അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ആയിരക്കണക്കിനു സ്പീഷിസുകളുള്ള വലിയൊരു മത്സ്യവിഭാഗമാണ് ക്യാറ്റ് ഫിഷസ് അഥവാ പൂച്ചമത്സ്യങ്ങളുടേത്. പ്രധാനമായും തെക്കേ അമേരിക്കയിലെ ശുദ്ധജലാശയങ്ങളിലാണ് ഇവ വളരുന്നതെങ്കിലും ലോകത്ത് എല്ലായിടത്തുംതന്നെ ഇവയുടെ സാന്നിധ്യമുണ്ട്. ഇതിൽ സക്കർ രീതിയിൽ വായയുള്ള മത്സ്യങ്ങളാണ്

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ആയിരക്കണക്കിനു സ്പീഷിസുകളുള്ള വലിയൊരു മത്സ്യവിഭാഗമാണ് ക്യാറ്റ് ഫിഷസ് അഥവാ പൂച്ചമത്സ്യങ്ങളുടേത്. പ്രധാനമായും തെക്കേ അമേരിക്കയിലെ ശുദ്ധജലാശയങ്ങളിലാണ് ഇവ വളരുന്നതെങ്കിലും ലോകത്ത് എല്ലായിടത്തുംതന്നെ ഇവയുടെ സാന്നിധ്യമുണ്ട്. ഇതിൽ സക്കർ രീതിയിൽ വായയുള്ള മത്സ്യങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ആയിരക്കണക്കിനു സ്പീഷിസുകളുള്ള വലിയൊരു മത്സ്യവിഭാഗമാണ് ക്യാറ്റ് ഫിഷസ് അഥവാ പൂച്ചമത്സ്യങ്ങളുടേത്. പ്രധാനമായും തെക്കേ അമേരിക്കയിലെ ശുദ്ധജലാശയങ്ങളിലാണ് ഇവ വളരുന്നതെങ്കിലും ലോകത്ത് എല്ലായിടത്തുംതന്നെ ഇവയുടെ സാന്നിധ്യമുണ്ട്. ഇതിൽ സക്കർ രീതിയിൽ വായയുള്ള മത്സ്യങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ആയിരക്കണക്കിനു സ്പീഷിസുകളുള്ള വലിയൊരു മത്സ്യവിഭാഗമാണ് ക്യാറ്റ് ഫിഷസ് അഥവാ പൂച്ചമത്സ്യങ്ങളുടേത്. പ്രധാനമായും തെക്കേ അമേരിക്കയിലെ ശുദ്ധജലാശയങ്ങളിലാണ് ഇവ വളരുന്നതെങ്കിലും ലോകത്ത് എല്ലായിടത്തുംതന്നെ ഇവയുടെ സാന്നിധ്യമുണ്ട്. ഇതിൽ സക്കർ രീതിയിൽ വായയുള്ള മത്സ്യങ്ങളാണ് പ്ലെക്കോകൾ.

മറ്റു പൂച്ചമത്സ്യങ്ങളെ അപേക്ഷിച്ച് രൂപത്തിലും ശരീരഘടനയിലും വായയിലുമൊക്കെ വ്യത്യസ്തത ഉള്ളവരാണ് പ്ലെക്കോകൾ. പ്രത്യേക രീതിയിലും രൂപത്തിലുമുള്ള വായ ഉപയോഗിച്ച് ഏതു പ്രതലത്തിലും പറ്റിപ്പിടിച്ചിരിക്കാൻ പ്ലെക്കോ മത്സ്യങ്ങൾക്കു കഴിയും. നമ്മുടെ നാട്ടിൽ അക്വേറിയങ്ങളിൽ ക്ലീനിങ് ഫിഷ് ആയി ഉപയോഗിക്കുകയും ഇപ്പോൾ പല പൊതുജലാശയങ്ങളിലും പൊതു ശല്യമായി മാറുകയും ചെയ്ത സക്കർ മത്സ്യവും ഈ കൂട്ടത്തിൽപ്പെട്ടതുതന്നെ. വളരെ വലുപ്പം വയ്ക്കുന്ന സക്കർ ക്യാറ്റ് ഫിഷുകൾക്ക് ശരീരത്തിൽ കട്ടിയേറിയ ചർമവും മുള്ളുകളും ഉള്ളതുകൊണ്ടുതന്നെ പ്രകൃതിയിൽ പൊതു ശത്രു ഇല്ല. അതിനാൽ അനിയന്ത്രിതമായി പെരുകി നാടൻ മത്സ്യങ്ങളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഭക്ഷണമാക്കുന്നുണ്ട്. ഈ മത്സ്യത്തിനു പകരക്കാരനായാണ് ഫാൻസി പ്ലെക്കോകളുടെ വരവ്.

ബ്ലിസ്റ്റിൽനോസ് പ്ലെക്കോ
ADVERTISEMENT

എന്നാൽ, സക്കർ ക്യാറ്റ് ഫിഷുകൾ സൃഷ്ടിക്കുന്ന വെല്ലുവിളി കുഞ്ഞൻ ഇനമായ ഫാൻസി പ്ലെക്കോകൾ സൃഷ്ടിക്കുന്നില്ല. ശരീരത്തിൽ മുള്ളുകളോ ചെതുമ്പലുകളോ ഇല്ലാത്തതിനാലും അധികം വലുപ്പം വയ്ക്കുന്നില്ലാത്തതിനാലും ശുദ്ധജലത്തിൽ മാത്രമേ വളരൂ എന്നതിനാലും ഇവയുടെ അതിജീവനശേഷി കുറവാണ്. പ്ലെക്കോകളിലെ ഏറ്റവും ചെറിയ, എന്നാൽ കാഴ്ചയിൽ അഴകുള്ള ഒട്ടേറെ ഇനങ്ങൾ പുതുതായി അലങ്കാരമത്സ്യ മേഖലയിലേക്കു കടന്നുവന്നിട്ടുണ്ട്. ഇവയിൽ പലതും ഇന്ത്യയിലെ മത്സ്യപ്രേമികളുടെ അടുത്ത് എത്തിയിട്ടുണ്ടെങ്കിലും വളർത്തുന്നവരും ബ്രീഡ് ചെയ്യുന്നവരും നന്നേ കുറവാണ്. മുംബൈയാണ് ഇവയുടെ പ്രധാന മാർക്കറ്റ്.

കേരളത്തിൽ അധിമാരും ശ്രദ്ധിച്ചുതുടങ്ങിയിട്ടില്ലാത്ത പ്ലെക്കോ ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കോഴിക്കോട് കൂടരഞ്ഞി സ്വദേശി കെ.എൻ.ദീപേഷ്. രണ്ടു പതിറ്റാണ്ടിലേറെയായി അലങ്കാരമത്സ്യ പരിപാലന മേഖലയിലുള്ള ദീപേഷ് ആദ്യകാലത്ത് ഗപ്പി, ഫൈറ്റർ മത്സ്യങ്ങളെയായിരുന്നു വളർത്തിയിരുന്നത്. എന്നാൽ, അവയുടെ വിപണിയിലെ പ്രാധാന്യം കുറഞ്ഞപ്പോൾ അധികമാരും കൈവയ്ക്കാത്ത പ്ലെക്കോയിലേക്ക് തിരിയുകയായിരുന്നു.

L183 സ്റ്റാർലൈറ്റ്

വീടിനോടു ചേർന്നുള്ള ചെറിയ ഷെഡ്ഡിലെ ചില്ലുടാങ്കുകളിൽ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പ്ലക്കോകൾ വളരുന്നു. ഇവയുടെ മാതൃപിതൃ ശേഖരത്തെ മികച്ച രീതിയിൽ പരിപാലിച്ച് വംശവർധന നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുവരെ കണ്ടു ശീലിച്ച സക്കർ ക്യാറ്റ് ഫിഷിനെ അപേക്ഷിച്ച് നന്നേ വലുപ്പം കുറഞ്ഞവയാണ് ഫാൻസി പ്ലെക്കോകൾ. പരമാവധി വലുപ്പം 4 ഇഞ്ച് മാത്രം. എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ശുദ്ധജലം ആവശ്യം. അതുകൊണ്ടുതന്നെ പൊതുജലാശയങ്ങളിൽ ഇവയ്ക്ക് അതിജീവിക്കാൻ കഴിയില്ല. വലിയ പ്ലാന്റഡ് അക്വേറിയങ്ങളിലേക്കാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നതെന്നും ദീപേഷ്.

പ്ലെക്കോ മത്സ്യങ്ങളുടെ പത്തിലധികം വകഭേദങ്ങൾ ദീപേഷിന്റെ പക്കലുണ്ട്. ഇവയിൽ മിശ്രഭുക്കുകളും മാംസഭുക്കുകളുമുണ്ടെന്ന് ദീപേഷ്. ആൽഗ കഴിക്കുന്ന മത്സ്യങ്ങളായാണ് ഇവയെ പലരും കാണുന്നത്. എന്നാൽ, മാംസം മാത്രം കഴിക്കുന്നവയും ഉള്ളതുകൊണ്ടുതന്നെ ഇനം മനസിലാക്കി വേണം വളർത്താൻ. അല്ലാത്തപക്ഷം കൃത്യമായ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഇവ ചത്തു പോകും. 

ദീപേഷ് മത്സ്യ ടാങ്കുകൾക്കു സമീപം
ADVERTISEMENT

പ്രജനനം ഗുഹകളിൽ

ഗുഹകളിലാണ് പ്ലെക്കോ മത്സ്യങ്ങൾ സാധാരണ മുട്ടയിടുക. ഇതിനായി കളിമണ്ണുകൊണ്ടുള്ള ചെറു ഗുഹകൾ വിപണിയിൽ ലഭ്യമാണ്. ബ്രീഡിങ് സമയമാകുമ്പോൾ പെൺമത്സ്യങ്ങളെ ആൺമത്സ്യം ഈ ഗുഹയിലേക്ക് ആകർഷിക്കും. മുട്ടയിട്ടശേഷം പെൺമത്സ്യത്തെ പുറത്തുവിടുകയും ചെയ്യും. തുടർന്നുള്ള കാവൽ ആൺമത്സ്യത്തിന്റെ ഉത്തരവാദിത്തമാണ്. 2–4 ദിവസത്തിനുള്ളിൽ മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ 7–10 ദിവസമാകുമ്പോഴേക്ക് ഗുഹയ്ക്ക് പുറത്തെത്തും. ഫാൻസി പ്ലെക്കോകളുടെ പരമാവധി കുഞ്ഞുങ്ങളുടെ എണ്ണം 30 ആണ്. അതേസമയം ബ്രിസ്റ്റിൽനോസ് എന്ന ഇനം ആൺമത്സ്യം ഒന്നിലധികം പെൺമത്സ്യങ്ങളെ ഗുഹയിലേക്ക് ആകർഷിക്കും. അതുകൊണ്ടുതന്നെ ശരാശരി 200 കുഞ്ഞുങ്ങളെയെങ്കിലും ഒരേ സമയം ലഭിക്കും. 

പ്ലക്കോകളിൽ ഒറ്റനോട്ടത്തിൽ ആൺ–പെൺ ലിംഗനിർണയം സാധ്യമാകുന്നത് ബ്രിസ്റ്റിൽനോസ് ഇനത്തിനാണ്. ആൺമത്സ്യങ്ങളുടെ മുഖത്ത് മീശരോമങ്ങൾ കാണപ്പെടുന്നതിനാൽ ലിംഗനിർണയം വളരെ എളുപ്പം. 6 മാസം പ്രായമാകുമ്പോഴേക്ക് ഈ വ്യത്യാസം പ്രകടമാകും. 8–10 മാസംകൊണ്ട് ഇവ പ്രായപൂർത്തിയാകും. എന്നാൽ, ഫാൻസി പ്ലെക്കോകളിൽ പ്രായപൂർത്തിയായശേഷം മാത്രമേ ലിംഗനിർണയം സാധ്യമാകൂ. ഇവ പ്രായപൂർത്തിയാകാൻ 2–4 വർഷം വേണ്ടിവരും. ഈ സമയത്ത് ആകൃതിയിലുള്ള വ്യത്യാസം, ആൺമത്സ്യങ്ങളുടെ ചിറകുകളിലെ ചെറു രോമങ്ങൾ എന്നിവ നിരീക്ഷിച്ച് ലിംഗനിർണയം സാധ്യമാക്കാം. ചില ഇനം ഫാൻസി പ്ലെക്കോകളിൽ ആൺമത്സ്യത്തിന്റെ മുഖത്തിന് ഇരു വശത്തുമായി ചെറിയ രോമങ്ങൾ കാണാറുണ്ട്.

എപ്പോഴും ഒളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന മത്സ്യങ്ങളായതുകൊണ്ടുതന്നെ അതിനു യോജിച്ച അന്തരീക്ഷം ടാങ്കിൽ ഒരുക്കിക്കൊടുക്കണം. നേരത്തെ സൂചിപ്പിച്ച ഗുഹകളോ ഡ്രിഫ്റ്റ്‌ വുഡോ പൈപ്പുകളോ ഇതിനായി ടാങ്കിൽ ഒരുക്കിക്കൊടുക്കാം. ‌മാത്രമല്ല ടാങ്കിലെ വെള്ളത്തിന്റെ ഗുണനിലവാരം എപ്പോഴും ഉറപ്പാക്കുകയും വേണം. 

ADVERTISEMENT

ചില്ലറ വിലയല്ല

എൽ ശ്രേണിയിൽപ്പെട്ട പ്ലെക്കോകളുടെ കു​ഞ്ഞുങ്ങൾക്ക് 1000 രൂപ മുതൽ 15,000 രൂപ വരെ വിലയുണ്ട്. ഒരിഞ്ച് വലുപ്പമുള്ള കുഞ്ഞുങ്ങളുടെ വിലയാണിത്. പാറ്റേൺ, ഇനങ്ങളുടെ ലഭ്യത എന്നിവയൊക്കെ അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. അതുപോലെ അപൂർവ ഇനങ്ങൾക്ക് മോഹ വിലയാണെന്നും ദീപേഷ്. സീബ്ര പ്ലെക്കോ വിപണിയിൽ എത്തിയ സമയത്ത് ഒരിഞ്ച് വലുപ്പമുള്ള കുഞ്ഞിന് 25,000 രൂപയായിരുന്നു വില. ഇപ്പോഴത് 6000–7500 രൂപയിലേക്ക് എത്തിയിട്ടുണ്ട്. 

ഫോൺ: 96454 48385

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT