സുവര്‍ണകാലത്ത് കണ്ണൂർ ചന്ദനക്കാംപാറ കാളിയാനി ജോർജിന് 900 വനിലച്ചെടികൾ ഉണ്ടായിരുന്നു. ഒന്നാം വനില വിപ്ലവകാലത്ത് ബീൻസ് ഉൽപാദനത്തെക്കാൾ വള്ളിവിൽപനയിലാണ് ശ്രദ്ധിച്ചത്. മീറ്ററിന് 100 രൂപ വിലയ്ക്ക് വള്ളി വിറ്റ് നല്ല നേട്ടമുണ്ടാക്കി. അടുത്ത ഘട്ടത്തിൽ ബീൻസ് ഉൽപാദനത്തിലേക്കും തിരിഞ്ഞു. അപ്പോഴേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുവര്‍ണകാലത്ത് കണ്ണൂർ ചന്ദനക്കാംപാറ കാളിയാനി ജോർജിന് 900 വനിലച്ചെടികൾ ഉണ്ടായിരുന്നു. ഒന്നാം വനില വിപ്ലവകാലത്ത് ബീൻസ് ഉൽപാദനത്തെക്കാൾ വള്ളിവിൽപനയിലാണ് ശ്രദ്ധിച്ചത്. മീറ്ററിന് 100 രൂപ വിലയ്ക്ക് വള്ളി വിറ്റ് നല്ല നേട്ടമുണ്ടാക്കി. അടുത്ത ഘട്ടത്തിൽ  ബീൻസ് ഉൽപാദനത്തിലേക്കും തിരിഞ്ഞു. അപ്പോഴേക്കും വനിലക്കാലത്തിന് തിരശ്ശീല വീണു. കുറ്റ്യാടി ചന്തയിലെത്തിച്ച ബീൻസ് വാങ്ങാനാളില്ലാതെ വന്നപ്പോള്‍ കുറ്റ്യാടിപ്പുഴയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. പിന്നീട് പാരമ്പര്യക്കൃഷിയായുള്ള കശുമാവിലും കുരുമുളകിലും റബറിലും ശ്രദ്ധവച്ചു.

വീണ്ടും വനിലയിലേക്കു തിരിഞ്ഞത് 5 കൊല്ലം മുൻപാണ്. ഏതാനും മരങ്ങളിൽ അനാഥമായിക്കിടന്ന വനിലവള്ളി ശേഖരിച്ച് 25 ചുവടു നട്ടു. സ്ഥലം ലഭിക്കാൻ വേലിപോലെ ഒറ്റ നിരയായാണ് നട്ടത്. വനില ബീൻസിന് വിണ്ടും വില കയറുന്നെന്നു കേട്ട് ഏതാനും പൂക്കൾ പരാഗണം നടത്തി. ലോക്ഡൗണിനു തൊട്ടു മുൻപുള്ള വർഷം ബീൻസിന് അന്വേഷണമെത്തിയെന്ന് ജോർജ്. കിലോയ്ക്ക് 4750 രൂപയ്ക്ക് 7 കിലോ ബീൻസ് വിൽക്കാനുമായി. പിറ്റേ വർഷം കിലോയ്ക്ക് 1500 രൂപ വാഗ്ദാനം ചെയ്ത് കച്ചവടക്കാരെത്തി. കഴിഞ്ഞ വർഷം വീണ്ടും 100 രൂപ കുറഞ്ഞു എങ്കിലും 40 കിലോ ബീൻസ് വിറ്റ് 50,000 രൂപയോളം കയ്യിലെത്തി. ഈ വർഷവും അതേ വില തുടരുന്നു. എന്നാൽ കാലാവസ്ഥമാറ്റവും കടുത്ത ചൂടും ഈ വർഷമുണ്ടായ ബീൻസിൽ ഒരു പങ്ക് കൊഴിയാൻ ഇടയാക്കി. 

വേലി പോലെ ഒറ്റ നിരയായി കൃഷി
ADVERTISEMENT

കഴിഞ്ഞ വർഷം വനിലക്കൃഷി 200 ചുവടുകളിലേക്കു കൂടി ജോർജ് വ്യാപിപ്പിച്ചിരുന്നു.  കൃഷിയിടത്തിൽ ലഭ്യമായ ജൈവവളമല്ലാതെ മറ്റൊന്നും നൽകുന്നില്ല. രാസവളം ഒഴിവാക്കിയാൽ വനിലയുടെ രോഗസാധ്യത കുറയുമെന്നു ജോർജ്. ചാണകം തന്നെ മുഖ്യവളം. ഒപ്പം കരിയിലകൊണ്ട് പുതയും നൽകും.

പലതിലൊന്ന്

ADVERTISEMENT

കമുകും കുരുമുളകും കൊക്കോയുമുള്ള സമ്മിശ്രക്കൃഷിയിടത്തിലാണ് വനിലയ്ക്കും ഇടം. 10 വർഷം മുൻപ്, റബറിന് വിലയിടിഞ്ഞപ്പോൾ തലക്കം മുറിച്ച് അതിൽ കുരുമുളകു കയറ്റുകയായിരുന്നു. ഒപ്പം കമുകും കൊക്കോയും കൃഷി ചെയ്തു. അതിനിടയിലാണ് ഇപ്പോൾ വനിലയും. 40 സെന്റിൽ താഴെ മാത്രം വരുന്ന ഈ സ്ഥലത്തുനിന്ന് അടുത്ത കാലം വരെ 3 ലക്ഷം രൂപയോളം വാർഷിക വരുമാനം ലഭിച്ചിരുന്നു. 10 വർഷം പിന്നിട്ടതോടെ കുരുമുളകിനു കേടു കണ്ടുതുടങ്ങി. അതിലെ നഷ്ടം വനില നികത്തുമെന്നാണ് ജോർജിന്റെ കണക്കുകൂട്ടൽ. കിലോയ്ക്ക് 300 രൂപ കിട്ടിയാൽ പോലും വനിലക്കൃഷി ലാഭം– ജോർജ് പറയുന്നു.

കശുമാവിൻതൈകൾക്കൊപ്പം

കശുമാവിൽ സ്വന്തം ഇനം

ADVERTISEMENT

ജോർജിന്റെ മുഖ്യ വിള കശുമാവു തന്നെ. സ്വന്തം തോട്ടത്തിൽ മികച്ച വിളവുണ്ടായ ഇനത്തിൽനിന്ന് ഗ്രാഫ്റ്റ് തൈകൾ ഉൽപാദിപ്പിച്ചാണ്  തുടർക്കൃഷി. കെ.ജി.ഗോൾഡ് എന്നു പേരിട്ട ഈ ഇനത്തിന്റെ 65 കശുവണ്ടി ചേരുമ്പോൾ ഒരു കിലോ എത്തും. ആവശ്യക്കാർക്കു തൈകൾ  നൽകുന്നുണ്ട്.

ഫോൺ: 9745985279 

English summary: How to maximise profits from vanilla beans