ദീർഘകാലമായി എനിക്കു പരിചയമുള്ള നാടാണ് കേരളം. മലയാളികളോട് എനിക്ക് ഏറെ സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ, ജലസംരക്ഷണത്തിൽ നിങ്ങൾ തീരെ പിന്നിലാണെന്നു പറയാതെ വയ്യ. ജലസംരക്ഷണത്തെക്കുറിച്ചു മറ്റാരെക്കാളും ഭംഗിയായി സംസാരിക്കാൻ മലയാളികൾക്കറിയാം. എന്നാൽ, അതിനുവേണ്ടി അധ്വാനിക്കാൻ അവരെ കിട്ടില്ല ദിവസം 10–14

ദീർഘകാലമായി എനിക്കു പരിചയമുള്ള നാടാണ് കേരളം. മലയാളികളോട് എനിക്ക് ഏറെ സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ, ജലസംരക്ഷണത്തിൽ നിങ്ങൾ തീരെ പിന്നിലാണെന്നു പറയാതെ വയ്യ. ജലസംരക്ഷണത്തെക്കുറിച്ചു മറ്റാരെക്കാളും ഭംഗിയായി സംസാരിക്കാൻ മലയാളികൾക്കറിയാം. എന്നാൽ, അതിനുവേണ്ടി അധ്വാനിക്കാൻ അവരെ കിട്ടില്ല ദിവസം 10–14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘകാലമായി എനിക്കു പരിചയമുള്ള നാടാണ് കേരളം. മലയാളികളോട് എനിക്ക് ഏറെ സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ, ജലസംരക്ഷണത്തിൽ നിങ്ങൾ തീരെ പിന്നിലാണെന്നു പറയാതെ വയ്യ. ജലസംരക്ഷണത്തെക്കുറിച്ചു മറ്റാരെക്കാളും ഭംഗിയായി സംസാരിക്കാൻ മലയാളികൾക്കറിയാം. എന്നാൽ, അതിനുവേണ്ടി അധ്വാനിക്കാൻ അവരെ കിട്ടില്ല ദിവസം 10–14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘകാലമായി എനിക്കു പരിചയമുള്ള നാടാണ് കേരളം. മലയാളികളോട് എനിക്ക് ഏറെ സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ, ജലസംരക്ഷണത്തിൽ നിങ്ങൾ തീരെ പിന്നിലാണെന്നു പറയാതെ വയ്യ. ജലസംരക്ഷണത്തെക്കുറിച്ചു മറ്റാരെക്കാളും ഭംഗിയായി സംസാരിക്കാൻ മലയാളികൾക്കറിയാം. എന്നാൽ, അതിനുവേണ്ടി അധ്വാനിക്കാൻ അവരെ കിട്ടില്ല ദിവസം 10–14 മണിക്കൂർ വരെ കായികാധ്വാനം ചെയ്താണ് ഞാൻ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതു മഴയും നദികളും സമൃദ്ധമായുള്ളതുകൊണ്ടാണ് നിങ്ങൾക്ക് ജലസംരക്ഷണത്തിന്റെ വില മനസ്സിലാകാതെ പോകുന്നത്. എന്നാൽ മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ ജലം ശരിയായി സംരക്ഷിക്കാൻ നിങ്ങൾക്കു സാധിച്ചേ പറ്റുകയുള്ളൂ.  

പരമ്പരാഗത ജലസംരക്ഷണ മാർഗങ്ങളാണ് ഞാൻ എന്നും സ്വീകരിച്ചിട്ടുള്ളത്. തനതു നാട്ടറിവുകളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ വിദ്യകളിൽ പലതും കമ്പിയും കോൺക്രീറ്റും ഉപയോഗിച്ചുള്ള ആധുനിക സാങ്കേതികവിദ്യകളെക്കാൾ നല്ലതാണ്. ഒന്നും നശിപ്പിക്കാതെയും ഒന്നിനും സ്ഥാനഭ്രംശം വരുത്താതെയും ദുരന്തങ്ങളുണ്ടാക്കാതെയും അവ നടപ്പാക്കാം.  പഞ്ചഭൂതങ്ങളെ വിലമതിക്കുന്ന വിജ്ഞാന സമ്പത്താണ് ഇന്ത്യയുടേത്. ആരോഗ്യം സംരക്ഷിക്കുന്നതിനു മണ്ണും ജലവും വായുവുമൊക്കെ ശുദ്ധമാകണമെന്നു പുരാതനകാലം മുതലേ നാം തിരിച്ചറിഞ്ഞിരുന്നു. ഏകദേശം 200 വർഷം മുൻപുവരെ ഈ അറിവുകൾ നിലനിന്നിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ അവയിൽ പലതും നഷ്ടമായി. ഇന്ത്യൻ സംസ്കാരമെന്നത് കാർഷികസംസ്കാരമാണല്ലോ. പ്രകൃതിയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന പരമ്പരാഗത ജലസംരക്ഷണരീതികളാണ് വേണ്ടത്. അതുകൊണ്ടുതന്നെ എന്റെ നാട്ടുകാരിൽനിന്ന് അവ പഠിക്കാൻ ഞാൻ ശ്രമിച്ചു. അതിനായി ഞാൻ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും ചേർന്നില്ല. 

ADVERTISEMENT

രാജസ്ഥാനിലെ പരമ്പരാഗത ജലസംരക്ഷണ സംവിധാനമായ ജൊഹാദാണ് ഞങ്ങൾ കൂടുതലായി നിർമിച്ചിട്ടുള്ളത്. ജോഹദ് എന്നാല്‍ താഴ്ന്ന സ്ഥലങ്ങളിൽ ചേറ് ഉപയോഗിച്ച് കോൺകേവ് ആകൃതിയിൽ നിർമിക്കുന്ന മൺചിറ. രാജസ്ഥാനിൽ ചില ഭാഗങ്ങളിൽ മാത്രമേ ചേറുണ്ടാക്കാനുള്ള കളിമണ്ണ് കിട്ടൂ. അതുപയോഗിച്ചു ജൊഹാദ് നിർമിക്കുന്ന വിദ്യ പഴയ തലമുറയിലെ തലമുതിർന്ന ചിലർക്കു മാത്രമേ അറിവുള്ളൂ. അവരെ നേരിട്ടുകണ്ടാണ് ഞാൻ ഈ വിദ്യ പഠിച്ചത്. ഇക്കാര്യത്തിൽ എന്റെ ഗുരു നിരക്ഷരനായ ഒരു ഗ്രാമീണ കർഷകനാണ്. വരണ്ടുണങ്ങിയ കിണറിന്റെ ഉൾഭാഗം കാണിച്ചുതന്നാണ് അദ്ദേഹം ജലസംരക്ഷണത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിച്ചത്. വലിയ വൃക്ഷങ്ങളുടെ വേരുകൾ ആഴത്തിൽ ജലം ശേഖരിക്കാൻ എങ്ങനെ പ്രയോജനപ്പെടുന്നെന്ന് അദ്ദേഹം കാണിച്ചുതന്നു. ബാഷ്പീകരണനഷ്ടമുണ്ടാകാതെ ജലം ഭൂമിക്കടിയിൽ സൂക്ഷിക്കാൻ പഠിപ്പിച്ചതും അദ്ദേഹം തന്നെ. കുടിവെള്ളം സൂക്ഷിക്കുന്നതിനുള്ള ടാക്കാ, പട്ടണങ്ങൾക്കാവശ്യമായ ജലം സൂക്ഷിക്കുന്ന ഛാൽദാ, ബാർബിഡി, ഛാൽ തുടങ്ങി കേരളത്തിൽ കാസർകോടുള്ള സുരംഗമടക്കം നൂറിലേറെ ഇന്ത്യൻ ജലസംരക്ഷണരീതികൾ ഞാൻ കണ്ടിട്ടുണ്ട്. 

മഴവെള്ളക്കൊയ്ത്തിനു വ്യത്യസ്തമായ  പരമ്പരാഗതരീതികളുണ്ട്, മണ്ണിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിക്കുന്ന പടുതക്കുളങ്ങളും സിമന്റ്–കോൺക്രീറ്റ് കുളങ്ങളും പ്രയോജനകരമല്ലെന്നാണ് എന്റെ അഭിപ്രായം. പകരം സ്വാഭാവിക മൺകുളങ്ങളിലൂടെ ജലം മണ്ണിൽ താഴാൻ അനുവദിക്കുകയാണു വേണ്ടത്. മഴക്കാലത്ത് കേരളത്തിലെ മലനിരകളിൽ പെയ്യുന്ന വെള്ളം സംഭരിക്കാൻ സാധിക്കണം. മലമ്പ്രദേശങ്ങളിലെ മഴ വെള്ളസംഭരണം മണ്ണിടിച്ചിലുണ്ടാക്കുമെന്നത് തെറ്റിദ്ധാരണയാണ്. മലകളിലെ മണ്ണിലുണ്ടായിരുന്ന സ്വാഭാവിക വിള്ളലുകളാണ് അതിനു കാരണം. മനുഷ്യപ്രവർത്തനം മൂലമല്ലാതെയും ഇത്തരം വിള്ളലുകളുണ്ടാവാം. വനങ്ങളിലെ വൃക്ഷങ്ങളുടെ വേരുകളിലൂടെ താഴേക്കിറങ്ങുന്ന ജലം ഒരിക്കലും മണ്ണിടിച്ചിലിനു കാരണമാകില്ല. വയനാട്ടിലെ ദുരന്തപ്രദേശം സന്ദർശിച്ചശേഷമാണ് ഞാൻ ഇതു പറയുന്നത്. അവിടെ വനത്തിനുള്ളിലാവാം ഉരുൾപൊട്ടലുണ്ടായത്. നേരത്തേ സൂചിപ്പിച്ച വിള്ളലുകളിൽ മേഘസ്ഫോടനത്തെ തുടർന്ന് വെള്ളം നിറഞ്ഞാണ് ഉരുൾപൊട്ടലുണ്ടായത്. ജലദൗര്‍ലഭ്യത്തെക്കാള്‍ ജലമലിനീകരണമാണ് കേരളത്തിലെ പ്രശ്നമെന്നു ഞാൻ കരുതുന്നു. ജൈവക്കൃഷിയിലേക്കു മാറിയാൽ ജലമലിനീകരണം നല്ല അളവില്‍ കുറയ്ക്കാനാവും.

ADVERTISEMENT

(ജലസംരക്ഷണ പ്രവർത്തനങ്ങളിലെ മികവു മൂലം വാട്ടർമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന രാജേന്ദ്രസിങ് 2001ലെ മാഗ്സസേ അവാർഡും 2015ലെ സ്റ്റോക്ക്ഹോം വാട്ടർ പ്രൈസും നേടി. തരുൺ ഭാരത് സംഘ് എന്ന സന്നദ്ധപ്രസ്ഥാനത്തിലൂടെ രാജസ്ഥാൻ ഗ്രാമങ്ങളിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ജൊഹാദ് എന്ന പേരിലുള്ള പരമ്പരാഗത ജലസംരക്ഷണ നിർമിതിയിലൂടെ അഞ്ച് നദികൾ പുനർജീവിപ്പിക്കാനും ആയിരത്തോളം ഗ്രാമങ്ങളിൽ വീണ്ടും ജലം ലഭ്യമാക്കാനും കഴിഞ്ഞു)