'ചേമ്പും കപ്പയും ചെരച്ചും ചെരിച്ചും', 'ചേന നന്നാകാൻ കണ്ണാടി വേണം’: നിസാരമല്ല പഴമക്കാരുടെ നാട്ടറിവുകൾ
‘‘വിത്തിനിട്ട ചേമ്പെടുത്തു ചുട്ടുതിന്നതാരെടീ? അതെന്റെ ചേലുള്ള ചേന്നനായി ചീന്തിവെച്ചതാണെ ടീ...’’- പുഴുങ്ങിയ ചേമ്പ് ഏറെ ഇഷ്ടമുള്ള മുത്തച്ഛന്റെ പതിവു പാട്ടായിരുന്നു ഇത്. മുത്തച്ഛനും മുത്തശ്ശിയും നല്ല കൈപ്പുണ്യമുള്ള കൃഷിക്കാരായിരുന്നു. അവരെന്തു കുഴിച്ചു വച്ചാലും പൊലിക്കും. ചേമ്പും ചേനയും കാച്ചിലും
‘‘വിത്തിനിട്ട ചേമ്പെടുത്തു ചുട്ടുതിന്നതാരെടീ? അതെന്റെ ചേലുള്ള ചേന്നനായി ചീന്തിവെച്ചതാണെ ടീ...’’- പുഴുങ്ങിയ ചേമ്പ് ഏറെ ഇഷ്ടമുള്ള മുത്തച്ഛന്റെ പതിവു പാട്ടായിരുന്നു ഇത്. മുത്തച്ഛനും മുത്തശ്ശിയും നല്ല കൈപ്പുണ്യമുള്ള കൃഷിക്കാരായിരുന്നു. അവരെന്തു കുഴിച്ചു വച്ചാലും പൊലിക്കും. ചേമ്പും ചേനയും കാച്ചിലും
‘‘വിത്തിനിട്ട ചേമ്പെടുത്തു ചുട്ടുതിന്നതാരെടീ? അതെന്റെ ചേലുള്ള ചേന്നനായി ചീന്തിവെച്ചതാണെ ടീ...’’- പുഴുങ്ങിയ ചേമ്പ് ഏറെ ഇഷ്ടമുള്ള മുത്തച്ഛന്റെ പതിവു പാട്ടായിരുന്നു ഇത്. മുത്തച്ഛനും മുത്തശ്ശിയും നല്ല കൈപ്പുണ്യമുള്ള കൃഷിക്കാരായിരുന്നു. അവരെന്തു കുഴിച്ചു വച്ചാലും പൊലിക്കും. ചേമ്പും ചേനയും കാച്ചിലും
‘‘വിത്തിനിട്ട ചേമ്പെടുത്തു ചുട്ടുതിന്നതാരെടീ? അതെന്റെ ചേലുള്ള ചേന്നനായി ചീന്തിവെച്ചതാണെ ടീ...’’- പുഴുങ്ങിയ ചേമ്പ് ഏറെ ഇഷ്ടമുള്ള മുത്തച്ഛന്റെ പതിവു പാട്ടായിരുന്നു ഇത്. മുത്തച്ഛനും മുത്തശ്ശിയും നല്ല കൈപ്പുണ്യമുള്ള കൃഷിക്കാരായിരുന്നു. അവരെന്തു കുഴിച്ചു വച്ചാലും പൊലിക്കും. ചേമ്പും ചേനയും കാച്ചിലും മത്തനും വെള്ളരിയും വെണ്ടയും പയറുമെല്ലാം അവർ സമൃദ്ധമായി നട്ടുണ്ടാക്കി.
നല്ലച്ഛനും നല്ലമ്മയും
രാത്രിയിലാണു മുത്തച്ഛനും മുത്തശ്ശിയും കൃഷിക്കിറങ്ങുക. രാത്രിയുടെ നിശ്ശബ്ദതയിൽ, നിലാവു പെയ്യുന്ന നേരത്ത് മണ്ണിൽ തൂമ്പ കൊത്തുമ്പോൾ മൺകട്ടകൾ പൊടിഞ്ഞമരും. നേരിയ മഞ്ഞിൽ കുതിരുന്ന പുതുമണ്ണിന്റെ മണം എങ്ങും വ്യാപിക്കും. രാത്രിയിൽ പറമ്പു കിളയ്ക്കുന്നത് ഒരു സുഖമാണ്. വിത്തുകളും നടുതലകളും രാത്രി നടുമ്പോൾ തണുപ്പു കിട്ടും, വാടുകയുമില്ല. കുംഭത്തിലെ വെളുത്തവാവിനു ചന്ദ്രനെ കണ്ട് ചേന നട്ടാൽ നിറചന്ദ്രനോളം വലുപ്പമുള്ള ചേന കിട്ടുമത്രേ.
നാട്ടറിവുകളുടെ കലവറയായിരുന്നു ആ നല്ലച്ഛനും നല്ലമ്മയും. 'പഴുത്ത മാവിലകൊണ്ടു തേച്ചാൽ പുഴുത്ത പല്ലും നവരത്നമാകും' എന്ന പാട്ടിനൊപ്പിച്ച് മുത്തശ്ശിയുടെ പാഠഭേദം ഇതായിരുന്നു- 'പഴുത്ത മാവില കൊണ്ടു പുതച്ചാൽ പുഴുത്തയിഞ്ചിയും നവരത്നമാകും' ഇഞ്ചിയും മഞ്ഞളും നടുമ്പോൾ പഴുത്ത മാവില കൊണ്ട് പുതയിടണമെന്നർഥം. 'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട' എന്ന ചൊല്ലിന് 'ചേന നന്നാകാൻ കണ്ണാടി വേണം’എന്നു ബദൽചൊല്ല്. ചേനയുടെ വിത്തു മുളയ്ക്കുന്ന ഭാഗമാണ് കണ്ണാടി. അത് വട്ടത്തിൽ തെളിഞ്ഞുവന്നാൽ മാത്രമേ നല്ല മുളകൾ പൊട്ടുകയുള്ളൂ. 'ചേമ്പൻപിള്ള വലുതായാൽ കൈകൾ വെട്ടണം' - എന്നാണ് മറ്റൊരു ഡയലോഗ്. ചേമ്പിന്റെ തള്ളക്കിഴങ്ങല്ല, പിള്ളക്കിഴങ്ങാണ് നടേണ്ടതെന്നും വളർന്നു വലുതായാൽ അതിന്റെ മൂപ്പെത്തിയ കൈകൾ വെട്ടിത്താഴ്ത്തണമെന്നും പൊരുൾ.
'പയറിന് പട്ടിണി ബലം' എന്നു പറഞ്ഞാൽ പയർ വലുതായി തണ്ടിനു ബലം കിട്ടുംവരെ വളം കൊടുക്കരുതെന്നത്രെ 'ചേമ്പും കപ്പയും ചെരച്ചും ചെരിച്ചും' എന്നുമുണ്ട്. അവ ചെരിച്ച്, വളയംവരച്ച് നട്ടാൽ വിളവു കൂടും. വിത്തു മുളയ്ക്കുന്നത് നമ്മുടെ മിടുക്കുകൊണ്ടല്ലെന്നും ദൈവാധീനമാണെന്നും മുത്തച്ഛൻ പറയുമായിരുന്നു. വിത്ത് എല്ലാ മനുഷ്യർക്കും ജീവികൾക്കും വേണ്ടിയുള്ള പ്രകൃതിയുടെ സമ്മാനമാണ്. അത് എല്ലാവരുമായി പങ്കുവച്ചുകഴിക്കണം. അതുകൊണ്ടാണ് 'അമ്മായി വയ്ക്കണം ചെഞ്ചീര, അമ്മാവൻ വിളമ്പണം ചെഞ്ചീര, നാട്ടാരും തിന്നണം ചെഞ്ചീര' എന്നു നാടൻപാട്ടിൽ പറയുന്നത്. അശ്വതിയിലിട്ട വിത്ത്, ഭരണിയിലിട്ട മാങ്ങ, കണ്ണീരിൽ വിളഞ്ഞ വിദ്യ, വെണ്ണീരിൽ വിളഞ്ഞ വിള - ഇവയൊന്നും കേടാവില്ല എന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു.
കാര്‍ത്തികയില്‍ കാളയ്ക്കു നുകം
കാർഷികവൃത്തിയിൽ മലയാളിയുടെ ആദ്യത്തെ കൈപ്പുസ്തകമായ 'കൃഷിഗീത' മുത്തച്ഛനെപ്പോലുള്ള പഴയ ആളുകൾക്ക് കാണാപ്പാഠമായിരുന്നു. നെല്ലടക്കം എല്ലാ കൃഷികളും എങ്ങനെ ചെയ്യുന്നമെന്ന് അതിൽ വിസ്തരിച്ചു പറയുന്നുണ്ട്. 'വാഴക്കിഹ കുഴികുത്തി നടേണം വ്യാഴം കേന്ദ്രിച്ചുള്ള രാശിയിൽ' എന്നും തെങ്ങും കമുകും നടണമെങ്കിൽ കർക്കടകം, മേടം ഒഴിച്ചുള്ള രാശിയിൽ വേണമെന്നും 'തിരുവാതിര ഞാറ്റു നില തന്നിൽ ഒരുമ്പെട്ടു നടേണം മുളകുകൾ' എന്നും അതിലുണ്ട്. ഓരോ കൃഷിക്കും ഓരോ പാട്ടും ഉണ്ടായിരുന്നു. കുമ്പളം കൃഷിയെക്കുറിച്ചു പറയുന്ന കുമ്പളപ്പാട്ടും നെല്ലിന്റെ വിത്തിടീൽപ്പാട്ടും വിത്തുകിളപ്പാട്ടും ഉഴവുപാട്ടും പൊലിപ്പാട്ടും ഞാറ്റുപാട്ടും എങ്ങും മുഴങ്ങിയിരുന്നു പണ്ട്.
വിത്തും വിതയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നിലനിന്നിരുന്നു. ചേനയും ചേമ്പും നടാൻ ചൊവ്വാഴ്ച നല്ലതല്ലെന്നായിരുന്നു വിശ്വാസം. ചൊവ്വയും വെള്ളിയും ഞായറും എള്ളു വിതയ്ക്കരുത്, ശനിയാണു നല്ലത്. പയറും വഴുതനയും മുളകും വെള്ളരിയുമൊന്നും ഞായറാഴ്ച നടരുതെന്നുമുണ്ട്. മകയിരം, തിരുവാതിര, മകം, മൂലം, രേവതി, പൂരം, പൂരാടം, പൂരുരുട്ടാതി, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, തൃക്കേട്ട, കാർത്തിക, ചതയം, അനിഴം എന്നീ നാളുകളിലാണ് കാളയ്ക്ക് നുകം വയ്ക്കേണ്ടതെന്നും കണക്കുണ്ട്. നെല്ല് കന്നിരാശിയിൽ വിതച്ചാൽ ഫലം നാട്ടുകാർ കൊണ്ടുപോകുമത്രേ. കൃഷിക്കാരന്റെ ജന്മനക്ഷത്രത്തിലും വിത പാടില്ലെന്നും കറുത്ത പക്ഷത്തിൽ കൊയ്താൽ നഷ്ടം ഉറപ്പെന്നും ഓർമിക്കണം.
അണ്ണാനും എലിയും വഴികാട്ടികൾ
വിത്തിടുന്ന കാലത്ത് അണ്ണാന്‍, എലി, എട്ടുകാലി, ഉറുമ്പ് മുതലായവ കൃഷിക്കാരന്റെ വഴികാട്ടികളാണെന്ന് മുത്തച്ഛൻ പറയാറുണ്ടായിരുന്നു. തെങ്ങിൻതൈകൾ അണ്ണാന് ചാടിയെത്താനുള്ള അകലത്തിലാണു നടുന്നത്. ഒരു തെങ്ങിന്റെ ഓലത്തുഞ്ചത്തുനിന്ന് അടുത്തതിലേക്ക് നന്നായി കുതിച്ചുചാടിയാൽ മാത്രമേ അണ്ണാന് എത്താൻ കഴിയൂ. കമുകു നടുമ്പോൾ ഒരു കമുകിന്റെ ഓലത്തുഞ്ചത്തുനിന്ന് തൊട്ടടുത്തതിന്റെ ഓലത്തുഞ്ചത്തേക്ക് ഉറുമ്പിന് ഇഴഞ്ഞുകയറാൻ പാകത്തിനുള്ള അകലത്തിൽ നടണം. കോവൽപന്തലിൽ കാണുന്ന തവിട്ടുനിറമുള്ള എട്ടുകാലി കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയായതിനാൽ അവ ഉപകാരികളാണെന്ന് പഴമക്കാർ അറിഞ്ഞിരുന്നു. എലിയും മറ്റും കടിക്കാത്തയിനം കൂണുകളും വിത്തുകളും കണ്ടാൽ അവ വിഷമുള്ളവയാണെന്നും ഉപേക്ഷിക്കണമെന്നും അവര്‍ മനസ്സിലാക്കിയിരുന്നു.