ഡോ. എം.എസ്.സ്വാമിനാഥൻ 1954ൽ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) സസ്യശാസ്ത്രവിഭാഗത്തിൽ ചേർന്ന ഉടനെ അന്നത്തെ ഡയറക്ടര്‍ ഡോ. ബി.പി.പാൽ അദ്ദേഹത്തോട് ഒരു ആവശ്യമുന്നയിച്ചു – ഗോതമ്പിന്റെ വന്യ ജനുസ്സുകളിൽനിന്നു പ്രയോജനകാരികളായ ജീനുകളെ നിലവിൽ കൃഷി ചെയ്യുന്ന ഗോതമ്പ് ഇനങ്ങളിലേക്ക്

ഡോ. എം.എസ്.സ്വാമിനാഥൻ 1954ൽ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) സസ്യശാസ്ത്രവിഭാഗത്തിൽ ചേർന്ന ഉടനെ അന്നത്തെ ഡയറക്ടര്‍ ഡോ. ബി.പി.പാൽ അദ്ദേഹത്തോട് ഒരു ആവശ്യമുന്നയിച്ചു – ഗോതമ്പിന്റെ വന്യ ജനുസ്സുകളിൽനിന്നു പ്രയോജനകാരികളായ ജീനുകളെ നിലവിൽ കൃഷി ചെയ്യുന്ന ഗോതമ്പ് ഇനങ്ങളിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. എം.എസ്.സ്വാമിനാഥൻ 1954ൽ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) സസ്യശാസ്ത്രവിഭാഗത്തിൽ ചേർന്ന ഉടനെ അന്നത്തെ ഡയറക്ടര്‍ ഡോ. ബി.പി.പാൽ അദ്ദേഹത്തോട് ഒരു ആവശ്യമുന്നയിച്ചു – ഗോതമ്പിന്റെ വന്യ ജനുസ്സുകളിൽനിന്നു പ്രയോജനകാരികളായ ജീനുകളെ നിലവിൽ കൃഷി ചെയ്യുന്ന ഗോതമ്പ് ഇനങ്ങളിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. എം.എസ്.സ്വാമിനാഥൻ 1954ൽ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) സസ്യശാസ്ത്രവിഭാഗത്തിൽ ചേർന്ന ഉടനെ അന്നത്തെ ഡയറക്ടര്‍ ഡോ. ബി.പി.പാൽ അദ്ദേഹത്തോട്  ഒരു ആവശ്യമുന്നയിച്ചു – ഗോതമ്പിന്റെ വന്യ ജനുസ്സുകളിൽനിന്നു പ്രയോജനകാരികളായ ജീനുകളെ നിലവിൽ കൃഷി ചെയ്യുന്ന ഗോതമ്പ് ഇനങ്ങളിലേക്ക് സംക്രമിപ്പിക്കണം. തുടർന്ന് തന്റെ ഗവേഷണ വിദ്യാർഥികളോടൊപ്പം 1955ൽ ബഹുമുഖ പരിപാടിക്ക് പ്രഫസർ(ഏറ്റവും അടുപ്പമുള്ളവര്‍ എം.എസ്.സ്വാമിനാഥനെ വിളിച്ചിരുന്നതിങ്ങനെ) തുടക്കമിട്ടു. ചാഞ്ഞുവീഴാത്ത, കൊടുക്കുന്ന വളത്തിന് ആനുപാതികമായി വിളവു കിട്ടുന്ന ഗോതമ്പിനങ്ങളായിരുന്നു ലക്ഷ്യം. ഗവേഷണം പുരോഗമിക്കുന്നതിനിടെ വാഷിങ്ടൺ സ്റ്റേറ്റ്  യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഓർവിൽ വോഗലിൽ (Orville Vogel) നിന്ന് 1960ൽ  വിലപ്പെട്ട ഒരു സന്ദേശം  ലഭിച്ചു. സ്വാമിനാഥൻ വിഭാവനം ചെയ്ത ഗോതമ്പിനങ്ങൾക്ക് ജപ്പാനിലെ നോറിൻ 10 (Norin 10) ഇനങ്ങൾ ഉതകുമെന്നും ചില വസന്തകാല ഗോതമ്പിനങ്ങളിൽ ഈ ജീനുകൾ ലഭ്യമാണെന്നുമായിരുന്നു അത്.  ഇവ ഡോ. നോർമൻ ബോർലോഗി(Norman Borloug)ന്റെ(ആഗോള ഹരിതവിപ്ലവത്തിന്റെ പിതാവ്) പക്കൽ മെക്സിക്കോയിലെ ഇന്റർ നാഷനൽ മെയ്സ് ആൻഡ് വീറ്റ് ഇംപ്രൂവ്മെന്റ് സെന്ററിൽ (CYMMIT) ഉണ്ടെന്നും അവ ലഭിക്കാൻ ശ്രമിക്കണമെന്നും സ്വാമിനാഥനെ വോഗൽ  ഉപദേശിച്ചു. അതനുസരിച്ച് ഡോ. ബോർലോഗിനു കത്തെഴുതി. ഇന്ത്യ സന്ദർശിച്ച ശേഷം അവിടെ പ്രയോജനപ്പെടുന്ന ഇനങ്ങൾ നൽകാമെന്ന മറുപടി വന്നു. 

ആർ.ഡി.അയ്യർ, രോഹിണി അയ്യർ

ഡോ. ബോർലോഗ് 1963 മാർച്ചിൽ ഇന്ത്യയിലെത്തി; ഭക്ഷ്യമന്ത്രി സി.സുബ്രഹ്മണ്യത്തിന്റെ ക്ഷണമനുസരിച്ച് ഉത്തരേന്ത്യയിലെ ഗോതമ്പുപാടങ്ങൾ സന്ദർശിച്ചു. തന്റെ നിരീക്ഷണങ്ങളുടെയും പാകിസ്ഥാനിലെ (2 വർഷം മുൻപുതന്നെ അവിടെ വിവിധ ഇനങ്ങൾ പരീക്ഷിച്ചിരുന്നു ) അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയ്ക്കു യോജിച്ച സൊനോറ 64 (Sonora 64), ലെർ‍മറോഹോ (LermaRojao) എന്നീ മെക്സിക്കൻ ഇനങ്ങൾ പിന്നീട് ബോർലോഗ് അയച്ചുതന്നു.

ADVERTISEMENT

പരീക്ഷണമായി, 2 ഹെക്ടർ കരിമ്പുപാടത്ത്  മെകസിക്കൻ ഗോതമ്പ് വിതച്ചു. രണ്ടു കുള്ളൻ ഇനങ്ങളും തുരുമ്പു(റസ്റ്റ്) രോഗത്തെ ചെറുത്തും ധാരാളം വളവും വെള്ളവും സ്വീകരിച്ചും ഉയർന്ന വിളവു നൽകി. നാടൻ ഇനങ്ങളെ അപേക്ഷിച്ച് 2–3 മടങ്ങ് വിളവ് (50 ക്വിന്റൽ /  ഹെക്ടർ 5 മാസത്തിൽ). ഈ ഗോതമ്പെ‌ല്ലാം അടുത്ത കൃഷിക്കു  വിത്താക്കി. കുറിയ ഇനങ്ങൾക്കു കൂടുതൽ വിളസാന്ദ്രത (Crop intensity) നേടാനാ‌യി. ഒരേപോലെ, ഒരേ പൊക്കത്തിൽ നിൽക്കുന്ന ചെടികൾ ഇരട്ടിയും നാലിരട്ടിയുമൊക്കെ വിളവു നൽകി. മൂപ്പു കുറഞ്ഞ ഈയിനങ്ങൾ അടുത്ത സീസണിൽ വ്യത്യസ്ത സ്ഥലങ്ങളിൽ കൃഷി ചെയ്തപ്പോൾ  മേന്മകള്‍  ആവർത്തിച്ചു. വൈക്കോൽ  അൽപം കുറവായിരുന്നു എന്നു മാത്രം.

