ലോകത്ത് ആദ്യമായി ‘ചീര ഡിപ് സൂപ്പ്’, വാഴനാര് ടീ ബാഗ് വിയറ്റ്നാമിൽനിന്ന്; ചീര വിറ്റ് കോടീശ്വരനായി യുവാവ്
ഇലക്കറികളുടെ പട്ടിക ആവശ്യപ്പെട്ടാൽ പലർക്കും പറയാനുണ്ടാവും പല പേരുകൾ. ചുവന്ന ചീര, പച്ചച്ചീര, ബസലച്ചീര, സുന്ദരിച്ചീര, പൊന്നാങ്കണ്ണിച്ചീര, പാലക്ക് എന്നിങ്ങനെ ചീരയിനങ്ങൾ തന്നെ ഒട്ടേറെ. മുരിങ്ങയില, ഇളവനില, മത്തനില, ചേമ്പില എന്നു തുടങ്ങി ചൊറിയണം വരെയുള്ള ഇലയിനങ്ങൾ വേറെയും. ഇതിലെത്രയെണ്ണം
ഇലക്കറികളുടെ പട്ടിക ആവശ്യപ്പെട്ടാൽ പലർക്കും പറയാനുണ്ടാവും പല പേരുകൾ. ചുവന്ന ചീര, പച്ചച്ചീര, ബസലച്ചീര, സുന്ദരിച്ചീര, പൊന്നാങ്കണ്ണിച്ചീര, പാലക്ക് എന്നിങ്ങനെ ചീരയിനങ്ങൾ തന്നെ ഒട്ടേറെ. മുരിങ്ങയില, ഇളവനില, മത്തനില, ചേമ്പില എന്നു തുടങ്ങി ചൊറിയണം വരെയുള്ള ഇലയിനങ്ങൾ വേറെയും. ഇതിലെത്രയെണ്ണം
ഇലക്കറികളുടെ പട്ടിക ആവശ്യപ്പെട്ടാൽ പലർക്കും പറയാനുണ്ടാവും പല പേരുകൾ. ചുവന്ന ചീര, പച്ചച്ചീര, ബസലച്ചീര, സുന്ദരിച്ചീര, പൊന്നാങ്കണ്ണിച്ചീര, പാലക്ക് എന്നിങ്ങനെ ചീരയിനങ്ങൾ തന്നെ ഒട്ടേറെ. മുരിങ്ങയില, ഇളവനില, മത്തനില, ചേമ്പില എന്നു തുടങ്ങി ചൊറിയണം വരെയുള്ള ഇലയിനങ്ങൾ വേറെയും. ഇതിലെത്രയെണ്ണം
ഇലക്കറികളുടെ പട്ടിക ആവശ്യപ്പെട്ടാൽ പലർക്കും പറയാനുണ്ടാവും പല പേരുകൾ. ചുവന്ന ചീര, പച്ചച്ചീര, ബസലച്ചീര, സുന്ദരിച്ചീര, പൊന്നാങ്കണ്ണിച്ചീര, പാലക്ക് എന്നിങ്ങനെ ചീരയിനങ്ങൾ തന്നെ ഒട്ടേറെ. മുരിങ്ങയില, ഇളവനില, മത്തനില, ചേമ്പില എന്നു തുടങ്ങി ചൊറിയണം വരെയുള്ള ഇലയിനങ്ങൾ വേറെയും. ഇതിലെത്രയെണ്ണം നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നു ചോദിച്ചാൽ ഒന്നോ രണ്ടോ മാത്രം. അതും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ. അത്ര പ്രാധാന്യമേ പലരും പാവം ചീരയ്ക്കു കാണുന്നുള്ളൂ. എന്നാൽ, അറുപതോളം ‘കീരൈ’ (ചീര) ഇനങ്ങളും മറ്റ് ഇലക്കറികളും മൂല്യവർധന വരുത്തി വിപണിയിലെത്തിച്ച് 2 കോടി രൂപ വാർഷിക വിറ്റുവരവു നേടുന്ന ഒരു കാർഷിക സംരംഭകൻ കോയമ്പത്തൂരിലുണ്ട്; ഐടി വിട്ട് കൃഷിയിലിറങ്ങിയ ശ്രീറാം പ്രസാദ്.
കീരൈക്കഥ
എൻജിനീയറിങ് ബിരുദവും ഹാർവാഡ് ബിസിനസ് സ്കൂളിൽനിന്ന് ഡിസ്റപ്റ്റീവ് ബിസിനസിൽ സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കിയ മധുര സ്വദേശി ശ്രീറാം പ്രസാദ് ചീരക്കൃഷിയിലെത്തുന്നത് 2015ൽ ആണ്. ഇന്നിപ്പോൾ ചെറുപ്പക്കാർ പലരും മികച്ച ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിയുന്നത് വലിയ വാർത്തയല്ല. എന്നാൽ 10 കൊല്ലം മുൻപ്, മധുരയിലും ചെന്നൈയിലും സ്വന്തമായുള്ള ഐടി സ്ഥാപനങ്ങളും ലാഭകരമായ ബിസിനസും ഉപേക്ഷിച്ചു ചീരക്കൃഷിക്കിറങ്ങുന്നത് ചുറ്റുമുള്ളവർക്ക് അംഗീകരിക്കാൻ പ്രയാസമായിരുന്നെന്നു ശ്രീറാം. ചീരയുടെ ബിസിനസ് സാധ്യതകളിൽ അന്നേ നല്ല തീർച്ചയുണ്ടായിരുന്നു ശ്രീറാമിന്. രണ്ടു കാര്യങ്ങളാണു ചീരയോട് അടുപ്പിച്ചതെന്നു ശ്രീറാം. ആദ്യത്തേത് ചീരവിഭവങ്ങളോടുള്ള ഇഷ്ടം. മറ്റേത് ചീരയുടെ ആരോഗ്യ, ഔഷധ മേന്മകള്‍.
ചീരയ്ക്കു പൊതുവേ തമിഴ്കുടുംബങ്ങളിൽ ഇന്നും നല്ല സ്വീകാര്യതയുണ്ടെന്നു ശ്രീറാം. ചീരയും മല്ലിയും പുതിനയും കറിവേപ്പും പോലുള്ള ഇലവിളകളുടെ കൃഷി തമിഴ്നാട്ടിൽ വിപുലമായിത്തന്നെ നടക്കുന്നുണ്ട്. ഐടി രംഗത്തുണ്ടായിരുന്ന കാലത്ത് നഗരത്തിൽ താമസിക്കുമ്പോൾ കടയിൽനിന്നു വാങ്ങുന്ന, വാടിയതും രുചിയില്ലാത്തതുമായ ചീര മടുപ്പിച്ചിരുന്നു. അങ്ങനെയാണ് 5 ഗ്രോബാഗുകളിലായി ടെറസിൽ കൃഷി തുടങ്ങുന്നത്. ഹൈബ്രിഡ് ചീരയിനങ്ങൾക്കു നല്ല നാട്ടുചീരയുടെ മണവും ഗുണവും ഇല്ലെന്നുകണ്ട് നാടൻ ഇനങ്ങൾതന്നെ തേടിപ്പിടിച്ചു കൃഷിയിറക്കി. ഒപ്പം നാടൻ മല്ലിയും പുതിനയും പോലുള്ള മറ്റ് ഇലവിളകളും. വലുപ്പം കുറവെങ്കിലും എല്ലാറ്റിനും മണവും ഗുണവും കൂടുതൽ. ക്രമേണ ഗ്രോബാഗുകളുടെ എണ്ണം ഇരുപതായി, അൻപതായി. അയൽക്കാരും സുഹൃത്തുക്കളുമൊക്കെ ചീരയും മറ്റ് ഇലക്കറികളും ആവശ്യപ്പെട്ടു തുടങ്ങി.
ചീരയുടെ വിപണനസാധ്യതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് അപ്പോഴെന്ന് ശ്രീറാം. ആഹാരമാക്കാവുന്ന ഇരുനൂറോളം ഇലയിനങ്ങൾ ഉണ്ടെന്നു കേൾക്കുന്നതും അങ്ങനെ. ഒന്നോ രണ്ടോ തലമുറ മുൻപുവരെ അവയൊക്കെയും ആളുകളുടെ നിത്യാഹാരത്തിന്റെ ഭാഗമായിരുന്നു. ക്രമേണ എണ്ണം കുറഞ്ഞുവന്നു. ചിലതൊക്കെ ഔഷധങ്ങൾക്കു മാത്രമായി, പലതും മറവിയിലേക്കു പോയി. നമ്മുടെ കാലത്തെ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും ജീവിതശൈലീരോഗങ്ങളുമെല്ലാം ചേർത്തു ചിന്തിച്ചപ്പോൾ ചീരയ്ക്കു ശക്തമായി തിരിച്ചു വരാൻ കഴിയുമെന്നും ചീരയുടെ വിപണനസാധ്യത ചില്ലറയല്ലെന്നും മനസ്സിലായി. അതോടെ ഐടി സംരംഭത്തിനു താഴിട്ടു. കൃഷിക്കു യോജ്യമായ നല്ല മണ്ണും വെള്ളവും കാലാവസ്ഥയുമുള്ള കോയമ്പത്തൂരിൽ 8 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ചീരക്കൃഷി തുടങ്ങി. തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ഒട്ടേറെ ചീരയിനങ്ങളുണ്ടായിരുന്നു അക്കൂട്ടത്തിൽ. തമിഴ്നാട്ടിൽ ജൈവകൃഷിയിൽ ആചാര്യസ്ഥാനമുള്ള നമ്മാൾവാരുടെ കൃഷിരീതിയോടായിരുന്നു ശ്രീറാമിനു താല്‍പര്യം. രാസകീടനാശിനികൾ തൊടാതെ, ജീവാമൃതവും പഞ്ചഗവ്യവും അഗ്നി അസ്ത്രവും പോലുള്ള ജൈവോപാധികൾ മാത്രം നൽകിയുള്ള കൃഷി.
കീരൈക്കടൈ ഡോട്ട് കോം
എട്ടേക്കറിൽ കൃഷി തുടങ്ങി താമസിയാതെ കോയമ്പത്തൂരിൽ കീരൈക്കടൈ ഡോട്ട് കോം എന്ന പേരിൽ ശ്രീറാം ഔട്‌ലെറ്റ് തുറന്നു. ‘ചീര വിൽക്കാൻ മാത്രമായി ഒരു കടയോ’ എന്നു പലരും അമ്പരന്നു. 10 രൂപയ്ക്ക് തെരുവിൽ സുലഭമായിരുന്ന ഒരു പിടി ചീരയ്ക്കു കടയിലാകട്ടെ 20 രൂപ വിലയും. എന്നാൽ, ശ്രീറാമിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. മറന്നു തുടങ്ങിയിരുന്ന നാട്ടുചീര ഇനങ്ങളുടെ മണവും ഗുണവും തേടി ഉപഭോക്താക്കൾ വന്നുതുടങ്ങി. രാസകീടനാശിനികൾ തൊടാത്ത ചീരയ്ക്ക് ഇരട്ടിവില നൽകാൻ അവർ മടിച്ചില്ല. മുടക്കത്താൻ കീരൈ, തൂതുവളൈ കീരൈ, ആടുതൊടാ കീരൈ എന്നിങ്ങനെ ശ്രീറാം തിരിച്ചു കൊണ്ടുവന്ന ചീരയിനങ്ങളുടെ ആരോഗ്യമേന്മകളും ആളുകൾ തിരിച്ചറിഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽനിന്നുമെല്ലാം ചീരയ്ക്ക് അന്വേഷണങ്ങൾ എത്തി.
വിദൂരങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ‘ഫ്രഷ്നസ്’ നഷ്ടപ്പെടാതെ ചീര എത്തിക്കുക എളുപ്പമായിരുന്നില്ലെന്നു ശ്രീറാം. പകരം, ഗുണമേന്മ തെല്ലും നഷ്ടപ്പെടാതെ, ജീവിതസാഹചര്യങ്ങൾക്ക് ഇണങ്ങിയ മൂല്യ വർധിത ഉൽപന്നങ്ങളാക്കി എങ്ങനെ ചീരയെ മാറ്റാമെന്നു ചിന്തിച്ചു. ഡിപ് സൂപ്പ് എന്ന ആശയം പിറക്കുന്നത് അങ്ങനെ. ടീ ബാഗ് പോലെ ചൂടുവെള്ളത്തിൽ മുക്കിയാൽ ഒരു നിമിഷം കൊണ്ട് ആവി പറക്കുന്ന ചീര സൂപ്പ് തയാർ. ക്രമേണ സൂപ്പുകളുടെ എണ്ണം വർധിച്ചു. ഇന്ന് ചീര ഉൾപ്പെടെ വിവിധ ഇലക്കറികളിൽനിന്നായി 11 വ്യത്യസ്ത ഡിപ് സൂപ്പുകളാണ് ശ്രീറാം നാട്ടിലും വിദേശത്തുമുള്ള വിപണികളിലെത്തിക്കുന്നത്. മൂല്യവർധനയിലേക്കു തിരിഞ്ഞതോടെ നേരിട്ടുള്ള കൃഷി ശ്രീറാം മതിയാക്കി. പകരം കർഷകരും കർഷക കമ്പനികളുമായി കൈകോർത്ത് കരാർകൃഷിയിലേക്കു തിരിഞ്ഞു. ഇന്നു തമിഴ്നാട്ടിൽ നൂതനാശയങ്ങളുമായി വന്ന സ്റ്റാർട്ടപ്പുകളിൽ മുൻനിരയിലാണ് കീരൈക്കടൈ ഡോട്ട് കോമിന് സ്ഥാനം.
ആരോഗ്യസൂപ്പ്
ചീരയ്ക്കൊപ്പം കുരുമുളകും ജീരകവും പാകത്തിന് ഉപ്പും ചേർന്ന സൂപ്പുപൊടിയാണ് ശ്രീറാമിന്റെ മുഖ്യ ഉൽപന്നം. അതു നിറയ്ക്കുന്ന, വാഴനാരുകൊണ്ടുള്ള ചെറു ടീ ബാഗ് വിയറ്റ്നാമിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത് (നമ്മുടെ നാട്ടിൽ വാഴനാരുൽപന്നങ്ങൾ ഇപ്പോഴും കരകൗശല വസ്തുക്കളിൽ ഒതുങ്ങുമ്പോൾ വിയറ്റ്നാംകാർ അതുകൊണ്ട് ആളുകൾക്ക് നിത്യജീവിതത്തിൽ ഏറെ ആവശ്യമുള്ള വസ്തു നിർമിച്ച് കയറ്റുമതി ചെയ്യുന്നു). ചീരസൂപ്പു മാത്രമല്ല, മുരിങ്ങ ഉൾപ്പെടെ കൂടുതൽ സൂപ്പ് ഇനങ്ങൾ, ശംഖുപുഷ്പം, ചെമ്പരത്തി, ബ്രഹ്മി എന്നിവകൊണ്ടുള്ള ഹെർബൽ ടീ എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപന്നങ്ങളും ശ്രീറാം വിപണിയിലെത്തിക്കുന്നുണ്ട്. സൂപ്പ് തന്നെ ലൈറ്റ് സൂപ്പും കൊഴുപ്പു കൂടിയ തിക്ക് സൂപ്പുമുണ്ട്. ഡിപ് സൂപ്പ് ഉൾപ്പെടെ ശ്രീറാമിന്റെ നൂതനാശയങ്ങളെല്ലാം സാക്ഷാൽക്കരിക്കാൻ തമിഴ്നാട് കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേഷൻ സെന്ററും ശ്രീറാമിന് തുണയുണ്ട്.
ഫോൺ: 9047750005
വെബ്സൈറ്റ്: www.keeraikadai.com
ഇ-മെയിൽ: ceo@keeraikadai.com