ഔഷധഗുണമേറിയ ചെട്ടിവിരിപ്പ് അരി വേണോ?... തികച്ചും ജൈവരീതിയില്‍ പൊക്കാളിക്കൃഷിയിലൂടെ ഉൽപാദിപ്പിച്ചത്... അൻപതു ശതമാനം തവിടു നിലനിർത്തി വീട്ടുവളപ്പിൽ സംസ്കരിച്ചെടുത്ത അരി ഒന്നാംതരം തുണി സ‍ഞ്ചിയിൽ പ്രകൃതിസൗഹൃദ ടാഗോടെ കർഷകന്റെ വീട്ടിലെത്തി വാങ്ങാം. വാങ്ങും മുന്‍പ് പ്രമുഖ സർട്ടിഫിക്കേഷൻ ഏ‍ജൻസിയുടെ

ഔഷധഗുണമേറിയ ചെട്ടിവിരിപ്പ് അരി വേണോ?... തികച്ചും ജൈവരീതിയില്‍ പൊക്കാളിക്കൃഷിയിലൂടെ ഉൽപാദിപ്പിച്ചത്... അൻപതു ശതമാനം തവിടു നിലനിർത്തി വീട്ടുവളപ്പിൽ സംസ്കരിച്ചെടുത്ത അരി ഒന്നാംതരം തുണി സ‍ഞ്ചിയിൽ പ്രകൃതിസൗഹൃദ ടാഗോടെ കർഷകന്റെ വീട്ടിലെത്തി വാങ്ങാം. വാങ്ങും മുന്‍പ് പ്രമുഖ സർട്ടിഫിക്കേഷൻ ഏ‍ജൻസിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔഷധഗുണമേറിയ ചെട്ടിവിരിപ്പ് അരി വേണോ?... തികച്ചും ജൈവരീതിയില്‍ പൊക്കാളിക്കൃഷിയിലൂടെ ഉൽപാദിപ്പിച്ചത്... അൻപതു ശതമാനം തവിടു നിലനിർത്തി വീട്ടുവളപ്പിൽ സംസ്കരിച്ചെടുത്ത അരി ഒന്നാംതരം തുണി സ‍ഞ്ചിയിൽ പ്രകൃതിസൗഹൃദ ടാഗോടെ കർഷകന്റെ വീട്ടിലെത്തി വാങ്ങാം. വാങ്ങും മുന്‍പ് പ്രമുഖ സർട്ടിഫിക്കേഷൻ ഏ‍ജൻസിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔഷധഗുണമേറിയ ചെട്ടിവിരിപ്പ് അരി വേണോ?... തികച്ചും ജൈവരീതിയില്‍ പൊക്കാളിക്കൃഷിയിലൂടെ ഉൽപാദിപ്പിച്ചത്... അൻപതു ശതമാനം തവിടു നിലനിർത്തി വീട്ടുവളപ്പിൽ സംസ്കരിച്ചെടുത്ത അരി ഒന്നാംതരം തുണി സ‍ഞ്ചിയിൽ പ്രകൃതിസൗഹൃദ ടാഗോടെ കർഷകന്റെ വീട്ടിലെത്തി വാങ്ങാം. വാങ്ങും മുന്‍പ് പ്രമുഖ സർട്ടിഫിക്കേഷൻ ഏ‍ജൻസിയുടെ സാക്ഷ്യപത്രം പരിശോധിച്ച് ജൈവകൃഷി ഉല്‍പന്നമെന്ന് ഉറപ്പിക്കുകയുമാവാം. വിളവെടുപ്പു കാലമാണെങ്കിൽ നാടൻ ചെമ്മീനും കിട്ടും, അതും കയറ്റുമതി നിലവാരമുള്ള ജൈവ ചെമ്മീന്‍. ആരാണ് ഉൽപാദകനെന്നറിയേണ്ടേ? ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മേധാവിയായിരുന്ന മുൻ ഡിജിപി ഹോർമിസ് തരകന്‍!

ഇന്ദ്രപ്രസ്ഥത്തിലെ നിർണായക ചുമതലകൾക്കു വിട നല്‍കി ആലപ്പുഴ തൈക്കാട്ടുശേരിയിലെ തറവാടിനടുത്ത് വിശ്രമജീവിതത്തിലാണിപ്പോള്‍ ഹോർമിസ് തരകൻ. 2005ൽ സംസ്ഥാന ഡിജിപിയായി വിരമിച്ച അദ്ദേഹം റോ മേധാവിയായും ദേശീയ സുരക്ഷ ഉപദേഷ്ടാവായുമൊക്കെ പ്രവർത്തിച്ചശേഷം 2014ൽ ആണ് നാട്ടിൽ വീടുവച്ചത്. 10 വർഷം പിന്നിടുമ്പോൾ പൊക്കാളി നെല്ലും ചെമ്മീൻകൃഷിയും തെങ്ങിൻതോ‍പ്പുമൊക്കെയുള്ള കർഷകപ്രമുഖനായി വേഷപ്പകർച്ചയിലാണ് അദ്ദേഹം. 

ADVERTISEMENT

പ്രീമിയം ഉൽപന്നങ്ങളാണ് ഉല്‍പാദിപ്പിക്കുന്നതെങ്കിലും കൃഷി ലാഭകരമല്ലെന്നു ഹോർമിസ് തരകൻ. എങ്കിലും നിരാശയില്ല. കാരണം, സാമ്പത്തികത്തിനപ്പുറമാണ് കൃഷിയില്‍ അദ്ദേഹത്തിന്റെ ലക്ഷ്യം. 5 ഹെക്ടറിലെ പൊക്കാളിയാണ് പ്രധാന കൃഷി. കൂടാതെ, കാക്കത്തുരുത്തിൽ തെങ്ങിൻതോപ്പും ചെമ്മീൻകെട്ടുമുണ്ട്. കൈതപ്പുഴക്കായല്‍ തീരത്തെ മനോഹരമായ വീട്ടുവളപ്പിൽ കപ്പ, ചേന, വാഴ, ഫലവൃക്ഷങ്ങൾ, പച്ചക്കറി എന്നിവയും. ഭാര്യ മോളിക്കാണ് ഇതിന്റെ ചുമതല. ‘‘ഓരുജലപ്രശ്നമുള്ളതിനാൽ എല്ലാ വിളകളും ഇവിടെ ശരിയാകില്ല. വിശേഷിച്ച് റംബുട്ടാൻപോലുള്ള വിദേശ ഫലവർഗങ്ങൾ. ’’– മോളി പറഞ്ഞു. എന്നാൽ പലയിനം മാവുകള്‍ നട്ടിട്ടുണ്ട്. ‘‘ഈ പ്രായത്തി ൽ പുത്തൻകൃഷിരീതികള്‍ പഠിച്ചു നടപ്പാക്കുന്നതിനു പരിമിതികളുണ്ട്. സാമൂഹിക പ്രതിബദ്ധതയ്ക്കു മുൻതൂക്കം നൽകുമ്പോൾ ചെലവും കൂടും. എനിക്കു താങ്ങാവുന്ന നഷ്ടമേയുള്ളൂ. തുടക്കത്തിൽ വിദഗ്ധരെ ആശ്രയിച്ചായിരുന്നു ചെമ്മീൻകൃഷി. എന്നാൽ അവർക്കും പരിമിതികളുണ്ട്. കൃഷിയിടത്തിലെ യഥാർഥ സാഹചര്യം അവർക്കു മനസ്സിലാവണമെന്നില്ലല്ലോ. 8 വർഷത്തെ പരിചയസമ്പത്തിലൂടെ സ്വന്തം കൃഷിരീതി ആര്‍ജിച്ചു’’– തരകന്‍ പറഞ്ഞു.

പഠനവും വായനയും എഴുത്തും കഴിഞ്ഞാൽ ബാക്കിസമയം തനി കർഷകനാണ് ഹോർമിസ് തരകന്‍. ദിവസവും പ്രഭാത, സായാഹ്ന നടത്തത്തിന്റെ ഭാഗമായി പാടത്തെത്തുന്നു. അവിടെ തനി നാട്ടിൻപുറത്തുകാരനായി ഫാം മേല്‍നോട്ടക്കാരുമായും തൊഴിലാളികളുമായും സംസാരിക്കും. 

ADVERTISEMENT

പൊക്കാളിനെല്ലിന്റെ പകുതിയോളം കിലോയ്ക്ക് 100 രൂപ വില‌യ്ക്കു വിത്തായി വിൽക്കും. ബാക്കിയിൽ വീട്ടാവശ്യത്തിനു ശേഷമുള്ളത് അരിയാക്കി വിൽക്കുന്നു. വിശാലമായ വീട്ടുവളപ്പിൽ നെല്ല് പുഴുങ്ങി ഉണങ്ങാന്‍ സൗകര്യമുണ്ട്. നെല്ല് കുത്തി അരിയാക്കാനായി ഒരു മിനി റൈസ് മില്ല് വീടിനു മുന്നിലെ ചെറുഷെഡിലുണ്ട്. കിലോയ്ക്ക് 200 രൂപയാണ് ‘പാറായിൽ പൊക്കാളി’ എന്നു പേരിട്ട അരിക്കു വില. ഓർഗാനിക് ടാഗ് സഹിതം വിശദാംശങ്ങൾ രേഖപ്പെടുത്തിയ പാക്കറ്റുകള്‍ വീട്ടിലാണു വിൽപന. താൽപര്യമുള്ളവർ ഇവിടെ വന്നു വാങ്ങുന്നു. കൃഷിയിടത്തിനു ജൈവസാക്ഷ്യപത്രമുള്ളതിനാൽ കയറ്റുമതിസാധ്യത തേടുന്നുണ്ട്. യൂറോപ്പിലെ പ്രമുഖ സഹകരണ വ്യാപാരശൃംഖലയിലേക്കു നല്‍കാനായി ജൈവ ചെമ്മീൻ ഉൽപാദിപ്പിക്കാന്‍ ബേബി മറൈൻ ഗ്രൂപ്പുമായി സഹകരിക്കുന്ന കർഷകകൂട്ടായ്മയിലും അദ്ദേഹം സജീവമാണ്.

