കടൽ കടന്ന് 55 ടൺ; പായ്ക്ക് ചെയ്യാൻ ഒന്നര മാസം; സ്ത്രീകൾക്ക് 900 തൊഴിൽദിനങ്ങൾ: റോയൽ വിളയായി കപ്പ
കുട്ടികളെല്ലാം നാടു വിടുന്നു. മുതിർന്നവർക്കാകട്ടെ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്നജവും പഞ്ചസാരയുമൊന്നും വേണ്ടേ വേണ്ടാ. നാട്ടില്‍ വിളയുന്ന കപ്പയും ചക്കയുമൊക്കെ ആർക്കു വേണം? സംശയം വേണ്ടാ. വിദേശ, മറുനാടന്‍ മലയാളികള്‍ക്കു വേണം. പക്ഷേ, 50 സെന്റിലും ഒരേക്കറിലുമൊക്കെ കൃഷി ചെയ്യുന്നവര്‍ക്കു കയറ്റുമതി വഴങ്ങുമോ?
കുട്ടികളെല്ലാം നാടു വിടുന്നു. മുതിർന്നവർക്കാകട്ടെ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്നജവും പഞ്ചസാരയുമൊന്നും വേണ്ടേ വേണ്ടാ. നാട്ടില്‍ വിളയുന്ന കപ്പയും ചക്കയുമൊക്കെ ആർക്കു വേണം? സംശയം വേണ്ടാ. വിദേശ, മറുനാടന്‍ മലയാളികള്‍ക്കു വേണം. പക്ഷേ, 50 സെന്റിലും ഒരേക്കറിലുമൊക്കെ കൃഷി ചെയ്യുന്നവര്‍ക്കു കയറ്റുമതി വഴങ്ങുമോ?
കുട്ടികളെല്ലാം നാടു വിടുന്നു. മുതിർന്നവർക്കാകട്ടെ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്നജവും പഞ്ചസാരയുമൊന്നും വേണ്ടേ വേണ്ടാ. നാട്ടില്‍ വിളയുന്ന കപ്പയും ചക്കയുമൊക്കെ ആർക്കു വേണം? സംശയം വേണ്ടാ. വിദേശ, മറുനാടന്‍ മലയാളികള്‍ക്കു വേണം. പക്ഷേ, 50 സെന്റിലും ഒരേക്കറിലുമൊക്കെ കൃഷി ചെയ്യുന്നവര്‍ക്കു കയറ്റുമതി വഴങ്ങുമോ?
കുട്ടികളെല്ലാം നാടു വിടുന്നു. മുതിർന്നവർക്കാകട്ടെ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്നജവും പഞ്ചസാരയുമൊന്നും വേണ്ടേ വേണ്ടാ. നാട്ടില്‍ വിളയുന്ന കപ്പയും ചക്കയുമൊക്കെ ആർക്കു വേണം? സംശയം വേണ്ടാ. വിദേശ, മറുനാടന്‍ മലയാളികള്‍ക്കു വേണം. പക്ഷേ, 50 സെന്റിലും ഒരേക്കറിലുമൊക്കെ കൃഷി ചെയ്യുന്നവര്‍ക്കു കയറ്റുമതി വഴങ്ങുമോ? ഇല്ല. അപ്പോള്‍ എന്താണു വഴി? സ്വകാര്യകച്ചവടക്കാരുണ്ട്. പക്ഷേ, അവര്‍ കൃഷിക്കാരുടെ താല്‍പര്യം നോക്കില്ലല്ലോ. അപ്പോള്‍ കയറ്റുമതിവിപണിയുടെ ഗുണം നാട്ടിലെ കൃഷിക്കാർക്കു കിട്ടണമെങ്കില്‍ പൊതു സ്ഥാപനങ്ങൾതന്നെ രംഗത്തു വരണം. ഇതാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിനു സമീപം കാക്കൂരിലെ സർവീസ് സഹകരണ ബാങ്ക് നടത്തിയ കപ്പകയറ്റുമതിയുടെ പ്രസക്തിയും പ്രാധാന്യവും.
ശീതീകരിച്ച 55 ടൺ പച്ചക്കപ്പ നിറച്ച കണ്ടെയ്നർ ബാങ്കിന്റെ സംസ്കരണശാലയിൽനിന്നു പുറപ്പെട്ടപ്പോൾ നാട്ടിൻപുറങ്ങളിലെ കാർഷികവിഭവങ്ങൾക്ക് വിദേശവിപണി കണ്ടെത്തുന്നതിന്റെ പുതുമാതൃക തെളിയുകയായിരുന്നു. കയറ്റുമതി മാത്രമല്ല, ബാങ്ക് നടത്തിയ അടിസ്ഥാന സൗകര്യവികസനവും മാതൃകാപരം.
ടിനാഷി കമ്പനി വഴിയാണ് ഗൾഫിലേക്കു കഴിഞ്ഞ മാസം പച്ചക്കപ്പ കയറ്റുമതി ചെയ്തത്. കിലോയ്ക്ക് 18 രൂപ നിരക്കിൽ സമീപപ്രദേശങ്ങളിലെ കൃഷിക്കാരിൽനിന്നു കപ്പ സംഭരിച്ചു. ആകെ 55 ടൺ പച്ചക്കപ്പ വാങ്ങി. ഒന്നര മാസം വേണ്ടിവന്നു ഇത്രയും കപ്പ തൊലികളഞ്ഞു വൃത്തിയാക്കി പായ്ക്ക് ചെയ്യാൻ. ഇതു വഴി അയൽപ്രദേശങ്ങളിലെ സ്ത്രീകൾക്ക് 900 തൊഴിൽദിനങ്ങളാണ് അധികമായി ലഭിച്ചതെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ. ഫ്രീസ് ചെയ്ത പച്ചക്കപ്പ കിലോയ്ക്ക് 40 രൂപയിലേറെ വില നേടാനായി. അതിനു മുൻപ് മൂന്നു സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിനുവേണ്ടി കയറ്റി അയച്ച 12 ടൺ ഭക്ഷ്യോൽപന്നങ്ങളിലും കാക്കൂരിന്റെ നിർജലീകരിച്ച കപ്പയുണ്ടായിരുന്നു. അമേരിക്കയിലേക്കാണ് കോതമംഗലത്തെ മഠത്തിൽ എക്സ്പോർട്ടേഴ്സ് വഴി നടത്തിയ ഈ കയറ്റുമതി.
മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഏര്‍പ്പെടുത്തി കയറ്റുമതിക്കു സാഹചര്യം ഒരുക്കിയതുതുകൊണ്ടാണ് ഓർഡറുകൾ തുടർച്ചയായി സ്വീകരിക്കാൻ സാധിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ചൂണ്ടിക്കാട്ടി. കാർഷികോൽപന്ന സംഭരണത്തിനും സംസ്കരണത്തിനായി രണ്ട് അത്യാധുനിക യൂണിറ്റുകളാണ് ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്നത്– പഴം പച്ചക്കറി സംസ്കരണ യൂണിറ്റും വെളിച്ചെണ്ണ നിർമാണ യൂണിറ്റും. കൂടാതെ, ഒരു കർഷകോൽപാദന കമ്പനിയും ഇവരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്
കയറ്റുമതി ലക്ഷ്യമിടുന്ന പഴം–പച്ചക്കറി യൂണിറ്റിൽ 3 പ്രവർത്തനങ്ങളാണു നടക്കുന്നത്. ബ്ലാസ്റ്റ് ഫ്രീസിങ്ങാണ് ഇവയിൽ പ്രധാനം. ഉൽപന്നങ്ങളുടെ സ്വഭാവമനുസരിച്ച് കഴുകി വൃത്തിയാക്കി, പുറംതൊലി നീക്കി കഷണങ്ങളാക്കിയ ഉൽപന്നങ്ങൾ പായ്ക്ക് ചെയ്ത് മൈനസ് 40 ഡിഗ്രിയിലേക്ക് തണുപ്പിക്കുന്ന സംവിധാനമാണിത്. ഒരു ടൺ പഴങ്ങൾ അഥവാ പച്ചക്കറികൾ ഇപ്രകാരം ഒരേസമയം ബ്ലാസ്റ്റ് ഫ്രീസ് ചെയ്യാൻ ഇവിടത്തെ പ്ലാന്റിനു ശേഷിയുണ്ട്. ഉൽപന്നത്തിന്റെ സ്വഭാവമനുസിരിച്ച് താപനിലയിലും സമയത്തിലും വ്യത്യാസമുണ്ടാകാമെന്നുമാത്രം. മരച്ചീനി ബ്ലാസ്റ്റ് ഫ്രീസ് ചെയ്യുന്നതുപോലെയാവില്ല പച്ചമാങ്ങ ചെയ്യുന്നതെന്നു സാരം. ബ്ലാസ്റ്റ് ഫ്രീസ് ചെയ്ത ഉൽപന്നങ്ങൾ കാർട്ടൺ ബോക്സുകളിലാക്കി ഫ്രീസർ റൂമുകളിൽ സൂക്ഷിക്കും. മൈനസ് 18 ഡിഗ്രിയാണ് ഇവിടെ താപനില. 30 ടണ്ണോളം ഉൽപന്നങ്ങൾ രണ്ടു വർഷം വരെ സൂക്ഷിക്കാവുന്ന ഫ്രീസർ റൂമാണ് കാക്കൂരിലേത്. കപ്പ മാത്രമല്ല, ചക്കയും കൈതച്ചക്കയും പാഷൻ ഫ്രൂട്ടുമൊക്കെ മികച്ച ഓർഡർ കിട്ടുന്നതുവരെ കാക്കൂരിലെ കർഷകർക്ക് ഇവിടെ സൂക്ഷിക്കാം. പിന്നീട് ഓർഡർ ലഭിക്കുന്ന മുറയ്ക്ക് സുരക്ഷിതമായും കാലതാമസമില്ലാതെയും കയറ്റി അയയ്ക്കുകയും ചെയ്യാം.
പഴങ്ങളും പച്ചക്കറികളും ഉണക്കി സൂക്ഷിക്കുന്നതിനുള്ള അത്യാധുനിക ഡീഹൈഡ്രേഷൻ സംവിധാനങ്ങളും പ്ലാന്റിലുണ്ട് പഴങ്ങളിലെയും പച്ചക്കറികളിലെയും കിഴങ്ങുകളിലെയും ജലാംശം മാത്രം നീക്കി ഉണങ്ങുന്ന ഹീറ്റ്പമ്പ് ഡ്രയറാണ് ഇതിലുള്ളത്. ഒരു ടൺ കാർഷികോൽപന്നങ്ങൾ ഇപ്രകാരം ഒരേസമയം സംസ്കരിക്കാം. അമിതമായ ഉൽപാദനം മൂലം വിലത്തകർച്ചയുണ്ടാകുമ്പോൾ പൈനാപ്പിൾ മുതൽ വെണ്ടയ്ക്കവരെ ഇപ്രകാരം സംസ്കരിച്ചു സൂക്ഷിക്കുകയും പിന്നീട് വിദേശ–സ്വദേശ വിപണികളിൽ വിൽക്കുകയും ചെയ്യാമെന്ന് അനിൽ ചെറിയാൻ പറഞ്ഞു. വിവിധതരം ചിപ്സുകൾ ആരോഗ്യകരമായി തയാറാക്കുന്ന വാക്വം ഫ്രൈ സംവിധാവും കാക്കൂരിലെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ പ്രോസസിങ് യൂണിറ്റിലുണ്ട്. ഒപ്പം പരമ്പരാഗത ശൈലിയിലുള്ള ചിപ്സ് നിർമാണവും നടക്കുന്നു,
ഏറ്റവും ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ആരോഗ്യത്തിനു ഹാനികരമായ ഘടകങ്ങൾ ഒഴിവാക്കി വെളിച്ചെണ്ണ ഉൽപാദിപ്പിക്കൂന്ന വമ്പൻ യൂണിറ്റും കാക്കൂർ സഹകരണ ബാങ്കിനു സ്വന്തം. ചെറിയ തോതിൽ നേരത്തേ നടത്തിയിരുന്ന വെളിച്ചെണ്ണ ഉൽപാദനം വിപുലമാക്കിയതു വഴി ഈ മേഖലയിലെ നാളികേര കർഷകർക്ക് ആത്മവിശ്വാസം നൽകാനും ബാങ്കിനു കഴിഞ്ഞെന്ന് അനിൽ ചൂണ്ടിക്കാട്ടി. പച്ച വെളിച്ചെണ്ണ എന്ന ലേബലിലാവും നാട്ടിലും വിദേശത്തും ഇത് വിപണിയിലെത്തുക. സ്വന്തം വെളിച്ചെണ്ണയിൽ ഉന്നതനിലവാരത്തിൽ ഏത്തക്കായ, ഏത്തപ്പഴം, മധുരക്കിഴങ്ങ്, കപ്പ ചിപ്സുകൾ തയാറാക്കുന്നതി നാൽ അതിവേഗം വിപണി പിടിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.
ബാങ്ക് വാങ്ങിയ 82 സെന്റ് സ്ഥലത്ത് 8 കോടി രൂപ മുതൽമുടക്കിലാണ് 2 സംസ്കരണശാലകളും സ്ഥാപിച്ചത്. അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്നു 2 കോടി രൂപയും കേരള ബാങ്കിന്റെ എംഎസ്എംഇ സ്കീം പ്രകാരം 2 കോടിരൂപയും വായ്പ ലഭിച്ചു. ആദ്യ വായ്പയ്ക്ക് ഒരു ശതമാനവും രണ്ടാമത്തേതിന് 4 ശതമാനവും മാത്രമേ പലിശ നൽകേണ്ടതുള്ളൂ. നാളികേരവികസന ബോർഡിന്റെയും വിഎഫ്പിസികെയുടെയും കൃഷിവകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയുമൊക്കെ സബ്സിഡികൾ കൂടി ലഭിക്കുമ്പോൾ വായ്പ ഒരു ഭാരമാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ബാങ്ക് അധികൃതർ. 10 സ്ത്രീകൾക്കും 5 പുരുഷന്മാർക്കും സംസ്കരണശാലകളിൽ ജോലി നൽകിയിട്ടുണ്ട്. എല്ലാ കാർഷികോൽപന്നങ്ങളും ന്യായവിലയ്ക്കു സംഭരിക്കാൻ ബാങ്ക് സന്നദ്ധം. സംസ്കരണത്തിനാവശ്യമായ തോതിൽ ഉല്‍പന്നങ്ങള്‍ കൃഷിക്കൂട്ടങ്ങളിലൂടെ ഉൽപാദിപ്പിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ഫോൺ: 9745447303