ആഗോള തലത്തിൽ ജാതിക്കവില ഉയരാനുള്ള സൂചനകളാണ്‌ മുഖ്യ ഉൽപാദകരാജ്യങ്ങളിൽനിന്നു പുറത്തുവരുന്നത്‌. ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ വിളവ്‌ ഈ വർഷം മാത്രമല്ല, അടുത്ത വർഷവും കുറയുമെന്ന വിലയിരുത്തൽ വിരൽചൂണ്ടുന്നത്‌ നാലു വർഷത്തിനിടയിലെ മികച്ച പ്രകടനത്തിനുള്ള സാധ്യതകളിലേക്കാണ്‌. ജാതിക്കയും ജാതിപരിപ്പും

ആഗോള തലത്തിൽ ജാതിക്കവില ഉയരാനുള്ള സൂചനകളാണ്‌ മുഖ്യ ഉൽപാദകരാജ്യങ്ങളിൽനിന്നു പുറത്തുവരുന്നത്‌. ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ വിളവ്‌ ഈ വർഷം മാത്രമല്ല, അടുത്ത വർഷവും കുറയുമെന്ന വിലയിരുത്തൽ വിരൽചൂണ്ടുന്നത്‌ നാലു വർഷത്തിനിടയിലെ മികച്ച പ്രകടനത്തിനുള്ള സാധ്യതകളിലേക്കാണ്‌. ജാതിക്കയും ജാതിപരിപ്പും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള തലത്തിൽ ജാതിക്കവില ഉയരാനുള്ള സൂചനകളാണ്‌ മുഖ്യ ഉൽപാദകരാജ്യങ്ങളിൽനിന്നു പുറത്തുവരുന്നത്‌. ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ വിളവ്‌ ഈ വർഷം മാത്രമല്ല, അടുത്ത വർഷവും കുറയുമെന്ന വിലയിരുത്തൽ വിരൽചൂണ്ടുന്നത്‌ നാലു വർഷത്തിനിടയിലെ മികച്ച പ്രകടനത്തിനുള്ള സാധ്യതകളിലേക്കാണ്‌. ജാതിക്കയും ജാതിപരിപ്പും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള തലത്തിൽ ജാതിക്കവില ഉയരാനുള്ള സൂചനകളാണ്‌ മുഖ്യ ഉൽപാദകരാജ്യങ്ങളിൽനിന്നു പുറത്തുവരുന്നത്‌. ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ വിളവ്‌ ഈ വർഷം മാത്രമല്ല, അടുത്ത വർഷവും കുറയുമെന്ന വിലയിരുത്തൽ വിരൽചൂണ്ടുന്നത്‌ നാലു വർഷത്തിനിടയിലെ മികച്ച പ്രകടനത്തിനുള്ള സാധ്യതകളിലേക്കാണ്‌. ജാതിക്കയും ജാതിപരിപ്പും ജാതിപൂവിനുമെല്ലാം കടുത്ത ക്ഷാമം നേരിടുമെന്നാണ്‌ കാർഷിക മേഖലയിൽനിന്നുള്ള വിവരം.

ജാതിയുടെ കാര്യത്തിലും വില്ലനായി മാറിയത്‌ മറ്റാരുമല്ല, കാലാവസ്ഥ തന്നെ. കേരളം ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത കടുത്ത ചൂട്‌ മാർച്ച്‌‐ഏപ്രിലിൽ സംഭവിച്ചപ്പോൾ നമ്മുടെ ഓരോ സുഗന്ധവ്യഞ്‌ജന തോട്ടങ്ങളും അനുഭവിച്ച വേദന എത്രമാത്രമെന്ന്‌ കൃഷിയെ സ്‌നേഹിക്കുന്ന ഓരോ കർഷകനും വ്യക്തമായി അറിയാം. അന്ന്‌ ഭൂമിമലയാളം വരണ്ടുണങ്ങിയപ്പോൾ യഥാസമയം തോട്ടങ്ങളിൽ വേണ്ട നന നൽക്കാൻ വെള്ളമില്ലാത്ത അവസ്ഥയിലേക്ക്‌ കുളങ്ങളും തോടുകളും വറ്റി വരണ്ടതിന്റെ പരിണിത ഫലമാണ്‌ നിലവിൽ ജാതിത്തോട്ടങ്ങളിൽ ദൃശ്യമാകുന്ന മൂകത.  

ADVERTISEMENT

ജാതിമരങ്ങൾക്ക്‌ മഴ ആവശ്യമായ സമയത്ത്‌ അത്‌ ലഭ്യമായില്ല. പിന്നീട്‌ കായ്കൾ പിടിച്ചു വന്ന അവസരത്തിൽ കനത്ത മഴ താണ്ഡവമാടിയത്‌ ഉയർന്ന അളവിൽ ജാതിക്ക കൊഴിഞ്ഞു വിഴാൻ ഇടയാക്കി. ഇതോടെ ഉൽപാദനം നേരത്തെ പ്രതീക്ഷിച്ചതിലും ഗണ്യമായി ചുരുങ്ങി. ഇതിനിടെ ചൂട്‌ വീണ്ടും ശക്തമായതോടെ മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും ഒട്ടുമിക്ക തോട്ടങ്ങളിലും മൂപ്പ്‌ എത്തും മുന്നേ കായ്കൾ അടർന്നുവീണു. ആയുസിന്റെ ബലത്തിൽ പിടിച്ചുനിന്ന്‌ മൂത്ത്‌ പൊട്ടിയ കായ്കൾ വിളവെടുത്ത്‌ സംസ്‌കരിച്ചപ്പോൾ തൂക്കം പതിവിലും ഗണ്യമായി കുറഞ്ഞു.

തൊട്ടു മുൻ വർഷങ്ങളിൽ മികച്ചയിനം കായ ഒരു കിലോ തൂക്കിയാൽ 70-80 എണ്ണത്തിൽ ഒതുങ്ങുമായിരുന്നെങ്കിൽ ഈ വർഷത്തെ കായയുടെ തൂക്കത്തിലുണ്ടായ കുറവ്‌ ഉൽപാദകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഒരു കിലോ തൂക്കം ലഭിക്കാൻ 108 കായ വരെ വേണ്ടി വന്നു. ജാതിക്ക തൂക്കത്തിൽ സംഭവിച്ച ഓരോ ഗ്രാമിന്റെ കുറവും കർഷകർക്ക്‌ കനത്ത സാമ്പത്തിക നഷ്‌ടത്തിന്‌ ഇടയാക്കി. വിളവെടുപ്പ്‌ വേളയിലെ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞതിനിടയിൽ മധ്യവർത്തികൾ ഏറ്റവും താഴ്‌ന്ന തലത്തിലേക്ക്‌ ഉൽപന്ന വില ഇടിച്ചാണ്‌ കർഷകരിൽനിന്നും ചരക്ക്‌ സംഭരിച്ചത്‌. ശക്തമായ ഒരു കെട്ടുറപ്പില്ലാത്ത മേഖലയാണ്‌ ജാതിക്കർഷകരുടെത്‌. അതുകൊണ്ടുതന്നെ കാലാകാലങ്ങളായി വിപണി നിയന്ത്രിക്കുന്ന വൻ ശക്തികളുടെ ചൂണത്തിന്‌ അവർ ഇരയാവുന്നു. സുഗന്ധവ്യഞ്‌ജനങ്ങളിൽ വിലയുടെ കാര്യത്തിൽ ഒരു കാലഘട്ടത്തിൽ മുൻനിരയിൽ നിന്ന ഉൽപ്പന്നമാണ്‌ ജാതിക്ക. എന്നാൽ കാൽ നൂറ്റാണ്ട്‌ മുന്നേ ലഭിച്ച വിലയിൽ നിന്നും ഇപ്പോഴും കാര്യമായ മാറ്റം കൈപ്പിടിയിൽ ഒതുക്കാൻ ഉൽപ്പന്നത്തിനായില്ല. 

ADVERTISEMENT

2009 മുതലാണ്‌ ജാതിക്ക വിപണി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്‌. അന്ന്‌ കിലോ 290 രൂപയെ ചുറ്റിപ്പറ്റി ഇടപാടുകൾ നടന്നിരുന്ന ജാതിക്ക 2010ൽ എത്തിയപ്പോൾ 500 രൂപയായി ഉയർന്നത്‌ മലയോര മേഖലയിൽ ഈ ഉൽപ്പന്നത്തിന്റെ വേരോട്ടത്തിന്‌ ഇരട്ടി വേഗം സമ്മാനിച്ചു. തൊട്ടടുത്ത വർഷം നിരക്ക്‌ 640 രൂപയിലേക്ക്‌ ചുവടുവച്ചു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ കരുത്ത്‌ നിലനിർത്താൻ ക്ലേശിക്കുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്. റെക്കോർഡ്‌ തലത്തിൽ നിന്നും വില 50 ശതമാനം ഇടിഞ്ഞ്‌ 300 റേഞ്ചിലേക്ക്‌ നീങ്ങി.

ഇതേ കാലയളവിൽ ജാതിപത്രി വില 500 രൂപയിൽ നിന്നും 1200 രൂപ വരെ കയറിയെങ്കിലും ജാതിക്കയെ ബാധിച്ച വിലത്തകർച്ച പത്രിയെയും പിടികൂടിയതോടെ നിരക്ക്‌ 400ലേക്ക്‌ ഇടിഞ്ഞു. വിലത്തകർച്ച കർഷകരെ കാര്യമായി തന്നെ ഞെട്ടിച്ചെങ്കിലും രക്ഷകർ ആരും തന്നെ അവരെ കൈപിടിച്ച്‌ ഉയർത്താൻ വന്നില്ല. ഉത്തരേന്ത്യൻ വ്യവസായികളും കയറ്റുമതി ലോബിയും ഇതിനിടെ വിപണി നിയന്ത്രണം പൂർണമായി കൈയിലാക്കി. വൻകിട ലോബിയുടെ നീരാളിപ്പിടിയിൽനിന്നു തൽക്കാലം ജാതിക്ക കർഷകർക്ക്‌ രക്ഷ നേടാനാവുമെന്ന പ്രതീക്ഷ ഈ രംഗത്തെ വലിയപങ്ക്‌ ഉൽപാദകർക്കുമില്ല. 

ADVERTISEMENT

നിലവിൽ ഉൽപാദകരുടെ പക്കൽ കരുതൽ ശേഖരമെന്ന്‌ പറയാൻ നാമമാത്രം ചരക്കേയുള്ളു. അതേസമയം ഏറ്റവും താഴ്‌ന്ന വില മുതൽ ചരക്ക്‌ സംഭരിക്കുന്ന മധ്യവർത്തികൾ ചെറിയനേട്ടത്തിൽ മറിച്ചുവിൽപ്പന നടത്തിയതിനാൽ അവരുടെ പക്കലും സ്റ്റോക്ക്‌ നാമമാത്രം. കയറ്റുമതിക്കാരും കറിമസാല വ്യവസായികളും ചരക്ക്‌ സംഭരിച്ചിട്ടുണ്ടെങ്കിലും വിലക്കയറ്റത്തിന്റെ നേട്ടം ചുരുക്കം ചിലരിലേക്ക്‌ ഒതുങ്ങുന്ന അവസ്ഥയാണ്‌. പുതിയ ജാതിക്ക സീസണിന്‌ ചുരുങ്ങിയത്‌ ഫെബ്രുവരി മധ്യം വരെ കാത്തിരിക്കണം. ആ അവസരത്തിൽ മാത്രമേ ഉൽപാദനം ഉയരുമോയെന്ന്‌ ഉറപ്പിച്ച്‌ പറയാനാവൂ. ഇതിനിടെ തുലാവർഷം കലിതുള്ളിയാൽ സ്ഥിതിഗതികൾ വീണ്ടും മാറിമറിയും. 

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണ്‌ ജാതിക്കൃഷിയിൽ മുൻപന്തിയിലെങ്കിലും തൊട്ട്‌ പിന്നിലായി കോട്ടയവും ഇടം പിടിച്ചിട്ടുണ്ട്‌. ഒരു വ്യാഴവട്ടം മുൻപ്‌ ഈ കൃഷിയിലേക്ക്‌ ഇറങ്ങുമ്പോൾ വിലസ്ഥിരത ഉറപ്പ്‌ പറയാൻ പറ്റുന്ന ഉൽപ്പന്നമായിരുന്നു ജാതിക്ക. കേരളത്തിൽ ജാതിക്കൃഷി വ്യാപിച്ചത്‌ ഉൽപാദനം ഉയർത്തി. ഇതിനിടയിൽ ഉത്തരേന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ഗ്രൂപ്പുകൾ വിലയും ഗുണമേന്മയും കുറഞ്ഞ ഇന്തോനേഷ്യൻ ജാതിക്ക വൻതോതിൽ ഇറക്കുമതി നടത്തി. ആഭ്യന്തരവില ഇടിക്കുകയെന്ന ലക്ഷ്യതോടെയാണ്‌ അന്ന്‌ കറിമസാല വ്യവസായികൾ വിദേശ ചരക്ക്‌ എത്തിച്ചത്‌. വ്യവസായികളെ സംബന്ധിച്ച്‌ ഗുണനിലവാരത്തിന്‌ കാര്യമായ പ്രാധാന്യമില്ല. പൊടിയാക്കി വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നവർക്ക്‌ ജാതിക്കയുടെ സ്വാദിന്‌ മാത്രമാണ്‌ മുൻതൂക്കം നൽകിയത്‌. 

രാജ്യത്തെ മൊത്തം ജാതിക്ക ഉൽപാദനത്തിൽ ഏതാണ്ട്‌ 90 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്‌. തമിഴ്‌നാട്‌, കർണാടക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലും ജാതിക്ക വിളയുന്നുണ്ട്‌. എന്നാൽ ജൈവ കൃഷിയിൽ ഉൽപ്പന്നം വിൽപ്പനയ്‌ക്ക്‌ ഇക്കുന്നത്‌ നമ്മുടെ കർഷകർ മാത്രമാണ്‌. മധ്യകേരളത്തിൽനിന്നുള്ള ഈ ചരക്കിന്‌ ആവശ്യക്കാരുമുണ്ട്‌. വിപണി വിലയിലും കിലോ നൂറ്‌ രൂപ വരെ കൂടുതൽ നൽകിയാണ്‌ കർഷകർ ഉൽപ്പന്നം കൈമാറുന്നത്‌. മധ്യകേരളത്തിലെ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച്‌ ഹൈറേഞ്ച്‌ ചരക്കിന്‌ ഉയർന്ന വിലയാണ്‌ രേഖപ്പെടുത്തുന്നത്‌. 

നവംബർ അവസാനം വരെയുള്ള കാലയളവിൽ വിദേശ രാജ്യങ്ങൾ ഇന്ത്യൻ ജാതിക്ക തേടിവരും. ക്രിസ്‌മസ്‌‐ന്യൂ ഇയർ വേളയിലെ ആവശ്യങ്ങളായതിനാൽ തിരക്കിട്ടുള്ള കച്ചവടങ്ങൾ മുന്നിലുള്ള ഏതാനും ആഴ്‌ചകളിൽ ഉറപ്പിക്കും. പൂപ്പൽ ബാധയും മറ്റും സൂക്ഷമമായി വിലയിരുത്തിയ ശേഷം മാത്രമേ യൂറോപ്യൻ രാജ്യങ്ങൾ ജാതിക്ക ഇറക്കുമതിക്ക്‌ അനുമതി നൽകൂ. ഏറ്റവും മികച്ച ചരക്കായതിനാൽ ഏറ്റവും മികച്ച വില തന്നെ ഉൽപ്പന്നത്തിന്‌ ഉറപ്പു വരുത്താനാവും.               

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT