കടും പിങ്ക് നിറമുള്ള കൂൺ കണ്ടിട്ടുണ്ടോ? മഞ്ഞ നിറമുള്ള കൂൺ കഴിച്ചിട്ടുണ്ടോ– ‘കണ്ടിട്ടില്ല, കണ്ടാലും കഴിക്കുകയുമില്ല’ എന്നാവും 99 ശതമാനം മറുപടിയും. വെളുത്തതല്ലാത്ത കൂണൊക്കെ വിഷമാണെന്ന ധാരണ അത്ര വ്യാപകമാണ്. ചെറിയൊരു നിറംമാറ്റം കണ്ടാല്‍പോലും കൂൺ ചവറ്റുകുട്ടയിലിടുന്ന നമ്മുടെ നാട്ടില്‍ ഇതാ കടുംനിറമുള്ള

കടും പിങ്ക് നിറമുള്ള കൂൺ കണ്ടിട്ടുണ്ടോ? മഞ്ഞ നിറമുള്ള കൂൺ കഴിച്ചിട്ടുണ്ടോ– ‘കണ്ടിട്ടില്ല, കണ്ടാലും കഴിക്കുകയുമില്ല’ എന്നാവും 99 ശതമാനം മറുപടിയും. വെളുത്തതല്ലാത്ത കൂണൊക്കെ വിഷമാണെന്ന ധാരണ അത്ര വ്യാപകമാണ്. ചെറിയൊരു നിറംമാറ്റം കണ്ടാല്‍പോലും കൂൺ ചവറ്റുകുട്ടയിലിടുന്ന നമ്മുടെ നാട്ടില്‍ ഇതാ കടുംനിറമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടും പിങ്ക് നിറമുള്ള കൂൺ കണ്ടിട്ടുണ്ടോ? മഞ്ഞ നിറമുള്ള കൂൺ കഴിച്ചിട്ടുണ്ടോ– ‘കണ്ടിട്ടില്ല, കണ്ടാലും കഴിക്കുകയുമില്ല’ എന്നാവും 99 ശതമാനം മറുപടിയും. വെളുത്തതല്ലാത്ത കൂണൊക്കെ വിഷമാണെന്ന ധാരണ അത്ര വ്യാപകമാണ്. ചെറിയൊരു നിറംമാറ്റം കണ്ടാല്‍പോലും കൂൺ ചവറ്റുകുട്ടയിലിടുന്ന നമ്മുടെ നാട്ടില്‍ ഇതാ കടുംനിറമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടും പിങ്ക് നിറമുള്ള കൂൺ കണ്ടിട്ടുണ്ടോ? മഞ്ഞ നിറമുള്ള കൂൺ കഴിച്ചിട്ടുണ്ടോ– ‘കണ്ടിട്ടില്ല, കണ്ടാലും കഴിക്കുകയുമില്ല’ എന്നാവും 99 ശതമാനം മറുപടിയും. വെളുത്തതല്ലാത്ത കൂണൊക്കെ വിഷമാണെന്ന ധാരണ അത്ര  വ്യാപകമാണ്. ചെറിയൊരു നിറംമാറ്റം കണ്ടാല്‍പോലും കൂൺ ചവറ്റുകുട്ടയിലിടുന്ന നമ്മുടെ നാട്ടില്‍ ഇതാ കടുംനിറമുള്ള കൂണുകളുടെ വളര്‍ത്തുകിറ്റുമായി സ്റ്റാർട്ടപ് സംരംഭം.  

നിർമിതബുദ്ധിയിൽ ബി ടെക് നേടിയ ശേഷം സ്വന്തം സംരംഭം നടത്തുകയും പിന്നീട് അമേരിക്കൻ കമ്പനിയിൽ 2 വർഷത്തോളം ജോലി  ചെയ്യുകയും ചെയ്ത ചെറുപ്പക്കാരൻ തിരികെ നാട്ടിലെത്തി കൂൺകൃഷി നടത്തുമെന്ന് ആരെങ്കിലും കരുതുമോ? എന്നാല്‍ ആദം ഷംസുദ്ദീന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. പക്ഷേ, സാദാ കൂണല്ല, മഞ്ഞയും പിങ്കും നിറമുള്ള അസാധാരണ കൂണുകളാണ് ആദം വളർത്തുന്നത്. 

കൂണുകളുമായി ആദവും റെയ്‌സയും
ADVERTISEMENT

തൃശൂർ കൊരട്ടി മാമ്പ്രയിലുള്ള ആദം ഷംസുദ്ദീനും ഭാര്യ റെയ്സ മനാലും ചേര്‍ന്നാണ് സംരംഭനടത്തിപ്പ്. കിറ്റില്‍ ഇത്തിരി വെള്ളം തളിച്ചാല്‍ മതി, ആർക്കും കൂൺ ഉൽപാദിപ്പിക്കാം. അത്ര ലളിതമാണ് ആദം മഷ്റൂം പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതികവിദ്യ. വർ‌ണക്കൂണുകളുടെ ലോകം മലയാളിക്കു തുറന്നു നൽകുക മാത്രമല്ല, ലയൺസ് മെയ്ൻ പോലുള്ള ഔഷധക്കൂണുകളുടെ കൃഷി ഉൾപ്പെടെ ഒട്ടേറെ പുത്തന്‍ ആശയങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു ‘ഗ്രോ ദി ഫൺ ഗൈ’ ബ്രാൻഡിലൂടെ ആദം. 

ഉണക്കി വിറ്റാൽ കിലോയ്ക്ക് മുപ്പതിനായിരം രൂപ വിലയുള്ള കൂണും ആദമിന്റെ ശേഖരത്തിലുണ്ട്. പ്രീമിയം ഇനങ്ങൾക്കൊപ്പം പ്രീമിയം ആശയങ്ങളും അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ആദമിനെ വേറിട്ട സംരംഭകനാക്കുന്നത്. കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങളിൽ ഈ രംഗത്തുണ്ടായതിലേറെ മാറ്റങ്ങൾ 3–4 വർഷത്തിനകം കൊണ്ടുവരാൻ കേരള കാർഷിക സർവകലാശാലയിലെ റഫ്താർ പദ്ധതിക്കു കീഴിലുള്ള ഈ സ്റ്റാർട്ടപ്പിനു സാധിച്ചിട്ടുണ്ട്. സമർഥരായ യുവജനങ്ങൾക്ക് കേരളത്തിലെ കൃഷിക്ക് പുതുമുഖം നൽകാനാകുമെന്നു തെളിയിക്കുന്ന ഈ ആശയങ്ങളിതാ.

വർണക്കൂണുകൾ

ഭക്ഷ്യയോഗ്യമായ കൂണുകൾ വെളുത്തിരിക്കണമെന്നത് നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയ സങ്കൽപമാണ്. വർഷങ്ങൾക്കു മുൻ‌പ് പിങ്ക് ഷേഡുള്ള ചിപ്പിക്കൂണുകൾ വന്നപ്പോൾ വിപണി സ്വീകരിക്കാൻ മടിച്ചു. എന്നാൽ ഈ പൊതുചിന്തയെ ധീരമായി നേരിടുകയാണ് കടുംപിങ്ക്, മഞ്ഞ നിറമുള്ള ചിപ്പിക്കൂണിനങ്ങളിലൂടെ ആദം. പ്ലൂറോട്ടസ് ഡിജാമർ, പ്ലൂറോട്ടസ് സിട്രിനോപിലേറ്റസ് എന്നിങ്ങനെ ശാസ്ത്രനാമമുള്ള ഈ ഇനങ്ങളുടെ സ്പോൺ വിദേശത്തുനിന്നു കൊണ്ടുവന്നാണ് വളർത്തുന്നത്. വർണക്കൂൺ ഉൽപാദനത്തിനു പകരം ഈയിനങ്ങളുടെ വിത്തും ഗ്രോ കിറ്റും ആളുകളിലെത്തിക്കാനാണ് ശ്രമം. സാധാരണ ചിപ്പിക്കൂണിനെക്കാൾ വില കൂടിയ ഇവ കൂടുതല്‍ പോഷകസമ്പന്നവുമാണ്.

ലയൺ സ്മെ‌യ്ൻ
ADVERTISEMENT

ഔഷധക്കൂണുകൾ

നിത്യോപയോഗത്തിനുള്ള കൂണുകൾ മാത്രം പരിചയിച്ച മലയാളികള്‍ക്കു ലയൺസ് മെയിൻപോലുള്ള പ്രീമിയം ഗോർമെ (gourmet) ഇനങ്ങൾ ഉൽപാദിപ്പിച്ചു നല്‍കുന്നു ഇവര്‍. രെയ്ഷി, ഗാനോഡെർമ, ലയൺ സ് മെയ്ൻ, ടർക്കി ടെയിൽ, കോർഡിസെപ്സ് എന്നിങ്ങനെ ഏകദേശം 38 ഇനം കൂണുകളുടെ വിത്ത് ഇവരുടെ പക്കലുണ്ട്. വിത്തും കൂണും ലോകത്തെവിടെയും എത്തിക്കാൻ ഇവർ തയാര്‍. സിംഹത്തിന്റെ ജട പോലെ വെളുത്ത നിറത്തിൽ വളർന്നുനിൽക്കുന്ന ലയൺസ് മെയിൻ കൂൺ ഔഷധമായും ആഹാരമായും ഉപയോഗിക്കാം. ഉണങ്ങിയ ഒരു കിലോ ലയൺസ് മെയിൻ മഷ്റൂമിന് 30,000 രൂപ വിലയുണ്ടത്രെ! സ്വന്തമായും ഒരു ഹൈടെക് ലയൺസ് മെയിൻ ഫാം ഇവര്‍ നടത്തുന്നു. ഇറക്കുമതി ചെയ്ത ലയൺസ് മെയിൻ കൂണുകൾ ഉപയോഗിക്കാറുള്ള നക്ഷത്രഹോട്ടലുകള്‍ക്കു വില്‍ക്കാമെന്നാണ് പ്രതീക്ഷ. 

ഗ്രോ കിറ്റിൽ വളർന്ന പിങ്ക് ഓയിസ്റ്റർ കൂണുമായി റെയ്‌സ

ഗ്രോ കിറ്റുകൾ

ആദം കൊണ്ടുവന്ന പുതുമകളില്‍ കേരളത്തിലെ സാധാരണക്കാരായ കൂൺപ്രേമികൾക്ക് ഏറ്റവും ഉപകാരപ്പെടുന്നത് കാർഡ്ബോർഡ് കൂടയിലാക്കിയ കൂൺബെഡ് തന്നെ. വീടിനുള്ളിൽ എവിടെയും സ്ഥാപിക്കാവുന്ന ഈ കിറ്റിൽ വേണ്ടത്ര ഈർപ്പം നൽകുകയേ വേണ്ടൂ, 7 ദിവസത്തിനകം കൂൺ വിളവെടുക്കാം. ഇതിനായി കൂടയുടെ ഒരു വശത്തെ വിൻഡോ കീറിത്തുറന്ന ശേഷം ബെഡിലെ അടയാളപ്പെടുത്തിയ ഭാഗം X ആകൃതിയിൽ കീറി വെള്ളം സ്പ്രേ ചെയ്യുക. ഒരാഴ്ചയ്ക്കുള്ളിൽ വിളവെടുക്കാവുന്ന വിധം കൂൺ മുളച്ചുവരും. 2–3 തവണയായി ഒരു കിലോയോളം കൂൺ നൽകുന്ന ഈ ഗ്രോ കിറ്റിന് 700 രൂപയാണ് വില. ആമസോണിലൂടെയോ കമ്പനി വെബ്സൈറ്റിലൂടെയോ ഓർഡർ ചെയ്താൽ കിറ്റ് വീട്ടിലെത്തും. 

ADVERTISEMENT

മഷ് പെല്ലറ്റുകൾ

കൂൺകൃഷി തീർത്തും ആയാസരഹിതമായി മാറ്റുന്ന മറ്റൊരു കണ്ടെത്തല്‍. ഇനി കൂൺവളർത്താനായി വൈക്കോലും അറക്കപ്പൊടിയുമൊന്നും തേടി നടക്കേണ്ടതില്ല, ‘ഗ്രോ ദി ഫംങ് ഗൈ’ ബ്രാ‍ൻഡിലുള്ള മഷ്റൂം പെല്ലറ്റുകൾ ഓർഡർ ചെയ്യുകയേ വേണ്ടൂ. ഈ പെല്ലറ്റുകൾ  അതോടൊപ്പമുള്ള ഗ്രോബാഗിൽ നിശ്ചിത അളവിൽ നിറയ്ക്കുക. തുടർന്ന് തിളച്ച വെള്ളം അതിലേക്കൊഴിക്കുക. 12 മണിക്കൂർ കഴിയുമ്പോൾ വെള്ളം വലിച്ചെടുത്ത പെല്ലറ്റുകൾ കൂടിൽ നിറഞ്ഞിരിക്കും. അതിലേക്ക് കൂൺവിത്തിട്ട ശേഷം കുലുക്കി എല്ലാ ഭാഗത്തുമെത്തിക്കുക. ഈ കൂടകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു സീൽ ചെയ്യുക. വായു കടത്തിവിടുന്ന സവിശേഷ ടേപ്പാണ് ഇതിനുപയോഗിക്കുന്നത്. മരപ്പൊടിയിൽ വളരുന്ന എല്ലായിനം കൂണുകളും ഈ പെല്ലറ്റ് ഉപയോഗിച്ച് കൃഷി ചെയ്യാം. വാണിജ്യാടിസ്ഥാനത്തിലുള്ള കൂൺകൃഷിയിൽ ഈ പെല്ലറ്റുകൾ ഏറെ പ്രയോജനപ്രദം. ആവശ്യക്കാര്‍ക്കു വേണ്ടത്ര മഷ് പെല്ലറ്റും അനുബന്ധ കിറ്റും എത്തിച്ചു നൽകാനും ആദം തയാർ.

ലബോറട്ടറി

കൂൺ ചാറ്റ് ബോട്ട്

തന്റെ പഠനമേഖലയായ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി കൂൺസംരംഭകരുടെ സംശയനിവരാണത്തിന് ആദം ഉണ്ടാക്കിയ ആപ്പാണ് ഫങ്ക് എഐ. ചാറ്റ് ജിപിടി മാതൃകയിൽ നിങ്ങളുടെ സംശയങ്ങൾ ഉന്നയിക്കുകയേ വേണ്ടൂ, തന്റെ കൂൺ അറിവുകൾ ചേർത്തും വെ‌ബ് ബന്ധിതമായും തയാറാക്കിയ ഈ സംവിധാനത്തിനു ചാറ്റ് ജിപിടിയെക്കാൾ മികവോടെ കൂൺകൃഷിയിലെ സംശയങ്ങള്‍ തീര്‍ക്കാനാകുമെന്ന് ആദം പറയുന്നു. ഇവിടെ ക്ലിക്ക് ചെയ്ത് മനോരമ ഓൺലൈൻ കർഷകശ്രീയുടെ വായനക്കാരായ നിങ്ങൾക്കും ഇതു പരീക്ഷിക്കാം.   

കൂൺകൃഷിയിൽ മറ്റാരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കാനും നേട്ടമുണ്ടാക്കാനും ആദത്തിന്റെ ഗവേ ഷണ– വികസന സംരംഭം കർഷകരെ സഹായിക്കും. ഇതിനാവശ്യമായ വിത്തും സാങ്കേതികവിദ്യയും മാനേജ്മെന്റ് വൈദഗ്ധ്യവുമൊക്കെ ഒരു കുടക്കീഴിൽ ലഭ്യമാണിവിടെ. 

ഫോൺ: 9015385337

English summary: The Latest in Mushroom Cultivation Technology