കേരളത്തിലെയും കർണാടകത്തിലെയും കാപ്പിക്കർഷകരെ രോമാഞ്ചം കൊള്ളിക്കുകയാണ്‌ ഉൽപന്ന വിപണിയിലെ വിലക്കയറ്റം. ചരിത്രത്തിലെ ഏറ്റവും മികവാർന്ന ദിനങ്ങളിലൂടെയാണ്‌ കാപ്പി സഞ്ചരിക്കുന്നത്‌. റോബസ്‌റ്റ കാപ്പി വില കിലോ 300 രൂപയിലേക്ക്‌ പ്രവേശിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്‌. രണ്ടു സംസ്ഥാനങ്ങളിലെയും

കേരളത്തിലെയും കർണാടകത്തിലെയും കാപ്പിക്കർഷകരെ രോമാഞ്ചം കൊള്ളിക്കുകയാണ്‌ ഉൽപന്ന വിപണിയിലെ വിലക്കയറ്റം. ചരിത്രത്തിലെ ഏറ്റവും മികവാർന്ന ദിനങ്ങളിലൂടെയാണ്‌ കാപ്പി സഞ്ചരിക്കുന്നത്‌. റോബസ്‌റ്റ കാപ്പി വില കിലോ 300 രൂപയിലേക്ക്‌ പ്രവേശിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്‌. രണ്ടു സംസ്ഥാനങ്ങളിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെയും കർണാടകത്തിലെയും കാപ്പിക്കർഷകരെ രോമാഞ്ചം കൊള്ളിക്കുകയാണ്‌ ഉൽപന്ന വിപണിയിലെ വിലക്കയറ്റം. ചരിത്രത്തിലെ ഏറ്റവും മികവാർന്ന ദിനങ്ങളിലൂടെയാണ്‌ കാപ്പി സഞ്ചരിക്കുന്നത്‌. റോബസ്‌റ്റ കാപ്പി വില കിലോ 300 രൂപയിലേക്ക്‌ പ്രവേശിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്‌. രണ്ടു സംസ്ഥാനങ്ങളിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെയും കർണാടകത്തിലെയും കാപ്പിക്കർഷകരെ രോമാഞ്ചം കൊള്ളിക്കുകയാണ്‌ ഉൽപന്ന വിപണിയിലെ വിലക്കയറ്റം. ചരിത്രത്തിലെ ഏറ്റവും മികവാർന്ന ദിനങ്ങളിലൂടെയാണ്‌ കാപ്പി സഞ്ചരിക്കുന്നത്‌. റോബസ്‌റ്റ കാപ്പി വില കിലോ 300 രൂപയിലേക്ക്‌ പ്രവേശിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്‌. രണ്ടു സംസ്ഥാനങ്ങളിലെയും വൻകിട–ചെറുകിട തോട്ടങ്ങളിൽ ഉൽപാദനത്തിലുണ്ടായ ഇടിവും രാജ്യാന്തര മാർക്കറ്റിൽ കാപ്പിക്ക്‌ അനുഭവപ്പെട്ട ലഭ്യതക്കുറവും ആഗോള തലത്തിൽ കാപ്പിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു.   

രാജ്യത്ത്‌ ഏറ്റവും കൂടുതൽ കാപ്പി വിളയുന്ന കൂർഗ്, ചിക്കമംഗലൂർ, ഹസ്സൻ, വയനാട്‌ മേഖലകളിലെ കർഷകരുടെയും ബഹുരാഷ്‌ട്ര കമ്പനികളുടെയും കരുതൽ ശേഖരം ഓരോ മാസം പിന്നിടുംതോറും ചുരുങ്ങുകയാണ്‌. ചെറുകിട കർഷകർ പതിവുപോലെ ഉയർന്ന കാർഷികച്ചെലവുകൾ താങ്ങാനാവാതെ വിളവെടുപ്പു വേളയിൽ ഏതാണ്ട്‌ 90 ശതമാനം ചരക്കും വിറ്റുമാറി. 

ADVERTISEMENT

പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനത്തിലുണ്ടായ കുറവ്‌ കണക്കിലെടുത്താൽ ശേഷിക്കുന്ന പത്തു ശതമാനം കാപ്പി വിപണിയിൽ ഇറക്കണോ അതോ അൽപംകൂടി കാത്തിരിക്കണോയെന്ന്‌ വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയിലാണ്‌. ആഭ്യന്തര–വിദേശ മാർക്കറ്റുകളിലെ ചലനങ്ങൾ അവസരരോചിതമായി അവരിലേക്ക് എത്താത്തതും പലരെയും ആശയക്കുഴപ്പത്തിലാക്കുന്നു.

അതേസമയം ഇരു സംസ്ഥാനങ്ങളിലെയും വൻകിട തോട്ടങ്ങൾ വിളവെടുപ്പുവേളയിൽ തന്നെ വിപണിയുടെ ഓരോ ചലനങ്ങളും സസൂക്ഷ്‌മം നിരീക്ഷിച്ചതിനാൽ കരുതലോടെയാണ്‌ ചരക്ക്‌ ഇറക്കുന്നത്‌. ഉൽപാദകകേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മൊത്തം വിളവിന്റെ ഏകദേശം 30-35 ശതമാനം നീക്കിയിരിപ്പ്‌  കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും ആകർഷകമായ വിലയിൽ കണ്ണുനട്ടിരിക്കുകയാണ്‌ കാപ്പിത്തോട്ടങ്ങൾ. 

നടപ്പുവർഷം മാത്രമല്ല, അടുത്ത വർഷവും ഇന്ത്യയിൽ കാപ്പി ഉൽപാദനം ചുരുങ്ങുമെന്ന സൂചനയും ഉൽപാദന കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നു. പിന്നിട്ട മാസങ്ങളിൽ വയനാട്‌, കൂർഗ്‌ മേഖലകളിൽ അന്തരീക്ഷ താപനില പതിവിലും ഏറെ ഉയർന്നത്‌ പല കാപ്പിത്തോട്ടങ്ങളെയും വരൾച്ചയുടെ പിടിയിലാക്കി. അനിയന്ത്രിമായ അളവിലേക്ക്‌ ചൂട്‌ ഉയർന്നതും പ്രതീക്ഷിച്ച ഘട്ടങ്ങളിൽ വേനൽമഴ വേണ്ടത്ര ലഭ്യമാകാത്തതും അടുത്ത വർഷത്തെ ഉൽപാദനത്തെ ബാധിക്കും. 

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ഇത്‌ കാപ്പിയുടെ വീര്യം ഇരട്ടിപ്പിക്കുക തന്നെ ചെയും. ഈയൊരു സാഹചര്യം മുന്നിലുള്ളതിനാൽ ഉൽപാദകകേന്ദ്രങ്ങളിൽ നിന്നുള്ള ചരക്കുവരവ്‌ വാങ്ങലുകാരുടെ കണക്കുകൂട്ടലുകൾ പാടെ തകിടം മറിക്കുകയാണ്‌. അറബിക്ക കാപ്പി വില കിലോ 290-295 രൂപയെന്ന സർവകാല റെക്കോർഡ്‌ നിരക്കിൽ എത്തിയിട്ടും ഉൽപാദകരെ തൃപ്‌തിപ്പെടുത്താൻ വിപണിക്കാവുന്നില്ല. ഉണ്ട കാപ്പി കിലോ 160 രൂപയിലെത്തി. കൂർഗ്ഗിൽ 50 കിലോ ചാക്ക്‌ 8000 ആയെന്നാണ്‌ അവിടെ നിന്നുള്ള വിവരം. വയനാടൻ കാപ്പിക്ക്‌ ക്വിന്റലിന്‌ 25,500 രൂപയ്‌ക്ക്‌ വരെ വാഗ്‌ദാനങ്ങളുണ്ടെങ്കിലും ലഭ്യത നാമമാത്രം. 

ADVERTISEMENT

വിപണിയിലെ ചരക്കുക്ഷാമം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ കയറ്റുമതി മേഖലയും സമ്മർദ്ദത്തിലാണ്‌. ആഭ്യന്തര വിപണിയിൽ റോബസ്‌റ്റ കാപ്പി വില ആറു മാസക്കാലയളവിൽ 40 ശതമാനം ഉയർന്നു. സ്ഥിതിഗതികൾ സങ്കീർണമായി മാറുന്നതിനാൽ ഈ വർഷം കാപ്പി കയറ്റുമതി ലക്ഷ്യത്തിലും പത്തു ശതമാനം കുറയുമെന്ന അവസ്ഥയിലാണ്‌. 

2022-23 കാലയളവിൽ ഇന്ത്യ 3.98 ലക്ഷം ടൺ കാപ്പി കയറ്റുമതി നടത്തിയതിലൂടെ 9013 കോടി രൂപയുടെ വരുമാനം നേടി. എന്നാൽ ഈ വർഷം വിലക്കയറ്റത്തിന്‌ വേഗതമേറിയതോടെ ജനുവരി മുതൽ ജൂൺ മധ്യം വരെയുള്ള കാലയളവിലെ കയറ്റുമതി 1.97 ലക്ഷം ടണ്ണിൽ ഒതുങ്ങി. ചരക്കുക്ഷാമം കണക്കിലെടുത്താൽ മുന്നിലുള്ള മാസങ്ങളിലും കയറ്റുമതി മേഖലയുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഷിപ്മെന്റുകൾ ഉയരില്ലെന്നാണ്‌ സൂചന.

