പാൽ പണം തരും, ചാണകം വൈദ്യുതിയും; 10 വർഷമായി തൊഴുത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കർഷകൻ
പാലും ചാണകവും ലഭിക്കുന്ന തൊഴുത്തിൽനിന്ന് പാചകവാതകം ഉൽപാദിപ്പിക്കാമെന്ന് നമുക്കറിയാം. എന്നാൽ, ആ പാചകവാതകം അതായത് ഗോബർ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാലോ! വീട്ടാവശ്യത്തിനുള്ളതും ഫാമിലേക്കുള്ളതുമായ വൈദ്യുതിയിച്ചെലവ് കുറയ്ക്കാൻ കഴിയും. ഈ സാധ്യത പത്തു വർഷം മുൻപേ ചിന്തിച്ചയാളാണ് എറണാകുളം
പാലും ചാണകവും ലഭിക്കുന്ന തൊഴുത്തിൽനിന്ന് പാചകവാതകം ഉൽപാദിപ്പിക്കാമെന്ന് നമുക്കറിയാം. എന്നാൽ, ആ പാചകവാതകം അതായത് ഗോബർ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാലോ! വീട്ടാവശ്യത്തിനുള്ളതും ഫാമിലേക്കുള്ളതുമായ വൈദ്യുതിയിച്ചെലവ് കുറയ്ക്കാൻ കഴിയും. ഈ സാധ്യത പത്തു വർഷം മുൻപേ ചിന്തിച്ചയാളാണ് എറണാകുളം
പാലും ചാണകവും ലഭിക്കുന്ന തൊഴുത്തിൽനിന്ന് പാചകവാതകം ഉൽപാദിപ്പിക്കാമെന്ന് നമുക്കറിയാം. എന്നാൽ, ആ പാചകവാതകം അതായത് ഗോബർ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാലോ! വീട്ടാവശ്യത്തിനുള്ളതും ഫാമിലേക്കുള്ളതുമായ വൈദ്യുതിയിച്ചെലവ് കുറയ്ക്കാൻ കഴിയും. ഈ സാധ്യത പത്തു വർഷം മുൻപേ ചിന്തിച്ചയാളാണ് എറണാകുളം
പാലും ചാണകവും ലഭിക്കുന്ന തൊഴുത്തിൽനിന്ന് പാചകവാതകം ഉൽപാദിപ്പിക്കാമെന്ന് നമുക്കറിയാം. എന്നാൽ, ആ പാചകവാതകം അതായത് ഗോബർ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാലോ! വീട്ടാവശ്യത്തിനുള്ളതും ഫാമിലേക്കുള്ളതുമായ വൈദ്യുതിയിച്ചെലവ് കുറയ്ക്കാൻ കഴിയും. ഈ സാധ്യത പത്തു വർഷം മുൻപേ ചിന്തിച്ചയാളാണ് എറണാകുളം വല്ലാർപാടം സ്വദേശിയായ ഷാജഹാൻ എന്ന ഷാജി. എറണാകുളത്തെ ഗോശ്രീ പാലം കടന്ന് വല്ലാർപാടം പള്ളിയുടെ അരികിലൂടെ മുളവുകാട്ടേക്കു പോകുന്ന വഴിയരികിലെ 26 സെന്റിലാണ് ഷാജിയുടെ വീടും ഫാമും.
ഏകദേശം പത്തു വർഷത്തോളമായി ഷാജി ഗോബർ ഗ്യാസിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ആത്മയുടെ പദ്ധതി വഴിയായിരുന്നു പ്ലാന്റും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത്. മൂന്നു ഘനയടി ശേഷിയുള്ള പ്ലാന്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന വാതകം ജിയോമെബ്രേൻ ഉപയോഗിച്ചുള്ള വലിയ ബലൂൺ അറയിൽ ശേഖരിച്ചശേഷമായിരുന്നു വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നത്. ഈ വാതകം അന്ന് 85,000 രൂപ നൽകി വാങ്ങിയ ഡീസൽ എൻജിനിലേക്ക് കടത്തിവിട്ട് പ്രവർത്തിപ്പിച്ചായിരുന്നു വൈദ്യുതിയുൽപാദനം. എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ഡീസൽ വേണം. ശേഷം ഗ്യാസ് ഉപയോഗിച്ചു പ്രവർത്തിക്കുമെന്ന് ഷാജഹാൻ.
പത്തു വർഷത്തിലേക്ക് എത്തിയപ്പോൾ വാതകം ശേഖരിക്കുന്ന സംഭരണി ഇല്ല. എലി അത് നശിപ്പിച്ചു. പുതിയത് വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്കു മുകളിലാകുമെന്ന് ഷാജി. എങ്കിലും വൈദ്യുതിയുൽപാദനം ഇന്നും തുടരുന്നു. മുൻപ് വാതകം ശേഖരിച്ചശേഷമായിരുന്നു വൈദ്യുതിയുൽപാദനമെങ്കിൽ ഇന്ന് പ്ലാന്റിൽനിന്ന് നേരിട്ട് എൻജിനിലേക്ക് വാതകം എത്തിക്കുന്നു. തുടർച്ചയായി രണ്ടു മണിക്കൂറോളം നേരം വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. വീട്ടിൽ കൂടുതൽ വൈദ്യുതി ഉപഭോഗമുള്ള സമയങ്ങളിലും വൈദ്യുതിമുടക്കമുള്ള സമയങ്ങളിലും ഇത് പ്രവർത്തിപ്പിക്കാറുണ്ടെന്നു ഷാജി. പാൽ പാക്കറ്റിലാക്കി വിൽക്കുന്നതാണ് രീതി. ആവശ്യക്കാർക്ക് നൽകുന്നതിനായി ശീതീകരിച്ചു സൂക്ഷിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ റഫ്രിജറേറ്ററിന്റെ പ്രവർത്തനത്തിനും ഗോബർഗ്യാസ് വൈദ്യുതി ഉപയോഗിക്കാറുണ്ട്.
വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കാം അതുപോലെ ഗോബർഗ്യാസ് മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്റർ വിപണിയിലുമുണ്ട്. അത് രണ്ടും തന്നെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തികബാധ്യത വരുത്തിവയ്ക്കുന്നവയാണെന്ന് ഷാജി. അതിനാലാണ് വൈദ്യുതിയുൽപാദനത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കാത്തത്. ഇപ്പോൾത്തന്നെ നല്ലൊരുപങ്കും ഉൽപാദിപ്പിക്കാൻ കഴിയുന്നതിനാൽ വൈദ്യുതിച്ചെലവും കുറവുണ്ടെന്നു ഷാജി. വലിയ ഡെയറിഫാമുകൾക്കും പന്നിഫാമുകൾക്കും ഇത്തരത്തിൽ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ മാലിന്യസംസ്കരണത്തിനൊപ്പം ഫാമിലേക്കുള്ള വൈദ്യുതിയാകുമെന്നും ഷാജി.
വഴിത്തിരിവ്
ആത്മ പദ്ധതിയുടെ ഭാഗമായി ഷാജിയുൾപ്പെടെയുള്ള കർഷകസംഘം തുമ്പൂർമുഴിയിലെ കന്നുകാലി പ്രജനനകേന്ദ്രം സന്ദർശിച്ചതാണ് ഇത്തരത്തിലൊരു സംവിധാനത്തിനു പ്രചോദനം. അവിടെ ചാണകത്തിൽനിന്നു ബയോഗ്യാസ് ഉൽപാദിപ്പിക്കുന്നതു കണ്ടപ്പോൾ ഷാജിയുടെ മനസ്സിൽ ലഡു പൊട്ടി. ഇതുപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കാമോയെന്നായി തുടർന്നുള്ള അന്വേഷണം. പഠനപരിശീലന യാത്രകളിൽ കിട്ടുന്ന ആശയങ്ങൾ നടപ്പാക്കാൻ ആത്മ പ്ലസ് പദ്ധതി പ്രകാരം സഹായധനം ഉറപ്പായതോടെ ഷാജി ഈ ആശയം നടപ്പാക്കാൻ മുന്നിട്ടിറങ്ങി. അന്നത്തെ വെറ്ററിനറി സർജൻ ഡോ. സുലേഖയും ആത്മ നേതൃത്വവും ആത്മാർഥമായി പിന്തുണച്ചതിനാൽ കാലതാമസമില്ലാതെ പ്ലാന്റ് നിർമാണം പൂർത്തിയായി. ആത്മ പ്ലസ് പദ്ധതി പ്രകാരം 2.5 ലക്ഷം രൂപയാണ് സബ്സിഡി കിട്ടിയത്.
9 പശുക്കൾ, സ്ഥിരതയുള്ള പാലുൽപാദനം
മുൻപ് 15ൽപ്പരം പശുക്കളുണ്ടായിരുന്നുവെന്ന് ഷാജി. ഇപ്പോൾ അത് ഒൻപത് എണ്ണത്തിലേക്ക് നിജപ്പെടുത്തിയിരിക്കുകയാണ്. ദിവസം 80-85 ലീറ്റർ പാലാണ് ഉൽപാദനം. എന്നും ഈ അളവിൽ പാൽ ലഭിക്കുന്നതിനായി 45 ദിവസം കൂടുമ്പോൾ ഒരു പ്രസവം എന്ന രീതിയിലാണ് ഫാമിന്റെ പ്രവർത്തനം. ഓരു പശു വറ്റുകാലത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു പശു പ്രസവിക്കുന്നു. അതുകൊണ്ടുതന്നെ സ്ഥിരം ഉപഭോക്താക്കൾക്ക് മുടക്കമില്ലാതെ പാൽ നൽകാൻ സാധിക്കുന്നുവെന്നും ഷാജി.
പാക്കറ്റിലാക്കിയാണ് പാൽവിതരണം. 5 ലീറ്റർ പാലെങ്കിലും എപ്പോഴും വീട്ടിലെ റഫ്രിജറേറ്ററിൽ ഉണ്ടാകും. പാലിന് ആവശ്യക്കാർ എത്തുമ്പോൾ ഇല്ല എന്ന് പറഞ്ഞ് മടക്കിയയ്ക്കാൻ ഷാജിക്ക് കഴിയില്ല. അത് ഒരു ബിസിനസ് രീതിയാണെന്നും ഷാജി. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് വരുമാനം ഉറപ്പാക്കാൻ സഹായിക്കുക.
വൃത്തിക്കു പ്രാധാന്യം
പശുക്കൾ ചാണകമിടുമ്പോൾത്തന്നെ കോരിമാറ്റാൻ ഷാജിയും കുടുംബാംഗങ്ങളും ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ പശുക്കളുടെ ദേഹത്തോ നിലത്ത് ചവിട്ടിയരച്ച നിലയിലോ ചാണകം കാണാൻ സാധിച്ചില്ല. അപ്പപ്പോൾത്തന്നെ കോരിമാറ്റി പ്ലാന്റിലേക്ക് നിക്ഷേപിക്കും. മൂത്രവും കൂടു കഴുകുന്ന വെള്ളവും പ്രത്യേകം സംഭരണിയിൽ ശേഖരിച്ചശേഷം ഗ്യാസ് പ്ലാന്റിലേക്ക് ഒഴിക്കുകയാണ് ചെയ്യുക. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ മണ്ണിനടിയിലുള്ള പ്ലാന്റ് നിർമിക്കാൻ കഴിയാത്തതെന്നും ഷാജി പറയുന്നു.
ഫോൺ: 9495559616