വർഷം 1,650 കോടി രൂപ നേടിത്തരുന്ന പൈനാപ്പിൾ; ഇനം മാറ്റാനുള്ള ശ്രമത്തിൽ കർഷകർ; മൗറീഷ്യസിനെ വെല്ലാൻ എംഡി 2
സംസ്ഥാനത്തെ വാണിജ്യവിളകളിൽ മുൻനിരയിലുണ്ട് പൈനാപ്പിൾ. വർഷം 11,508 ഹെക്ടർ പൈനാപ്പിൾ കൃഷി സംസ്ഥാനത്തു നടക്കുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. എന്നാൽ, അതിന്റെ ഇരട്ടിയോളം സ്ഥലത്ത് കൃഷിയും ഏതാണ്ട് അഞ്ചര ലക്ഷം ടൺ വാർഷികോൽപാദനവും സംസ്ഥാനത്തുണ്ടെന്നു പൈനാപ്പിൾ കർഷക സംഘടനകൾ പറയുന്നു. വർഷം 1,650 കോടിയോളം
സംസ്ഥാനത്തെ വാണിജ്യവിളകളിൽ മുൻനിരയിലുണ്ട് പൈനാപ്പിൾ. വർഷം 11,508 ഹെക്ടർ പൈനാപ്പിൾ കൃഷി സംസ്ഥാനത്തു നടക്കുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. എന്നാൽ, അതിന്റെ ഇരട്ടിയോളം സ്ഥലത്ത് കൃഷിയും ഏതാണ്ട് അഞ്ചര ലക്ഷം ടൺ വാർഷികോൽപാദനവും സംസ്ഥാനത്തുണ്ടെന്നു പൈനാപ്പിൾ കർഷക സംഘടനകൾ പറയുന്നു. വർഷം 1,650 കോടിയോളം
സംസ്ഥാനത്തെ വാണിജ്യവിളകളിൽ മുൻനിരയിലുണ്ട് പൈനാപ്പിൾ. വർഷം 11,508 ഹെക്ടർ പൈനാപ്പിൾ കൃഷി സംസ്ഥാനത്തു നടക്കുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. എന്നാൽ, അതിന്റെ ഇരട്ടിയോളം സ്ഥലത്ത് കൃഷിയും ഏതാണ്ട് അഞ്ചര ലക്ഷം ടൺ വാർഷികോൽപാദനവും സംസ്ഥാനത്തുണ്ടെന്നു പൈനാപ്പിൾ കർഷക സംഘടനകൾ പറയുന്നു. വർഷം 1,650 കോടിയോളം
സംസ്ഥാനത്തെ വാണിജ്യവിളകളിൽ മുൻനിരയിലുണ്ട് പൈനാപ്പിൾ. വർഷം 11,508 ഹെക്ടർ പൈനാപ്പിൾ കൃഷി സംസ്ഥാനത്തു നടക്കുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. എന്നാൽ, അതിന്റെ ഇരട്ടിയോളം സ്ഥലത്ത് കൃഷിയും ഏതാണ്ട് അഞ്ചര ലക്ഷം ടൺ വാർഷികോൽപാദനവും സംസ്ഥാനത്തുണ്ടെന്നു പൈനാപ്പിൾ കർഷക സംഘടനകൾ പറയുന്നു. വർഷം 1,650 കോടിയോളം രൂപ സംസ്ഥാനത്തിനു നേടിക്കൊടുക്കുന്ന കൃഷിയിനമാണ് പൈനാപ്പിൾ. എന്നാൽ കാലങ്ങളായി ഒരേ രീതിയിൽ കൃഷി തുടരുകയല്ലാതെ കാലാനുസൃതമായ മാറ്റങ്ങളൊന്നും ഈ രംഗത്തുണ്ടായിട്ടില്ല. എംഡി 2 ഇനം പോലുള്ള പുതിയ സാധ്യതകളിലേക്കു ചില കർഷകരെങ്കിലും തിരിയുന്നത് ഈ സാഹചര്യത്തിലാണ്.
ഇക്കഴിഞ്ഞ ജൂണിൽ, മഹാരാഷ്ട്രയിലെ സിന്ധദുർഗ് മേഖലയിൽ ഒരു സ്വകാര്യ സംരംഭകന്‍ അവിടെയുള്ള ചില കർഷകരെ സംഘടിപ്പിച്ച് 200 ഏക്കറിൽ വിളയിച്ച MD2 പൈനാപ്പിൾ ഇനം അപേഡ (APEDA–Agriculture and Processed Food Products Export Development Authority) യുഎഇയിലേക്ക് കയറ്റുമതി ചെയ്യുകയുണ്ടായി. ഗോൾഡൻ റൈപ്, സൂപ്പർ സ്വീറ്റ് എന്നെല്ലം വിശേഷണമുള്ള എംഡി 2വിന് ലോക പൈനാപ്പിൾ വിപണിയിൽ ഏറെ മൂല്യമുണ്ട്. ഇന്ത്യന്‍ കൃഷിചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ഈ കയറ്റുമതിത്തുടക്കത്തെ അപേഡ വിശേഷിപ്പിച്ചത്.
തടസ്സങ്ങൾ കടന്ന്
ഏതായാലും, മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് 30,000 MD2 തൈകൾ എത്തിച്ച് എറണാകുളം ജില്ലയിലെ 3 കർഷകർ കൃഷി തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മേയ് മാസത്തിൽ തുടങ്ങിയ കൃഷിയിൽ ചെടിയുടെ വളർച്ചനിരക്കിൽ ശുഭപ്രതീക്ഷയാണുള്ളതെന്ന് 20,000 MD2 തൈകൾ പരിപാലിക്കുന്ന, എറണാകുളം ജില്ലയിലെ ഇടയാർ കാരിക്കാപ്പുഴയിലുള്ള ജോബിൻ പറയുന്നു. സംസ്ഥാനത്തെ പൈനാപ്പിൾകൃഷിയുടെ തലവര തന്നെ മാറ്റാൻ ഈയിനത്തിനു കഴിയുമെന്നാണ് 38 വര്‍ഷമായി പൈനാപ്പിള്‍കൃഷിയിലും കര്‍ഷക സംഘടനാരംഗത്തും പ്രവര്‍ത്തിക്കുന്ന വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി ജോണിന്റെയും നിരീക്ഷണം. 2008 മുതൽ പരീക്ഷണാർഥം ഏതാനും എംഡി 2 തൈകൾ വിജയകരമായി പരിപാലിച്ച് വിളവെടുക്കുന്ന കർഷകൻ കൂടിയാണ് ബേബി ജോൺ.
സൂക്ഷിപ്പുകാലം കുറവെന്നതാണ് മൗറീഷ്യസ് ഇനത്തിന്റെ പ്രധാന പോരായ്മ. കയറ്റുമതിക്കു തടസ്സവും ഇതുതന്നെ. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പൈനാപ്പിളിൽ നേരിയ ഒരു ശതമാനം മാത്രമാണ് ഇന്നു വിദേശത്തേക്കു പോകുന്നത്. മൗറീഷ്യസിനേക്കാൾ കൂടുതൽ സൂക്ഷിപ്പുകാലമുള്ള എംഡി 2 ഇനം കൂടി കൃഷി ചെയ്യാനായാല്‍ കയറ്റുമതി വിപണി കൂടി പ്രയോജനപ്പെടുത്താനാകുമെന്ന് 200 ഏക്കറിൽ കൃഷിയുള്ള ജോബിൻ പറയുന്നു. മൗറീഷ്യസിന്റെ കോൺ ആകൃതി യന്ത്രസഹായത്താലുള്ള മൂല്യവർധനയ്ക്കു പ്രയാസമുണ്ടാക്കുന്നുണ്ട്. സിലിണ്ടർ ആകൃതിയുള്ള എംഡി 2വിന്റെ മൂല്യവർധന എളുപ്പമാണ്. മൗറീഷ്യസിന്റെ തൊലിക്കു താഴെയുള്ള കണ്ണിന് ആഴം കുടുതലായതിനാൽ കൂടുതൽ കനത്തിൽ തൊലി നീക്കേണ്ടിവരും. എഡി 2വിന് അതു കുറവാണ്. അതുകൊണ്ടുതന്നെ തൊലി നീക്കുമ്പോൾ നഷ്ടം 40% വരെ കുറയും. രുചിയിലും മധുരത്തിലും എംഡി 2 തന്നെ മുന്നിൽ.
അനുകൂല ഘടകങ്ങൾ പലതുണ്ടെങ്കിലും ആവശ്യമായ തോതില്‍ തൈകൾ ലഭ്യമല്ലാത്തത് വാണിജ്യക്കൃഷിക്കുള്ള തടസ്സമാണ്. പരിമിതമായെങ്കിലും ലഭിക്കുന്നത് ടിഷ്യുകൾചർ തൈകളാണ്. മൗറീഷ്യസ് ഇനം കൃഷി ചെയ്യുമ്പോള്‍ നടീൽവസ്തുവായി ചെടിയില്‍നിന്നു പൊട്ടിമുളയ്ക്കുന്ന കാനി(sucker)യാണ് കർഷകർ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരം കൃഷിക്കാർക്ക് തൈക്ക് പണം മുടക്കേണ്ടി വരുന്നില്ല. മാത്രമല്ല, ആവശ്യം കഴിഞ്ഞ് വില്‍പനയ്ക്കും കാണും. ഈ സാഹചര്യത്തില്‍ ഉയർന്ന വില കൊടുത്തു പുതിയ ഇനത്തിന്റെ ടിഷ്യുകൾചർ തൈകൾ വാങ്ങി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയാറാവില്ല.
മൗറീഷ്യസെങ്കിൽ കാനി നട്ട് 12 മാസം പിന്നിടുന്നതോടെ ആദ്യ വട്ടം വിളവെടുപ്പു നടക്കും. എംഡി 2 ഇനത്തിനത് 18 മാസമെടുക്കും. മുളയ്ക്കുന്ന കാനികളുടെ എണ്ണവും കുറവായിരിക്കും. ഇതും കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. അതേസമയം എംഡി 2 കൃഷി വ്യാപകമായാല്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാകുമെന്ന് കർഷകർ പറയുന്നു. ദൃഢീകരണം നടത്തിയ ടിഷ്യുകള്‍ചർ തൈകളാണ് ലഭ്യമാക്കുന്നതെങ്കിൽ 12 മാസം കൊണ്ടുതന്നെ ആദ്യ വിളവെടുപ്പു നടക്കും. കൃഷി വിപുലമാകുന്നതോടെ കാനികളും ലഭ്യമായിത്തുടങ്ങും.
മൗറീഷ്യസ് ഇനം ഏക്കറിൽ 10,000 തൈകളാണ് നടുന്നതെങ്കിൽ ഇലകളിൽ മുള്ളില്ലാത്ത ഇനമായ എംഡി 2 കൂടുതൽ അടുപ്പിച്ച് 18,000–25,000 വരെ നടാം. അതുവഴി ഉൽപാദനവും ഇരട്ടിയാകും. ഈ സാഹചര്യത്തിൽ വിപുലമായ തോതിൽ തൈകളും സാമ്പത്തിക സഹായവുമുൾപ്പെടെ കൃഷി വ്യാപിപ്പിക്കാനുള്ള പ്രാരംഭഘട്ട പിന്തുണ സർക്കാർ നൽകണമെന്നു കർഷകർ പറയുന്നു.
ഫോൺ: 6282195060 (ജോബിൻ), 9447157759 (ബേബി ജോൺ)