തിരുന്നാളുകളിലോ ഉത്സവങ്ങളിലോ പോയാൽ പലഹാരക്കടയിൽ പ്രവേശിക്കാത്തവർ ചുരുക്കമായിരിക്കും. ഉഴുന്നാടയും മലബാർ മിഠായിയും മലരുമെല്ലാം പഴമയുടെ രുചിയിൽ ഇന്നും ഉത്സവ–തിരുന്നാൾ സീസണുകളിൽ ലഭ്യമാണ്. ഈ രുചി അനുഭവേദ്യമാകണമെങ്കിൽ പലർക്കും കാത്തിരിക്കേണ്ടതായും വരും. എന്നാൽ, വീട്ടിലെ കാർഷിക വിഭവങ്ങൾ ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുന്നാളുകളിലോ ഉത്സവങ്ങളിലോ പോയാൽ പലഹാരക്കടയിൽ പ്രവേശിക്കാത്തവർ ചുരുക്കമായിരിക്കും. ഉഴുന്നാടയും മലബാർ മിഠായിയും മലരുമെല്ലാം പഴമയുടെ രുചിയിൽ ഇന്നും ഉത്സവ–തിരുന്നാൾ സീസണുകളിൽ ലഭ്യമാണ്. ഈ രുചി അനുഭവേദ്യമാകണമെങ്കിൽ പലർക്കും കാത്തിരിക്കേണ്ടതായും വരും. എന്നാൽ, വീട്ടിലെ കാർഷിക വിഭവങ്ങൾ ഉപയോഗിച്ച് വീട്ടിൽത്തന്നെ അനായാസം പാകം ചെയ്തെടുക്കാവുന്നതാണ് ഈ നാട്ടുരുചികളിൽ പലതും. അത്തരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ താൽപര്യമുള്ള ഒരു വിഭവമാണ് മലബാർ മിഠായി. കപ്പയാണ് ഈ വിഭവത്തിന്റെ അടിസ്ഥാന ചേരുവ. കഴിക്കുന്നത് എളുപ്പമുള്ള പരിപാടിയാണെങ്കിൽ ഇത് തയാറാക്കാൻ ഏതാനും ഘട്ടങ്ങളുണ്ട്. അവ പരിചയപ്പെടുത്തിത്തരികയാണ് പ്രമുഖ പാചകവിദഗ്ധ ആൻസി മാത്യു.

വെള്ളുകപ്പ ഉപയോഗിച്ചാണ് മലബാർ മിഠായി പാകം ചെയ്യുന്നത്. കപ്പ തൊലി കളഞ്ഞ് വൃത്തിയായി കഴുകി അരിഞ്ഞെടുക്കുക. ഇത് 12 മണിക്കൂർ വെള്ളത്തിലിട്ടതിനു ശേഷം വാരി എടുത്ത് ഡ്രയറിലോ വെയിലത്തോ ഉണങ്ങി സൂക്ഷിക്കാം. ഇതാണ് വെള്ളുകപ്പ. ഇതു പൊടിച്ചെടുത്ത് ആവശ്യാനുസരണം പുട്ട്, പപ്പടം, കൊണ്ടാട്ടം, മലബാർ മിഠായി, മിക്ചര്‍, മധുരസേവ, മുറുക്ക്, പക്കാവട എന്നിവയുണ്ടാക്കാം. 

ADVERTISEMENT

മലബാർ മിഠായി 

ചേരുവകള്‍

  • വെള്ളുകപ്പ ഉണക്കിപ്പൊടിച്ചത് - 2 കപ്പ്
  • വെള്ളം– ഒരു കപ്പ്
  • ഉപ്പ്-ആവശ്യത്തിന്
  • ശർക്കര-അര കിലോ
  • ഏലയ്ക്കപ്പൊടി– ആവശ്യത്തിന്
ADVERTISEMENT

Read also: മുത്തശ്ശി പകർന്നുനൽകിയ രുചി: 5 മിനിറ്റിൽ തയാറാക്കാം പഴമയുടെ രുചിയിൽ നാടൻ പലഹാരം

ഉണ്ടാക്കുന്ന വിധം

ADVERTISEMENT

ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ഉപ്പിട്ട് തിളച്ചതിനു ശേഷം കപ്പപ്പൊടി ചേർത്ത് നന്നായി കുഴയ്ക്കുക. ചൂടോടെതന്നെ വേണം ഇളക്കി കുഴച്ച് എടുക്കാൻ. അല്‍പം കപ്പപ്പൊടി കൂടി ചേർത്ത് കയ്യിൽ ഒട്ടിപ്പിടിക്കാത്ത പരുവത്തിൽ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തി എടുക്കുക. ചപ്പാത്തി പരത്തുന്നതുപോലെ ഇടയ്ക്കിടയ്ക്ക് പൊടി തൂളിയാണ് പരത്തേണ്ടത്. ഇത് ഒരു വാഴയിലയിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞ് അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ 5 മിനിറ്റ് വേവിക്കുക. വെന്തു കഴിയുമ്പോൾ പുറത്തെടുത്ത് ഒരു മണിക്കൂർ വെയിലത്ത് നിരത്തി വച്ച് വെള്ളം വലിഞ്ഞതിനു ശേഷം ഓരോന്നും ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുക്കുക. ഇത് 2 ദിവസം വെയിലത്ത് ഉണക്കിയ ശേഷം ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് വറുത്തെടുക്കുക (ചൂട് അധികമായാൽ കരിഞ്ഞു പോകും). ചുവട് കട്ടിയുള്ള പാത്രത്തിൽ അര കപ്പ് വെള്ളം ഒഴിച്ച് ശർക്കരയിട്ട് ഉരുക്കി നൂൽ പരുവം ആക്കിയ ശേഷം വറുത്തു വച്ചിരിക്കുന്നതിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് ഏലയ്ക്കപ്പൊടിയും ചേർത്ത് വാങ്ങുക.

ഫോൺ: 9447128480

English summary: Malabar Mittai Recipe