ആരോഗ്യത്തിന് വീട്ടുമുറ്റത്തെ പഴങ്ങൾ മതി; അവഗണിക്കപ്പെടുന്നവയുടെ പോഷകങ്ങൾ ഇങ്ങനെ
മുറ്റമുള്ള ഏതു വീട്ടിലും തെങ്ങു കൂടാതെ, ഒന്നോ രണ്ടോ പേരയോ നെല്ലിയോ ചാമ്പയോ ലവിലവിയോ മറ്റേതെങ്കിലും ഫലവർഗമോ തീർച്ചയായും കാണും. പലതും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവയാകില്ല. ചിലത് പ്രാദേശികമായി മാത്രം പ്രചാരമുള്ളതാകും. എന്നാൽ, ഇവയെല്ലാം വിശിഷ്ടമായ ജൈവ ഘടകങ്ങളും വൈറ്റമിനുകളും ധാതുലവണങ്ങളുംകൊണ്ടു

മുറ്റമുള്ള ഏതു വീട്ടിലും തെങ്ങു കൂടാതെ, ഒന്നോ രണ്ടോ പേരയോ നെല്ലിയോ ചാമ്പയോ ലവിലവിയോ മറ്റേതെങ്കിലും ഫലവർഗമോ തീർച്ചയായും കാണും. പലതും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവയാകില്ല. ചിലത് പ്രാദേശികമായി മാത്രം പ്രചാരമുള്ളതാകും. എന്നാൽ, ഇവയെല്ലാം വിശിഷ്ടമായ ജൈവ ഘടകങ്ങളും വൈറ്റമിനുകളും ധാതുലവണങ്ങളുംകൊണ്ടു സമൃദ്ധമാണ്.
ഉഷ്ണമേഖലകളിൽ നന്നായി വളർന്നു കായ്ക്കുന്ന വൃക്ഷമാണു നെല്ലി. ആയുർവേദത്തിൽ ധാത്രി എന്നു പേര്. വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസ്സാണു നെല്ലിക്ക. ഒരു ഓറഞ്ചിലുള്ളതിന്റെ 20 മടങ്ങ് വൈറ്റമിൻ സി 100 ഗ്രാം നെല്ലിക്കയിലുണ്ട്. ഇരുമ്പ്, പോളിഫിനോളുകൾ എന്നിവയും സമൃദ്ധം. മിക്ക ആയുർവേദ മരുന്നുകൂട്ടുകളിലും നെല്ലിക്കയ്ക്കു മുന്തിയ സ്ഥാനമുണ്ട്. പച്ച നെല്ലിക്ക അച്ചാർ നിർമാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും ഇപ്പോൾ കമ്പോളത്തിൽ, പഞ്ചസാരയിൽ വിളയിച്ച ക്യാൻഡിയായും കാണുന്നുണ്ട്. ചവയ്ക്കാനുള്ള ‘സുപ്പാരി’യിൽ ഉണക്കിപ്പൊടിച്ച നെല്ലിക്ക ചേർക്കാറുണ്ട്. നെല്ലിക്കാ അച്ചാറിന്റെ കൂടെ ഇഞ്ചിച്ചാറോ നാരങ്ങാനീരോ കറ്റാർവാഴച്ചാറോ ഞാവൽപ്പഴത്തിന്റെ ചാറോ ചേർത്ത്, ആരോഗ്യദായക പാനീയങ്ങൾ നിർമിക്കാം. നെല്ലിക്കയും ശർക്കരയും ഭരണിയിലടച്ച് ഉണ്ടാക്കിയിരുന്ന അരിഷ്ടം പുതിയ തലമുറയ്ക്ക് അന്യം. സൗന്ദര്യസംരക്ഷക ഉൽപന്നങ്ങളിലും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.
ലൈക്കോപീൻ എന്ന സവിശേഷ ആരോഗ്യഘടകമുണ്ട് പേരയ്ക്കയിൽ. പിങ്ക് പേരയ്ക്കയിൽ തക്കാളിയിലെക്കാൾ ലൈക്കോപീൻ ഉണ്ട്. പേരയ്ക്കയിൽ നാരുകൾ സുലഭം. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കുന്നു. പേരയ്ക്കയിലെ ഫോളേറ്റുകൾ പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നു. പേരയ്ക്കയിലുള്ള മഗ്നീഷ്യം മാംസപേശികൾക്കു ശക്തിയേകുന്നു. പേരയ്ക്കാസത്ത് ഡെങ്കിപ്പനി ശമിപ്പിക്കും.
ആനപുളിഞ്ചി അഥവാ കാരമ്പോള നന്നായി വിളയുമ്പോൾ മഞ്ഞനിറത്തിലാകും. വിളവെടുത്തു കഴിഞ്ഞാലും കൂടുതൽ പഴുത്തു പോകാറില്ല. മധുരവും ചവർപ്പും ചേരുന്ന രുചി. പഞ്ചസാരപ്പാനിയിൽ വിളയിച്ചാല്‍ രുചികരമായ വിഭവം. ജാം, വീഞ്ഞ് എന്നിവയും ഉണ്ടാക്കാം.
ആരോഗ്യപ്പഴമായ പാഷൻഫ്രൂട്ട് വിളവെടുത്താൽ 7 ദിവസം വരെ കേടാകാതെ സൂക്ഷിക്കാം. വയലറ്റ് നിറമുള്ള പാഷൻഫ്രൂട്ടിന് മഞ്ഞനിറത്തിലുള്ളതിനെക്കാൾ സൂക്ഷിപ്പുകാലമുണ്ട്. ലസ്സി, ഐസ്ക്രീം, സർബത്ത് എന്നിവയിലെല്ലാം ചേർക്കാം.
ലവിലവി അഥവാ ലവ് ലോലിക്ക രോഗങ്ങൾക്കു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ ഉൻമൂലനം ചെയ്യും. കാൻസറിനു തടയിടാൻ കഴിവുള്ള പഴമെന്നും പഠനങ്ങൾ പറയുന്നു. വയറിളക്കം ശമിക്കാനും മുറിവുണ ങ്ങാനും ഉപയോഗിക്കുന്ന മരുന്നുകളിൽ ഈയിനത്തിനു പ്രധാന സ്ഥാനമുണ്ട്. ഇതിന്റെ തോലിന്റെ സത്തിന് എണ്ണ കാറുന്നതു തടയാൻ സാധിക്കും.
ജലാംശം കൂടുതലുള്ള ചാമ്പയിൽ വൈറ്റമിൻ സി ഉയർന്ന തോതിലുണ്ട്. വൃത്തിയായി കഴുകി, കുരു നീക്കി മിക്സിയിൽ അടിച്ച് ചാർ അരിച്ചെടുത്ത്, പഞ്ചസാരപ്പാനി ചേർത്താൽ, രുചിയേറിയ പാനീയമായി. ചാറുകൊണ്ടു വീഞ്ഞുമുണ്ടാക്കാം.