എട്ടാഴ്ചകൾ മാത്രം മുൻപ് ഇക്കഴിഞ്ഞ ജൂലൈ 21നായിരുന്നു മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരൻ നിപാ രോഗബാധയേറ്റു മരണത്തിന് കീഴടങ്ങിയത്. ഒരു കുരുന്നുജീവൻ പൊലിഞ്ഞ വേദനിപ്പിക്കുന്ന ആ സംഭവത്തിനു രണ്ട് മാസം തികയും മുൻപെയാണ് വീണ്ടും ഒരു നിപാ മരണം കൂടെ സംഭവിച്ചിരിക്കുന്നത്. മലപ്പുറം

എട്ടാഴ്ചകൾ മാത്രം മുൻപ് ഇക്കഴിഞ്ഞ ജൂലൈ 21നായിരുന്നു മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരൻ നിപാ രോഗബാധയേറ്റു മരണത്തിന് കീഴടങ്ങിയത്. ഒരു കുരുന്നുജീവൻ പൊലിഞ്ഞ വേദനിപ്പിക്കുന്ന ആ സംഭവത്തിനു രണ്ട് മാസം തികയും മുൻപെയാണ് വീണ്ടും ഒരു നിപാ മരണം കൂടെ സംഭവിച്ചിരിക്കുന്നത്. മലപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ടാഴ്ചകൾ മാത്രം മുൻപ് ഇക്കഴിഞ്ഞ ജൂലൈ 21നായിരുന്നു മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരൻ നിപാ രോഗബാധയേറ്റു മരണത്തിന് കീഴടങ്ങിയത്. ഒരു കുരുന്നുജീവൻ പൊലിഞ്ഞ വേദനിപ്പിക്കുന്ന ആ സംഭവത്തിനു രണ്ട് മാസം തികയും മുൻപെയാണ് വീണ്ടും ഒരു നിപാ മരണം കൂടെ സംഭവിച്ചിരിക്കുന്നത്. മലപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ടാഴ്ചകൾ മാത്രം മുൻപ് ഇക്കഴിഞ്ഞ ജൂലൈ 21നായിരുന്നു മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരൻ നിപാ രോഗബാധയേറ്റു മരണത്തിന് കീഴടങ്ങിയത്. ഒരു കുരുന്നുജീവൻ പൊലിഞ്ഞ വേദനിപ്പിക്കുന്ന ആ സംഭവത്തിനു രണ്ട് മാസം തികയും മുൻപെയാണ് വീണ്ടും ഒരു നിപാ മരണം കൂടെ സംഭവിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തന്നെ വണ്ടൂർ തിരുവാലി നടുവത്ത് സ്വദേശിയായ ഇരുപത്തിനാലുകാരനാണ് ഇത്തവണ നിപാ ബാധയേറ്റ് മരണമടഞ്ഞത്. 

രോഗം സ്ഥിരീകരിക്കുന്നതിന് മുൻപു തന്നെ യുവാവ് മരണത്തിനു കീഴടങ്ങി. യുവാവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒട്ടേറെ പേർ ഇപ്പോൾ രോഗനിരീക്ഷണത്തിലാണ്. ഈ വർഷത്തെ ആദ്യ നിപാ മരണം ഉണ്ടായ പാണ്ടിക്കാട് ചെമ്പ്രശ്ശേരി പ്രദേശത്തുനിന്ന് കേവലം 15 കിലോമീറ്റർ മാത്രം ചുറ്റളവിലാണ് ഇപ്പോൾ രോഗബാധയുണ്ടായ പ്രദേശം. 

ADVERTISEMENT

ഒരു വർഷം തന്നെ രണ്ടു പ്രദേശങ്ങളിൽ ചുരുക്കം ആഴ്ചകളുടെ മാത്രം ഇടവേളയിൽ നിപാ രോഗബാധയുണ്ടാവുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. ബെംഗളൂരുവിൽ പഠിക്കുന്ന യുവാവ് ഓഗസ്റ്റ് 23 മുതൽ നാട്ടിലുണ്ടായിരുന്നു. സെപ്റ്റംബർ 5 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. നിപ വൈറസ് ശരീരത്തിനുള്ളിൽ കയറിക്കഴിഞ്ഞാൽ ലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന സമയപരിധി ഭൂരിഭാഗം കേസുകളിലും 4–14 ദിവസമാണ്. ഇക്കാര്യങ്ങൾ ചേർത്തുവായിക്കുമ്പോൾ നാട്ടിൽനിന്ന് തന്നെയായിരിക്കും യുവാവിന് രോഗബാധയേറ്റത് എന്ന് അനുമാനിക്കാം. എന്നാൽ ഏതു സ്രോതസ്സിൽ നിന്നാണ് വൈറസ് ബാധയേറ്റത് എന്നത് മുൻ കേസുകളിൽ എന്നതുപോലെ ഇപ്പോഴും അവ്യക്തമാണ്. 

നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ മൃതദേഹം നിപ്പ പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കാൻ എത്തിച്ചപ്പോൾ (ഫയൽ ചിത്രം∙ മനോരമ)

ഏഴു വർഷത്തിനിടെ ആറുതവണ; കവർന്നത് 22 ജീവൻ 
ഏഴു വർഷത്തിനിടെ കേരളത്തിൽ ഇത് ആറാം തവണയാണ് നിപാ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായി പൊതുവെ പരിഗണിക്കപ്പെടുന്ന മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് നിപാ വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പ് ഇത്തവണയും നമുക്ക് മുന്നിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ജാഗ്രതാനിർദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ മുന്നറിയിപ്പുകളെല്ലാം വകഞ്ഞുമാറ്റി ഇതുവരെയും ആർക്കും അറിയാത്ത അജ്ഞാതമായ ഏതോ വഴികളിലൂടെ വൈറസ് ശരീരത്തിലേക്കു കടന്നുകയറിയപ്പോൾ ഈ വർഷം നഷ്ടമായത് രണ്ടു വിലപ്പെട്ട ജീവനുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇപ്പോഴുണ്ടായ മരണമടക്കം 22 പേർ ഇതുവരെ സംസ്ഥാനത്ത് നിപാ രോഗബാധയേറ്റ് മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും യുവാക്കളും കുട്ടികളുമായിരുന്നു. 

നിപാ വൈറസ് ഒരിടത്ത് പൊട്ടിപ്പുറപ്പെട്ടാൽ വളരെ വേഗത്തിൽ ആളുകളിൽ നിന്ന് ആളുകളിലേക്കു പടർന്ന് പിടിക്കുന്ന രോഗമല്ല എന്നത് ആശ്വാസകരമാണ്. രോഗിയുമായുള്ള വളരെ അടുത്ത ഇടപഴകൽ വഴി അവരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കം ഉണ്ടാവുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ രോഗ പകർച്ചാസാധ്യതയുള്ളൂ. മാത്രമല്ല, രോഗമൂർധന്യത്തിലാണ് രോഗിയിൽ നിന്നും വൈറസ് പടരാനുള്ള ഏറ്റവും സാധ്യത.

Also read: നിപ വൈറസിനുണ്ട് ദക്ഷിണേന്ത്യന്‍ വകഭേദം

ADVERTISEMENT

ഇക്കാരണങ്ങൾ കൊണ്ടുതന്നെ നിപാ രോഗത്തിന്റെ പകർച്ചനിരക്ക് വളരെ കുറവാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ സ്വാഭാവികമായി രോഗഭീതി ഒഴിയുകയും ചെയ്യും. എന്നാൽ രോഗബാധയേറ്റവരിൽ രോഗലക്ഷണങ്ങളുടെ തീവ്രതയും, ഏറ്റവും തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് മോണോക്ലോണൽ ആന്റിബോഡികൾ ഉൾപ്പെടെ നിപാ പ്രതിരോധ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ തുടങ്ങിയില്ലെങ്കിൽ മരണസാധ്യതയും കൂടുതലാണ് എന്നതാണ് നിപാ ഉയർത്തുന്ന ഗുരുതര വെല്ലുവിളി. 

നിപ സ്ഥിരീകരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനെ ആരോഗ്യപ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ ഐസലേഷൻ വാർഡിലേക്കു മാറ്റുന്നു. (ഫയൽ ചിത്രം: മനോരമ)

സീസണടുത്താൽ ചെറുതല്ല ഭീഷണി; ഈന്തപ്പനങ്കള്ളുകുടങ്ങൾക്കു ചുറ്റും മുളക്കൂടു കെട്ടി സുരക്ഷയൊരുക്കുന്ന കർഷകർ
ഒരു പാരിസ്ഥിതിക മേഖലയിൽ നിപാ ഒരു തവണ പൊട്ടിപ്പുറപ്പെട്ടാൽ പിന്നീടുള്ള വർഷങ്ങളിലും പ്രസ്തുത മേഖലയിൽ നിപാ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കൂടുതലാണന്ന് നിപാ വൈറസിന്റെ വ്യാപനരീതിയെപ്പറ്റി പഠിച്ച ഗവേഷണങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗ്ലാദേശിലെ നിപാ വൈറസ് വ്യാപനമാണ് ഇക്കാര്യത്തിൽ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബംഗ്ലാദേശിൽ 2001ലാണ് ആദ്യമായി നിപാ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നിങ്ങോട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചുരുക്കം ചില വർഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മിക്ക വർഷങ്ങളിലും ബംഗ്ലാദേശിൽ നിപാ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം നിപാ കേസുകളും പൊട്ടിപ്പുറപ്പെടുന്നത്  ഈന്തപ്പനക്കള്ള് ശേഖരിക്കുന്ന നവംബർ-മാർച്ച് സീസണിലാണ്. ഈ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബംഗ്ലാദേശിൽ നിപ വ്യാപനവും മരണങ്ങളുമുണ്ടായി. കുടങ്ങളിൽ ശേഖരിക്കുന്ന കള്ള് നുകരാനെത്തുന്ന വവ്വാലുകളുമായി സമ്പർക്കമുണ്ടാവുന്ന ഈന്തപ്പനക്കള്ളിൽ നിന്നാണ് മനുഷ്യരിലേക്ക് നിപാ വൈറസ് ബാധയുണ്ടാവുന്നത് എന്ന് സംശയലേശമന്യേ ബംഗ്ലാദേശിൽ കണ്ടെത്തിയിട്ടുണ്ട്.

ഈന്തപ്പനക്കള്ള് ശേഖരിക്കുന്ന സീസൺ ആകുമ്പോൾ ഈന്തപ്പനകളുടെ തലപ്പിൽ മുളമെടഞ്ഞ് വലക്കൂട് കെട്ടി വവ്വാലുകളിൽ നിന്നും കള്ളിൻ കുടങ്ങളെ സംരക്ഷിച്ചാണ് കർഷകർ ഒരു പരിധിവരെ രോഗബാധയെ പ്രതിരോധിക്കുന്നത്. 

സീസണടുക്കുമ്പോൾ പൊട്ടിപ്പുറപ്പെടാൻ പ്രവണതയുള്ള നിപയുടെ കാര്യത്തിൽ ബംഗ്ലാദേശ് അഭിമുഖീകരിക്കുന്ന അതേ പ്രതിസന്ധിയെയാണ് ഏറെക്കുറെ ഇന്ന് കേരളവും നേരിടുന്നത്. എന്നാൽ  കേരളത്തിൽ ആദ്യമായി 2018ൽ പുതിയൊരു പൊതുജനാരോഗ്യഭീഷണിയായി നിപാ കണ്ടെത്തിയപ്പോൾ ഉണ്ടായ സാഹചര്യമല്ല ഇന്നുള്ളത് എന്നതാണ് ആശ്വാസം നൽകുന്നത്. ആഗോളതലത്തിൽ  ആരോഗ്യമേഖലയ്ക്ക് ആകമാനം  വഴികാട്ടിയാവുന്ന വിധത്തിൽ നിപാ പ്രതിരോധത്തിലും ചികിത്സയിലും ഏറെദൂരം മുന്നോട്ട് പോകാൻ ഇന്നു കേരളത്തിന് സാധിച്ചിട്ടുണ്ട്. നിപായുടെ മുന്നിൽ പകച്ചും പതറിയും നിൽക്കാതെ, നിപായുടെ ചെറുസൂചന ശ്രദ്ധയിൽ പെട്ടാൽ പോലും രോഗത്തെ പിടിച്ചുകെട്ടാൻ തക്കവണ്ണം ഉണർന്നുപ്രവർത്തിക്കാൻ പ്രാപ്തമായ പ്രതിരോധ പ്രോട്ടോക്കോളുകൾ കേരളത്തിലെ ആരോഗ്യമേഖലയിൽ ഇന്നുണ്ട്. രോഗബാധിതരാകുന്നവരിൽ 70% മുതൽ 90% വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന മാരകരോഗമായിട്ടുപോലും നിപാ ബാധിച്ച കുറച്ചുപേരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്കു സാധിച്ചിട്ടുണ്ട്.

ADVERTISEMENT

Also read: ഇനി പഠിക്കേണ്ടത് നിപ്പയ്‌ക്കൊപ്പം ജീവിക്കാൻ

നിപാ സംശയിച്ചാൽ സ്രവം പരിശോധിച്ച് മണിക്കൂറുകൾക്കകം തന്നെ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും കേരളത്തിലുണ്ട്. രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മാത്രമേ പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കേണ്ടതുള്ളൂ. കേരളത്തിൽ ഇതുവരെ ഉണ്ടായ നിപാ രോഗബാധകളിൽ ആദ്യരോഗിക്ക് വവ്വാലുകളിൽനിന്ന് ഏത് സ്രോതസ്സ് വഴി, എങ്ങനെ നിപാ വൈറസ് പകർന്നു എന്നത് ഇന്നും അവ്യക്തമാണ്. വവ്വാലുകളുടെ സ്രവമോ, കാഷ്ഠമോ, മൂത്രമോ പറ്റിയ പഴമോ മറ്റു വസ്തുക്കളോ കൈകാര്യം ചെയ്തപ്പോഴോ, വവ്വാലുകളുടെ ശരീര സ്രവങ്ങളുമായി മറ്റേതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായപ്പോഴോ ആവാം വൈറസ് പകർച്ച സംഭവിച്ചിട്ടുണ്ടാവുക. എന്നാൽ ഇത് വേർത്തിരിച്ചറിയുക എളുപ്പമല്ല. വവ്വാലുകളുമായി സമ്പർക്കമുണ്ടായ  ഈന്തപ്പനക്കള്ളിൽ നിന്നാണ് നിപാ വൈറസ് ബാധയുണ്ടാവുന്നത് എന്ന് സംശയലേശമന്യേ അനുമാനിക്കുന്ന ബംഗ്ലാദേശിൽ പോലും ഇതുവരെയും ഈന്തപ്പനക്കള്ളിൽ നിന്നും വൈറസിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. 

നിപ തടയാൻ നിതാന്ത ജാഗ്രത
2023ല്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ അനുസരിച്ച് വവ്വാലുകളില്‍ ആന്റിബോഡികളുടെ സാന്നിധ്യം സീസണലായി വ്യത്യാസപ്പെടുന്നുണ്ടെന്നും മൂർധന്യത്തിൽ എത്തുന്നത് മേയ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള സമയത്താണ് എന്നും കണ്ടെത്തിയിട്ടുണ്ട്. 

ഈ സമയത്ത് കൂടുതൽ ജാഗ്രത വേണമെന്ന് ചുരുക്കം. വവ്വാലുകളെ ഇല്ലാതാക്കി വൈറസിനെ പ്രതിരോധിക്കാന്‍ നമുക്കാവില്ല.  വവ്വാലുകളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വവ്വാലുകളുമായുള്ള സമ്പർക്കം കുറയ്ക്കാനായി വലിയ മരങ്ങൾ ഉൾപ്പെടെയുള്ള അവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുന്നത് രോഗസാധ്യത കൂട്ടാൻ മാത്രമേ ഉപകരിക്കൂ. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിലേക്കും അവ വിഹരിക്കുന്ന പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഉപേക്ഷിക്കപ്പെട്ട കിണറുകൾ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ പ്രധാനമാണ്. ഇത്തരം കിണറുകളിൽ ഇറങ്ങുന്നത് ഒഴിവാക്കുക. വവ്വാലുകളുടെ ഉയര്‍ന്ന സാന്നിധ്യമുള്ള മേഖലകളില്‍ കന്നുകാലി, പന്നി ഫാമുകള്‍ നടത്തുന്നതും കന്നുകാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കുക. പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരുകാരണവശാലും കൈകൊണ്ട് തൊടരുത്. വവ്വാലുകളുമായും വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളുമായും ഇടപെടേണ്ടിവരുന്ന അടിയന്തിരസാഹചര്യങ്ങളിൽ കയ്യുറ, മാസ്ക് ഉൾപ്പെടെയുള്ള വ്യക്തി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ മുഖ്യം. 

നിലത്തുനിന്ന് കിട്ടുന്ന പകുതി നശിച്ചതോ പോറലേറ്റതോ ആയ പഴങ്ങൾ ഉൾപ്പെടെ വവ്വാലുകളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാധ്യതയുള്ള പഴങ്ങൾ തീർച്ചയായും ഒഴിവാക്കുക. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കാതിരിക്കുക. വവ്വാൽ കടിച്ചുപേക്ഷിച്ചവയാകാൻ സാധ്യതയുള്ള പഴങ്ങൾ സ്പർശിക്കാതിരിക്കാനും ശ്രമിക്കേണ്ടതാണ്. അറിയാതെ സമ്പർക്കം ഉണ്ടായാൽ കൈ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. സോപ്പിന്റെ രാസഗുണത്തിന് ഇരട്ട സ്തരമുള്ള ആർഎൻഎ വൈറസുകളിൽ ഉൾപ്പെട്ട നിപായെ നശിപ്പിക്കാനുള്ള കഴിവുണ്ട്. 

ചെടികളിൽനിന്നു പറിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ഈ ആരോഗ്യസുരക്ഷാ പാഠങ്ങൾ വീട്ടിലെ കുട്ടികളെ പ്രത്യേകം പറഞ്ഞു മനസിലാക്കുക. റംബുട്ടാന്‍, പുലാസന്‍, അച്ചാച്ചൈരു, ലോംഗന്‍, മാംഗോസ്റ്റിന്‍, സാന്റോള്‍, അബിയു ഉൾപ്പെടെ കേരളത്തിൽ ഇന്ന് വ്യാപകമായി കൃഷിചെയ്യുന്നതും നമുക്ക് പ്രിയപ്പെട്ടവയുമായ പുതുതലമുറ പഴങ്ങളിൽ ഭൂരിഭാഗവും വവ്വാലുകൾക്കും പ്രിയപ്പെട്ടവയാണ്. പൂവ് കായ ആകുന്നതുമുതൽ ചെറിയ കണ്ണികളുള്ള വല കൊണ്ട് മരം മൂടിക്കെട്ടി ഒരൊറ്റ ഇലത്തലപ്പു പോലും പുറത്തേക്ക് എത്താത്ത വിധത്തില്‍ ഫലവർഗ്ഗ ചെടികൾ പരിപാലിക്കുന്നത് ഏറെ ഉചിതമാണ്. പഴുത്ത അടയ്ക്ക, വാഴയുടെ കൂമ്പിലെ തേൻ എന്നിവ പഴംതീനി വവ്വാലുകളുടെ ഇഷ്ട ആഹാരമാണ്. അതിനാൽ ഇവയെല്ലാം കൈകാര്യം ചെയ്യുമ്പോൾ കരുതലാവാം. 

ജലസ്രോതസ്സുകൾ വവ്വാലുകളുടെ കാഷ്ഠം വീണു മലിനമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക. കിണറുകൾക്കും ജലടാങ്കുകൾക്കും വലകൾ സ്ഥാപിച്ച് ഭദ്രമാക്കുക. വവ്വാൽ സാന്നിധ്യം ഏറെയുള്ള മേഖലകളിൽ തുറന്നുവച്ച കള്ളിൻകുടങ്ങളുള്ള തെങ്ങിലും പനയിലും കയറുന്നതിലും തുറന്നുവച്ച കുടങ്ങളിൽനിന്നും ശേഖരിക്കുന്ന കള്ള് കുടിക്കുന്നതിലും അപകടസാധ്യത ഏറെയുണ്ടെന്ന് മനസിലാക്കണം.