പ്രസവിച്ച് നൂറു ദിവസംകൊണ്ട് 3716 ലീറ്റർ പാൽ ചുരത്തിയ പശുവിനെക്കുറിച്ച് മനോരമ ഓൺലൈൻ കർഷകശ്രീ പങ്കുവച്ചത് ഈ വർഷം ജനുവരി 15നാണ്. പാലുൽപാദനത്തിൽ പശു കൈവരിച്ച നേട്ടത്തിനൊപ്പം ഈ പശു 305 ദിവസംകൊണ്ട് 9,300 ലീറ്ററിനു മുകളിൽ ഉൽപാദിപ്പിക്കുമെന്നു വെറ്ററിനറി ഡോക്ടർമാരായ ഡോ. ഏബ്രഹാം മാത്യുവും ഡോ. ജയദേവൻ

പ്രസവിച്ച് നൂറു ദിവസംകൊണ്ട് 3716 ലീറ്റർ പാൽ ചുരത്തിയ പശുവിനെക്കുറിച്ച് മനോരമ ഓൺലൈൻ കർഷകശ്രീ പങ്കുവച്ചത് ഈ വർഷം ജനുവരി 15നാണ്. പാലുൽപാദനത്തിൽ പശു കൈവരിച്ച നേട്ടത്തിനൊപ്പം ഈ പശു 305 ദിവസംകൊണ്ട് 9,300 ലീറ്ററിനു മുകളിൽ ഉൽപാദിപ്പിക്കുമെന്നു വെറ്ററിനറി ഡോക്ടർമാരായ ഡോ. ഏബ്രഹാം മാത്യുവും ഡോ. ജയദേവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസവിച്ച് നൂറു ദിവസംകൊണ്ട് 3716 ലീറ്റർ പാൽ ചുരത്തിയ പശുവിനെക്കുറിച്ച് മനോരമ ഓൺലൈൻ കർഷകശ്രീ പങ്കുവച്ചത് ഈ വർഷം ജനുവരി 15നാണ്. പാലുൽപാദനത്തിൽ പശു കൈവരിച്ച നേട്ടത്തിനൊപ്പം ഈ പശു 305 ദിവസംകൊണ്ട് 9,300 ലീറ്ററിനു മുകളിൽ ഉൽപാദിപ്പിക്കുമെന്നു വെറ്ററിനറി ഡോക്ടർമാരായ ഡോ. ഏബ്രഹാം മാത്യുവും ഡോ. ജയദേവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസവിച്ച് നൂറു ദിവസംകൊണ്ട് 3716 ലീറ്റർ പാൽ ചുരത്തിയ പശുവിനെക്കുറിച്ച് മനോരമ ഓൺലൈൻ കർഷകശ്രീ പങ്കുവച്ചത് ഈ വർഷം ജനുവരി 15നാണ്. പാലുൽപാദനത്തിൽ പശു കൈവരിച്ച നേട്ടത്തിനൊപ്പം ഈ പശു 305 ദിവസംകൊണ്ട് 9,300 ലീറ്ററിനു മുകളിൽ ഉൽപാദിപ്പിക്കുമെന്നു വെറ്ററിനറി ഡോക്ടർമാരായ ഡോ. ഏബ്രഹാം മാത്യുവും ഡോ. ജയദേവൻ നമ്പൂതിരിയും അന്ന് പറഞ്ഞിരുന്നു. അതിനു ശേഷം പശുവിന്റെ ഉൽപാദനത്തെക്കുറിച്ച് അറിയാൻ പല കർഷകരും താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. അന്ന് ഡോക്ടർമാർ സൂചിപ്പിച്ച പാലുൽപാദനം കാഴ്ചവയ്ക്കാൻ കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ഗ്രൂപ്പിന്റെ 22–ാം നമ്പർ പശുവിന് കഴിഞ്ഞിട്ടുണ്ട്. ഒരു കറവക്കാലത്ത് അതായത് 305 ദിവസംകൊണ്ട് ഈ പശു ചുരത്തിയത് 9,374 ലീറ്റർ പാൽ. 

ശ്രീധരീയം ഡെയറിയിലെ 22–ാം നമ്പ‍ർ പശു

ലക്ഷണമൊത്ത പശു എങ്ങനെയായിരിക്കണമെന്നാണോ ബുക്കിൽ പറയുന്നത് അതേ ലക്ഷങ്ങളും കഴിവുകളുമുള്ള പശുവാണിതെന്ന് പ്രമുഖ പശുപരിപാലന–പ്രത്യുൽപാദന വിദഗ്ധൻ ഡോ. ഏബ്രഹാം മാത്യു പറയുന്നു. അതുകൊണ്ടുതന്നെ 54–ാം ദിവസം പരമാവധി ഉൽപാദനത്തിലേക്ക് (42.7 ലീറ്റർ) എത്തിയ ഈ പശു 9,300 ലീറ്ററിനു മുകളിൽ ചുരത്തുമെന്ന് താൻ അന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസവശേഷം എത്ര നേരത്തെ പശു പരമാവധി ഉൽപാദനത്തിലേക്ക് എത്തുന്നുവോ അത്രയും മികച്ച പാലുൽപാദനം കാഴ്ചവയ്ക്കാൻ പശുവിനു കഴിയുമെന്നു ചുരുക്കം. 18 ലീറ്റിനു മുകളിൽ പാലുൽപാദനമുള്ള പശുക്കൾക്ക് മൂന്നു നേരം കറവ നടത്തുന്നതാണ് അഭികാമ്യം. അതുകൊണ്ടുതന്നെ ഈ പശുവിന് രാവിലെ നാലിനും ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം ആറിനുമായിരുന്നു കറവ നടത്തിയിരുന്നത്. ഓരോ തവണയും കറവയ്ക്കു ശേഷം പാൽ കൃത്യമായി തൂക്കം നോക്കി രേഖപ്പെടുത്തിവയ്ക്കുന്നുണ്ട് (ഇതിനായി ഡോ. ഏബ്രഹാം മാത്യുവിന്റെ സോഫ്റ്റ്‌വേറാണ് ശ്രീധരീയത്തിൽ ഉപയോഗിക്കുന്നത്).

22–ാം നമ്പർ പശുവിന്റെയും കിടാവിന്റെയും സമീപം ഉടമ ജയശ്രീ പി. നമ്പൂതിരി
ADVERTISEMENT

ഈ പശുവിന്റെ മാതൃ-പിതൃ വിവരങ്ങൾ വ്യക്തമല്ല. തമിഴ്നാട്ടിലെ അറിയപ്പെടാത്ത ഏതോ ഊരിലെ അമ്മപ്പശുവിന് അറിയപ്പെടാത്ത വിത്തു മൂരിയിൽ ജനിച്ച പശുവാണ് ശ്രീധരീയം ഡെയറിയിയിലെ 22-ാം നമ്പർ പശു. ആദ്യ പ്രസവത്തിൽ കാര്യമായ ഉൽപാദനമില്ലായിരുന്ന പശുവിന് ശ്രീധരീയം ഡെയറിയിലെ പശുപരിപാലനത്തിൽ മാറ്റം വരുത്തിയതോടുകൂടിയാണ് മികച്ച ഉൽപാദനശേഷി കാഴ്ചവയ്ക്കാനായത്. 

പരിചരണ രീതികൾ ശാസ്ത്രീയമാക്കിയതാണ് മാറ്റം. ശാസ്ത്രീയ രീതിയിൽ തയാറാക്കിയ തീറ്റ യഥാർഥ വിധിപ്രകാരം നൽകിയപ്പോൾ പാലുൽപാദനശേഷി ഉയരുകയായിരുന്നു. പ്രസവത്തിന് 21 മുൻപ് ക്ലോസപ് ഫീഡിങ് ആരംഭിച്ചു. പ്രസവ ദിവസം വരെയാണ് ഈ തീറ്റ നൽകുക. ഇത്തരത്തിൽ ക്ലോസപ് ഫീഡിങ് സ്വീകരിച്ച പശുവിനാണ് പ്രസവശേഷം മികച്ച പാലുൽപാദനം കാഴ്ചവയ്ക്കാൻ സാധിക്കുക. 

പ്രസവിച്ച് എട്ടാം ദിവസം തന്നെ ഈ പശു 25 ലീറ്റർ ഉൽപാദനത്തിലേക്കെത്തി. സാധാരണഗതിയിൽ കേരളത്തിലെ സങ്കരയിനം പശുക്കൾ ഈ ഉൽപാദനത്തിലേക്ക് ഇത്ര വേഗം എത്തില്ല. ഈ നേട്ടത്തിനു പിന്നിൽ ക്ലോസപ് ഫീഡിങ് തന്നെ കാരണമെന്ന് ഡോ. ഏബ്രഹാം മാത്യു പറയുന്നു.

എന്തുകൊണ്ട് ക്ലോസപ് ഫീഡിങ്

ADVERTISEMENT

പ്രസവശേഷം പശുവിന് എന്തൊക്കെ കൊടുക്കാൻ ഉദ്ദേശിക്കുന്നുവോ അതൊക്കെ ചെറിയ രീതിയിൽ കൊടുത്തു ശീലിപ്പിക്കുകയാണ് ഈ സമയത്ത് (പ്രസവം പ്രതീക്ഷിക്കുന്നതിന് 21 ദിവം മുൻപു മുതൽ) ചെയ്യുന്നത്. ക്ലോസപ് ഫീഡ് നൽകുന്നതോടെ പ്രസവിക്കുമ്പോഴേക്ക് ദഹനത്തിന് ആവശ്യമായ സൂക്ഷ്മജീവികൾ പശുവിന്റെ വയറിനുള്ളിൽ പെരുകും. അതാണ് പ്രസവിച്ച് എട്ടാം ദിവസംതന്നെ പാലുൽപാദനം 25 ലീറ്ററിലേക്ക് എത്താൻ ഈ പശുവിനെ സഹായിച്ചത്. പശുപരിപാലനത്തിൽ ക്ലോസപ് ഫീഡിങ്ങും ഏർളി ഫീഡിങ്ങും വളരെ പ്രധാനപ്പെട്ടതാണ്. 

കാത്സ്യം, ഊർജം എന്നിവ ഏകദേശം 19 ഇരട്ടിയോളം പ്രസവ ദിവസം പശുവിന് ആവശ്യമായി വരും. ഇത് തീറ്റയായി കൊടുക്കാൻ സാധിക്കില്ല. പശുവിന്റെ ശരീരത്തിൽ ഊർജം ശേഖരിച്ചുവയ്ക്കുന്നത് കൊഴുപ്പായിട്ടാണ്. ആവശ്യസമയത്ത് ഈ കൊഴുപ്പ് ഊർജമാക്കി മാറ്റുകയും പാൽ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. കാത്സ്യം ശേഖരിക്കുന്നത് എല്ലുകളിലാണ്. എല്ലുകളിൽനിന്ന് കാത്സ്യം ശരീരത്തിന് എടുക്കണമെങ്കിൽ 24 മണിക്കൂറെങ്കിലും വേണം. ഇത് സാധാരണ പ്രക്രിയയായി മാറ്റി എല്ലിൽനിന്ന് കാത്സ്യം എടുത്തു തുടങ്ങാൻ പശുവിനെ സഹായിക്കുകയാണ് ക്ലോസപ് ഫീഡിന്റെ രണ്ടാമത്തെ ലക്ഷ്യം. ചുരുക്കത്തിൽ ക്ലോസപ് ഫീഡിൽ കാത്സ്യം കൊടുക്കുന്നില്ല. അതുകൊണ്ട് എല്ലുകളിൽ സൂക്ഷിച്ചിരിക്കുന്ന കാത്സ്യം ആവശ്യമായ വിധത്തിൽ പ്രയോജനപ്പെടുത്താൻ 21 ദിവസംകൊണ്ട് പശു പ്രാപ്തമാകും. 

നൽകുന്ന തീറ്റയിൽ ആവശ്യമായ ഊർജം ലഭ്യമല്ലെങ്കിൽ പശു കൊഴുപ്പിൽനിന്ന് എടുത്തുതുടങ്ങും. കൊഴുപ്പിനെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്നത് കരളാണ്. കൂടുതൽ പാലുൽപാദിപ്പിക്കുന്ന പശുവിന് കൂടുതൽ ഊർജം ആവശ്യമാണ്. ഇത്തരത്തിൽ ഊർജം ഉൽപാദിപ്പിക്കണമെങ്കിൽ കരൾ മികച്ച രീതിയിൽ പ്രവർത്തിക്കണം. അതുകൊണ്ടുതന്നെ ഇതിന് ആവശ്യമായ സപ്ലിമെന്റ് കൊടുത്തിരിക്കണം. കരളിനെ സംരക്ഷിച്ച്, ആവശ്യമായ സപ്ലിമെന്റ് നൽകിയ ശേഷമാണ് ഏർളി ഫീഡിങ്ങിലേക്ക് കടക്കുക. 

പരമാവധി പാലുൽപാദനം

ADVERTISEMENT

പശുക്കൾക്ക് ഒരു പീക്കേ ഉള്ളൂ. ഇത് 60 ദിവസത്തിൽ താഴെയായിരിക്കണം. യൂറോപ്യൻ സാഹചര്യത്തിൽ പശു 45–46 ദിവസത്തിൽ പരമാവധി ഉൽപാദനത്തിലേക്ക് എത്തും. ഇത് അതിന്റെ ആകെ ഉൽപാദനത്തെ ബാധിക്കുന്നതാണ്. 305 ദിവസത്തെ സ്റ്റാൻഡാർഡ് ലാക്ടേഷൻ കൂടണമെങ്കിൽ ഏറ്റവും വലിയ പീക്ക് വരണം, ഏറ്റവും നേരത്തെ വരണം. ശ്രീധരീയം 22ന്റെ പരമാവധി പാലുൽപാദനം എത്തിയത് 54–ാം ദിവസമാണ്. 42.7 ലീറ്ററായിരുന്നു ഉൽപാദനം. അപ്പോഴാണ് പശുവിന്റെ ഉൽപാദനശേഷി തിരിച്ചറിഞ്ഞത്. അതനുസരിച്ച് തീറ്റയിൽ മാറ്റം വരുത്തി. പാലുൽപാദനം കൂടിയപ്പോൾ അതനുസരിച്ചുള്ള തീറ്റ നൽകി. 42.7 ലീറ്റർ പാലുൽപാദിപ്പിച്ചപ്പോൾ ‘ഹൈ 2’ എന്ന ഫീഡ് ആണ് നൽകിയത്. 37 ലീറ്ററിനു മുകളിലേക്ക് പാലുൽപാദനമുള്ളയ്ക്കാണ് ഈ ഹൈ 2 തീറ്റ നൽകുക. പിൽക്കാലത്ത് പാലുൽപാദനം 29–37 ലീറ്ററിന് ഇടയിൽ വന്നപ്പോൾ ഹൈ 1, 29 ലീറ്ററിനു താഴെ ഹൈ എന്നിങ്ങനെയുള്ള തീറ്റയും നൽകി.

പാലുൽപാദനം കുറഞ്ഞത്

മാർച്ച് ഏപ്രിൽ മാസത്തെ ചൂടിൽ പാലുൽപാദനത്തിൽ ഇടിവ് ഉണ്ടായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടപ്പോൾ ഉൽപാദനം വീണ്ടും മെച്ചപ്പെട്ടു. എന്നാൽ, ഫാമിലുണ്ടായ ഒരു ഭക്ഷ്യവിഷബാധയിൽ വീണ്ടും ഉൽപാദനം ഇടിഞ്ഞു. എങ്കിലും അതൊക്കെ തരണം ചെയ്ത് വീണ്ടും മികച്ച ഉൽപാദനം കാഴ്ചവയ്ക്കാൻ 22 എന്ന പശുവിനു കഴിഞ്ഞു. 305 ദിവസമായപ്പോഴും 18.75 ലീറ്റർ ഉൽപാദനം പശുവിനുണ്ടായിരുന്നു.

പ്രസവവും വിശപ്പും

പ്രസവിച്ച പശുവിന് വിശപ്പ് വല്ലാതെ കുറയുന്നത് സ്വാഭാവിക പ്രതിഭാസമാണ്. കുറഞ്ഞ വിശപ്പ് പഴയ രീതിയിലേക്ക് എത്തിയെങ്കിൽ മാത്രമേ പശുവിന്റെ തൂക്കം കൂടുകയുള്ളൂ. ശ്രീധരീയം 22 എന്ന പശുവിന്റെ പ്രസവ സമയത്തെ തൂക്കമോ, അതിനു മുൻപത്തെ തൂക്കമോ എടുത്തിരുന്നില്ല. പാലുൽപാദനത്തിൽ റെക്കോർഡ് നേടും എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആദ്യമായി തൂക്കമെടുക്കുന്നത്. പ്രസവിച്ച് 105–ാം ദിവസം തൂക്കമെടുത്തപ്പോൾ പശുവിന് 408 കിലോയായിരുന്നു തൂക്കം. പൂർണ തൂക്കത്തിൽനിന്ന് 77 കിലോ (16 ശതമാനം) കുറവ്. കേരളത്തിലെ കർഷകർ തിരിച്ചറിയേണ്ട ഘട്ടം ഇതാണെന്ന് ഡോ. ഏബ്രഹാം മാത്യു പറയുന്നു. അതായത്, മികച്ച പാലുൽപാദനമുള്ള ഈ സമയത്ത് പശുവിന്റെ ശരീരതൂക്കം കുറയും. ഈ ഘട്ടത്തിൽ ശാസ്ത്രീയമായ പരിപാലനം നൽകിയെങ്കിൽ മാത്രമേ ലാഭകരമായ ഉൽപാദനം ലഭിക്കൂ. കേരളത്തിലെ നല്ലൊരു ശതമാനം പശുക്കളും മികച്ച പാലുൽപാദനമുള്ളവയാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. എന്നാൽ, പരിപാലനത്തിലെയും തീറ്റയിലെ പോഷകങ്ങളുടെയും കുറവുകൊണ്ടാണ് അവയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തത്. പാലുൽപാദനമുള്ള പശുവാണെന്ന് പ്രതീക്ഷിക്കാത്ത പശുവായിരുന്നു 22. അതിന് ശരിയായ തീറ്റ നൽകിയപ്പോൾ ഉൽപാദനം കൂടി. 

പശുവിന് ഭാരം കുറവാണ്, പശുവിന് വിശപ്പ് കുറവാണ്, പശു നല്ല രീതിയിൽ പാൽ ഉൽപാദിപ്പിക്കുന്നു... ഈ ഘട്ടത്തിൽ തീറ്റയുടെ കുറവ് പശുവിന്റെ ആരോഗ്യം കുറയ്ക്കും. അതുകൊണ്ടുതന്നെ, തീറ്റയുടെ അളവിനേക്കാൾ പ്രധാനമായി അതിലെ പോഷകങ്ങളുടെ സാന്ദ്രത ഉയർത്തണം. ഇത്തരത്തിൽ സാന്ദ്രത ഉയർത്തുന്നതു വഴി പശുവിന് ആവശ്യമായ മാംസ്യവും അന്നജവും നാരും അതിനു ലഭിക്കും. ഭക്ഷണത്തിൽ ഊർജത്തിനു വേണ്ടി സസ്യകൊഴുപ്പായ ഡ്രൈഫാറ്റ്, ചോളപ്പൊടി എന്നിവ ഉപയോഗിക്കാം. അതുപോലെ കൂടുതൽ മാംസ്യ(പ്രോട്ടീൻ)ത്തിനായി ഡിഡിജിഎസ്, സോയാബീൻ മീൽ, കടലപ്പിണ്ണാക്ക്, പരുത്തിക്കുരു തുടങ്ങിയവ ഉപയോഗിക്കാം (വിശദമായി അറിയാൻ വിഡിയോ കാണുക). ഡ്രൈഫാറ്റ് എല്ലാ പശുക്കൾക്കും നൽകാൻ പാടില്ല. പാലുൽപാദനം കുറഞ്ഞവയ്ക്ക് നൽകിയാൽ പശു വണ്ണം വയ്ക്കുന്നതിന് കാരണമാകും. മികച്ച പാലുൽപാദനമുള്ള പശുക്കൾക്ക് ഇളംകറവക്കാലത്താണ് ഡ്രൈഫാറ്റ് നൽകേണ്ടത്. 

22–ാം നമ്പ‍ർ പശുവും കുട്ടിയും

പീക്കും ബ്രീഡിങ്ങും

ഒരു പശു അതിന്റെ കറവക്കാലത്ത് തന്ന ഏറ്റവും മികച്ച അളവ് ഏതാണോ ആ അളവിനെ 225 കൊണ്ട് ഗുണിച്ചാൽ ആ പശുവിന്റെ ഒരു കറവക്കാലത്തെ ഏകദേശ ഉൽപാദനം തിരിച്ചറിയാം (100 ദിവസം കൊണ്ട് കിട്ടിയ പാലിനെ 2.54 കൊണ്ടു ഗുണിച്ചാലും 305 ദിവസം കൊണ്ട് എത്ര പാൽ ഉൽപാദിപ്പിക്കാനാകും എന്ന് ഏകദേശം അനുമാനിക്കാം). ഇങ്ങനെ ലഭിക്കുന്ന ഉൽപാദനത്തിന്റെ 25 ശതമാനമെങ്കിലും അധികം ഉൽപാദനമുള്ള അമ്മയുടെ സന്തതിയെ മാത്രമേ ബീജാധാനത്തിനായി തിരഞ്ഞെടുക്കാവൂ. അവിടെയാണ് നല്ലൊരു തലമുറയ്ക്കുവേണ്ടി മികച്ച കാളയെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം. 

മികച്ച കാളകളെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ, എങ്ങനെ മികച്ച പശുക്കളെ ഫാമിൽ വളർത്തിയെടുക്കാം തുടങ്ങിയ വിവരങ്ങൾ നവംബർ ലക്കം കർഷകശ്രീ മാസികയിൽ വായിക്കാം...