ഒരേക്കറിന് 3500 രൂപ; 400 കിലോ കൂടുതൽ വിളവ്; റെഡിമെയ്ഡ് ഞാറുമായി സുഹൃത്തുക്കളുടെ സ്റ്റാർട്ടപ്
പൂച്ചെടികൾക്കും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും തെങ്ങിനുമൊക്കെ നഴ്സറിയുള്ളതായി നമുക്കറിയാം. എന്നാൽ നെല്ലിനു നഴ്സറിയുണ്ടോ? വിവിധ ഇനം നെല്ലിന്റെ ഞാർ ആവശ്യാനുസരണം നല്‍കുന്ന നഴ്സറി. അതും ജൈവരീതിയിലും അല്ലാതെയും. പാലക്കാട് കൊല്ലങ്കോട്ടെ കർഷകസുഹൃത്തുക്കളായ റിജീഷും സോമദാസുമാണ് നെല്‍കൃഷിയില്‍ പുതുവഴി
പൂച്ചെടികൾക്കും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും തെങ്ങിനുമൊക്കെ നഴ്സറിയുള്ളതായി നമുക്കറിയാം. എന്നാൽ നെല്ലിനു നഴ്സറിയുണ്ടോ? വിവിധ ഇനം നെല്ലിന്റെ ഞാർ ആവശ്യാനുസരണം നല്‍കുന്ന നഴ്സറി. അതും ജൈവരീതിയിലും അല്ലാതെയും. പാലക്കാട് കൊല്ലങ്കോട്ടെ കർഷകസുഹൃത്തുക്കളായ റിജീഷും സോമദാസുമാണ് നെല്‍കൃഷിയില്‍ പുതുവഴി
പൂച്ചെടികൾക്കും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും തെങ്ങിനുമൊക്കെ നഴ്സറിയുള്ളതായി നമുക്കറിയാം. എന്നാൽ നെല്ലിനു നഴ്സറിയുണ്ടോ? വിവിധ ഇനം നെല്ലിന്റെ ഞാർ ആവശ്യാനുസരണം നല്‍കുന്ന നഴ്സറി. അതും ജൈവരീതിയിലും അല്ലാതെയും. പാലക്കാട് കൊല്ലങ്കോട്ടെ കർഷകസുഹൃത്തുക്കളായ റിജീഷും സോമദാസുമാണ് നെല്‍കൃഷിയില്‍ പുതുവഴി
പൂച്ചെടികൾക്കും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും തെങ്ങിനുമൊക്കെ നഴ്സറിയുള്ളതായി നമുക്കറിയാം. എന്നാൽ നെല്ലിനു നഴ്സറിയുണ്ടോ? വിവിധ ഇനം നെല്ലിന്റെ ഞാർ ആവശ്യാനുസരണം നല്‍കുന്ന നഴ്സറി. അതും ജൈവരീതിയിലും അല്ലാതെയും. പാലക്കാട് കൊല്ലങ്കോട്ടെ കർഷകസുഹൃത്തുക്കളായ റിജീഷും സോമദാസുമാണ് നെല്‍കൃഷിയില്‍ പുതുവഴി തുറക്കുന്നത്.
രണ്ടു മൂന്നു വർഷമായി സ്വന്തം ആവശ്യത്തിനും നാട്ടുകാർക്കുമായി ഞാറ്റടി തയാറാക്കുന്ന ഇവർ ഇതൊരു സംരംഭമായി വിപുലപ്പെടുത്തുകയാണ്. പാടത്തും പ്ലാസ്റ്റിക് ഷീറ്റിലുമൊക്കെ ഞാറ്റടിയുണ്ടാക്കുന്ന രീതി നിലവിലുണ്ട്. മിതമായ തോതിൽ മാത്രമാണ് ഇങ്ങനെ ഞാറുൽപാദനം. എന്നാൽ വിവിധ ഇനം വിത്തുകളിൽനിന്നു തുടർച്ചയായി ഞാർ ഉൽപാദിപ്പിച്ചു വില്‍ക്കുന്ന സംരംഭമാണ് ഇവർ ലക്ഷ്യമിടുന്നത്. ഇഷ്ടമുള്ള ഇനം മുൻകൂട്ടി ഓർഡർ ചെയ്യുകയേ വേണ്ടൂ. തൽക്കാലം ഓർഡർ ലഭിച്ച ശേഷം മാത്രമാണ് ഇവർ ഞാർ തയാറാക്കുന്നത്.
യന്ത്രനടീലിനു യോജിച്ച ട്രേ ഞാറ്റടിയാണ് ഇവർ നല്‍കുക. ചകിരിച്ചോറും ഉമിയും കലർത്തിയ സവിശേഷ മിശ്രിതം ട്രേകളിൽ നിറച്ച ശേഷം നിശ്ചിത അളവിൽ വിത്ത് നിരത്തുന്നു. ഇതിനായി പാഡി സീഡർ എന്ന ഉപകരണമുണ്ട്. രണ്ടടി നീളവും ഒരടി വീതിയുമുള്ള ട്രേയിൽ 250 ഗ്രാം വീതം വിത്താണ് ഇടുക. തുടർന്ന് വിത്തു മുളയ്ക്കാനാവശ്യമായ നന.
ജൈവക്കൃഷിക്കാർക്കായി ജൈവക്കൂട്ടുകൾ മാത്രം ഉപയോഗിച്ചു മുളപ്പിച്ച ഞാർ നല്‍കും. രാസവളങ്ങൾ ചേർത്തു കരുത്ത് വർധിപ്പിച്ച ഞാറു വേണ്ടവര്‍ക്ക് അതും. പാലക്കാട്ടെ പൊതുരീതിയനുസരിച്ച് 28 ദിവസം പ്രായമാകുമ്പോഴാണ് ഞാർ പറിച്ചു നടുക. എന്നാൽ ട്രേ ഞാറ്റടിയിലെ ഞാറുകൾ 10–12 ദിവസം പ്രായമാകുമ്പോൾ മുതൽ നടാമെന്നു സോമദാസ് പറഞ്ഞു. ട്രൈക്കോഡെർമ, സ്യൂഡോമോണാസ് എന്നിവ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകവും ജൈവവളങ്ങളുമൊക്കെ ഞാറ്റടിയിൽ ചേർക്കാമെന്നതിനാൽ ആ രോഗ്യമുള്ള ഞാർ ഉറപ്പാക്കാം. പരമ്പരാഗതരീതിയിൽ പറിച്ചുനടുമ്പോഴുള്ള ക്ഷീണം (transplanting shock) തീർക്കാൻ നെൽച്ചെടിക്ക് 7 ദിവസം വേണ്ടിവരും. എന്നാൽ പറിച്ചെടുത്ത് സെക്കൻഡുകള്‍ക്കുള്ളിൽ നടുന്നതിനാൽ ട്രേ ഞാറിന് അങ്ങനെയൊരു ക്ഷീണമുണ്ടാവില്ലെന്നാണ് റിജീഷിന്റെ പക്ഷം.
നെൽകൃഷിക്കായുള്ള തയാറെടുപ്പിനിടെ 2019ൽ ഉണ്ടായ തിരിച്ചടിയാണ് ഈ ആശയത്തിനു പ്രേരകമെന്നു റിജീഷ്. കൊടുവായൂരിലെ 15 ഏക്കർ പാടത്ത് നടാനുള്ള ഞാറ്റടിയുടെ ഒരു ഭാഗം കാട്ടുപന്നി നശിപ്പിച്ചു. മൂന്നേക്കറില്‍ നടാന്‍ ഞാറ് ഇല്ലെന്നായി. മറ്റു മാർഗങ്ങൾ ആരാഞ്ഞു. അപ്പോഴാണ് ട്രേയിൽ ഞാറ്റടി ഒരുക്കിയാൽ 10 ദിവസത്തിനകം പാകമാകുമെന്നു സോമദാസ് പറഞ്ഞത്. ഒരേക്കറില്‍ ഞാറ്റടി തയാറാക്കാൻ വേണ്ട ട്രേയും അദ്ദേഹം നൽകി. പിന്നെ വൈകിയില്ല വീടിന്റെ മട്ടുപ്പാവിൽ ട്രേയിലും പോളിത്തീൻ ഷീറ്റിലുമായി ഞാറ്റടി ഒരുങ്ങി. ചകിരിച്ചോറും ചാണകപ്പൊടിയും മുയൽക്കാഷ്ഠം പൊടിച്ചതും ചേർത്താണ് നടീൽ മാധ്യമം തയാറാക്കിയത്. 9 ദിവസം കഴിഞ്ഞു നോക്കിയപ്പോള്‍ റിജീഷ് ഞെട്ടി. ടെറസ്സിലെ ചകിരിപ്പിത്തിലുണ്ടായ ഞാറിനും ആദ്യം തയാറാക്കിയ ഞാറിനും ഒരേ വളർച്ച! പാടത്തേക്കു പറിച്ചു നട്ടുകഴിഞ്ഞും ഈ താരതമ്യം തുടർന്ന റിജീഷ് വിളവെടുത്തപ്പോള്‍ വീണ്ടും ഞെട്ടി.
ഒരേ പരിചരണമാണ് നൽകിയതെങ്കിലും ട്രേ ഞാർ നട്ട മൂന്നേക്കറിൽ ഏക്കറിന് 400 കിലോ കൂടുതൽ വിളവ്. അതോടെ റിജീഷും സോമദാസും ഞാർ ഉൽപാദനം പൂർണമായി ട്രേകളിലാക്കി. ആദ്യം പരിഹസിച്ചവർ ഉൾപ്പെടെ അയൽക്കാരും വീട്ടുകാരുമൊക്കെ ഞാറു ചോദിച്ചെത്തി. അപ്പോഴാണ് ഇങ്ങനെയൊരു സംരംഭത്തിന്റെ സാധ്യത റിജീഷ് തിരിച്ചറിഞ്ഞത്. മഹിളാ കിസാൻ ശാക്തീകരൺ (എംകെഎസ്പി) പദ്ധതിപ്രകാരം തൊഴിൽസേനകൾക്ക് ഞാറ്റടിനിർമാണത്തിൽ പരിശീലനം നൽകി പരിചയമുള്ള സോമദാസ് കൂടി ചേർന്നതോടെ ‘സിംപ്ലിഫൈ അഗ്രി’യുടെ നെല്ലു നഴ്സറി യാഥാർഥ്യമായി.
ഒരേക്കർ നടുന്നതിന് 80 ട്രേകളിലെ ഞാർ വേണമെന്നാണ് കണക്ക്. ഒരേക്കറിലേക്ക് ഞാർ ഒരുക്കുന്നതിന് വിത്തുവിലയടക്കം 3500 രൂപ വേണ്ടിവരും. വിത്ത് നൽകുന്നവർക്ക് 2700 രൂപ നിരക്കിൽ ഞാർ നൽകും. പരമ്പരാഗത രീതിയിൽ ഞാറ്റടിയുണ്ടാക്കാൻ ഇരട്ടിയോളം തുക വേണ്ടിവരുമെന്ന് റിജീഷ് ചൂണ്ടിക്കാട്ടി. ട്രേ ഉപയോഗിച്ചു ഞാർ തയാറാക്കി നൽകുക വഴി കൃഷിക്കാർക്ക് അധ്വാനഭാരം കുറയുമെന്നു മാത്രമല്ല, കൃഷിയുടെ നിലവാരം മെച്ചപ്പെടുകയും ചെയ്യും. കളശല്യം ഗണ്യമായി കുറയും, പക്ഷികൾ മൂലമുള്ള വിളനഷ്ടം ഒഴിവാകും, വിതച്ചെലവ് ലാഭിക്കാം എന്നിങ്ങനെയും മെച്ചങ്ങൾ. പ്രളയം മൂലവും മറ്റും കൃഷിനാശമുണ്ടായാൽ അതിവേഗം കൃഷി പുനരാരംഭിക്കാനും ട്രേ ഞാറുകൾ ഉപകരിക്കും.
ഫോൺ: 7907683358
English summary: Nursery Management of Paddy Seedlings