WGEEP റിപ്പോർട്ട് (ഗാഡ്ഗിൽ റിപ്പോർട്ട്) അതേപടി നടപ്പിലാക്കിയിരുന്നെങ്കിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങൾ എല്ലാ വർഷവും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഒരു വ്യത്യാസമുള്ളത് കാൽപ്പനിക പരിസ്ഥിതിവാദികളെ ഖണ്ഡിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും

WGEEP റിപ്പോർട്ട് (ഗാഡ്ഗിൽ റിപ്പോർട്ട്) അതേപടി നടപ്പിലാക്കിയിരുന്നെങ്കിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങൾ എല്ലാ വർഷവും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഒരു വ്യത്യാസമുള്ളത് കാൽപ്പനിക പരിസ്ഥിതിവാദികളെ ഖണ്ഡിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

WGEEP റിപ്പോർട്ട് (ഗാഡ്ഗിൽ റിപ്പോർട്ട്) അതേപടി നടപ്പിലാക്കിയിരുന്നെങ്കിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങൾ എല്ലാ വർഷവും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഒരു വ്യത്യാസമുള്ളത് കാൽപ്പനിക പരിസ്ഥിതിവാദികളെ ഖണ്ഡിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

WGEEP റിപ്പോർട്ട് (ഗാഡ്ഗിൽ റിപ്പോർട്ട്) അതേപടി നടപ്പിലാക്കിയിരുന്നെങ്കിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങൾ എല്ലാ വർഷവും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഒരു വ്യത്യാസമുള്ളത് കാൽപ്പനിക പരിസ്ഥിതിവാദികളെ ഖണ്ഡിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും ഈ റിപ്പോർട്ടുകളൊക്കെ വായിച്ച് കാരണങ്ങൾ മനസിലാക്കി എഴുതുന്നുണ്ട് എന്നതാണ്. 

ഗാഡ്ഗിൽ റിപ്പോർട്ട് പൂർണമായും തള്ളിക്കളഞ്ഞു എന്നാണ് സാധാരണക്കാർ വിചാരിച്ചു വെച്ചിരിക്കുന്നത്. അതിനുശേഷമുണ്ടായതാണു കസ്തൂരി രംഗൻ റിപ്പോർട്ട്. കേരളത്തിന്റെ ഉമ്മൻ വി ഉമ്മൻ റിപ്പോർട്ടുമുണ്ട്.  ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കാര്യങ്ങൾ മുമ്പോട്ടു പോകുന്നത്. ഇപ്പോഴത്തെ അവസ്ഥ നോക്കാം!  

ADVERTISEMENT

ഡോ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായുള്ള ‘പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതിയുടെ’ റിപ്പോർട്ട് 2011ൽ പുറത്തുവന്നു (Western Ghats Ecology Expert Panel, WGEEP). പശ്ചിമഘട്ട മലനിരകൾ പങ്കിടുന്ന ആറു സംസ്ഥാനങ്ങളും (ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിൾനാട്) ഇത് അതേ പടി നടപ്പിലാക്കുന്നത് എതിർത്തതോടെയാണ് കേന്ദ്രം ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ടിനെ സംബന്ധിച്ചുള്ള ഭയാശങ്കകൾ അകറ്റാനും ഏവർക്കും സ്വീകാര്യമായ നിർദ്ദേശങ്ങൾ  സമർപ്പിക്കുവാനുമായി ഡോ. കസ്തൂരി രംഗൻ അധ്യക്ഷനായുള്ള ഉന്നതതല പശ്ചിമഘട്ട പ്രവർത്തകസമിതിയെ (High Level Working Group on Western Ghats, HLWG) നിയോഗിക്കുന്നത്. 

കസ്തൂരി രംഗൻ സമിതി വന്നത് കേരളത്തിലെ പശ്ചിമഘട്ട കുടിയേറ്റക്കാരുടെ എതിർപ്പു മാത്രം കൊണ്ടായിരുന്നു എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടങ്കിൽ അത് തെറ്റാണ്. മറ്റു സംസ്ഥാനങ്ങളിലും എതിർപ്പ് രൂക്ഷമായിരുന്നു, പ്രത്യേകിച്ച്  ഗോവ, മഹാരാഷ്ട്ര, കർണാടകം എന്നിവിടങ്ങളിലെ ഖനി ഉടമകൾ. ഈ സംസ്ഥാനങ്ങളിൽ ഇരുമ്പയിര്, ബോക്സൈറ്റ്, ലൈംസ്റ്റോൺ എന്നിവയൊക്കെ ഖനനം ചെയ്യുന്ന ധാരാളം കമ്പനികളുണ്ട്. പ്രബലരായ അവരുടെ താൽപര്യങ്ങൾ ഊഹിക്കാവുന്നതെയുള്ളൂ.    Report of the High Level Working Group on Western Ghats (HLWG) എന്നു പേരിട്ട കസ്തൂരി രംഗൻ റിപ്പോർട്ട് 2013ൽ പുറത്തുവന്നു. ഈ റിപ്പോർട്ടിനെതിരെയും ആറു സംസ്ഥാനങ്ങളിലെയും ജനങ്ങൾ വ്യത്യസ്ത കാരണങ്ങളാൽ  എതിർപ്പുമായി ചേരിതിരിഞ്ഞു. 

രണ്ടു റിപ്പോർട്ടുകൾക്കെതിരെയും എതിർപ്പുകൾ ഉയർന്നു  വന്നതുകൊണ്ട് കേന്ദ്ര സർക്കാർ തീരുമാനമൊന്നുമെടുക്കാതെ മാറ്റിവച്ചു. പക്ഷേ, 2014ൽ നാഷണൽ ഹരിത ട്രിബ്യൂണൽ ഇടപെട്ടു, ഏതാണ് കേന്ദ്രം നടപ്പിലാക്കാൻ പോകുന്നത് WGEEPയോ അതോ HLWGയോ; ഉടൻ പറയണമെന്നായി! തുടർന്ന്, 2014ൽ കസ്തൂരി രംഗൻ റിപ്പോർട്ട് ആയ HLWG ആണ് അംഗീകരിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. 

ആറു സംസ്ഥാനങ്ങൾക്കും അഭിപ്രായം അറിയിക്കാൻ സമയം കൊടുത്തു. ഇതിനോടുള്ള കേരളത്തിന്റെ അഭിപ്രായമാണ് ‘ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട്’ എന്ന പേരിൽ പ്രചരിക്കുന്നത്. ഇത് പുതിയൊരു റിപ്പോർട്ടല്ല, ഇതിന്റെ ശീർഷകം ‘കസ്തൂരി രംഗൻ കമ്മിറ്റി നിർദ്ദേശങ്ങളെ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട്’ (Recommendations of Three Member Expert Committee on High Level Working Group Report) എന്നാണ്.  അവസാനം പറഞ്ഞ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ ശുപാർശകളാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നത് (അന്ന്, ഡോ. ഉമ്മൻ വി. ഉമ്മൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ആയിരുന്നു. മറ്റു രണ്ട് അംഗങ്ങൾ ഡോ. വി.എൻ.രാജശേഖര പിള്ള, പി.സി.സിറിയക്).  MoEFCC ഇറക്കിയ ആറാമത് കരട് ഗസറ്റ് നോട്ടിഫികേഷൻ പ്രകാരം ആറു സംസ്ഥാനങ്ങളിലെ 56,825 ച. കി.മീ. പ്രദേശം ESA ആകും. കേരളത്തിൽ 9993.7 ച.കി.മീ. ഇത് തന്നെയാണ് മുൻ ഡ്രാഫ്റ്റിലുമുള്ളത്.

ADVERTISEMENT

കേരളത്തെപ്പറ്റി പറയുന്നത് (പഴയത് തന്നെ പുതിയതിലും): 

2. (2) The Eco-sensitive Area in the State of Kerala is spread over of an area of 9993.7 square kilometre which includes 9107 square kilometre of forest area and 886.7 square kilometre of non-forest area.  The detailed village-wise boundary descriptions of the Eco-sensitive Area, along with its cadastral map proposed by the State Government is available on the website of the Kerala State Biodiversity Board.

കേരളത്തിലെ 123 വില്ലേജുകളാണ്  ESA (Ecologically Sensitive Area) ആയി ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിലുണ്ടായിരുന്നത്. ചില വില്ലേജുകൾ വിഭജിച്ച് പോയത് കൊണ്ട് ഇപ്പോൾ എണ്ണം 131 ആയി ( ഒറിജിനൽ ഗാഡ്ഗിൽ റിപ്പോർട്ടിൽ വയനാടും, ഇടുക്കിയും പൂർണമായും സോൺ 1ൽ ആയിരുന്നു. ഇപ്പോഴുഉള ESA നിർദേശം  ഇടുക്കിയിലെ 51 ഉം വയനാട്ടിലെ 13 ഉം വില്ലേജുകൾ എന്നാണ്).

ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ മുറയ്ക്ക് ഇറങ്ങുന്നുണ്ട്. 2022ലെ അഞ്ചാമത് ഡ്രാഫ്റ്റിൽ നിന്നു വലിയ വ്യത്യാസമൊന്നുമില്ല 2024ലെ ആറാമത് ഡ്രാഫ്റ്റിന്. കേരളം ഇതിനകം കുറച്ചു പുതിയ നിർദേശങ്ങൾ  കൊടുത്തിരിന്നുവെങ്കിലും അതൊന്നും അംഗീകരിക്കപ്പെട്ടില്ല. ഇനിയും ഫൈനൽ നോട്ടിഫിക്കേഷൻ ആവാത്തത് എന്തു കൊണ്ടായിരിക്കും? 

ADVERTISEMENT

ഫൈനൽ നോട്ടിഫിക്കേഷൻ ഇറക്കേണ്ടത് കേന്ദ്ര സർക്കാരിന് വേണ്ടി MoEFCC (Ministry of Environments, Forest and Climate Change) ആണ്. കേന്ദ്ര സർക്കാർ പറഞ്ഞാൽ അവരത് ചെയ്യും. കേരളം പറഞ്ഞാൽ ചെയ്യുമെന്ന് തോന്നുന്നുണ്ടോ? ഖനി ലോബിയുടെ താൽപര്യങ്ങൾ ഇതിലുണ്ടെന്ന് സംശയിക്കണം. ഖനികളുമായി ബന്ധപ്പെട്ട് ഡ്രാഫ്റ്റിലുള്ളത്:

(a) Mining.- There shall be a complete ban on mining, quarrying and sand mining in Ecologically Sensitive Area and all existing mines shall be phased out within five years from the date of issue of the final notification or on the expiry of the existing mining lease, and whichever is earlier.

അതായത്, ഫൈനൽ നോട്ടിഫിക്കേഷൻ വന്നു അഞ്ചു വർഷം കൂടി ഖനനം തുടരാം! ഫൈനൽ നോട്ടിഫിക്കേഷൻ നീട്ടിക്കൊണ്ട് പോയാൽ ആർക്കാണ് ഗുണം? കേരളത്തിന്റെ നിർദ്ദിഷ്ട ESAകളിൽ ഖനികളില്ല, ഇപ്പറഞ്ഞ 131 ESAകളിൽ ക്വാറി, മണൽ വാരൽ എന്നിവയ്ക്ക് അനുമതി കൊടുക്കുന്നുമില്ല.

(കേരള ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാനാണ് ലേഖകൻ)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT