കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി ലൈവ്സ്റ്റോക് ഫാമിലെ പശുക്കളുടെ കറവ നടക്കുന്നത് അടുത്തിടെ സ്ഥാപിച്ച മിൽക്കിങ് പാർലറിലാണ്. പാർലറിന്റെ യന്ത്രങ്ങൾക്കും സോഫ്റ്റ്‌വെയറിനും നിർമാണങ്ങൾക്കുമായി ഏകദേശം 72 ലക്ഷം രൂപ ചെലവായി. സംസ്ഥാന സർക്കാരിന്റെ പദ്ധതിയിനത്തിലുള്ള പണം

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി ലൈവ്സ്റ്റോക് ഫാമിലെ പശുക്കളുടെ കറവ നടക്കുന്നത് അടുത്തിടെ സ്ഥാപിച്ച മിൽക്കിങ് പാർലറിലാണ്. പാർലറിന്റെ യന്ത്രങ്ങൾക്കും സോഫ്റ്റ്‌വെയറിനും നിർമാണങ്ങൾക്കുമായി ഏകദേശം 72 ലക്ഷം രൂപ ചെലവായി. സംസ്ഥാന സർക്കാരിന്റെ പദ്ധതിയിനത്തിലുള്ള പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി ലൈവ്സ്റ്റോക് ഫാമിലെ പശുക്കളുടെ കറവ നടക്കുന്നത് അടുത്തിടെ സ്ഥാപിച്ച മിൽക്കിങ് പാർലറിലാണ്. പാർലറിന്റെ യന്ത്രങ്ങൾക്കും സോഫ്റ്റ്‌വെയറിനും നിർമാണങ്ങൾക്കുമായി ഏകദേശം 72 ലക്ഷം രൂപ ചെലവായി. സംസ്ഥാന സർക്കാരിന്റെ പദ്ധതിയിനത്തിലുള്ള പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി ലൈവ്സ്റ്റോക് ഫാമിലെ പശുക്കളുടെ കറവ നടക്കുന്നത് അടുത്തിടെ സ്ഥാപിച്ച മിൽക്കിങ് പാർലറിലാണ്. പാർലറിന്റെ യന്ത്രങ്ങൾക്കും സോഫ്റ്റ്‌വെയറിനും നിർമാണങ്ങൾക്കുമായി ഏകദേശം 72 ലക്ഷം രൂപ ചെലവായി. സംസ്ഥാന സർക്കാരിന്റെ പദ്ധതിയിനത്തിലുള്ള പണം ഉപയോഗിച്ചായിരുന്നു നിർമിച്ചത്.

2 x 4 ഹെറിങ്ബോൺ മോഡൽ മിൽക്കിങ് പാർലർ എന്ന ഈ സംവിധാനത്തിന് സ്വയം പ്രവർത്തിക്കാൻ കഴിയും. ഒരേ സമയം 8 പശുക്കളുടെ കറവ നടത്താം. 8 മിനിറ്റിനകം പാൽ കറന്ന് പശുക്കൾക്ക് പാർലറിനു പുറത്തെത്താനും കഴിയും. ഒപ്പം പാലിന്റെ അളവും ഗുണനിലവാരവുമെല്ലാം മനസ്സിലാക്കാനും റെക്കോർഡ് ചെയ്യാനുമുള്ള സംവിധാനങ്ങൾ ഈ പാർലറിൽ തന്നെ ഉണ്ട്. കറവയ്ക്കുശേഷമുള്ള ക്ലീനിങ് പൂർണ്ണമായും ഓട്ടോമാറ്റിക്ക് സംവിധാനത്താൽ നടത്തപ്പെടുന്നു. ചുരുക്കത്തിൽ മനുഷ്യന്റെ കരസ്പർശം ഒട്ടും തന്നെ ഏൽക്കാതെ പശുക്കളുടെ അകിടിൽനിന്ന് കുറഞ്ഞ സമയം കൊണ്ട് പാൽ സംഭരണം സാധിക്കുന്നതിനാൽ ഏറ്റവും ശുചിത്വമാർന്ന പാൽ ഉൽപാദനം നടക്കുന്നു എന്നതും പ്രത്യേകതയാണ്. കറവപ്പശുക്കൾക്കുള്ള സാന്ദ്രീകൃത കാലിത്തീറ്റ കറവയ്ക്കു അര മണിക്കൂർ മുൻപായി കാലിത്തൊഴുത്തിലെ തീറ്റത്തൊട്ടിയിൽ നൽകുന്നു. കറവ കഴിഞ്ഞ് ഷെഡ്ഡിലെത്തുമ്പോൾ പച്ചപ്പുല്ല് നൽകും. 300ൽപ്പരം ഉരുക്കളുള്ള യൂണിവേഴ്‌സിറ്റി ഫാമിൽ പ്രധാനമായും ഫ്രീ‌സ്‌വാൾ ഇനം പശുക്കളാണുള്ളത്. 

ADVERTISEMENT

ദിവസം രണ്ടു നേരമാണ് കറവ. ഓരോ ഷെഡ്ഡിലുമുള്ള പശുക്കൾ വരിവരിയായി മിൽക്കിങ് പാർലറിലേക്ക് എത്തും. ഇതിനായുള്ള പരിശീലനം ലഭിച്ചുകഴിഞ്ഞാൽ അവ കറവയ്ക്കായി ഇവിടേക്ക് എത്തിക്കൊള്ളും. ഷെഡ്ഡിൽനിന്ന് പശുക്കൾ ആദ്യം എത്തുന്നത് മിൽക്കിങ് പാർലറിനോടു ചേർന്നുള്ള ഹോൾഡിങ് ചേംബറിലാണ്. രണ്ടു വശങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കറവയിടത്തിലേക്ക് 4 വീതം പശുക്കളെയാണ് പ്രവേശിപ്പിക്കുക. ഇവിടേക്കുള്ള ഗേറ്റ് തുറക്കുന്നതനുസരിച്ച് പശുക്കൾ വരിവരിയായി ഉള്ളിലേക്ക് പ്രവേശിക്കും. വലതു ചെവിയിൽ ധരിപ്പിച്ചിരിക്കുന്ന RFID (radio frequency identification) ടാഗ് പശുക്കൾ കയറുന്നതിനൊപ്പം സ്കാൻ ചെയ്ത് ഓരോ പശുവിനെയും തിരിച്ചറിയും. ഓരോ പശുവിന്റെയും പാലിന്റെ അളവ് കൃത്യമായി രേഖപ്പെടുത്താൻ ഇത് സഹായിക്കുന്നു. 

കറവയ്ക്കു മുൻപായി അകിട് നന്നായി കഴുകിയതിനു ശേഷം ഓരോ കാമ്പിലും  സ്ട്രിപ്പിങ് നടത്തുന്നു. സ്ട്രിപ്പിങ്ങിനു ശേഷം കറവയ്ക്കു മുൻപായി കാമ്പുകൾ നല്ല വൃത്തിയുള്ള തുണിയോ / ടിഷ്യു പേപ്പറോ ഉപയോഗിച്ച് വൃത്തിയാക്കുന്നു. പാലിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനും അണുബാധ തടയുന്നതിനും മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും അതോടൊപ്പം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി  കറവയ്ക്കു മുൻപും പോവിഡോൺ അയോഡിൻ ലായനി കറവയ്ക്കു ശേഷവും കാമ്പുകളിൽ ഡിപ്പിങ് നടത്തുന്നു. കറവ ആരംഭിച്ചാൽ ഓരോ പശുവിന്റെയും പാലിന്റെ അളവ് ഇലക്ട്രോണിക് മീറ്ററിൽ തെളിയും. കറവ അവസാനിച്ചാൽ ടീറ്റ് കപ്പുകൾ മുകളിലേക്ക് ഉയർന്നു നിൽക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കറവ കഴിഞ്ഞ് ടീറ്റ് ഡിപ് ചെയ്തശേഷം പശുക്കൾ മറുവശത്തുകൂടി പുറത്തേക്കിറങ്ങി ഹോൾഡിങ് ചേംബറിലേക്ക് എത്തിയ വഴിയിലൂടെ തന്നെ ഷെഡ്ഡിലേക്ക് പോകുന്നു. 

ടീറ്റ് കപ്പുകൾ ടീറ്റ് സ്റ്റാൻ‍ഡിൽ വച്ചിരിക്കുന്നു
ADVERTISEMENT

കറവയ്ക്കു ശേഷമുള്ള ക്ലീനിങ് പൂർണമായും ഓട്ടോമാറ്റിക് രീതിയിലാണ്. ടീറ്റ് കപ്പുകൾ സ്റ്റാൻഡിൽ ഉറപ്പിച്ചശേഷം 4 രീതിയിലുള്ള വൃത്തിയാക്കലാണ് നടക്കുക. ഇത് പൂർണമാകാൻ 45 മിനിറ്റോളമെടുക്കും. അഫിമിൽക്ക് എന്ന ഇസ്രയേൽ കമ്പനിയുടേതാണ് ഈ മിൽക്കിങ് പാർലറിന്റെ മീറ്ററുകളും അനുബന്ധ ഇലക്ട്രോപകരണങ്ങളും ഹേർഡ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറും. പൈപ്പ് ലൈൻ സിസ്റ്റങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും സമന്വയിപ്പിച്ച് മിൽക്കിങ് പാർലർ നിർമ്മാണം നടത്തിയിരിക്കുന്നത് വാൻസൺ ടെക്നോളജീസ് എന്ന ഇന്ത്യൻ കമ്പനിയാണ്. കെട്ടിട നിർമാണം, ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർത്തിയാക്കിയത് സർവകലാശാലയുടെ മരാമത്ത് വിഭാഗമാണ്.

English summary: Milking Parlour at Kerala Veterinary and Animal Sciences University's Livestock Farm

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT