ലോകത്തിന് എം.എസ്.സ്വാമിനാഥനെ നഷ്ടപ്പെട്ടിട്ട് ഒരു വർഷം തികയുന്നു. ഭക്ഷ്യ-പോഷകസുരക്ഷ, ദാരിദ്ര്യ നിർമാർജനം, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ ആശയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള 70 വർഷത്തിലേറെ നീണ്ട മഹത്തായ ഒരു പ്രവർത്ത പാരമ്പര്യമാണ് അദ്ദേഹം നമുക്കു കൈമാറിയിരിക്കുന്നത്. സ്വാമിനാഥൻ സാർ ഇന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിന് എം.എസ്.സ്വാമിനാഥനെ നഷ്ടപ്പെട്ടിട്ട് ഒരു വർഷം തികയുന്നു. ഭക്ഷ്യ-പോഷകസുരക്ഷ, ദാരിദ്ര്യ നിർമാർജനം, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ ആശയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള 70 വർഷത്തിലേറെ നീണ്ട മഹത്തായ ഒരു പ്രവർത്ത പാരമ്പര്യമാണ് അദ്ദേഹം നമുക്കു കൈമാറിയിരിക്കുന്നത്. സ്വാമിനാഥൻ സാർ ഇന്നു നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലക്ഷങ്ങൾക്കു പ്രചോദനമായി തുടരും.

ആയിരം കുതിരകളെയോ ആയിരം ആനകളെയോ പതിനായിരക്കണക്കിനു പശുക്കളെയോ രത്നം പതിച്ച പാത്രങ്ങളോ പതിനായിരക്കണക്കിനു സുശീലകളായ സുന്ദരിമാരെയോ നൽകിയാലും വിശക്കുന്ന ഒരു മനുഷ്യന് ആഹാരം നൽകുന്നതിനോളം വലുതല്ലെന്ന് ഒരു ഇന്ത്യൻ ചൊല്ലുണ്ട്. സ്വാമിനാഥൻ നാഥൻ നൂറു കോടി ആളുകളെയാണ് തീറ്റിപ്പോറ്റിയതെന്നോർക്കണം. ദശലക്ഷങ്ങൾ പട്ടിണിയിൽ പതിക്കാതെ സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവെന്ന വിശേഷണം അദ്ദേഹം സ്വന്തമാക്കിയതും അങ്ങനെ തന്നെ.

ADVERTISEMENT

ബഹുമുഖ സംയോജിത സമീപനത്തിലൂടെ സുസ്ഥിര ശൈലിയിൽ ഉൽപാദനക്ഷമത വർധിപ്പിക്കുന്ന നിത്യഹരിത വിപ്ലവത്തിനു വേണ്ടി അദ്ദേഹം തീഷ്ണമായി പ്രവർത്തിച്ചു. ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യകളും പുത്തൻ വികസന മാതൃകകളും പ്രയോഗിക്കുക വഴി പാരിസ്ഥിതിക സുസ്ഥിരതയോടെ കാർഷിക ഉൽപാദനവും വിതരണവും ഉപഭോഗവും മെച്ചപ്പെടുത്താൻ സാധ്യമാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ - വിശേഷിച്ച് ദരിദ്ര ഗ്രാമീണരുടെ ഉപജീവന സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം എറെ തൽപരനായിരുന്നു .

ഇന്ന് കാലാവസ്ഥയിലും ജൈവ വൈവിധ്യ സംരക്ഷണത്തിലുമൊക്കെ വെല്ലുവിളി വർധിക്കുന്നതനുസരിച്ച് സുസ്ഥിര കാർഷികോൽപാദനവും ഉപജീവന സുരക്ഷയുമൊക്കെ മുൻപത്തേക്കാൾ നിർണായകമായി മാറിയിട്ടുണ്ട്. മാറുന്ന സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന മാതൃകയാണ് ഫുഡ് ഫോറസ്റ്റ്. ഫലവൃക്ഷങ്ങളും പച്ചക്കറികളും ഔഷധ സസ്യങ്ങളും പയർ വർഗങ്ങളും ചെറു ധാന്യങ്ങളും മണ്ണിനെ സമ്പുഷ്ടീകരിക്കുന്ന വിളകളും കീടവികർഷക സസ്യങ്ങളുമൊക്കെ ഒത്തു ചേരുന്നതും കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്നതുമായ ഒരു സുസ്ഥിര സംവിധാനമാണത്.  മണ്ണിന്റെ നിലവാര ശോഷണം തടയുന്നതിനും കുത്തനെ ചെരിഞ്ഞ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും മണ്ണിലെ ഓർഗാനിക് കാർബൺ വർധിപ്പിക്കുന്നതിനും കാർഷിക വിളവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്നതിനും ഈ മാതൃക ഏറെ സഹായകമാണ്. രാസകൃഷിയുടെ ദോഷഫലങ്ങൾ പരമാവധി കുറയ്ക്കാൻ ഇത് ആവശ്യവുമാണ്. വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളിൽ പോലും വർഷം മുഴുവൻ സുസ്ഥിര ഭക്ഷ്യോൽപാദനം സാധ്യമാക്കുന്ന ഈ മാതൃക ഡോ. സ്വാമിനാഥൻ മുന്നോട്ടുവച്ച ഒട്ടേറെ ആശയങ്ങളുടെ മികച്ച മിശ്രണമാണ്. അതുകൊണ്ടുതന്നെ മഹത്തായ ആ പ്രവർത്തന പാരമ്പര്യത്തിന്റെ തുടർച്ചയായി നമുക്ക് ഫുഡ് ഫോറസ്റ്റിനെ ഏറ്റെടുക്കാൻ കഴിയണം. പാലക്കാട് ശ്രീകൃഷ്ണപുരത്ത് റെജി ജോസഫിന്റെ നേതൃത്വത്തിലുള്ള ജൈവോർഗ് എന്ന കർഷക പ്രസ്ഥാനം മികച്ച രീതിയിൽ ഫുഡ് ഫോറസ്റ്റ് നടപ്പാക്കുന്നുണ്ട്. ജൈവപുത, ജൈവ തണൽ, എയ്റോബിക് കംപോസ്റ്റിങ്, ജൈവ പോഷണം, തുള്ളി നന എന്നിങ്ങനെ ഒട്ടേറെ സുസ്ഥിര ആശയങ്ങൾ പ്രാവർത്തികമാക്കാൻ അവർക്കു കഴിയുന്നുണ്ട്.