ജോലിക്കാർക്കൊപ്പം ഫാം ഷെഡിൽ

‘‘പരമ്പരാഗത കർഷകകുടുംബമാണു ഞങ്ങളുടേത്. പ്രമുഖ കർഷകനായിരുന്ന പിതാവ് ചെറുപ്പത്തിൽ തന്നെ മരി ച്ചു. ഞങ്ങൾ 8 മക്കളും വിദ്യാഭ്യാസം നേടി വിവിധ രാജ്യങ്ങളില്‍ ജോലി തേടി. അങ്ങനെയാണ് ഇവിടെ കൃഷി നിലച്ചത്.’’ ഹോർമിസ് തരകൻ പറഞ്ഞു സഹോദരൻ  ജേക്കബ് തരകനാണ് ആദ്യം തിരികെ തറവാട്ടിലെത്തി കൃഷി ആരംഭിച്ചത്. അപ്രതീക്ഷിതമായി അദ്ദേഹം മരിച്ചതോടെ ഹോർമിസ് തരകൻ വന്നു. ‘‘ആദ്യ രണ്ടു വർഷം ഞാൻ വീട്ടിൽ തന്നെയിരുന്നു. നാടുമായും നാട്ടുകാരുമായും ബന്ധമില്ലാതെ  ഒറ്റപ്പെടുമെന്നു തോന്നിയപ്പോൾ ഞാൻ പുറത്തിറങ്ങി കൃഷിയിൽ സജീവമായി’’– അദ്ദേഹം പറഞ്ഞു. തലമുറകളായി കുടുംബവുമായി ബന്ധമുള്ള തൊഴിലാളികളെയും അയൽക്കാരെയുമൊക്കെ കൂടെക്കൂട്ടിയാണ് കൃഷി. 

ADVERTISEMENT

‘‘കാലാവസ്ഥമാറ്റത്തെ ചെറുക്കുന്ന കൃഷിരീതികൾക്കായി യുഎൻ ഏജൻസികൾ വലിയ ഫണ്ട് നൽകിത്തുടങ്ങിയ കാലമായിരുന്നു അത്. അതനുസരിച്ച് ഒരു നെല്ലും ഒരു മീനും കൃഷിക്കുള്ള അഡാക് പദ്ധതി ആകർഷകമായി തോന്നി. അഡാക് ഉദ്യോഗസ്ഥരുടെ പ്രേരണയും പ്രോത്സാഹനവുമുണ്ടായി. ദീർഘകാലമായി തരിശു കിടന്ന പാടം ഏറെ മുതല്‍മുടക്കി കൃഷിയോഗ്യമാക്കി. ചെലവിന്റെ വലിയൊരു ഭാഗം സബ്സിഡിയായി കിട്ടി’’.– അദ്ദേഹം പറഞ്ഞു. 

പ്രകൃതിസൗഹൃദകൃഷിയിലൂടെ കാലാവസ്ഥമാറ്റത്തിനെതിരായ പോരാട്ടത്തിൽ പങ്കാളിയാകുന്നതിന്റെയും കുറെ നാട്ടുകാര്‍ക്കു സ്ഥിരം തൊഴിൽ നൽകുന്നതിന്റെയും സന്തോഷം കൃഷി സജീവമാക്കാൻ പ്രേരകമായി. നാട്ടിൽ പരിചയക്കാരേറെയായി. പഴയ സൗഹൃദങ്ങൾ പുതുക്കി. തെക്കനാട്ടു പാടത്ത്  ചേറിലിറങ്ങി കൊയ്യാനും ഞാറ് വലിച്ചിടാനുമൊക്കെ ഇന്നും ആളുണ്ട്. പണിക്കാരിൽ പലരും തനിക്കൊപ്പം പഠിച്ചവരാണെന്നും സീനിയർ സിറ്റസൺസിന്റെ കൃഷിയായതിനാൽ കൊയ്ത്തും മറ്റും പൂർത്തിയാകാൻ ഒരു മാസമൊക്കയെടുക്കുമെന്നും ചെറു പുഞ്ചിരിയോടെ തരകൻ. കേരളത്തിൽ അന്യം നിന്നുപോയ കർഷക–കർഷകത്തൊഴിലാളി ബന്ധം ഇവിടെ തിളക്കം മങ്ങാതെ തുടരുന്നു. തരകൻ കുടുംബത്തിൽ എട്ടു തലമുറയായി ജോലി ചെയ്യുന്ന റിജോ തന്നെ ആ ബന്ധത്തിനു തെളിവാണെന്നു ഫാം സൂപ്പർവൈസർ തോഷിബ പറയുന്നു.