. (ദഹിയും തൈരുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾക്ക് കടപ്പാട്: ഡോ. അർച്ചന ചന്ദ്രൻ, അസിസ്റ്റന്റ് പ്രൊഫസർ, ഡെയറി ടെക്നോളജി കോളജ്, പൂക്കോട്, വയനാട്)
നീക്കം ‘ഒരു രാജ്യം, ഒരു പാൽ’ എന്ന നയത്തിനോ?
മറ്റു ചില പോളിസികളുടെ മാതൃകയിൽ ‘ഒരു രാജ്യം, ഒരു പാൽ’ എന്ന നയം രാജ്യത്ത് നടപ്പിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടന്ന കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളുടെ ആരോപണം എളുപ്പം തള്ളിക്കളയാവുന്ന ഒന്നല്ല. ഗുജറാത്തിന്റെ ക്ഷീരബ്രാൻഡായ അമുലിന് നിലവിൽ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറി വിൽപന നടത്താൻ സാമൂഹികവും സാമ്പത്തികവുമായ പല പരിമിതികളുമുണ്ട്. അമുൽ വിൽപ്പന നടത്തുന്നതിനേക്കാൾ കുറഞ്ഞ വിലയിലാണ് നന്ദിനി അടക്കം ക്ഷീരസഹകരണ പ്രസ്ഥാനങ്ങൾ സംസ്ഥാനങ്ങളിൽ പാൽ വിപണനം നടത്തുന്നത്. വിലനിലവാരം ഏകീകരിച്ച് അമുലിന് കടന്നുകയറാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് സംസ്ഥാന ക്ഷീര സംഘങ്ങൾ സംശയിക്കുന്നു. മാത്രമല്ല സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നിയന്ത്രിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.
സഹകരണം എന്നത് സംസ്ഥാനങ്ങളുടെ വിഷയമാണ്. അതിൽ കേന്ദ്ര ഗവൺമെന്റ് കൈകടത്തുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണ്. നമ്മുടെ ക്ഷീരസഹകരണപ്രസ്ഥാനങ്ങൾ വളർച്ച പ്രാപിച്ചത് പ്രാദേശിക ക്ഷീരകർഷകരുടെ അധ്വാനത്തിന്റെ പുറത്താണ്. കർഷകർക്കു വേണ്ടി കർഷകർ തന്നെ പടുത്തുയർത്തിയ പ്രസ്ഥാനങ്ങളാണവ. ഓരോനാട്ടിലേയും ക്ഷീര സഹകരണ പ്രസ്ഥാനങ്ങൾക്ക് പ്രാദേശികമായി രൂപപ്പെട്ട നയങ്ങളും നിലപാടുകളുമുണ്ട്. പാൽ വില ഉൾപ്പെടെയുള്ള ഘടകങ്ങൾ അത്തരം പ്രാദേശിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്നതാണ്.
Read also: പാൽ തെരുവിലൊഴുക്കിയ സമരത്തിൽനിന്ന് പിറവി; ഇത് സമാനതകളില്ലാത്ത ക്ഷീരമുന്നേറ്റഗാഥ
കർണാടകത്തിൽ പാൽ വിൽക്കുന്ന അതേ വിലയിൽ കേരളത്തിൽ പാൽ വിപണനം സാധിക്കില്ല. കാരണം പാൽ വിപണനത്തെയും വിലയെയും സ്വാധീനിക്കുന്ന ഒട്ടേറെ സാമൂഹിക സാഹചര്യങ്ങളുണ്ട്. വൈവിധ്യമാണ് സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി. ‘ഒരു രാജ്യം ഒരു പാൽ’ നയം ആ വൈവിധ്യത്തെ ഇല്ലാതാക്കുകയും സഹകരണപ്രസ്ഥാനത്തെ ശോഷിപ്പിക്കുകയും ചെയ്യും. സാമ്പത്തിക താൽപര്യങ്ങൾ മാത്രം ലക്ഷ്യം വെച്ച് വൻകിട ക്ഷീര പ്രസ്ഥാനങ്ങൾ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറി പ്രാദേശിക ക്ഷീര സഹകരണ പ്രസ്ഥാനങ്ങൾ ദുർബലമാക്കാനുള്ള നീക്കങ്ങൾ രാജ്യത്തിനോ കർഷകർക്കോ ഗുണം ചെയ്യില്ല എന്നത് തീർച്ചയാണ്.
(പരമ്പര അവസാനിച്ചു)
English summary: Amul, Nandini, Aavin, Milma: What's The Territorial Battle Between The Milk Cooperatives?