ചുക്ക്‌ ഉൽപാദകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നു. വടക്കേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌. തണുപ്പ്‌ ശക്തിയാർജിക്കും മുന്നേ പതിവു പോലെ ഉത്തരേന്ത്യൻ വ്യാപാരികൾ ചുക്കിനായി കേരളത്തിലെ ഉൽപാദകകേന്ദ്രങ്ങളിലും മുഖ്യ വിപണികളിലും തമ്പടിക്കാറുണ്ടെങ്കിലും ഇക്കുറി ആ ഭാഗത്തുനിന്ന്

ചുക്ക്‌ ഉൽപാദകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നു. വടക്കേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌. തണുപ്പ്‌ ശക്തിയാർജിക്കും മുന്നേ പതിവു പോലെ ഉത്തരേന്ത്യൻ വ്യാപാരികൾ ചുക്കിനായി കേരളത്തിലെ ഉൽപാദകകേന്ദ്രങ്ങളിലും മുഖ്യ വിപണികളിലും തമ്പടിക്കാറുണ്ടെങ്കിലും ഇക്കുറി ആ ഭാഗത്തുനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുക്ക്‌ ഉൽപാദകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നു. വടക്കേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌. തണുപ്പ്‌ ശക്തിയാർജിക്കും മുന്നേ പതിവു പോലെ ഉത്തരേന്ത്യൻ വ്യാപാരികൾ ചുക്കിനായി കേരളത്തിലെ ഉൽപാദകകേന്ദ്രങ്ങളിലും മുഖ്യ വിപണികളിലും തമ്പടിക്കാറുണ്ടെങ്കിലും ഇക്കുറി ആ ഭാഗത്തുനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുക്ക്‌ ഉൽപാദകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നു. വടക്കേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌. തണുപ്പ്‌ ശക്തിയാർജിക്കും മുന്നേ പതിവു പോലെ ഉത്തരേന്ത്യൻ വ്യാപാരികൾ ചുക്കിനായി കേരളത്തിലെ ഉൽപാദകകേന്ദ്രങ്ങളിലും മുഖ്യ വിപണികളിലും തമ്പടിക്കാറുണ്ടെങ്കിലും ഇക്കുറി ആ ഭാഗത്തുനിന്ന് ആവശ്യക്കാരുടെ അഭാവം വിപണിയിലും ഉൽപാദകകേന്ദ്രങ്ങളിലെ സ്റ്റോക്കിസ്റ്റുകളിലും ആശങ്കപരത്തുന്നു. 

പച്ച ഇഞ്ചി ഉൽപാദനം കുറഞ്ഞതിനാൽ സീസൺ കാലയളവിൽ നിരക്ക്‌ കുതിച്ചു കയറി. ഉയർന്ന സാമ്പത്തിക ബാധ്യത മുൻ നിർത്തി വലിയോരു പങ്ക്‌ ചുക്ക്‌ ഉൽപാദകരും ഈ അവസരത്തിൽ രംഗത്തു നിന്നും പിൻതിരിഞ്ഞു. അതേസമയം ഗ്രാമീണ മേഖലയിലെ ചെറുകിട ഇഞ്ചിക്കർഷകർ ഉൽപ്പന്നം ചുക്കാക്കി വൻ വില പ്രതീക്ഷിച്ച്‌ സംഭരിച്ചിട്ടുണ്ട്‌. നേരത്തെ ചുക്ക്‌ വില കിലോ 500 രൂപയിലേക്ക്‌ ഉയർന്ന അവസരത്തിലും ഇതിൽ വലിയ പങ്ക്‌ ഉൽപാദകരും ചരക്ക്‌ വിറ്റുമാറാൻ തയാറായില്ല. ത്യൈകാല ഡിമാൻഡിൽ കൂടുതൽ ആകർഷകമായ വില ഉറപ്പുവരുത്താൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. 

ADVERTISEMENT

കേരളത്തിൽ നിന്നുള്ള വലിയോരു വിഭാഗം ഇഞ്ചിക്കർഷകരും കർണാടകത്തിലാണ്‌ കൃഷി ഇറക്കുന്നത്‌. പാട്ടത്തിനു ഭൂമിയെടുത്ത്‌ ഇഞ്ചിക്കൃഷി വ്യാപിപ്പിച്ച പലർക്കും പക്ഷേ പിന്നിട്ട രണ്ടു വർഷങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടു. പച്ചയിഞ്ചി ചീകി ഉണക്കുന്ന സംസ്‌കരണ പ്രക്രിയ വലിയ സാമ്പത്തികച്ചെലവു വരുത്തുന്നതാണ്‌. അതുകൊണ്ടു തന്നെ പ്രതീക്ഷിക്കുന്ന വില ഉറപ്പു വരുത്തിയാൽ മാത്രമേ ചുക്ക്‌ വിറ്റുമാറുന്നതുകൊണ്ട്‌ അൽപ്പമെങ്കിലും നേട്ടം ഉറപ്പുവരുത്താൻ പറ്റുവെന്ന്‌ ഉൽപാദകർ. കേരളത്തെ അപേക്ഷിച്ച്‌ വലിയ തോതിൽ ചുക്ക്‌ അയൽ സംസ്ഥാനത്തെ വിവിധ ഗോഡൗണുകളിൽ സ്റ്റോക്കുണ്ട്‌. അധികനാൾ ചുക്ക്‌ കേടു കൂടാതെ സൂക്ഷിക്കുക അൽപ്പം ശ്രമകരമായ കാര്യമാണ്‌. കാലപ്പഴക്കം വന്നാൽ ചുക്കിനു കുത്ത്‌ വീണു തുടങ്ങും. ഇതോടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരം കുറയുന്നത്‌ വിലയെയും ബാധിക്കും. അങ്ങനെ സംഭവിച്ചാൽ പൗഡർ യൂണിറ്റുകൾ മാത്രമേ അത്തരം ചുക്കിൽ താൽപര്യം കാണിക്കൂ. കർണാടകത്തിലെ ഷിമോഗ വിപണിയിൽ വിവിധയിനം ചുക്ക്‌ 18,800‐22,500 രൂപയിലാണ്‌. 

കർണാടകത്തിൽ ചുക്കിന്‌ എറ്റവും ഉയർന്ന വില ദക്ഷിണ കന്നടയിൽ രേഖപ്പെടുത്തിയ 37,000 രൂപയാണ്‌. അതേസമയം മൈസൂർ വിപണിയിൽ ലഭിക്കുന്ന വില 31,750 രൂപയാണ്‌. എന്നാൽ, കർണാടകത്തിലെ കോലർ മേഖലയിൽ 10,000 രൂപയിലേക്ക്‌ ഇടിഞ്ഞും ഇടപാടുകൾ നടക്കുന്നുണ്ട്‌, ഉൽപ്പന്നത്തിന്റെ താഴ്‌ന്ന നിലവാരമാണ്‌ വില ഇത്രമാത്രം കുറയാൻ ഇടയാക്കുന്നത്‌. 

ADVERTISEMENT

മഹാരാഷ്‌ട്ര, ഒഡീഷ, ഔറംഗബാദ്‌ മേഖലയിൽ മാസങ്ങളായി കനത്തതോതിൽ ചുക്ക്‌ കെട്ടിക്കിടക്കുന്നത്‌ നമ്മുടെ ചുക്കിന്‌ ആവശ്യക്കാർ കുറയാൻ ഇടയാക്കി. മഹാരാഷ്‌ട്രയിൽനിന്നുള്ള ചരക്ക്‌ നിലവാരം അൽപ്പം കുറഞ്ഞതിനാൽ വില 24,000 രൂപ മാത്രമാണ്‌. ഉയർന്ന അളവിൽ ചരക്കുള്ളതിനാൽ വിപണിയെ പെട്ടെന്ന് ഉയർത്തുക ക്ലേശകരമെന്നാണ്‌ അവിടെ നിന്നുള്ള വ്യാപാരികളുടെ പക്ഷം.  

ഉത്തരേന്ത്യയിലേക്ക്‌ തിരിഞ്ഞാൽ ഒഡീഷയിൽ ചുക്കുവില 15,750 രൂപയിലാണ്‌ വിപണനം നടക്കുന്നത്‌. മേഘാലയയിൽ ചുക്ക്‌ വില 17,000 രൂപയാണ്‌. എന്നാൽ നാഗാലൻഡിൽ ചുക്ക്‌ 8800 രൂപയായി താഴ്‌ന്ന്‌ നിൽക്കുന്നതുകൂടി കണക്കിലെടുത്താൽ പെട്ടെന്ന് നമ്മുടെ ചുക്കുവിലയിൽ ഒരു മുന്നേറ്റത്തിനുള്ള സാഹചര്യം തെളിയുമെന്ന്‌ വിലയിരുത്താനാവില്ല. ഏറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ നേപ്പാൾ ഇഞ്ചി വാഗ്‌ദാനം ചെയുന്നതും ദക്ഷിണേന്ത്യൻ ചുക്ക്‌ ഉൽപാദകർക്ക്‌ കനത്ത ഭീഷണിയാണ്‌. നേരത്തെ കാലവർഷത്തിന്റെ വരവ്‌ ആസാം, സിക്കിം മേഖലയിൽ ഇഞ്ചിക്കൃഷിയെ ചെറിയ അളവിൽ ബാധിച്ചെങ്കിലും അത്‌ നേട്ടമാക്കി മാറ്റാൻ ചുക്കിനായില്ല.  

ADVERTISEMENT

ഡൽഹി, കാൺപുർ, ഗ്വാളിയർ അടക്കമുള്ള വിപണികളിലും ചുക്ക്‌ സ്റ്റോക്ക്‌ ഉയർന്നത്‌ വിപണിക്കു ബാധ്യതയായി മാറുമോയെന്ന ആശങ്ക തല ഉയർത്തിയതോടെ കൊച്ചിയിൽ ചുക്ക്‌ വില ക്വിന്റലിന്‌ 3500 രൂപ ഒറ്റയടിക്ക്‌ ഇടിഞ്ഞു. മീഡിയം ചുക്ക്‌ വില 36,000 രൂപയിൽനിന്നും 32,500ലേക്ക്‌ താഴ്‌ന്നപ്പോൾ ബെസ്റ്റ്‌ ചുക്ക്‌ വില 38,000 രൂപയിൽനിന്ന് 36,000 രൂപയായി. 

കയറ്റുമതി വിപണിയിൽ പ്രീയമേറിയ ബെസ്റ്റ്‌ ചുക്കിനും ഇക്കുറി വിദേശ ഓർഡറുകൾ കാര്യമായി എത്തിയിട്ടില്ലെന്നാണ്‌ ഒരു വിഭാഗം ഇടപാടുകാരുടെ പക്ഷം. സീസൺ കാലയളവിൽ തന്നെ പലരും മികച്ചയിനം ചുക്ക്‌ സംഭരിച്ചിട്ടുണ്ട്‌. അറബ്‌ രാജ്യങ്ങൾ ചുക്കിനായി രംഗത്ത്‌ ഇറങ്ങുമെന്ന പ്രതീക്ഷ കയറ്റുമതിക്കാർ നിലനിർത്തുകയാണ്‌. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ചുക്കിന്‌ ഓർഡറുകൾ പ്രതീക്ഷിക്കുന്നു. 

രാജ്യാന്തര വിപണിയിൽ ചൈനയും നൈജീരിയും ചുക്ക്‌ വിൽപ്പനക്കാരായി നിലയുറപ്പിച്ചിട്ടുണ്ട്‌. ഇഞ്ചി സംസ്‌കരണത്തിന്‌ രാസ പദാർഥങ്ങൾ ഉപയോഗിക്കുന്നത്‌ കണ്ടെത്തിയതിനാൽ ചൈനീസ്‌ ചുക്കിന്‌ യൂറോപ്യൻ ആവശ്യക്കാർ കുറവാണ്‌. കാഴ്‌ചയ്‌ക്ക്‌ മനോഹരമാണ്‌ ഉണക്കു കൂടിയ ചൈനീസ്‌ ചുക്ക്‌. ഇത്‌ ഏറെ നാൾ കേടു കൂടാതെ സുക്ഷിക്കാനാകുമെങ്കിലും ഔഷധ വ്യവസായികൾ ബീജിങിൽ നിന്നുള്ള ചുക്ക്‌ ഇറക്കുമതിക്ക്‌ കാര്യമായ ഉത്സാഹം കാണിക്കുന്നില്ല. ഇഞ്ചി സംസ്‌കരണ വേളയിൽ ചുണ്ണാമ്പ്‌ ഉപയോഗിക്കുന്നതിനൊപ്പം ചില കെമിക്കലും ഉൾപ്പെടുത്തുന്നുവെന്ന ആരോപണം നേരത്തെ തന്നെ ചൈനീസ്‌ ചുക്കിനെക്കുറിച്ച്‌ ഉയർന്നിരുന്നു. 

നൈജീരിയൻ ചുക്ക്‌ സംസ്‌കരണം ശാസ്‌ത്രീയമായി തന്നെയാണ്‌. അന്താരാഷ്‌ട്ര വിപണിയിൽ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമായതും നൈജീരിയൻ ചുക്കാണ്‌. എന്നാൽ  ആഫ്രിക്കൻ ചുക്കിന്റെ ഏറ്റവും വലിയ പോരായ്‌മ നാരിന്റെ അംശം ഉയർന്നു നിൽക്കുന്നതാണ്‌. ഔഷധ നിർമാതാക്കളിൽ നിന്നും  നൈജീരിയൻ ചുക്കിന്‌ ഡിമാൻഡ് കുറവാണ്‌. എന്നാൽ കറിമസാല, പൗഡർ യൂണിറ്റുകൾ വിലക്കുറവിന്‌ മുൻതൂക്കം നൽകി നൈജീരിയൻ ചരക്ക്‌ സംഭരിക്കുന്നുണ്ട്‌.