MSS with Norman Borlaug in IARI Wheat field, 1964 (ചിത്രത്തിനു കടപ്പാട്: ആർ.ഡി. അയ്യർ, അനിൽകുമാർ, രോഹിണി അയ്യർ എന്നിവർ ചേർന്നു രചിച്ച ജീവചരിത്ര ഗ്രന്ഥം MS Swaminathan-Scientist, Humanist, Conservationist)

പുതിയ ഇനങ്ങളെ സ്വീകരിക്കാൻ കർഷകരെ പാകപ്പെടുത്താനും പ്രഫസര്‍തന്നെ മുന്നിട്ടിറങ്ങി. അദ്ദേഹത്തിന്റെ അപേക്ഷ പ്രകാരം, 300 ഹെക്ടറിലേക്കുള്ള 250 ടൺ വിത്ത് സർക്കാർ വാങ്ങി നൽകി. ഓരോ ഹെക്ടർ വിസ്തൃതിയുള്ള 1000  പ്രദർശനപ്പാടങ്ങൾ നൂറുകണക്കിനു കർഷകരുടെ പങ്കാളിത്തത്തോടെ പലയിടങ്ങളിലായി ഒരുങ്ങി. ഓരോ പാടത്തിനും വിത്തിനും മറ്റു സാമഗ്രികൾക്കുമായി 500 രൂപ വീതം സഹായം നൽകി. കനത്ത വിളവാണ് ലഭിച്ചത്. ബോർലോഗുമായി  ചേർന്ന് പുതിയ ഇനങ്ങൾ പ്രചരിപ്പിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു. അങ്ങനെ ശാസ്ത്രജ്ഞന്‍ പ്രചാരകനുമായി. ലഭിക്കുന്ന വിളവി ന്റെ പകുതി വിത്തുൽപാദനത്തിനു നീക്കിവയ്ക്കണം എന്ന് അദ്ദേഹം നിര്‍ദേശിച്ചു.  

ADVERTISEMENT

ഡൽഹിയിൽ മൂന്നു പ്രദർശനപ്പാടങ്ങൾ ഉണ്ടായിരുന്നു; ആദ്യത്തേത് ഖഞ്ചാവാലാ ബ്ലോക്കിലെ ജ്യോംതിം ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷകന്റേത്; രണ്ടാമത്തേത് ധനികനായ മഹീന്ദർപാൽ സിങ്ങിന്റെ മോണ്ട് ഗോമറിഫാമിൽ;   മൂന്നാമത്തേത് നജഫ്ഗഡ് ബ്ലോക്കിൽ. സ്വാമിനാഥൻ ഇവരെ സന്ദർശിക്കാൻ സർ ജോൺ ക്രാഫോർഡിനെ (ലോകബാങ്ക് ഉദ്യോഗസ്ഥനും രാജ്യാന്തര കാർഷിക വിദഗ്ധനും) കൂട്ടിക്കൊണ്ടു പോയി. ‘‘അന്ധകാരം മാത്രം മൂടിയിരുന്നിടത്ത് ഞാനിപ്പോൾ പ്രകാശം കാണുന്നു’’. കർഷകർ നൽകിയ ചോളറൊട്ടിയും കരിമ്പിൻനീരും ആസ്വദിച്ച് ക്രാഫോർഡ് പറഞ്ഞു.

അടുത്ത കടമ്പയായിരുന്നു ഏറ്റവും കഠിനം– കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള അക്കാലത്ത് 18,000 ടൺ മെക്സിക്കൻവിത്ത് വാങ്ങാനുള്ള അനുമതി വേണം. പക്ഷേ, അഭ്യുദയകാംക്ഷിയും കർമകുശലനുമായ കൃഷിമന്ത്രി സി. സുബ്രഹ്മണ്യവും അദ്ദേഹത്തിന്റെ സെക്രട്ടറി ബി. ശിവരാമനും ചേർന്ന് അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെ പുതിയ വിത്തു വിതച്ച പാടങ്ങൾ കാണിച്ച് ഇതു സാധ്യമാക്കി. മൂന്നിരട്ടി വിളവു കിട്ടിയതോടെ കർഷകർ ഉത്സുകരായി; പരാജയവാദികൾ വായടച്ചു. ഇന്ത്യ സമ്പൂർണ വിപ്ലവത്തിലൂടെ സുഭിക്ഷതയിലേക്ക് ഓടിക്കയറി.

ADVERTISEMENT

ചെറുകർഷകരെയാണ് പ്രദർശനപ്പാടങ്ങളിലൂടെ സ്വാധീനിക്കേണ്ടതെന്ന് സ്വാമിനാഥൻ ചിന്തിച്ചു. വൻകിടക്കാരുടെ പാടങ്ങളിൽ വലിയ നേട്ടമുണ്ടാക്കാനായാലും അത് അവരുടെ വിഭവശേഷിയുടെ  ഫലമാണെന്നേ വരൂ. സാങ്കേതികവിദ്യയ്ക്ക് അംഗീകാരം കിട്ടണമെന്നില്ല. പല കാർഷിക സർവകലാശാലകളും ഈ പരിപാടി ഏറ്റെടുത്തു പ്രചാരം നൽകി. ഹെക്ടറിനു കഷ്ടിച്ച് 2 ടൺ വിളവു കിട്ടുന്നിടത്ത് 5 ടൺ വിളവു കിട്ടിയത് കർഷകരെ അദ്ഭുതപ്പെടുത്തി. 

MSS on his observations in a maze field, IARI, 1966

Read also: 85 സർവകലാശാലകളിൽനിന്ന് ഓണററി ഡോക്ടറേറ്റ്, 447 ശാസ്ത്രപ്രബന്ധങ്ങളുടെ രചയിതാവ്: ഹരിതവിപ്ലവ നാഥന്റെ നിത്യഹരിതസ്മരണകൾ

പക്ഷേ, സ്വാമിനാഥന്റെ മനസ്സിലുള്ള ലക്ഷ്യം അപ്പോഴും അകലെയായിരുന്നു. പരമാവധി വിളവു നേടാന്‍ വേണ്ട നനസൗകര്യം പഞ്ചാബിൽ മാത്രമേ അന്നുള്ളൂ. പൊതുവിതരണ  (PDS) സമ്പ്രദായവും കാര്യക്ഷ‌മമായിരുന്നില്ല. വളങ്ങളും കീടനാശിനികളും കാർഷകവായ്പയും തികഞ്ഞിരുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തി നിരന്തരം ആവശ്യമായ ഈ സമയത്താണ് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേഹവിയോഗം. ഇന്ത്യയ്ക്ക് ഒരു സ്വതന്ത്ര വിദേശനയം വേണമെന്ന്  പ്രധാനമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ഇന്ദിരഗാന്ധി ആഗ്രഹിച്ചു. ഭക്ഷണമായിരുന്നു ഈ മേഖലയിലെ പ്രധാന ആയുധം. സ്വയംപര്യാപ്തത ഭക്ഷ്യ സുരക്ഷയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കിയിരുന്ന ആ ഭരണാധികാരിയുമായുള്ള   കൂടിക്കാഴ്ചയെപ്പറ്റി പ്രഫസര്‍ ഓര്‍മിക്കുന്നു. ‘‘അവർ വെട്ടിത്തുറന്നു ചോദിച്ചു, പിഎല്‍-480യിൽ (ഇന്ത്യൻ രൂപ നൽകി അമേരിക്കയിൽനിന്നു ഗോതമ്പ് വാങ്ങുന്ന പദ്ധതി) നിന്ന് എങ്ങനെ മോചനം നേടും?’’ പുതിയ കാർഷികനയം രൂപീകരിക്കാൻ സ്വാമിനാഥന് സർവസ്വാതന്ത്ര്യവും നൽകിക്കൊണ്ട്  അവർ തന്റെ താൽപര്യം വ്യക്തമാക്കി. 

ഐഎആർഐയിലെ ശാസ്ത്രജ്ഞന്മാരും വിദ്യാർഥികളും കിണഞ്ഞു ശ്രമിച്ചു. 2 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കു യോജിച്ച  സുവർണ (Amber) ഇനങ്ങൾ ഉരുത്തിരിഞ്ഞു. ഇവയിലേറ്റവും മികച്ചത് ഷർബതി സൊണോറ. സ്വാമിനാഥന്റെ പിഎച്ച്ഡി വിദ്യാർഥിയായിരുന്ന ജോർജ് വർഗീസിന്റെ ഗവേഷണ ഫലം. മണിയുടെ ദൃഢത, മാവിന്റെ ഗുണങ്ങൾ, ചപ്പാത്തി ഉണ്ടാക്കാനുള്ള ക്ഷമത തുടങ്ങിയവയിലും സുവര്‍ണ ഇനങ്ങൾ മുന്നിലായിരുന്നു. തുടർന്ന് ഇന്ത്യൻ രുചിക്ക്  യോജ്യമായ പല ഇനങ്ങൾ (ഛോട്ടി ലെർമ, കല്യാൺ) ഉരുത്തിരിച്ച ഈ ഗവേഷകരെ സ്വാമിനാഥന്റെ ‘Wheat symphoney orchestra’ എന്നാണ് രാജ്യാന്തരവൃത്തങ്ങൾ വിശേഷിപ്പിച്ചത്.

കുള്ളൻ ഇനങ്ങളുടെ വരവോടെ അടുത്തടുത്ത് രണ്ടു പൂവു കൃഷി സാധ്യമായി. രണ്ടു കൃഷിക്കും ഇടവേള  കുറവായതിനാൽ യന്ത്രവൽക്കരണം അനിവാര്യമായി. വിത്തിടാനുള്ള സീഡ് ഡ്രിൽ, നിലം ഉഴാനുള്ള ട്രാക്ടർ, ടില്ലർ എന്നിവ പ്രചാരത്തിലായി. 1950–60 കാലഘട്ടത്തിൽ നടത്തിയ 18,000 വള(fertilizer) പരീക്ഷണങ്ങളിൽ ഒരു ഹെക്ടർ ഗോതമ്പിന് 20 കിലോ നൈട്രജൻ നൽകിയപ്പോൾ പോലും ആനുപാതിക വിളവർധനയുണ്ടായിരുന്നില്ല. പക്ഷേ, മെക്സിക്കൻ ഗോതമ്പിനങ്ങൾ വന്നതോടെ കൂടുതൽ വളം നൽകി, കൂടുതൽ വിളവ് എടുക്കാമെന്നായി. അതായിരുന്നു യഥാർഥ ഹരിതവിപ്ലവം.

(ഡോ. എം.എസ്.സ്വാമിനാഥന്റെ ജീവിചരിത്രം രചിച്ച ദമ്പതിമാർ. സ്വാമിനാഥന്റെ ബന്ധുവാണ് ന്യൂഡൽഹി ഐഎആർഐയിൽ പ്രവർത്തിച്ച ഡോ. ആർ.ഡി.അയ്യരുടെ ഭാര്യ രോഹിണി. ഇരുവരും കേന്ദ്ര തോട്ട വിളഗവേഷണസ്ഥാപനത്തിൽ നിന്നു വിരമിച്ച ശേഷം കരുനാഗപ്പള്ളി തഴവയിൽ നവശക്തി ട്രസ്റ്റ് നടത്തുന്നു)