നാളികേരോൽപ്പന്നങ്ങൾ നാലു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കുതിച്ചുചാട്ടത്തിന്റെ പാതയിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേര ഉൽപാദനത്തിലെ ഇടിവും രാജ്യം ഭക്ഷ്യയെണ്ണ ഇറക്കുമതി ഡ്യൂട്ടി കുത്തനെ ഉയർത്തിയതും എണ്ണ വിപണികളിലെ ചൂട്‌ ഇരട്ടിപ്പിച്ചു. ഒരു വർഷ കാലയളവിൽ അന്തരീക്ഷ താപനില പതിവിലും ഉയർന്നത്‌ നാളികേര

നാളികേരോൽപ്പന്നങ്ങൾ നാലു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കുതിച്ചുചാട്ടത്തിന്റെ പാതയിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേര ഉൽപാദനത്തിലെ ഇടിവും രാജ്യം ഭക്ഷ്യയെണ്ണ ഇറക്കുമതി ഡ്യൂട്ടി കുത്തനെ ഉയർത്തിയതും എണ്ണ വിപണികളിലെ ചൂട്‌ ഇരട്ടിപ്പിച്ചു. ഒരു വർഷ കാലയളവിൽ അന്തരീക്ഷ താപനില പതിവിലും ഉയർന്നത്‌ നാളികേര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേരോൽപ്പന്നങ്ങൾ നാലു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കുതിച്ചുചാട്ടത്തിന്റെ പാതയിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേര ഉൽപാദനത്തിലെ ഇടിവും രാജ്യം ഭക്ഷ്യയെണ്ണ ഇറക്കുമതി ഡ്യൂട്ടി കുത്തനെ ഉയർത്തിയതും എണ്ണ വിപണികളിലെ ചൂട്‌ ഇരട്ടിപ്പിച്ചു. ഒരു വർഷ കാലയളവിൽ അന്തരീക്ഷ താപനില പതിവിലും ഉയർന്നത്‌ നാളികേര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേരോൽപ്പന്നങ്ങൾ നാലു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കുതിച്ചുചാട്ടത്തിന്റെ പാതയിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേര ഉൽപാദനത്തിലെ ഇടിവും രാജ്യം ഭക്ഷ്യയെണ്ണ ഇറക്കുമതി ഡ്യൂട്ടി കുത്തനെ ഉയർത്തിയതും എണ്ണ വിപണികളിലെ ചൂട്‌ ഇരട്ടിപ്പിച്ചു. ഒരു വർഷ കാലയളവിൽ  അന്തരീക്ഷ താപനില പതിവിലും ഉയർന്നത്‌ നാളികേര തോട്ടങ്ങളിൽ മച്ചിങ്ങ പൊഴിച്ചിൽ വ്യാപകമാക്കി. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെയും വിളവ്‌ ഗണ്യമായി കുറഞ്ഞു.

ചിങ്ങത്തിലെ ഓണ ഡിമാൻഡിനിടയിൽ ഉൽപാദനക്കുറവിന്റെ കാര്യമായ സൂചനകൾ വിപണിയിൽ അലയടിച്ചില്ല. എന്നാൽ നവരാത്രി ആവശ്യങ്ങൾക്കായി രാജ്യത്തെ ഒട്ടുമിക്ക വിപണികളിൽനിന്നും കൊപ്രയ്‌ക്കും ഉണ്ടക്കൊപ്രയ്‌ക്കും ആവശ്യക്കാർ എത്തിയതോടെ ഡിമാൻഡിന്‌ അനുസൃതമായി ചരക്ക്‌ കൈമാറാൻ വിപണിയും കാർഷിക മേഖലയും ക്ലേശിച്ചു.  

ADVERTISEMENT

സീസണിൽ കേന്ദ്ര സംസ്ഥാന ഏജൻസികൾ ഒത്തുപിടിച്ചിട്ടു പോലും താങ്ങുവിലയിലേക്ക്‌ ഉയർത്താൻ കഴിയാത്ത കൊപ്രയാണ്‌ ചുരുങ്ങിയ ദിവസങ്ങളിൽ എല്ലാ സീമകളും തകർത്ത്‌ പുതിയ ഉയരങ്ങളിലേക്ക്‌ ഓടിക്കയറുന്നത്‌. നിത്യേനെ 300 രൂപ വീതം കൊപ്ര വില ഉയരുന്നതിൽനിന്നു തന്നെ വ്യക്തമാണ്‌ ദക്ഷിണേന്ത്യൻ ഉൽപാദകമേഖലകളിൽ ചരക്കിന്‌ അനുഭവപ്പെടുന്ന രൂക്ഷമായ ക്ഷാമം. 2020 ന്‌ ശേഷം നാളികേരോൽപ്പന്ന വിപണിയിൽ ഇത്തരത്തിൽ ഒരു വിലക്കയറ്റം ഒരിക്കൽ പോലും സംഭവിച്ചിട്ടില്ലാത്തതിനാൽ സ്ഥിതിഗതികൾ നിയന്ത്രങ്ങൾക്കും അപ്പുറത്തേക്കു നീങ്ങാം.   

ഉത്തരേന്ത്യയിൽ വെളിച്ചെണ്ണയ്‌ക്കല്ല, കൊപ്രയ്‌ക്കാണ്‌ ശക്തമായ ഡിമാൻഡ്. ദക്ഷിണേന്ത്യയിലെ പ്രമുഖ വിപണിയായ കാങ്കയത്ത്‌ തിങ്കളാഴ്‌ച്ച ഒറ്റ ദിവസം ക്വിന്റലിന്‌ 750 രൂപ ഉയർന്ന്‌ 13,000ലേക്ക്‌ കൊപ്ര വലതുകാൽ വച്ചു. ഇത്‌ ഒരു വമ്പൻ കുതിപ്പിന്റെ ആദ്യചുവടുവയ്പ്പായി അനുമാനിക്കാം. കൊച്ചി വിപണിവിലയേക്കാൾ 800 രൂപ കൂടുതലാണ്‌ അയൽസംസ്ഥാനത്ത്‌ ഇന്നലെ രേഖപ്പെടുത്തിയത്‌. എല്ലാ കാലഘട്ടത്തിലും കേരളത്തിലെ വിലയിലും ഏകദേശം 700 രൂപ താഴ്‌ന്ന്‌ ഇടപാടുകൾ നടക്കുന്ന തമിഴ്‌നാട്ടിൽ കൊപ്ര മുഴക്കിയ ആദ്യ വെടിയുടെ പ്രകമ്പനം വിലയിരുത്തിയാൽ വെളിച്ചെണ്ണ 20,000നു മുകളിലേക്കു സഞ്ചരിക്കുന്ന ദിനങ്ങൾ വിദൂരമല്ല. 

ADVERTISEMENT

വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ഉണ്ടക്കൊപ്രയ്‌ക്കും രാജാപുർ കൊപ്രയ്‌ക്കും വൻ ഓർഡറുകൾ പ്രവഹിക്കുന്നുണ്ട്‌. നവരാത്രി വേളയിലെ ആവശ്യത്തിനുള്ള ചരക്കു സംഭരണം അവിടെ പുരോഗമിക്കുന്നു. ഓഗസ്‌റ്റ്‌ ആദ്യം 10,200 രൂപയിൽ വ്യാപാരം നടന്ന ഉണ്ടക്കൊപ്ര വില ഇതിനകം 19,000ലേക്ക്‌ ഉയർന്നപ്പോൾ രാജാപുർ കൊപ്ര വില 10,200ൽനിന്നും 24,000 രൂപയായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവാഘോഷങ്ങളിലേക്കു തിരിയുന്ന സന്ദർഭങ്ങളിൽ വിലക്കയറ്റം സ്വാഭാവികമെങ്കിലും ഇത്ര ശക്തമായ മുന്നേറ്റം ആദ്യമാണ്‌. മഹാനവമി അടുക്കുന്നതോടെ ഉണ്ട കൊപ്രയ്‌ക്ക്‌ വിപണിയിൽ പ്രിയമേറും. ഉണ്ടക്കൊപ്രയ്‌ക്ക്‌ കേന്ദ്രം പ്രാഖ്യപിച്ച താങ്ങ്‌ വിലയായ 12,000 രൂപയിലും ക്വിന്റലിന്‌ ഏകദേശം 7000 രൂപ ഇതിനകം ഉയർന്നു. മില്ലിങ്‌ കൊപ്രയുടെ താങ്ങ്‌ വില 11,160 രൂപയാണ്‌.  

ഓണാഘോഷ വേളയിൽ 45 രൂപയിൽ വിപണനം നടന്ന പച്ചത്തേങ്ങ വില കഴിഞ്ഞവാരം 52 രൂപയിലാണ്‌ ചെറുകിട വിപണികളിൽ ഇടപാടുകൾ നടന്നത്‌. തിങ്കളാഴ്‌ച 55 രൂപയായിരുന്നത്‌ ചെവാഴ്‌ച രാവിലെ 60 ലേക്ക്‌ കുതിച്ചു കയറി. സീസൺ കാലയളവിൽ സംസ്ഥാന കൃഷി വകുപ്പ്‌ വിവിധ ഏജൻസികൾ വഴി പച്ചത്തേങ്ങ സംഭരണത്തിന്‌ ഇറങ്ങിയെങ്കിലും അന്ന്‌ വിപണിയിലും കാർഷിക മേഖലയിലും യാതൊരു ചലനവും സൃഷ്‌ടിക്കാൻ അവർക്കായില്ല. തൊട്ട്‌ മുൻ വർഷം സംഭരണ ഏജൻസിക്കു ചരക്ക്‌ കൈമാറിയ പല കർഷകർക്കും നാളികേരത്തിന്റെ വില ലഭിച്ചിട്ടില്ലെന്ന ആക്ഷേപങ്ങൾക്കിടയിൽ സബ്‌സിഡി തുക പോലും ലഭിക്കാത്ത ഒട്ടനവധി കർഷകരുമുണ്ട്‌. സർക്കാർ ഏജൻസിയുടെ തുണുപ്പൻ മനോഭാവം മൂലം ചെറുകിട കർഷകർ സീസൺ കാലയളവിൽ കിട്ടുന്ന വിലയ്‌ക്ക്‌ സ്വകാര്യ മാർക്കറ്റിൽ ചരക്ക്‌ ഇറക്കാൻ നിർബന്ധിതരായി. വില കുറവാണെങ്കിലും ഉടൻ പണം കൈപ്പറ്റാമെന്നത്‌ അന്ന്‌ കർഷകർക്ക്‌ വലിയ ഒരു ആശ്വാസം തന്നെയായിരുന്നു. സംഭരണ വില കിലോ 34 രൂപയായിരുന്നെങ്കിൽ സ്വകാര്യ വിപണിയിൽ അന്ന്‌ 29 രൂപയ്‌ക്കാണ്‌ ഉൽപാദകർ തേങ്ങ വിറ്റുമാറിയത്‌.    

ADVERTISEMENT

വെളിച്ചെണ്ണ വിപണി വിലക്കയറ്റത്തെ ഉറ്റുനോക്കുകയാണ്‌. ഇതിനിടയിലാണ്‌ എരിതീയിൽ എണ്ണ കണക്കെ വ്യവസായികൾ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിക്കു നൽകിയിരുന്ന ഒരു ലക്ഷം ടണ്ണിന്റെ വൻ ഓർഡർ പിൻവലിച്ചത്. വിദേശ ഭക്ഷ്യയെണ്ണ പ്രവാഹം നിയന്ത്രിക്കാൻ ഇറക്കുമതി ഡ്യൂട്ടിയിൽ വർധന വരുത്തുമെന്ന്‌ നേരത്തെ വാണിജ്യമന്ത്രാലയം സൂചന നൽകിയത്‌ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നീ ഭക്ഷ്യയെണ്ണ ഉൽപാദകരെ എണ്ണവില ഉയർത്തുന്നതിൽ നിന്നും പിൻതിരിപ്പിച്ചിരുന്നു. 

എന്നാൽ കഴിഞ്ഞ ദിവസം മലേഷ്യൻ പാം ഓയിൽ അവധി വിലകൾ രണ്ടര മാസത്തെ ഉയർന്ന നിലവാരം ദർശിച്ചത്‌ ഇറക്കുമതി ലോബിയെ സമ്മർദ്ദത്തിലാക്കി. ഡിസംബർ വരെയുള്ള ഇറക്കുമതിക്ക്‌ ഉറപ്പിച്ചിരുന്ന ഒരു ലക്ഷം ടൺ പാം ഓയിലിന്റെ ഓർഡറാണ്‌ ഇന്ത്യ പിൻവലിച്ചത്‌. മലേഷ്യൻ ക്രൂഡ്‌ പാം ഓയിൽ വില ഇന്നലെ ടണ്ണിന്‌ 4000 റിങ്കറ്റിലേക്ക്‌ ഉയർന്നുവെന്ന്‌ മാത്രമല്ല, വിപണി സാങ്കേതികമായി ബുള്ളിഷായി മാറുന്നതും കുതിപ്പിനു വേഗം പകരും. 

അസംസ്കൃത ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതി ഡ്യൂട്ടി കഴിഞ്ഞ ദിവസം കുത്തനെ ഉയർത്തി. ക്രൂഡ് പാം ഓയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ അടിസ്ഥാന കസ്‌റ്റംസ്‌ തീരുവ പൂജ്യത്തിൽ നിന്ന് 20 ശതമാനമാക്കി, അതേസമയം ശുദ്ധീകരിച്ച പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി തീരുവ പന്ത്രണ്ടര ശതമാനത്തിൽനിന്ന് 32.5 ശതമാനമായി വർധിച്ചു. ഇറക്കുമതി എണ്ണകൾക്ക്‌ ഇതിനു പുറമേ അഞ്ചു ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും പതിയും. 

പ്രതിമാസം ഏഴു ലക്ഷം ടൺ പാം ഓയിലാണ്‌ ഇന്ത്യ ഇറക്കുമതി നടത്തുന്നത്‌. വില ഉയരുന്ന പ്രവണത തുടരുന്നതിനാൽ കൂടുതൽ ഓർഡറുകൾ റദ്ദാക്കൽ പ്രഖ്യാപനങ്ങൾക്കുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. കഴിഞ്ഞ മാസം ടണ്ണിന്‌ 980 ഡോളറായിരുന്നു പാം ഓയിൽ പെട്ടെന്ന് 1080 ഡോളറിലേക്ക്‌ കയറിയ സാഹചര്യത്തിൽ സോയാ, സൂര്യകാന്തി എണ്ണകൾ ഇന്ത്യൻ തുറമുഖങ്ങളിൽ കൂടുതലായി എത്താം. ഉത്സവ സീസണിൽ  നികുതിഘടനയിൽ ഇത്തരം വമ്പൻ മാറ്റങ്ങൾക്ക്‌ തിരക്കിട്ട നീക്കം നടത്തുമ്പോൾ മറുവശത്ത്‌ നാണയപ്പെരുപ്പം കുതിച്ചുകയറാനുള്ള സാധ്യതകളെക്കുറിച്ചു കൂടി ധന-വാണിജ്യമന്ത്രാലയങ്ങൾ വേണ്ടവിധം പഠനം നടത്തിയോ? അല്ലാത്ത പക്ഷം ആഭ്യന്തര എണ്ണക്കുരു ഉൽപാദനം ഉയർത്തുന്നതിൽ ദീർഘവീക്ഷണതോടെ പ്രവർത്തിക്കേണ്ടിയിരുന്നു.   

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT