നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.

നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല. രോഗങ്ങളെ സാധാരണ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകൾ കൊണ്ട് ഭേദമാക്കാൻ കഴിയാതെയാകും. ഫലപ്രദമായ ചികിത്സയില്ലാതെ ബാക്ടീരിയൽ രോഗങ്ങൾ മൂലം മനുഷ്യനും പക്ഷിമൃഗാദികളും മരിച്ചു വീഴും. ആധുനിക ചികിത്സാ ലോകം നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരും.

എന്തൊക്കെയാണ് ഇതിന്റെ കാരണം?

  1. മനുഷ്യരിലേയും മൃഗങ്ങളിലേയുംആന്റി ബയോട്ടിക്കുകളുടെ അമിതവും തെറ്റായതുമായ ഉപയോഗം.
  2. വളർച്ചാ ത്വരകങ്ങളായും അസുഖങ്ങളെ പ്രതിരോധിക്കുന്നതിനുമായുള്ള ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം.
  3. ആന്റി ബയോട്ടിക് റെസിഡ്യൂസ് അടങ്ങിയ വിസർജ്യങ്ങൾ.
  4. മരുന്നു നിർമാണ ശാലകളിൽനിന്നുള്ള മാലിന്യ സംസ്കരണത്തിലെ അപര്യാപ്തത.
  5. ജല, അന്തരീക്ഷ മലിനീകരണം എന്നിങ്ങനെ നീളുന്നു കാരണങ്ങൾ.
ADVERTISEMENT

ഇതെങ്ങനെ സംഭവിക്കുന്നു?

തൊട്ടതിനും പിടിച്ചതിനും ഒക്കെ ആവശ്യമില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽനിന്ന് നേരിട്ടുള്ള മരുന്നു വാങ്ങൽ, അതല്ല പ്രിസ്ക്രിപ്ഷൻ പ്രകാരമാണെങ്കിൽ തന്നെ കോഴ്സ് പൂർത്തിയാക്കാതെ മുഴുവൻ കഴിക്കാതിരിക്കുക. മിച്ചം വരുന്ന മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുക. ഇതിനൊക്കെ വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്.

ശരിയായ രീതിയിലുള്ള ഉപയോഗം മൂലം ആന്റിബയോട്ടിക്കുകൾ രോഗകാരികളെ പൂർണമായും തുടച്ചു നീക്കും. അതുകൊണ്ടാണല്ലോ നമ്മുടെ മുതുമുത്തച്ഛന്മാരുടെ കാലത്ത് ശരാശരി 30-40 വയസ്സായിരുന്നു അതിജീവന നിരക്കെങ്കിൽ ഇന്നത് 60-70 ആയത്. അപ്പോൾ ആന്റി മൈക്രോബിയൽസ് അഥവാ ആന്റിബയോട്ടിക് ഒരു ഇരുതല വാൾ തന്നെ. സൂക്ഷിച്ചില്ലെങ്കിൽ പണി പാളും. ഇന്നു തുണയായവൻ നാളെ ശത്രുവാകാം.

തെറ്റായി ഉപയോഗിക്കുമ്പോൾ കുറെയെങ്കിലും ബാക്ടീരിയകൾ ഈ മരുന്നുകളിൽനിന്നും രക്ഷപ്പെടുന്നു. ഈ രക്ഷപ്പെടുന്ന വിദ്വാന്മാർ ചില്ലറക്കാരല്ല. അവരുടെ ജനിതക ഘടനയിൽ മാറ്റം സംഭവിച്ച് കരുത്തിന്റെ ഒരു പരിച അവർ തീർക്കുന്നു. കരുത്തന്മാരാകുന്നു. ആരാലും തോൽപ്പിക്കാനാകാത്ത കരുത്തന്മാർ.

ADVERTISEMENT

‘നഞ്ചെന്തിന് നാനാഴി’ എന്നു പറയും പോലെ ഇവർ എണ്ണത്തിൽ കുറവാണെങ്കിലും പെട്ടെന്ന് പെറ്റു പെരുകുന്നു. അങ്ങനെ കരുത്തന്മാരുടെ ഒരു നിര തന്നെ അണിനിരത്തുന്നു. വേറെയും ഒരു വിദ്യ കൂടി ഇവർക്കുണ്ട്. ഇവരുടെ കരുത്തിന്റെ നിദാനമായ ജനിതക ഭാഗങ്ങളെ എളുപ്പത്തിൽ നിരുപദ്രവകാരികളായ ബാക്ടീരിയകളിലേക്ക് കൈമാറ്റം ചെയ്യാനും ഇവയ്ക്കു കഴിയും. അങ്ങനെ ആ പാവത്താന്മാരെ കൂടി കൂട്ടത്തിൽ കൂട്ടും.

ഇതൊന്നുമറിയാതെ രോഗം ആദ്യമൊന്നു കുറയുമ്പോൾ മരുന്ന് മുഴുവൻ കഴിക്കാതെയും ഡോസ് തെറ്റിച്ചും കഴിക്കുമ്പോൾ നമ്മളറിയുന്നില്ല നമ്മുടെ ഉള്ളിൽ വലിയ ഒരു പടയൊരുക്കം നടക്കുകയാണെന്ന്. പടയൊരുക്കത്തിനു ശേഷമുള്ള പടപ്പുറപ്പാടാണ് പിന്നെ സൂക്ഷിക്കേണ്ടത്. ഈ കരുത്തുറ്റ വിദ്വാന്മാർ രോഗിയുടെ ശരീരത്തിൽ പതുങ്ങിയിരിക്കുന്നതിനോടൊപ്പം വിസർജ്ജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും പുറന്തള്ളപ്പെടുന്നു. അതു മനുഷ്യരിൽനിന്നായാലും പക്ഷിമൃഗാദികളിൽ നിന്നായാലും എത്തിപ്പെടുന്നത് വിശാലമായ നമ്മുടെ ആവാസവ്യവസ്ഥയിലേക്ക്. അവിടെ ഇവർ ജലത്തിലും മണ്ണിലും വായുവിലുമായി വിരാജിക്കുന്നു. പറ്റിയ സാഹചര്യം വരുമ്പോൾ മനുഷ്യരിലും പക്ഷിമൃഗാദികളിലും രോഗങ്ങളുണ്ടാക്കുന്നു.

ആന്റി ബയോട്ടിക്കുകൾ കൃത്യമായി ഉപയോഗിക്കുന്നവരിൽ പോലും ഇവ കുഴപ്പമുണ്ടാക്കുന്നു. അതായത് അന്തരീക്ഷത്തിലെത്തിപ്പെടുന്ന പ്രതിരോധ ശക്തിയാർജിച്ച ബാക്ടീരിയകൾ ഒരു ജീവനുള്ള ശരീരത്തിൽ എത്തിപ്പെട്ടാൽ അവിടെ അവ ശക്തമായ രോഗമുണ്ടാക്കുന്നു.

പത്രങ്ങളിൽ ഇടയ്ക്കിടയ്ക്ക് വലിയ നേതാക്കളുടേയും മറ്റും ചികിത്സാ വേളയിൽ അവർ മരുന്നുകളോടു പ്രതികരിക്കുന്നില്ല എന്നൊക്കെ കേൾക്കുമ്പോൾ നമ്മളറിയുന്നില്ല ഇവർ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണെന്ന്. Multi drug resistance മൂലം മരണപ്പെടുന്ന രോഗികളെത്രയോ അറിയപ്പെടാതെ പോകുന്നു. Drug resistance എന്ന അവസ്ഥയിൽ രോഗാണു സാധാരണ മരുന്നുകളോടൊന്നും പ്രതികരിക്കണമെന്നില്ല. ഫലമോ മരുന്നുകൾ വീര്യം കൂട്ടി ഉപയോഗിക്കേണ്ടി വരുന്നു. അതുപോലെ തന്നെ ഹാനികരമെന്ന് വിധിയെഴുതി നമ്മൾ മാറ്റി നിർത്തിയിരുന്ന മരുന്നു തന്മാത്രകളെ ഗതികേടുകൊണ്ട് ആശ്രയിക്കേണ്ടി വരുന്നു ശാസ്ത്രലോകത്തിന്.

ADVERTISEMENT

1987നു ശേഷം പുതിയ ആന്റിമൈക്രോബിയൽസ്  കാര്യമായിട്ടൊന്നും തന്നെ പുറത്തിറക്കിയിട്ടില്ല എന്ന് നമ്മൾ ഭീതിയോടെ ഓർക്കണം. അതുകൊണ്ട് പുതിയ ഒരു പറ്റം മരുന്നുകൾകൊണ്ട് ഈ സാഹചര്യത്തെ അതിജീവിക്കാമെന്നുള്ള ആഗ്രഹം വെറും വ്യാമോഹം മാത്രം. ഇന്നത്തെ ന്യൂ ജെൻ 1987ലേത് തന്നെ. ഉള്ളവ തന്നെ വീര്യം കൂട്ടി കൂട്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

അതായത് നമ്മുടെ യുദ്ധ സന്നാഹങ്ങൾ ശുഷ്കമാകുകയാണ്. ശത്രു കരുത്താർജിക്കുകയും ചെയ്യുന്നു.

വെറ്ററിനറി ചികിത്സയും AMRഉം തമ്മിൽ എന്താണ് ബന്ധം?

മൃഗങ്ങളിലെയും പക്ഷികളിലേയും തെറ്റായ രീതിയിലുള്ള ആന്റിമൈക്രോബിയൽ ഉപയോഗം ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിന് കാരണമാകുന്നു. ആൻറിബയോട്ടിക് അഥവാ കെമിക്കൽ റെസിഡ്യൂസും ഈ അവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും ഉൽപന്നങ്ങളിലൂടെ ഇവയും ആവോളം പ്രകൃതിയിലേക്കെത്തുന്നു. മരുന്നുകൾ ഉപയോഗിച്ചതിനു ശേഷം വിത്ത്ഡ്രോവൽ പിരീഡ് പാലിക്കാതെ വിപണിയിലേക്ക് പമ്പു ചെയ്യപ്പെടുന്ന ഭക്ഷ്യോൽപ്പന്നങ്ങൾ ഈ വിപത്തിന്റെ ആക്കം കൂട്ടുന്നു.

എന്നാൽ, പിന്നെ വെജിറ്റേറിയനാകാമെന്ന് കരുതിയാലോ അവിടെയും രക്ഷയില്ല. ചാണകം, ഗോമൂത്രം, കോഴിവളം തുടങ്ങിയവയിലൂടെ ചെടികളിലൂടെയും പച്ചക്കറികളിലൂടെയും വീണ്ടും അവ ശരീരത്തിലെത്തുന്നു. ജലാശയങ്ങൾ മലിനമാക്കപ്പെടുമ്പോൾ മത്സ്യങ്ങൾക്കും രക്ഷയില്ലാതെയാകുന്നു.

കൊച്ചു കുട്ടികൾക്ക് ചെറിയ പനി വരുമ്പോൾ തന്നെ ആന്റി ബയോട്ടിക് കൊടുത്ത് എളുപ്പവഴിയിൽ ക്രിയ ചെയ്യുന്ന ന്യൂ ജെൻ മാതാപിതാക്കളറിയുന്നുണ്ടോ ഈ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ നേരിടാനിരിക്കുന്ന വൻ ദുരന്തത്തെ. കുഞ്ഞുങ്ങളെ മണ്ണിനോടും പ്രകൃതിയോടും സംവദിക്കാതെ മണ്ണിൽ ചവിട്ടാതെ, മഴ നനയിക്കാതെ വളർത്തി, രോഗത്തിനോട് പൊരുതാൻ അവരുടെ പ്രതിരോധ വ്യൂഹത്തെപ്പോലും അനുവദിക്കാതെ കൈക്കുടന്നയ്ക്കുള്ളിൽ പൊതിഞ്ഞു പിടിക്കുമ്പോൾ ഇവരറിയുന്നില്ല ഈ വൻ വിപത്തിനെ.

മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ആൻറിബയോട്ടിക് കൊടുക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ ധൈര്യമായി പ്രകൃതിയിലേക്ക് ഇറക്കി വിടുമെന്ന മറുചോദ്യവും അവിടെ ഉയരുന്നു.

കതിരിൻ മേൽ വളം വെച്ചിട്ട് കാര്യമില്ല. മാറ്റങ്ങൾ ഇപ്പോഴേ തുടങ്ങേണ്ടിയിരിക്കുന്നു. അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. അതുകൊണ്ടാവാം 2019ൽ WHO ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന ഭീഷണികളിൽ ഒന്ന് AMR തന്നെ. അതിനാൽത്തന്നെ ഗ്ലോബൽ പ്ലാനും നാഷനൽ പ്ലാനും ഒക്കെ ഈ വിപത്തിനെതിരെ തയാറാക്കിയിട്ടുണ്ട്.

നമ്മുടെ കൊച്ചു കേരളവും ഒട്ടും പിന്നിലല്ല. KARSAP- I Kerala Antibiotic Resistance Action Plan 2018 ഒക്ടോബറിൽ രൂപീകൃതമായി. നടപടികൾ ആരംഭിച്ചു തുടങ്ങി. പക്ഷേ എല്ലാ പ്രവർത്തനങ്ങളും തുടങ്ങേണ്ടത് താഴേത്തട്ടിൽ നിന്നു തന്നെ. 

  • ബോധവൽകരണം കർഷകരുൾപ്പെടുന്ന സമൂഹത്തിൽനിന്നു തുടങ്ങി മേൽത്തട്ടിലേക്കെത്തണം.
  • രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കണം.
  • അത്യാവശ്യത്തിനു മാത്രം കൃത്യമായ ആന്റിബയോട്ടിക് ഉപയോഗിക്കുന്ന രീതി വരണം. അതും ശരിയായ ഡോസിലും റൂട്ടിലും.
  • രോഗ നിയന്ത്രണത്തിന് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രീതി മാറി വാക്സിനുകൾക്കു പ്രചാരം വർധിക്കണം.

അവലംബിക്കാവുന്ന മാർഗങ്ങളെപ്പറ്റിയൊക്കെ വിദഗ്ധർ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടിയിരിക്കുന്നു.

നമുക്ക് തിരിച്ചു പോകാം. വാഴക്കൂട്ടങ്ങളും തെങ്ങോലകളും കഥ പറയുന്ന, പൂവാലിപ്പശുവും കോഴിയമ്മയും പച്ചക്കറിത്തോട്ടങ്ങളും സമജ്ഞസമായി സമ്മേളിക്കുന്ന ആ പഴമയുടെ മണമുള്ള മണിമുറ്റത്തേക്ക്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഹൈഡ്രോപോണിക്സിലൂടെയും അക്വാപോണിക്സിലൂടെയും സമ്മിശ്ര കൃഷിയിലൂടെയും മുന്നേറുന്ന ഹൈടെക് കർഷകാ... നിനക്ക് തെറ്റിയിട്ടില്ല. നമുക്ക് മുന്നേറാം ചെറിയ ചെറിയ വീഴ്ചകളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഒരു വലിയ ശരിയിലേക്ക്. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിന്റെ നീരാളിക്കൈകളിൽ പെടാതെ ആരോഗ്യപൂർണ്ണമായ ഒരു ലോകത്തേക്ക്.