ചിങ്ങപ്പിറവിയെ കാത്തുനിൽക്കുകയാണ്‌ ദക്ഷിണേന്ത്യൻ കാപ്പിത്തോട്ടങ്ങൾ. കർക്കിടകത്തിലെ കനത്ത പെയ്‌ത്തിൽ വയനാട്ടിലെ പല കാപ്പിത്തോട്ടങ്ങളുടെ അടിവേരു പോലും പിഴുതെറിഞ്ഞപ്പോൾ മഴ കർണാടകത്തിലെ തോട്ടങ്ങളെയും പിടിച്ചുലച്ചു. വൻകിട–ചെറുകിട കാപ്പി കർഷകരെ മഴ അക്ഷരാർഥത്തിൽ പ്രതിസന്ധിലാക്കി.

ചിങ്ങപ്പിറവിയെ കാത്തുനിൽക്കുകയാണ്‌ ദക്ഷിണേന്ത്യൻ കാപ്പിത്തോട്ടങ്ങൾ. കർക്കിടകത്തിലെ കനത്ത പെയ്‌ത്തിൽ വയനാട്ടിലെ പല കാപ്പിത്തോട്ടങ്ങളുടെ അടിവേരു പോലും പിഴുതെറിഞ്ഞപ്പോൾ മഴ കർണാടകത്തിലെ തോട്ടങ്ങളെയും പിടിച്ചുലച്ചു. വൻകിട–ചെറുകിട കാപ്പി കർഷകരെ മഴ അക്ഷരാർഥത്തിൽ പ്രതിസന്ധിലാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങപ്പിറവിയെ കാത്തുനിൽക്കുകയാണ്‌ ദക്ഷിണേന്ത്യൻ കാപ്പിത്തോട്ടങ്ങൾ. കർക്കിടകത്തിലെ കനത്ത പെയ്‌ത്തിൽ വയനാട്ടിലെ പല കാപ്പിത്തോട്ടങ്ങളുടെ അടിവേരു പോലും പിഴുതെറിഞ്ഞപ്പോൾ മഴ കർണാടകത്തിലെ തോട്ടങ്ങളെയും പിടിച്ചുലച്ചു. വൻകിട–ചെറുകിട കാപ്പി കർഷകരെ മഴ അക്ഷരാർഥത്തിൽ പ്രതിസന്ധിലാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങപ്പിറവിയെ കാത്തുനിൽക്കുകയാണ്‌ ദക്ഷിണേന്ത്യൻ കാപ്പിത്തോട്ടങ്ങൾ. കർക്കിടകത്തിലെ കനത്ത പെയ്‌ത്തിൽ വയനാട്ടിലെ പല  കാപ്പിത്തോട്ടങ്ങളുടെ അടിവേരു പോലും പിഴുതെറിഞ്ഞപ്പോൾ മഴ കർണാടകത്തിലെ തോട്ടങ്ങളെയും പിടിച്ചുലച്ചു. വൻകിട–ചെറുകിട കാപ്പി കർഷകരെ മഴ അക്ഷരാർഥത്തിൽ പ്രതിസന്ധിലാക്കി. അടുത്ത സീസണിൽ കാപ്പി ഉൽപാദനം 50 ശതമാനം വരെ കുറയുമെന്ന ആശങ്കയിലാണു രാജ്യത്തെ മുഖ്യ കാപ്പി ഉൽപാദകമേഖലയിലെ ഒരുവിഭാഗം കർഷകർ. 

ജൂലൈ രണ്ടാം പകുതിയിലെ അതിശക്തമായ മഴയ്‌ക്കു മുന്നിൽ മുഖ്യ കാപ്പി ഉൽപാദന കേന്ദ്രങ്ങളായ കൂർഗ്ഗിലെയും ഹസനിലെയും ചിക്കമംഗലൂരിലെയും തോട്ടങ്ങളിൽ കാപ്പിക്കുരു ഇളം മൂപ്പിൽ തന്നെ കൊഴിഞ്ഞത്‌ കർഷകർക്ക്‌ വൻ ആഘാതമായി. ആഗോള വിപണിക്കൊപ്പം മുന്നേറാനുള്ള ഇന്ത്യൻ കാപ്പിയുടെ സ്വപ്‌നങ്ങൾക്ക്‌ കാലാവസ്ഥ മാറ്റം കനത്ത തിരിച്ചടിയാവും. 

ADVERTISEMENT

കർണാടകത്തിൽ കാപ്പി വിളവെടുപ്പ്‌ ജനുവരിയിലാണ്‌. മുന്നിലുള്ള മാസങ്ങളെക്കുറിച്ച്‌ വിലയിരുത്തുമ്പോൾ കൂർഗിലെ കർഷകരുടെ ശബ്ദം ഇടറുന്നു. അടുത്ത വർഷം ജനുവരി മുതലുള്ള ആറു മാസക്കാലയളവിൽ വൻ വിലയ്‌ക്കു ചരക്ക്‌ വിറ്റുമാറാനാകുമെന്ന പ്രതീക്ഷയിൽ വളം, കീടനാശിനികൾ പലതും പ്രയോഗിച്ച് ബമ്പർ വിളവ്‌ വ്യക്തമാക്കിക്കൊണ്ട്‌ കാപ്പിതോട്ടങ്ങൾ പൂത്തപ്പോൾ മടിത്തട്ട്‌ നിറഞ്ഞു കവിയുമെന്ന്‌ ഓരോ കർഷകനും പകൽക്കിനാവ്‌ കണ്ടു. 

മാർച്ച്‌‐ഏപ്രിലിലെ ശക്തമായ പകൽ ചൂടിനു ശേഷം ജൂണിൽ മികച്ച കാലാവസ്ഥ തോട്ടം മേഖലയിൽ ലഭ്യമായതോടെ വെള്ളിക്കൊലുസിട്ട സുന്ദരിയെ പോലെയായിരുന്നു കൂർഗിലെയും ചിക്കമംഗലൂരിലെയും കാപ്പിത്തോട്ടങ്ങൾ. എന്നാൽ, കായ പിടിച്ചു വന്ന ഘട്ടത്തിൽ തിമിർത്തു പെയ്‌ത മഴയിൽ വൻ വിളനാശമാണ്‌ ഈ മേഖലയിൽ സംഭവിച്ചത്‌. 

ADVERTISEMENT

മേയിലെ റെക്കോർഡ്‌ താപനിലയും ജൂലൈയിൽ തുടങ്ങിയ കനത്ത മഴയും വൻ കൃഷിനാശത്തിന്‌ ഇടയാക്കിയെന്ന്‌ കോഫി ബോർഡ്‌ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ കാപ്പിക്കൃഷിക്ക്‌ വൻ നാശം സംഭവിച്ചതു കണക്കിലെടുത്താൽ അടുത്ത സീസണിൽ ഉൽപാദനം ഇടിയുമെന്നു വ്യക്തം.  

രാജ്യത്തെ മൊത്തം കാപ്പി ഉൽപാദനത്തിൽ 70 ശതമാനവും കർണാടകത്തിന്റെ സംഭാവനയാണ്‌. കാപ്പിക്കൃഷിയിൽ കേരളം രണ്ടാം സ്ഥാനത്താണ്‌. വയനാട്ടിലെ ഉരുൾപൊട്ടലിൽ ഏകദേശം 200 ഏക്കർ കാപ്പിക്കൃഷി നശിച്ചതായാണ്‌ കോഫി ബോർഡിന്റെ വിലയിരുത്തൽ. കൂർഗ് അടക്കമുള്ള മേഖലയിൽ പ്രതികൂല കാലാവസ്ഥയിൽ 20 ശതമാനം വിളനാശം സംഭവിച്ചതായി കർണാടക പ്ലാന്റേഴ്‌സ്‌ അസോസിയേഷൻ. കർണാടത്തിലെ കൃഷി നാശം സംബന്ധിച്ച കണക്കുകൾ ഒരു മാസത്തിനകം തിട്ടപ്പെടുത്താൻ അവർ പ്രത്യേക ഏജൻസിയ ചുമതലപ്പെടുത്തി. 

ADVERTISEMENT

ജനുവരി മുതൽ ഇതിനകം കർണാടകത്തിൽ 1574 മില്ലി മീറ്റർ മഴ ലഭിച്ചതിൽ 889 മില്ലി മീറ്റർ മഴയും ജൂലൈയിലാണ്‌. അപ്രതീക്ഷിതമായി ഇത്ര ശക്തമായ മഴയ്‌ക്കു മുന്നിൽ കാപ്പി കർഷകരുടെ എല്ലാ കണക്കുകൂട്ടലുകൾ ഒലിച്ച്‌ ഇല്ലാതായി. 2023-24 കാപ്പി വിളവർഷത്തിൽ ഏകദേശം 3.6 ലക്ഷം ടൺ പച്ചക്കാപ്പിയാണ്‌ ഇന്ത്യ ഉൽപാദിപ്പിച്ചത്‌. 

അതിർത്തി ജില്ലയായ വയനാട്ടിലെ ഉരുൾപൊട്ടലിൽ കാപ്പിത്തോട്ടങ്ങൾക്ക്‌ കാര്യമായ പരിക്കു സംഭവിച്ചുവെന്നു കർഷകരുടെ ആദ്യ വിലയിരുത്തൽ. എന്നാൽ 20 ശതമാനം വരെ ഉൽപാദനത്തിൽ കുറവ്‌ സംഭവിക്കാൻ ഇടയുണ്ടെന്നാണ്‌ വിവിധ തോട്ടങ്ങളിൽ നടത്തിയ നീരീക്ഷണങ്ങളിൽ വ്യക്തമാകുന്നത്‌. എന്തായാലും കഴിഞ്ഞ സീസണിലെ ഉൽപാദനം അടുത്ത വിളവെടുപ്പിൽ പ്രതീക്ഷിക്കാനാവില്ലെന്ന്‌ വ്യക്തം. 

കാലാവസ്ഥ ഇനിയും മാറി മറിയാം, വിളവെടുപ്പിനു മൂന്ന്‌ - മൂന്നര മാസം കാത്തിരിക്കണം. ഇതിനിടയിൽ പകൽ താപനിലയിൽ വൻ ചാഞ്ചാട്ട സാധ്യതകൾ തള്ളിക്കളയാനാവില്ല. ഒക്‌ടോബറിനു ശേഷം ശൈത്യം ശക്തിയാർജിക്കുമോ? എൽ നിനോ പ്രതിഭാസത്തിന്റെ ബാക്കിപത്രമായി കാലാവസ്ഥയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള ചിത്രത്തിനായി ഇനിയും കാത്തിരുന്നേ പറ്റൂ. വയനാടൻ വിപണിയിൽ ഉണ്ടക്കാപ്പി 11,500 രൂപയിലും പരിപ്പ്‌ 37,500 രൂപയിലുമാണ്‌. പരിപ്പുവില 40,000 രൂപയ്‌ക്കു മുകളിൽ ഇടം പിടിക്കുമെന്ന സൂചനയാണ്‌ ഉൽപാദനക്കുറവിൽനിന്നും വ്യക്തമാകുന്നത്‌. 

കാപ്പി ഉൽപാദനത്തിൽ മുൻപന്തിയിൽ നിലകൊള്ളുന്ന ബ്രസീലിൽ കാലാവസ്ഥ അടിക്കടി മാറി മറിയുകയാണ്‌. റോബസ്‌റ്റയും അറബിക്കയും രണ്ടു വ്യത്യസ്ത മേഖലയിലാണ്‌ അവിടെ കൃഷി. മഞ്ഞ്‌ വീഴ്‌ച്ചയും മഴയും വരൾച്ചയുമെല്ലാം അതുകൊണ്ട്‌ തന്നെ വിത്യസ്ഥ രീതിയിലാണ്‌ കാപ്പി തോട്ടങ്ങളെ ബാധിക്കുന്നത്‌. മാസമധ്യത്തോടെ മഞ്ഞു വീഴ്‌ച്ചയ്‌ക്കുള്ള സാധ്യതകൾ കാലാവസ്ഥ വിഭാഗം പ്രവചിച്ചതോടെ അറബിക്ക കാപ്പി വില ഒരു മാസത്തെ ഉയർന്ന നിലവാരം കഴിഞ്ഞ രാത്രി ദർശിച്ചു, റോബസ്‌റ്റ രണ്ടാഴ്‌ച്ചകളിലെ ആദ്യ കുതിപ്പിന്‌ സാക്ഷ്യം വഹിച്ചു. അതേസമയം ജൂലൈയിലെ അവരുടെ കാപ്പി കയറ്റുമതി തൊട്ടു‌മുൻവർഷത്തെ അപേക്ഷിച്ച്‌ 44 ശതമാനം ഉയർന്ന്‌ രണ്ട്‌ ലക്ഷം ടണ്ണിലേക്ക്‌ കയറി. 

ഉൽപാദകർക്ക്‌ അനുകൂലമായ വാർത്തകളാണ്‌ വിയറ്റ്‌നാമിലെ തോട്ടങ്ങളിൽനിന്നു പുറത്തുവരുന്നത്‌. നേരത്തെ അനുഭവപ്പെട്ട കനത്ത വരൾച്ച വിയറ്റ്‌നാമിലെ കാപ്പിക്കൃഷിയെ പ്രതിസന്ധിലാക്കി. പ്രതികൂല കാലാവസ്ഥയിൽ കാപ്പി ഉൽപാദനം 13 വർഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലേക്ക്‌ നീങ്ങുമെന്നു രണ്ടു മാസം മുൻപേ തന്നെ അവർ പ്രവചിച്ചിരുന്നു. തുടർച്ചയായ നാലാം വർഷവും റോബസ്‌റ്റ ഉൽപാദനം കുറയുമെന്നത്‌ വിലക്കയറ്റ സാധ്യതകൾക്ക്‌ ശക്തിപകരുന്ന ഘടകമാണ്‌. 

വിയറ്റ്‌നാം കസ്‌റ്റംസ്‌ വിഭാഗത്തിന്റെ കണക്കിൽ ജൂലൈയിലെ അവരുടെ കാപ്പി കയറ്റുമതി 35 ശതമാനം ഇടിഞ്ഞ്‌ 70,000 ടണ്ണിൽ ഒരുങ്ങി. ജനുവരി മുതലുള്ള ഏഴു മാസക്കാലയളവിലും അവരുടെ കയറ്റുമതിയിൽ ഇടിവ്‌ സംഭവിച്ചു. ലണ്ടൻ, ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചുകളിലെ വിലനിലവാര ചാർട്ടുകൾ ബുൾ ഓപ്പറേറ്റർമാർക്ക്‌ പച്ചക്കൊടി ഉയർത്തിത്തുടങ്ങി.  

English Summary:

South Indian Coffee Plantations Face Crisis Amid Heavy Rains and Climate Change