ജാതിക്ക

ജാതിക്കർഷകർ വിളവെടുപ്പിന്റെ തിരക്കിലാണ്‌. മധ്യകേരളത്തിലെ തോട്ടങ്ങളിൽ മൂത്ത്‌ വിളഞ്ഞ ജാതിക്കായകൾ പറിച്ച്‌ സംസ്‌കരണം പൂർത്തിയാക്കി തിടുക്കത്തിൽ വിറ്റഴിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ചില കർഷകർ നീക്കം നടത്തി. സീസൺ ആരംഭിച്ചുവെന്ന ഒറ്റക്കാരണത്താൽ ഒരു വിഭാഗം വാങ്ങലുകാർ നിരക്ക്‌ കുത്തനെ ഇടിച്ചത്‌ വിപണിയുടെ സന്തുലിതാവസ്ഥയിൽ മാറ്റമുളവാക്കി.  

ADVERTISEMENT

മികച്ച കാലാവസ്ഥയിൽ ഉൽപാദനം പല തോട്ടങ്ങളിലും മുൻ വർഷത്തെ അപേക്ഷിച്ച്‌ മെച്ചപ്പെട്ടതായാണ്‌ വിവരം. അതുകൊണ്ടുതന്നെ കാർഷിക വരുമാനം അൽപം ഉയർത്താനാവുമെന്നും അവർ കണക്കുകൂട്ടി. മാസാരംഭത്തിൽ കിലോഗ്രാമിന്‌ 250-310 രൂപയിൽ വ്യാപാരം നടന്ന ജാതിക്കയെ മാസമധ്യം 200 വരെ താഴ്‌ത്തി കർഷകരിൽനിന്നും ചരക്ക്‌ കൈക്കലാക്കി. ജാതി പരിപ്പ്‌ വില 480 - 500 രൂപയിൽ നീങ്ങുമ്പോൾ തൊണ്ടന്റെ വില നാൽപത്‌ ശതമാനത്തിലധികം ഇടിയേണ്ട കാര്യമില്ല. ആ നിലയ്‌ക്ക്‌ 280 റേഞ്ചിൽ നീങ്ങേണ്ട വിപണിയെയാണ്‌ 200‐230 ലേക്ക്‌ ഇടിച്ചത്‌. എന്നാൽ ഹൈറേഞ്ചിലും മറ്റും ഇത്തരമൊരു വിലത്തകർച്ചയ്‌ക്ക്‌ ഇടവരുത്താതെ കാർഷിക മേഖല ഉണർന്ന്‌ പ്രവർത്തിച്ച്‌ ഉൽപന്നത്തിൽ പിടിമുറുക്കിയത്‌ താൽക്കാലിക ആശ്വാസം പകർന്നു. 

മഴക്കാലമായതിനാൽ ഉണക്ക്‌ കുറവുള്ള ജാതിക്ക വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നത്‌ നിയന്ത്രിക്കാൻ  ഉൽപാദകർ ശ്രദ്ധ ചെലുത്തിയാൽ വില മെച്ചപ്പെടുത്താനാകും. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും പ്രവർത്തിക്കുന്ന പല ഔഷധ നിർമാണ യൂണിറ്റുകൾക്കും വൻതോതിൽ ജാതിക്ക ആവശ്യമുണ്ട്‌. അതുപോലെ തന്നെ വൻകിട ചെറുകിട കറിമസാല വ്യവസായികളും ചരക്കിനായി രംഗത്തെത്തും. എല്ലാത്തിലുമുപരി അറബ്‌ രാജ്യങ്ങൾ ഇന്ത്യൻ ജാതിക്ക, ജാതിപത്രി തുടങ്ങിയവയിൽ കാണിക്കുന്ന താൽപര്യം ഒട്ടും കുറഞ്ഞിട്ടുമില്ല. ആ നിലയ്‌ക്ക്‌ വീക്ഷിക്കുമ്പോൾ സീസണിലെ വിലത്തകർച്ചയ്‌ക്ക്‌ ശേഷം ഉൽപന്നവുമായി വിപണിയിലേക്ക്‌ നീങ്ങുന്നതു തന്നെയാവും കർഷകർക്ക്‌ അഭികാമ്യം.

ഇതിനിടെ ഇന്തോനേഷ്യൻ ജാതിക്കയിൽ താൽപര്യം കാണിച്ച്‌ കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസങ്ങളിൽ ജക്കാർത്തയിൽ തമ്പടിച്ചിരുന്നു. ശ്രീലങ്കൻ ജാതിക്ക വിലയിലും താഴ്‌ത്തി ഉൽപന്നം കൈമാറാമെന്ന വാഗ്‌ദാനങ്ങളാണ്‌ ഇന്ത്യൻ ഇടപാടുകാരെ ആ ദിശയിലേക്ക്‌ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ്‌ വിലയിരുത്തുന്നത്‌. ഇറക്കുമതി ചരക്ക്‌ എത്തിച്ച ശേഷം മൂല്യവർധിതമാക്കി അറബ്‌ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഷിപ്പ്‌മെന്റ് നടത്തുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നു.       

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Commodity Markets Review June 19

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT