അറബ്‌ രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന്‌ രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്‌ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക്‌ സുഗന്ധം ലേശം

അറബ്‌ രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന്‌ രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്‌ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക്‌ സുഗന്ധം ലേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബ്‌ രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന്‌ രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്‌ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക്‌ സുഗന്ധം ലേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബ്‌ രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന്‌ രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്‌ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക്‌ സുഗന്ധം ലേശം കുറവാണ്‌. പ്രതികൂല കാലാവസ്ഥയും കീടബാധകളും സൃഷ്‌ടിച്ച വൻ ആഘാതത്തിൽനിന്നും അവരുടെ തിരിച്ചുവരവിന്‌ വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാം.

പുതിയ സീസണിൽ വിളവു കുറയുമെന്നു നേരത്തെ തന്നെ ഗ്വാട്ടിമല വ്യക്തമാക്കിയിരുന്നു. ആ വിലയിരുത്തലുകൾ ശരിവയ്ക്കുന്ന അനുഭവമാണ്‌ ആദ്യ റൗണ്ട്‌ വിളവെടുപ്പ്‌ പൂർത്തിയായപ്പോൾ. തുടർച്ചയായ മൂന്നാം വർഷമാണ്‌ ഗ്വാട്ടിമല ഏലം തിരിച്ചടികളെ അഭിമുഖീകരിക്കുന്നത്‌. ആഗോള തലത്തിൽ ഏറ്റവും കുടുതൽ ഏലക്ക ഉൽപാദിപ്പിച്ചിരുന്ന ഈ മധ്യഅമേരിക്കൻ രാജ്യത്തെ ഏലത്തോട്ടങ്ങളുടെ നാശത്തിന്‌ കാരണകാരൻ ഇലപ്പേനുകളാണ്‌. തുടർച്ചയായ മൂന്നാം വർഷവും കീടബാധയ്‌ക്ക്‌ പ്രതിവിധി കണ്ടെത്തുന്നതിൽ അവർക്ക്‌ സംഭവിച്ച പരാജയം വിലയിരുത്തിയാൽ മുന്നിലുള്ള മൂന്നുനാല്‌ വർഷക്കാലയളവിൽ അവർക്ക്‌ ഒരു തിരിച്ചു വരവ്‌ നടത്താനുള്ള ത്രാണി ലഭിക്കാത്ത അവസ്ഥയാണ്‌. ഇലപ്പേനുകളെ തുരത്താൻ ഭരണകർത്താക്കൾ മോഹന വാഗ്‌ദാനങ്ങൾ കർഷകർക്ക്‌ നൽകുന്നുണ്ടെങ്കിലും ഓരോ വർഷവും കടന്നു പോകുമ്പോൾ അവിടത്തെ സാധാരണകാരായ കർഷകർ കൂടുതൽ ദുർബലരാകുന്നു.  

ADVERTISEMENT

2021- 22 സീസണിൽ ഏകദേശം 49,000 ടൺ ഏലക്ക ഉൽപാദിപ്പിച്ച ഗ്വാട്ടിമല തൊട്ടടുത്ത വർഷം അര ലക്ഷം ടണ്ണിന്റെ റെക്കോർഡ്‌ പ്രകടനം സ്വപ്‌നം കണ്ട അവസരത്തിലാണ്‌ കർഷകരെ ഞെട്ടിച്ച്‌ ഇലപ്പേനുകൾ ശക്തമായ കടന്നാക്രമണം നടത്തിയത്‌. പ്രതിസന്ധിക്ക്‌ മുന്നിൽ പതറിയ കർഷകരെ മുൾമുനയിൽ നിർത്തി ഉൽപാദനം ഒറ്റയടിക്ക്‌ 30 ശതമാനം കുറഞ്ഞു. 2023 അവരുടെ വിളവ്‌ 34,000 ടണ്ണിലേക്ക്‌ ചുരുങ്ങി. ഇതോടെ കാർഷിക മേഖലയുടെ വരുമാന മാർഗത്തിൽ വൻ ഇടിവ്‌ സംഭവിച്ചത്‌ ഏലക്കർഷകർക്ക്‌ താങ്ങാനാവുന്നതിലും അധികമായി, ഒരു വിഭാഗം ചെറുകിട കർഷകർ വിള മാറ്റിപ്പിടിക്കാൻ നിർബന്ധിതരായി. 

ഏലം ഉൽപാദനം കുത്തനെ കുറയുകയും കീടബാധകളുടെ ആക്രമണം കൂടുതൽ ശക്തമാവുകയും ചെയ്‌തത്‌ ഗ്വാട്ടിമല ഏലം വ്യവസായത്തെയും പ്രതിസന്ധിയിലാക്കി. ഏലക്ക കയറ്റുമതി വഴി ലഭിച്ചിരുന്ന കോടിക്കണക്കിന്‌ ഡോളർ വരുമാനം ഇതോടെ ചുരുങ്ങി. അക്ഷരാർഥത്തിൽ ഗ്വാട്ടിമല ഏലം ഒരു നിർണായക പ്രതിസന്ധി ഘട്ടത്തിലാണ്‌. ഇതു മറികടക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾക്ക്‌ പരിഹാരം കണ്ടെത്താൻ ഭരണകൂടത്തിനായില്ലെങ്കിൽ ഏലക്ക കയറ്റുമതി ഭൂപടത്തിൽ ഗ്വാട്ടിമലയുടെ ചിത്രം ചരിത്രത്താളുകളിൽ ഒതുങ്ങുന്ന അവസ്ഥയിലേക്കാവും കാര്യങ്ങളുടെ പോക്ക്‌.  

ADVERTISEMENT

ഒക്‌ടോബറിൽ അവിടെ സീസൺ ആരംഭിച്ചു. വിളവെടുപ്പ്‌ ആദ്യ റൗണ്ട്‌ പൂർത്തിയായപ്പോൾ ഉൽപാദനത്തിൽ ഗണ്യമായ കുറവ്‌. സംസ്‌കരണ കേന്ദ്രങ്ങളിലും ഉൽപന്ന വരവ്‌ നാമമാത്രമെന്ന അവസ്ഥയിലാണ്‌. വിളവെടുപ്പ്‌ രംഗത്തു നിന്നുള്ള ആദ്യ വിലയിരുത്തലുകൾ പ്രകാരം 2024 ‐25 സീസണിൽ അവരുടെ ഏലക്ക ഉൽപാദനം 40 മുതൽ 44 വരെ ശതമാനം  ഇടിയുമെന്നാണ്‌. ഏലക്ക ഇറക്കുമതി രാജ്യങ്ങളെ ഈ കണക്കുകൾ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. 2022ൽ അവിടെ ഉൽപാദനം 27 ശതതമാനം കുറഞ്ഞപ്പോൾ 2023ലെ ഉൽപാദനം 30 ശതമാനം ഇടിഞ്ഞു. അതിലും വലിയ വിളനാശത്തെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ പുറത്തു വരുന്നതിനാൽ വിലക്കയറ്റത്തിന്റെ ഗ്രാഫ്‌ പുതിയ തലങ്ങളിലേക്ക്‌ നീങ്ങാം. ഇന്ത്യൻ ഏലക്കയെ അപേക്ഷിച്ച്‌ 25‐30 ശതമാനം വില ഉയർത്തിയാണ്‌ സീസൺ ആരംഭത്തിൽ തന്നെ രാജ്യാന്തര വിപണിയിൽ അവർ ചരക്ക്‌ ഇറക്കിയത്‌.

ഏലക്ക ഉൽപാദനത്തിൽ മുൻപന്തിയിലായിരുന്ന ആൾട്ടാ വീരാപസ്‌, ക്യൂച്ചി, ഇസബെല്ലാ, ഹ്യൂഹൂടെനാഗോ തുടങ്ങിയ പ്രദേശങ്ങളിൽ ഏതാനും വർഷങ്ങളായി കാറ്റ്‌ മാറി വീശുകയാണ്‌. ലഭ്യത കുറഞ്ഞതോടെ അവിടെ ഏലക്ക വില ഏകദേശം 2730 രൂപയിൽ എത്തി. 

ADVERTISEMENT

വിദേശത്തുനിന്നും ഉൽപാദനക്കുറവിനെ കുറിച്ചുള്ള സൂചനകൾ നമ്മുടെ ലേല കേന്ദ്രങ്ങളിൽ വാങ്ങൽ താൽപര്യം ഉയർത്തിയതോടെ ശരാശരി ഇനങ്ങളുടെ വില ഇതിനകം 2715 രൂപയായി കയറി. ഉൽപാദകമേഖല 3000 രൂപയെ ഉറ്റുനോക്കുന്നതിനാൽ ഇടപാടുകാർക്ക്‌ ആ റേഞ്ചിലേക്ക് ഏലത്തെ താൽക്കാലികമായി എത്തിക്കാതെ നിർവാഹമില്ലാത്ത അവസ്ഥയാണെങ്കിലും ഉയർന്നാൽ വിപണി ഒരു തിരുത്തലിന്‌ ശ്രമം നടത്താം. നവംബർ രണ്ടാം പകുതിയിൽ 2500 ‐ 2600 റേഞ്ചിലെ സപ്പോർട്ട്‌ നിലനിർത്തിയാൽ ആഭ്യന്തര വിദേശ ഇടപാടുകാർ പുതിയ വാങ്ങലുകൾ ശക്തമാക്കാം. 

ഗ്വാട്ടിമലയിലെ പ്രതിസന്ധി ഇതേ നില തുടർന്നാൽ 3000 ‐ 3200 രൂപ ടാർജറ്റിലേക്ക്‌ ഡിസംബറിൽ വിപണിക്ക്‌ പ്രവേശിക്കാനാവും. നോമ്പ്‌ കാലത്ത്‌ ഏലക്കയ്ക്ക് ഗൾഫ്‌ മേഖലയിൽ ആവശ്യം ഇരട്ടിക്കുന്ന പതിവ്‌ കൂടി നാം മുന്നിൽ കണ്ടാൽ ലേലത്തിലെ വാങ്ങലിന്‌ വീറും വാശിയും വർധിക്കും. അതേ നമ്മുടെ വിപണിയുടെ അടിത്തറ ഇക്കുറി ശക്തമാണ്‌. ഇവിടെയും ഉൽപാദനം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ലെന്ന്‌ മാത്രമല്ല, വിളവ്‌ ചുരുങ്ങുകയും ചെയ്‌തു. സീസൺ മൂന്ന്‌ മാസം വൈകിയതിനാൽ ഈ വർഷം വിളവെടുപ്പ്‌ പരമാവധി മൂന്ന്‌ റൗണ്ടിൽ ഒതുങ്ങുന്ന അവസ്ഥയും. 

ജനുവരിക്കു ശേഷം വരണ്ട കാലാവസ്ഥ ഹെറേഞ്ചിൽ അനുഭവപ്പെട്ടാൽ ഇടുക്കിയിലെ മലനിരകൾ വീണ്ടും ജലത്തിനായി ദാഹിക്കുമെന്ന യാഥാർഥ്യം കൂടി കർഷകർ മുന്നിൽ കണ്ടു വേണം ഇനിയുള്ള മാസങ്ങളിൽ നീക്കങ്ങൾ നടത്തേണ്ടത്‌. വിദേശ ഡിമാൻഡിൽ ഇന്ത്യൻ സുഗന്ധറാണിയുടെ സൗരഭ്യം ലോക വിപണിയെ ഒരിക്കൽ കൂടി കീഴക്കിയാൽ രണ്ട്‌ പതിറ്റാണ്ട്‌ മുമ്പുണ്ടായ പ്രതാപം നമുക്ക്‌ തിരിച്ചു പിടിക്കാനാവും. അതോടെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ ഏലത്തെ ചേർത്തു നിർത്താൻ ഉത്സാഹിക്കും. കയറ്റുമതി മേഖലയിൽനിന്നുള്ള വാങ്ങൽ താൽപര്യം ഇരട്ടിക്കുകയും ചെയും. ഒരു ബുൾ റാലി ഈ അവസരത്തിൽ ഉടലെടുത്താൽ 3500 ‐ 4200 റേഞ്ചിലേക്ക്‌ ഏലക്കയുടെ ദൃഷ്‌ടി തിരിയാം.           

വിലക്കയറ്റത്തിനിടയിൽ കണ്ണ്‌ ചിമ്മരുത്‌, ഇലപ്പേൻ ഗ്വാട്ടിമല തോട്ടങ്ങളെ മാത്രം ആക്രമിക്കുവെന്നു കരുതരുത്‌. നിലവിൽ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ഒച്ച്‌ ശല്യം വ്യാപകമാണ്‌. ഇത്‌ ഉൽപാദനത്തെ ബാധിക്കുന്നുണ്ട്‌. കീടങ്ങളെ തടയാൻ ആവശ്യമായ മുൻകരുതലുകൾക്കുള്ള സമയമാണ്‌ മുന്നിലുള്ളത്‌. എന്നാൽ കീടനാശിനകളുടെ പ്രയോഗം രൂക്ഷമായാൽ ഇറക്കുമതിക്കാർ, പ്രത്യേകിച്ച്‌ യൂറോപ്യൻ രാജ്യങ്ങൾ പരിശോധനകൾ കർശനമാക്കും. അത്തരം സാഹചര്യം ഒഴിവാക്കേണ്ട ബാധ്യത ഉൽപാദകന്‌ തന്നെയാണ്‌. കീടനാശിനി സാന്നിധ്യത്തിന്റെ പേരിൽ സൗദി അറേബ്യ ഇന്ത്യൻ ഏലത്തിന്‌ ഏർപ്പെടുത്തിയ നിരോധനം നിലവിൽ വന്നിട്ട്‌ വർഷങ്ങൾ പലതായി. ആ തീരുമാനം പുനപരിശോധിക്കാൻ ചെറുവിരൽ അനക്കാൻ സ്‌പൈസസ്‌ ബോർഡിന്റെ മാറി മാറി വന്ന മേധാവികൾ തയാറായില്ല, ഈ വിഷയത്തിൽ തലയിടാൻ വാണിജ്യ മന്ത്രാലയവും താൽപര്യം കാണിച്ചില്ല. പന്ത്‌ ഇപ്പോഴും നമ്മുടെ നിയന്ത്രണത്തിലാണ്‌, കർഷകർ അവസരം വേണ്ട വിധം പ്രയോജനപ്പെടുത്തിയാൽ നിരക്ക്‌ ഏഴായിരം കടത്തി ഏഴാം കടലിനക്കരെ അതി വിപുലമായ ഒരു വിപണി വാർത്ത്‌ എടുക്കാനും നമുക്കാവും.