ആഗോള കുരുമുളക്‌ വിപണി നിയന്ത്രണം കർഷകരുടെ കരങ്ങളിൽ സുരക്ഷിതം. കേരളത്തിൽ മികച്ചയിനം കുരുമുളക്‌ വിളവെടുപ്പിന്‌ ഇനിയും മൂന്നു മാസമെങ്കിലും കാത്തിരിക്കണം. ആ നിലയ്‌ക്ക്‌ കൈവശമുളള ചരക്ക്‌ എന്തിനു താഴ്‌ന്ന വിലയ്‌ക്ക്‌ തിരക്കിട്ടു വിപണിയിൽ ഇറക്കണമെന്ന നിലപാടിലാണ്‌ വൻകിട തോട്ടം ഉടമകൾ. കൂർഗ്ഗിലെയും

ആഗോള കുരുമുളക്‌ വിപണി നിയന്ത്രണം കർഷകരുടെ കരങ്ങളിൽ സുരക്ഷിതം. കേരളത്തിൽ മികച്ചയിനം കുരുമുളക്‌ വിളവെടുപ്പിന്‌ ഇനിയും മൂന്നു മാസമെങ്കിലും കാത്തിരിക്കണം. ആ നിലയ്‌ക്ക്‌ കൈവശമുളള ചരക്ക്‌ എന്തിനു താഴ്‌ന്ന വിലയ്‌ക്ക്‌ തിരക്കിട്ടു വിപണിയിൽ ഇറക്കണമെന്ന നിലപാടിലാണ്‌ വൻകിട തോട്ടം ഉടമകൾ. കൂർഗ്ഗിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള കുരുമുളക്‌ വിപണി നിയന്ത്രണം കർഷകരുടെ കരങ്ങളിൽ സുരക്ഷിതം. കേരളത്തിൽ മികച്ചയിനം കുരുമുളക്‌ വിളവെടുപ്പിന്‌ ഇനിയും മൂന്നു മാസമെങ്കിലും കാത്തിരിക്കണം. ആ നിലയ്‌ക്ക്‌ കൈവശമുളള ചരക്ക്‌ എന്തിനു താഴ്‌ന്ന വിലയ്‌ക്ക്‌ തിരക്കിട്ടു വിപണിയിൽ ഇറക്കണമെന്ന നിലപാടിലാണ്‌ വൻകിട തോട്ടം ഉടമകൾ. കൂർഗ്ഗിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള കുരുമുളക്‌ വിപണി നിയന്ത്രണം കർഷകരുടെ കരങ്ങളിൽ സുരക്ഷിതം. കേരളത്തിൽ മികച്ചയിനം കുരുമുളക്‌ വിളവെടുപ്പിന്‌ ഇനിയും മൂന്നു മാസമെങ്കിലും കാത്തിരിക്കണം. ആ നിലയ്‌ക്ക്‌ കൈവശമുളള ചരക്ക്‌ എന്തിനു താഴ്‌ന്ന വിലയ്‌ക്ക്‌ തിരക്കിട്ടു വിപണിയിൽ ഇറക്കണമെന്ന നിലപാടിലാണ്‌ വൻകിട തോട്ടം ഉടമകൾ. കൂർഗ്ഗിലെയും ചുക്കമംഗലൂരിലെയും എസ്റ്റേറ്റുകളുടെ കരുതൽ ശേഖരത്തിൽ നൂറു കണക്കിന്‌ ടൺ കുരുമുളകുണ്ടെങ്കിലും ശോഭനമായ ഒരു ഭാവി അവർ മുന്നിൽ കാണുന്നു. 

വിപണിയിൽനിന്നു തനി നാടനെന്ന ഉറപ്പിൽ ചരക്കെടുക്കാൻ എത്തുന്നവർക്ക്‌ ആവശ്യാനുസരണം കുരുമുളക്‌ കൈമാറാൻ പല അവസരത്തിലും വിൽപ്പനക്കാർ ക്ലേശിച്ചു. എന്നാൽ കലർപ്പുള്ള ചരക്ക്‌ വിറ്റഴിക്കാൻ വ്യവസായികൾക്കു വേണ്ടി പലരും രംഗത്തുണ്ട്‌. വിദേശ മുളകിന്‌ എരിവും സ്വാദും കുറഞ്ഞത്‌ ഇറക്കുമതി ലോബിയെ അക്ഷരാർഥത്തിൽ പ്രതിസന്ധിലാക്കി. കേരളത്തിൽനിന്നും കർണാടകത്തിൽനിന്നും നല്ല ചരക്ക്‌ വേണമെങ്കിൽ കൂടിയ വില തന്നെ നൽക്കേണ്ടി വരുമെന്നു സാരം. 

ADVERTISEMENT

കർഷകരിൽനിന്നു‌ ചരക്ക്‌ സംഭരിക്കാൻ ഇതരസംസ്ഥാന വാങ്ങലുകാർ ഉൽപാദകമേഖലകളിൽ ഇറങ്ങുന്നുണ്ട്‌. മലബാർ മുളകിനു നിലനിൽക്കുന്ന പ്രിയം തന്നെയാണ്‌ അവരുടെ നേരിട്ടുള്ള വരവ്‌ വ്യക്തമാക്കുന്നത്‌. മധ്യവർത്തികൾ നാടനെന്ന പേരിൽ വിയറ്റ്‌നാം മുളക്‌ കലർത്തി ടെർമിനൽ മാർക്കറ്റിൽ എത്തിക്കുന്നത്‌ നിരുത്സാഹപ്പെടുത്താൻ വാങ്ങലുകാർ പരിശോധന കൂടുതൽ കർശനമാക്കിയത്‌ ഇത്തരം വിൽപ്പനക്കാരെ കൊച്ചിയിൽനിന്നും അൽപം പിന്തിരിപ്പിച്ചു.  

കാലവർഷം രാജ്യത്തുനിന്ന്‌ ഇതിനകം പിന്മാറി. മഴയുടെ അളവ്‌ പതിവിലും കുറഞ്ഞത്‌ ആശങ്ക ജനിപ്പിക്കുന്നു. പ്രത്യേകിച്ച്‌ ഇടുക്കി, വയനാട്‌ ജില്ലകളിലെ കുരുമുളക്‌ ഉൽപാദകപ്രദേശങ്ങളിൽ വേണ്ടവിധം മഴ ലഭ്യമായില്ലെന്ന്‌ ഒരു വിഭാഗം കർഷകർ. ഇനി എല്ലാ പ്രതീക്ഷകളും തുലാവർഷത്തിലാണ്‌. അതേസമയം തുലാമഴ ആർത്തു പെയ്‌താൽ മുളകുമണികൾ അടർന്നു വീഴുമെന്ന ഭീതിയുമുണ്ട്‌. തുലാവർഷം കൃത്യസമയത്ത്‌ എത്തിച്ചേരുമെന്ന നിലപാടിലാണു കാലാവസ്ഥ വിഭാഗം. ഈ വിലയിരുത്തലുകൾക്കിടയിൽ ഒക്‌ടോബർ-നവംബറിൽ ലാ‐നിന പ്രതിഭാസത്തിനുള്ള സാധ്യതകൾ സസുക്ഷമം നിരീക്ഷിക്കുന്നു. 

ADVERTISEMENT

ലോക വിപണിയിലേക്കു തിരിഞ്ഞാൽ അവിടെയും വിലക്കയറ്റത്തിനുള്ള സാധ്യതയെന്നു മുഖ്യ ഉൽപാദകരാജ്യങ്ങൾ. കാലാവസ്ഥ വ്യതിയാനത്തിൽ ഉൽപാദനത്തിലുണ്ടായ ഇടിവ്‌ വരും മാസങ്ങളിൽ രാജ്യാന്തര തലത്തിൽ മുളകുക്ഷാമം രൂക്ഷമാക്കുമെന്ന സൂചനയാണ്‌ അന്താരാഷ്‌ട്ര കുരുമുളകു സമൂഹം നൽകുന്നത്‌. നടപ്പു വർഷം വിയറ്റ്‌നാം രണ്ടു ലക്ഷം ടൺ കുരുമുളക്‌ കയറ്റി അയച്ചു. ജനുവരി ‐ സെപ്‌റ്റംബർ അവസാനം വരെയുള്ള ഒൻപത് മാസങ്ങളിൽ മൊത്തം 2,03,000 ടൺ ചരക്ക്‌ ഷിപ്പ്‌മെന്റ് നടത്തി. പല അവസരത്തിലും കുരുമുളകു ലഭ്യത ചുരുങ്ങിയതിനാൽ ബ്രസീൽ, ഇന്തൊനീഷ്യ, കംബോഡിയ എന്നീ ഉൽപാദകരാജ്യങ്ങളിൽനിന്നും ശേഖരിച്ചാണ്‌ ഓർഡർ പൂർത്തീകരിച്ചത്‌. 

വിയറ്റ്‌നാമിലെ ഭൂരിഭാഗം കർഷകരും സ്റ്റോക്ക്‌ വിറ്റതിനാൽ കയറ്റുമതിക്കാർക്കും ഇനി വലിയ പ്രതീക്ഷയില്ല. നിരക്ക്‌ ഉയർത്തിയാലും മുളക്‌ കണ്ടെത്തുക ക്ലേശകരമെന്ന്‌ അവരുടെ പക്ഷം. ഈ വർഷം കുരുമുളക്‌ കയറ്റുമതിയിൽനിന്നും ഒരു ബില്യൻ ഡോളർ സമ്പാദിച്ചു. കയറ്റുമതി മൂല്യത്തിൽ 46.9 ശതമാനം വർധന. കസ്റ്റംസ്‌ വിഭാഗത്തിന്റെ പ്രാഥമിക കണക്കുകളിൽ സെപ്റ്റംബറിൽ വിയറ്റ്നാം 20,000 ടൺ കുരുമുളക് കയറ്റുമതി നടത്തി. ശരാശരി കയറ്റുമതി വില ടണ്ണിന് 6239 ഡോളർ, പിന്നിട്ട എട്ടു വർഷത്തിനിടയിൽ അവരുടെ കുരുമുളകിനു രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്‌. 

ADVERTISEMENT

മാറിയ കാലാവസ്ഥ കുരുമുളക്‌ കൃഷിയുടെ താളം തെറ്റിച്ചത്‌ കണക്കിലെടുത്താൽ വരും വർഷങ്ങളിൽ മൊത്തം ഉൽപാദനം കുറയുമെന്നാണ്‌ അവർ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. ആഭ്യന്തര വിപണിയിൽ കുരുമുളക് കിലോഗ്രാമിന് 1,49,000 വിയറ്റ്‌നാം ഡോംഗിലാണ്‌. നിരക്ക്‌ ഒന്നര ലക്ഷത്തിനു മുകളിൽ നീങ്ങുന്ന ദിനങ്ങൾ വിദൂരമല്ല. സ്റ്റോക്ക്‌ ചുരുങ്ങുന്നതും വിലക്കയറ്റ സാഹചര്യം ശക്തമാക്കും. വിയറ്റ്‌നാം വ്യവസായിക, വാണിജ്യ മന്ത്രാലയം നടത്തിയ പ്രവചനത്തിൽ ആഗോള തലത്തിൽ കുരുമുളകിന്റെ പരിമിതമായ ലഭ്യത ഹ്രസ്വകാലയളവിലേക്ക്‌ ഉയർന്ന വിലയ്‌ക്ക്‌ അവസരം ഒരുക്കും. 

വരൾച്ചയുടെ പ്രത്യാഘാതങ്ങൾ മൂലം വിയറ്റ്നാമിൽ കുരുമുളക് ഉൽപാദനം 2025ലും കുറയും. മുന്നിലുള്ള മൂന്നു മുതൽ അഞ്ച്‌ വർഷകാലയളവിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റാൻ ആഗോള കുരുമുളക് ഉൽപാദനം മതിയാകില്ലെന്നു വിയറ്റ്നാം പെപ്പർ അസോസിയേഷൻ വ്യക്താവ്‌ അറിയിച്ചു. അവരുടെ വീക്ഷണത്തിൽ വരുന്ന 10 മുതൽ 15 വർഷക്കാലം നീളുന്ന ഒരു ബുൾ റാലിക്കുള്ള സാധ്യതകൾ ഉരുതിരിയുകയാണ്‌. നിലവിൽ ഒന്നര ലക്ഷം ഡോംഗിൽ നീങ്ങുന്ന കുരുമുളക്‌ 3,50,000–4,00,000 ഡോംഗിലേക്ക്‌ എത്തുമെന്ന്‌ വിലയിരുത്തൽ. ലോകത്ത്‌ ഏറ്റവും വലിയ കുരുമുളക് കയറ്റുമതി രാജ്യമാണ്‌ വിയറ്റ്നാം, ആഗോള വിപണി വിഹിതത്തിന്റെ 60 ശതമാനവും അവർ കൈകാര്യം ചെയുന്നു. 

ചൈനീസ് പുതുവർഷ ഡിമാൻഡ് മുന്നിൽക്കണ്ടുള്ള ചരക്ക്‌ സംഭരണ തയാറെടുപ്പിലാണ്‌ ബീജിങിലെ ഇറക്കുമതിക്കാർ. ഏറ്റവും ചുരുങ്ങിയത്‌ 25,000 മുതൽ 30,000 വരെ ടൺ മുളക്‌ ഈ അവസരത്തിൽ ചൈന ഇറക്കുമതി നടത്തും. ഉത്സവകാല ഡിമാൻഡും ഫാസ്റ്റ്‌ ഫുഡ്‌ സംസ്‌കാരവും അവിടെ കുരുമുളകിനെ പ്രിയപ്പെട്ടതാക്കുന്നു. രാജ്യാന്തര വിപണിയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ക്രിസ്‌മസിനുള്ള കുരുമുളക്‌ സംഭരണത്തിൽ ഏർപ്പെട്ടതിനാൽ ചൈന രംഗത്ത്‌ നിശബ്‌ദത പാലിക്കുകയാണ്‌. ചൈനയുടെ ഓർഡർ എത്തിയാൽ നിലവിലെ ടണ്ണിന്‌  7000-8000 ഡോളർ റേഞ്ചിൽനിന്നും പുതിയ തലങ്ങളിലേക്ക്‌ വില നിലവാരഗ്രാഫ്‌ ഉയരും. 

ഈ കുതിപ്പിന്‌ അവസരം ഒരുക്കുന്നത്‌ ഇന്തൊനീഷ്യയിലെ ചരക്കുക്ഷാമമാണ്‌. ഇന്തൊനീഷ്യയും വിയറ്റ്‌നാമും നിലവിൽ ടണ്ണിന്‌ 7200 ഡോളറിനാണ്‌ ക്വട്ടേഷൻ ഇറക്കുന്നത്‌. എന്നാൽ ജക്കാർത്തയിലെ കയറ്റുമതിക്കാർ പലരും ഈ നിരക്കിലും വ്യാപാരങ്ങളിൽ ഏർപ്പെടാൻ ഉത്സാഹം കാണിക്കുന്നില്ലെന്ന്‌ സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന റീ സെല്ലർമാർ പറയുന്നു. ഇന്തൊനീഷ്യയെ പുതിയ കച്ചവടങ്ങളിൽ നിന്നും പിൻതിരിപ്പിക്കുന്നത്‌ മറ്റൊന്നാണ്‌.  

ബ്രസീലിൽ സെപ്‌റ്റംബറിലാണ്‌ വിളവെടുപ്പെങ്കിലും കാർഷിക മേഖല കഴിഞ്ഞ മാസം തീർത്തും മ്ലാനതയിലായിരുന്നു.  ബ്രസീലിയൻ കുരുമുളക് ഉൽപാദനത്തിന്റെ പകുതിയിലധികവും വിളയുന്നത്‌ എസ്പിരിറ്റോ സാന്റോ മേഖലയിലാണ്‌. ഈ പ്രദേശമാകട്ടേ കനത്ത വരൾച്ചയിൽ അകപ്പെട്ടതു കുരുമുളകു വിളവെടുപ്പിനെ മാത്രമല്ല, ബ്രസീലിയൻ മുളകിനെ ആശ്രയിക്കുന്ന ഇറക്കുമതി രാജ്യങ്ങളെയും പ്രതിസന്ധിലാക്കുന്നു. സ്വാഭാവികമായും ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള കുരുമുളകിന്‌ യൂറോപ്യൻ ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ ഏഷ്യയിലേക്ക്‌ തിരിയുന്നത്‌ ഈ മേഖലയിലെ കുരുമുളക്‌ കർഷകർക്ക്‌ ശുഭവാർത്തയാവും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT