ഒടുവിൽ തിരുത്ത്, സംരംഭകരെ തോൽപ്പിച്ച ലൈസൻസ് ചട്ടങ്ങൾക്ക്; ഇനി ഒരൊറ്റ അപേക്ഷ മതി: മാറ്റങ്ങൾ ഇങ്ങനെ
മൃഗസംരക്ഷണ മേഖലയിലേക്കു കടന്നുവരുന്ന സംരംഭകരെ പ്രയാസത്തിലാക്കിയിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ കുരുക്കുകൾ അഴിച്ച്, സംരംഭകസൗഹ്യദമായ രീതിയിൽ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്. സംരംഭകരും കർഷകസമൂഹവും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ദീർഘകാലമായ
മൃഗസംരക്ഷണ മേഖലയിലേക്കു കടന്നുവരുന്ന സംരംഭകരെ പ്രയാസത്തിലാക്കിയിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ കുരുക്കുകൾ അഴിച്ച്, സംരംഭകസൗഹ്യദമായ രീതിയിൽ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്. സംരംഭകരും കർഷകസമൂഹവും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ദീർഘകാലമായ
മൃഗസംരക്ഷണ മേഖലയിലേക്കു കടന്നുവരുന്ന സംരംഭകരെ പ്രയാസത്തിലാക്കിയിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ കുരുക്കുകൾ അഴിച്ച്, സംരംഭകസൗഹ്യദമായ രീതിയിൽ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്. സംരംഭകരും കർഷകസമൂഹവും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ദീർഘകാലമായ
മൃഗസംരക്ഷണ മേഖലയിലേക്കു കടന്നുവരുന്ന സംരംഭകരെ പ്രയാസത്തിലാക്കിയിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ കുരുക്കുകൾ അഴിച്ച്, സംരംഭകസൗഹ്യദമായ രീതിയിൽ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.
സംരംഭകരും കർഷകസമൂഹവും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ദീർഘകാലമായ ഉന്നയിച്ചിരുന്ന ഒരു പ്രശ്നത്തിനാണ് ഫാം ലൈസൻസ് ചട്ടങ്ങളുടെ ഭേദഗതിയോടെ പരിഹാരമായിരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സാധാരണക്കാരായ കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും പന്നി ഫാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് പഴയ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് വിശദമാക്കിക്കൊണ്ടാണ് കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ഭേദഗതി ചട്ടങ്ങൾ 2024 നിലവിൽ വന്നിരിക്കുന്നത്. മുനിസിപ്പാലിറ്റികൾക്കും നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും പ്രത്യേക ഫാം ലൈസൻസ് ചട്ടങ്ങൾ ഇല്ലാത്തതിനാൽ ഈ ചട്ടത്തിലെ വ്യവസ്ഥകൾ തന്നെയാണ് ബാധകമാവുക.
ഒടുവിൽ തിരുത്ത്, സംരംഭകരെ തോൽപ്പിച്ച ലൈസൻസ് ചട്ടങ്ങൾക്ക്
അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിൽ ആയിരുന്നു 2012 ഏപ്രീൽ 19ന് പ്രസിദ്ധപ്പെടുത്തിയ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ മൃഗസംരക്ഷണ സംരംഭങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചു പശുക്കൾ, അഞ്ചു പന്നികൾ, 20 ആടുകൾ, 25 മുയലുകൾ, 100 കോഴികൾ ഇതിലധികം എണ്ണം മൃഗങ്ങളെ വീട്ടുമുറ്റത്ത് പോലും വളർത്തണമെങ്കിൽ ലൈസൻസ് വേണമെന്നായിരുന്നു ചട്ടം.
ഒട്ടും കർഷക സൗഹൃദമല്ലാത്ത ഈ ലൈസൻസ് ചട്ടങ്ങൾ സംരംഭകർക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ലായിരുന്നു. ഓരോ ഇനം മൃഗങ്ങളെ വളർത്തുന്നതിനായും നീക്കിവയ്ക്കേണ്ട സ്ഥലം സംബന്ധിച്ച കണക്കുകളും തീർത്തും അശാസ്ത്രീയവും വെറ്ററിനറി സർവകലാശാലയിൽ നിന്നുള്ളതടക്കമുള്ള വിദഗ്‌ധ നിർദേശങ്ങൾക്കു വിരുദ്ധവും വിചിത്രവും വൈരുധ്യങ്ങൾ നിറഞ്ഞതുമായിരുന്നു.
പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 2012ലെ ഫാം ലൈസൻസ് നിയമം കർക്കശമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത് നിരവധി മൃഗസംരക്ഷണ ഫാമുകളാണ്. സംരംഭകരോടുള്ള വ്യക്തി, രാഷ്ടീയ പ്രതികാരം തീർക്കുന്നതിനായി പോലും നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ടായി. പിരിവ് ചോദിച്ചെത്തുന്നവരും പ്രാദേശിക രാഷ്ട്രീയക്കാരുമൊക്കെ പലപ്പോഴും ഈ നിയമങ്ങൾവച്ച് പാവപ്പെട്ട സംരംഭകനെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഫാം തുടങ്ങി ഒടുവിൽ ലൈസൻസ് ചട്ടങ്ങളിൽ കുടുങ്ങി ഫാം അടച്ചുപൂട്ടേണ്ടി വന്നപ്പോൾ ബാക്കിയായ കടം തീർക്കാൻ വീണ്ടും പ്രവാസിയാവേണ്ടി വന്ന ഹതഭാഗ്യർ പോലും നമ്മുടെ നാട്ടിലുണ്ട്. ഇത്തരം വിമർശനങ്ങൾ ഉയർന്നതോടെ സംരംഭകരെ പ്രയാസത്തിലാക്കുന്ന ഈ നിയമങ്ങൾ സംരംഭക സൗഹൃദമായ രീതിയിൽ പരിഷ്കരിക്കുന്നതിനായി സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയമിച്ചിരുന്നു. ഭരണപരിഷ്കാര കമ്മീഷന്റെ നേതൃത്വത്തിൽ നിയമ പരിഷ്കാരത്തിനായുള്ള നടപടികളും ആരംഭിച്ചിരുന്നു. 2012ലെ കേരള പഞ്ചായത്ത് രാജ്(ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ ഭേദഗതി ചെയ്ത് 2024 ജൂലൈ 28 മുതൽ പുതുക്കിയ ചടങ്ങൾ നിലവിൽ വന്നത്തോടെ ഈ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്.
ആശ്വാസം, സംരംഭകസൗഹൃദം പുതുക്കിയ ചട്ടങ്ങൾ
2024ലെ ലൈവ് സ്റ്റോക്ക്ഫാമുകൾക്ക് ലൈസൻസ് നൽകൽ ഭേദഗതി ചട്ടങ്ങളിൽ സംരംഭകർക്ക് ആശ്വാസകരമായ നിരവധി വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുളവാക്കുന്ന പ്രവൃത്തിയായാണ് 2012ലെ ചട്ടങ്ങൾ ഫാമുകളെ നിർവചിച്ചതെങ്കിൽ ആ നിർവചനത്തെ പൂർണമായും ഇപ്പോൾ റദ്ദാക്കിയിരിക്കുന്നു. ലൈവ് സ്റ്റോക്ക് ഫാം നടത്തുന്നത് ലൈസൻസ് ആവശ്യമുള്ള പ്രവർത്തിയായാണ് പുതിയ ചട്ടം നിർവചിക്കുന്നത്. മൃഗസംരക്ഷണസംരംഭങ്ങൾ അസഹ്യവും ആപൽകരവുമല്ല മറിച്ച് അവസരവും നാടിന്റെ വളർച്ചയ്ക്കും വികാസത്തിനും അതിജീവനത്തിനുമായുള്ള കൈത്താങ്ങും ആണെന്ന വസ്തുതയെ അടിവരയിടാൻ ഈ മാറ്റത്തിലൂടെ പുതുക്കിയ ഫാം ലൈസൻസ് ചട്ടങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ലൈസൻസ് ഇല്ലാതെ വളർത്താവുന്ന വളർത്തുമൃഗങ്ങളുടെ എണ്ണവും അവയുടെ പ്രായവും ഉയർത്തിയതാണ് ഏറ്റവും കാതലായ മാറ്റം. പത്തു വരെ മുതിർന്ന കന്നുകാലികളേയോ 50 എണ്ണം വരെ ആടുകളേയോ മുയലുകളേയോ ടർക്കികളേയോ 500 കോഴികളേയോ 1000 കാടകളേയോ വളർത്തുന്ന ഒരു ഫാം നടത്താൻ പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. 15 വരെ എമുകളെ വളർത്താനും രണ്ടു വരെ ഒട്ടകപക്ഷികളെ പരിപാലിക്കുന്ന ഒരു ഫാം നടത്താനും ലൈസൻസ് വേണ്ട. എന്നാൽ പന്നികളുടെ കാര്യത്തിൽ പഴയരീതിയിൽ തന്നെ അഞ്ചിലധികം പന്നികളുണ്ടെങ്കിൽ ലൈസൻസ് ആവശ്യമാണ്.
20 കൂടാതെ പശുക്കളെയും അൻപതിൽ കൂടാതെ ആടുകളെയും ആയിരത്തിൽ കൂടാതെ കോഴികളെയും വളർത്തുന്ന ലൈവ്സ്റ്റോക്ക് ഫാം കെട്ടിടങ്ങൾക്ക് ബിൽഡിങ് പെർമിറ്റ് ആവശ്യമിലെന്ന പുതുക്കിയ പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടത്തിലെ പ്രധാന ഭേദഗതി ഇതിന്റെ അനുബന്ധമായി മനസിലാക്കണം. കെട്ടിട വിസ്തീർണം, കെട്ടിടത്തിന്റെ കവറേജ് ഏരിയ, തുറസായ സ്ഥലം, ഫാമിലേക്ക് ആവശ്യമായ റോഡ് സൗകര്യം എന്നിവയിലും സംരംഭകന് അനുകൂലമായ മാറ്റങ്ങൾ പുതുക്കിയ പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളിലുണ്ട്.
മുൻപുണ്ടായിരുന്ന പഞ്ചായത്ത് ഫാം ലൈസൻസ് ചട്ടങ്ങളിൽ മൃഗങ്ങളുടെ പ്രായം പരിഗണിക്കാതെയാണ് എണ്ണം കണക്കാക്കിയിരുന്നതെങ്കിൽ പുതുക്കിയ ചട്ടങ്ങളിൽ മുതിർന്നമൃഗങ്ങളെ കൃത്യമായി നിർവചിക്കുന്നുണ്ട്. 18 മാസത്തിനു മുകളിൽ പ്രായമുള്ള പശു, എരുകളെയും, ഒരു വയസിന് മുകളിൽ പ്രായമുള്ള ആടുകളെയും ആറു മാസത്തിനു മുകളിൽ പ്രായമുള്ള പന്നികളെയും മുയലുകളെയുമാണ് മുതിർന്ന മൃഗമായി പരിഗണിക്കുക. മുതിർന്ന പക്ഷി എന്നാൽ മുട്ടക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിൽ 6 മാസത്തിനു മുകളിൽ പ്രായമുള്ള പക്ഷികളും, ഇറച്ചിക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിൽ 22 ദിവസത്തിനു മുകളിൽ പ്രായമുള്ള പക്ഷികളും 5 ആഴ്ചയ്ക്ക് മുകളിൽ പ്രായമുള്ള കാടകളെയും 6 മാസത്തിന് മുകളിൽ പ്രായമുള്ള ടർക്കികളെയുമാണ് മുതിർന്ന പക്ഷികളായി പരിഗണിക്കുക. ഒന്നര വയസിനു മുകളിൽ പ്രായമുള്ള എമുവും രണ്ടു വയസിന് മുകളിൽ പ്രായമുള്ള ഒട്ടകപക്ഷിയും മുതിർന്ന പക്ഷികളാണ്.
നേരെത്തെ പറഞ്ഞ നിശ്ചിത എണ്ണത്തിത്തിലുമധികം മുതിർന്ന മൃഗങ്ങളും പക്ഷികളും ഉണ്ടെങ്കിൽ മാത്രം ഫാം ലൈസൻസ് മതി.
പന്നി ഒന്നിന് ലൈസൻസ് വേണ്ട
1998ൽ നിലവിൽ വന്ന പഞ്ചായത്ത് രാജ് ലൈസൻസ് ചട്ടങ്ങൾ (The Kerala Panchayat Raj (Licensing of Pigs and Dogs) Rules-1998 ) പ്രകാരം വീടുകളിൽ ഒരു പന്നിയെ വളർത്തിയാലും നിർബന്ധമായും അതാത് തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിൽ നിന്നും ലൈസൻസ് നേടണം എന്ന് നിഷ്കർഷിച്ചിരുന്നു. പുതിയ നിയമം ഈ ചട്ടം റദ്ദ് ചെയ്യുകയും അഞ്ചു മുതിർന്ന പന്നികളെ വരെ വളർത്താൻ യാതൊരുവിധ ലൈസൻസും ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു.
ബയോഗ്യാസ് പ്ലാന്റ് തന്നെ വേണമെന്ന നിർബന്ധമില്ല, മറ്റ് അംഗീകൃത മാർഗങ്ങളുമാവാം
ഓരോ ഫാമുകളിലും വേണ്ട അടിസ്ഥാനസംവിധാനങ്ങൾ നിഷ്കർഷിക്കുന്നതും, ലൈസൻസ് ഫീ ഈടാക്കുന്നതും ഫാമുകളെ ഉരുക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആറ് ക്ലാസുകൾ ആക്കി തിരിച്ചാണ്. ഓരോ ക്ലാസുകളിലും ഉൾപ്പെടുന്ന ഉരുക്കളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 11 മുതൽ 20 വരെ പശുക്കളുള്ള ഫാമുകൾ ക്ലാസ് 1ൽ ആണെങ്കിൽ 50 വരെ ഉരുക്കളുള്ളവ ക്ലാസ് 2ലും 100 വരെ ഉരുക്കളുള്ളവ ക്ലാസ് 3ലും ഉൾപ്പെടുന്നു. ക്ലാസ് 1ൽ ഉൾപ്പെടുന്ന ഒരു ഫാമിന് ഒരു വർഷത്തെ ലൈസൻസ് ഫീ നിരക്ക് 100 രൂപയും ക്ലാസ് 2,3,4,5,6 എന്നിവയ്ക്ക് യഥാക്രമം 250, 300, 500, 1000,2000 എന്നിങ്ങനെയുമാണ്. ഫാം നടത്താൻ ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതിയിലും മാറ്റങ്ങളുണ്ട്.
മുന്ന് പശുക്കളെ വരെ വളത്താനും പത്ത് ആടുകളെ വളർത്താനും രണ്ട് പന്നികളെ വളർത്താനും 20 മുയലുകളെ വളർത്താനും 250 കോഴികളെ വളർത്താനും 1000 കാടകളെ വളർത്താനും ഇനി നിയമപരമായി 1 സെന്റ് കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. മുൻപ് പതിനഞ്ച് കോഴികളെ വളർത്താൻ പോലും ഒരു സെന്റ് സ്ഥലം നീക്കി വയ്ക്കണമെന്നായിരുന്നു നിഷ്കർഷിച്ചിരുന്നത്. ഓരോ ക്ലാസിൽപ്പെട്ട ഫാമുകളിലും ഏർപ്പെടുത്തേണ്ട മാലിന്യനിർമാർജനത്തിനുള്ള ക്രമീകരണങ്ങളിലും കർഷകസൗഹൃദ ഇളവുകളുണ്ട്. ഫാമിനോടു ചേർന്ന് മാലിന്യ സംസ്കരണത്തിനായി മേൽക്കൂരയുള്ള വളക്കുഴിയും മലിനജലം ശേഖരിക്കാൻ ദ്രവമാലിന്യ ശേഖരണ ടാങ്കും കമ്പോസ്റ്റ് കുഴിയും ഒരുക്കണം.
മാലിന്യസംസ്കരണത്തിനായി ലൈവ് സ്റ്റോക്ക് ഫാമിനോട് അനുബന്ധിച്ച് ബയോഗ്യാസ് പ്ലാന്റ്/ ജൈവ വാതക പ്ലാന്റ് അല്ലെങ്കിൽ തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിംഗ് ട്രൈക്കോഡർമ കമ്പോസ്റ്റിങ്, ഇഎം സൊല്യൂഷൻ കമ്പോസ്റ്റിങ്, ചാണകം ഉണക്കി വിൽക്കുന്ന രീതി ഇവയിൽ ഏതെങ്കിലും ഒന്ന് മതിയാകും.
പക്ഷി ഫാമുകളിൽ ചത്ത പക്ഷികളെ സംസ്കരിക്കാനുള്ള കുഴികൾ നിർബന്ധമായും വേണം. അഞ്ചു മുതൽ പത്ത് വരെ പശുക്കളുള്ള ഫാമുകൾ നടത്താൻ ലൈസൻസ് ആവശ്യമില്ലെങ്കിലും മേൽക്കൂരയുള്ള വളക്കുഴി, ദ്രവമാലിന്യ ശേഖരണ ടാങ്ക് എന്നിവ നിർബന്ധമായും ഒരുക്കണം. നൂറു മുതൽ അഞ്ഞൂറ് വരെ കോഴികളുള്ള ഫാമുകൾക്ക് ലൈസൻസ് ആവശ്യമില്ലെങ്കിലും ഫാമിൽ മേൽക്കൂരയുള്ള വളക്കുഴിയും കംമ്പോസ്റ്റ് കുഴിയും വേണം പന്നികളുടെ എണ്ണം അഞ്ചിൽ കുറവാണെങ്കിലും മേൽക്കൂരയുള്ള വളക്കുഴിയും ദ്രവമാലിന്യ ശേഖരണ ടാങ്കും നിർബന്ധമാണ്.
ലളിതമാക്കി ലൈസൻസ് നടപടികൾ; ഇനി ഒരൊറ്റ അപേക്ഷ മതി
പുതുക്കിയ ചട്ടങ്ങൾ സംരംഭകന് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളും അൽപം ലളിതമാക്കിയിട്ടുണ്ട്.
- ലൈസൻസിനായുള്ള അപേക്ഷ ഫോം 1ൽ അതത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്.
- ആകെ ലഭ്യമായ സ്ഥലവിസ്തീർണം, ഫാം കെട്ടിടത്തിന്റെ തറവിസ്തീർണം, വളർത്താൻ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണം, ഇനം, മാലിന്യനിർമാർജന ക്രമീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ അപേക്ഷയ്ക്കൊപ്പം ഉൾപ്പെടുത്തണം. ഫാം കെട്ടിടത്തിന്റെ രൂപരേഖയും സ്ഥലത്തിന്റെ സ്കെച്ചും നിർബന്ധം. അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കും.
- പഞ്ചായത്ത് സെക്രട്ടറി നിർദേശിക്കുകയാണെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള നിരാക്ഷേപ പത്രവും ആവശ്യമായി വരും.
- നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഫാറം 2ൽ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകും.
- വ്യവസ്ഥകൾ പാലിച്ചിട്ടില്ലങ്കിൽ കാരണം വ്യക്തമാക്കി അപേക്ഷ നിരസിക്കും.
- നിർമാണ അനുമതി ലഭിച്ചാൽ ഷെഡ് നിർമാണം പൂർത്തിയാക്കി ഫാമിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം പ്രവർത്തനാനുമതിക്കും ലൈസൻസിനുമായി ഫോം രണ്ടിൽ വീണ്ടും അപേക്ഷ നൽകണമെന്നായിരുന്നു മുൻപ് ചട്ടമുണ്ടായിരുന്നത്. ഇപ്പോൾ ഫോറം 2 ഒഴിവാക്കി ഒറ്റ അപേക്ഷ മാത്രമായി നടപടികൾ എളുപ്പമാക്കി. മതിയായ ഫീസും നിബന്ധനകളും പാലിച്ച് ലൈസൻസിന്റെ കാലാവധി ഒരേസമയം പരമാവധി 5 വർഷം വരെ നേടാം എന്നതും പുതുക്കിയ ചട്ടങ്ങളുടെ പ്രത്യേകതയാണ്. മുൻപ് ഫാം ലൈസൻസ് ഒരോ സാമ്പത്തികവർഷവും പുതുക്കണമെന്നായിരുന്നു.
- പരാതികൾ ഒഴിവാക്കാൻ പന്നി ഫാമുകളുടെ ലൈസൻസ് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളും അറവുമാലിന്യം തീറ്റയായി നൽകുമ്പോൾ പാലിക്കേണ്ട ബാധ്യതകളും പുതുക്കിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉദാരം ലൈസൻസ് ചട്ടങ്ങൾ, പാലിച്ചില്ലങ്കിൽ ഉയർന്ന പിഴ
ലൈസൻസ് നിബന്ധനകൾ പാലിക്കാതെ ഫാം നടത്തിയാൽ നോട്ടീസ് നൽകി ലൈസൻസ് റദ്ദാക്കാനും പതിനഞ്ച് ദിവസത്തിനകം ഫാം അടച്ചു പൂട്ടാൻ ഉത്തരവിടാനും സെക്രട്ടറിക്ക് അധികാരമുണ്ട്.
ലൈസൻസ് എടുക്കാതെ ഫാം നടത്തിയാൽ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാവും. ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഫാമുകൾ നോട്ടിസ് നൽകി അടച്ചുപൂട്ടാനുള്ള അധികാരവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാതെ ഫാം നടത്തുന്നവർക്ക് പതിനായിരം രൂപയിൽ കവിയാത്ത പിഴയീടാക്കാനും കുറ്റം ആവർത്തിക്കുന്ന ഓരോ ദിവസത്തിനും ഇരുന്നൂറ് രൂപയിൽ കവിയാത്ത പിഴയീടാക്കാനും വ്യവസ്ഥ പുതിയ ചട്ടത്തിലുണ്ട്.