വിശ്വമാനവികതയുടെ വിത്തുകൾ മലയാളമണ്ണിൽ വേരോടിച്ച ശ്രീനാരായണഗുരുദേവൻ കാർഷിക രംഗത്തിനും ഒട്ടേറെ സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ (ദേശീയ) കാർഷിക - വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചത് മഹാഗുരുവാണ്. 1905ൽ കൊല്ലത്ത് എസ്എൻഡിപി യോഗത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴും,

വിശ്വമാനവികതയുടെ വിത്തുകൾ മലയാളമണ്ണിൽ വേരോടിച്ച ശ്രീനാരായണഗുരുദേവൻ കാർഷിക രംഗത്തിനും ഒട്ടേറെ സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ (ദേശീയ) കാർഷിക - വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചത് മഹാഗുരുവാണ്. 1905ൽ കൊല്ലത്ത് എസ്എൻഡിപി യോഗത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വമാനവികതയുടെ വിത്തുകൾ മലയാളമണ്ണിൽ വേരോടിച്ച ശ്രീനാരായണഗുരുദേവൻ കാർഷിക രംഗത്തിനും ഒട്ടേറെ സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ (ദേശീയ) കാർഷിക - വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചത് മഹാഗുരുവാണ്. 1905ൽ കൊല്ലത്ത് എസ്എൻഡിപി യോഗത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വമാനവികതയുടെ വിത്തുകൾ മലയാളമണ്ണിൽ വേരോടിച്ച ശ്രീനാരായണഗുരു കാർഷിക രംഗത്തിനും ഒട്ടേറെ സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ (ദേശീയ) കാർഷിക - വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചത് മഹാഗുരുവാണ്. 1905ൽ കൊല്ലത്ത് എസ്എൻഡിപി യോഗത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴും, വർഷംതോറും നടന്നുവരുന്ന ശിവഗിരി തീർഥാടനത്തിന്റെ എട്ടു പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കൃഷി തന്നെയാണ്. 

‘‘കൃഷി ചെയ്യണം, കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്’’

ഗുരുദർശനത്തിനു മുളവന്നതു പോലെ, ആധ്യാത്മികതയ്ക്കൊപ്പം കാർഷിക സംസ്കാരവും ചേർത്തു പിടിക്കുകയാണ്, ഗുരു സ്ഥാപിച്ച കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ആശ്രമവും. രണ്ടര ഏക്കറിൽ സമ്മിശ്ര കൃഷിയും ഗോശാലയുമായി, സ്പിരിച്വൽ ടൂറിസവും ഫാം ടൂറിസവും ഇവിടെ സമ്മേളിക്കുന്നു. കോവളത്തിനു സമീപം വാഴമുട്ടത്തു പ്രകൃതി കയ്യൊപ്പു ചാർത്തിയ 18 ഏക്കറിലാണ്, ശിവഗിരി മഠത്തിന്റെ ശാഖയായ കുന്നുംപാറ ആശ്രമവും ക്ഷേത്രവും. കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായ ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ടിൽ ഉൾപ്പെട്ടതാണ് കുന്നുംപാറ മഠം (ശിവഗിരി മഠം, അരുവിപ്പുറം, ചെമ്പഴന്തി എന്നിവയാണ് സർക്യൂട്ടിൽ ഉൾപ്പെട്ട മറ്റു തീർഥാടന കേന്ദ്രങ്ങൾ). 

സ്വാമി ബോധി തീർഥ
ADVERTISEMENT

കുന്നുംപാറ ആശ്രമം സെക്രട്ടറി സ്വാമി ബോധി തീർഥയാണ് ഈ ക്ഷേത്രഭൂമിയിൽ കൃഷിക്കു വേരോട്ടമൂണ്ടാക്കിയത്. 2007ൽ സ്വാമി ചുമതലയേറ്റതു മുതൽ ഇവിടെ കൃഷിയുണ്ട്. "അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായി വരേണം" എന്ന ഗുരു വചനമാണു കൃഷിക്കു പ്രേരകമായതെന്ന് അദ്ദേഹം പറയുന്നു. 

കൃഷിയുടെ ‘ഹൈറേഞ്ച്’ ആയ ഇടുക്കിയിലെ ഒരു കാർഷിക കുടുംബത്തിലാണ് സ്വാമിയുടെ ജനനം. 

ആശ്രമത്തിലേക്ക് ആവശ്യമുള്ള പാലും പഴവും പച്ചക്കറികളും എല്ലാം ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്നു.  മിച്ചമുള്ളവ അടുത്തുള്ള കടയിൽ കൊടുക്കും. സമീപവാസികൾ മഠത്തിൽ വന്നും വാങ്ങും. 

ഗോശാല

ഗോശാലയും ജൈവകൃഷിയും

ADVERTISEMENT

ഗോശാലയിൽ ജഴ്സി, കാസർകോട് കുള്ളൻ, വെച്ചൂർ ഇനങ്ങളിൽപ്പെട്ട 16 പശുക്കളുണ്ട്. ഒരു ഭക്തൻ വഴിപാടായി പശുവിനെ കിടാവിനെയും സമർപ്പിച്ചതാണ്, ഗോശാലയായി പരിണമിച്ചത്. കാലക്രമത്തിൽ പശുക്കളുടെ എണ്ണവും ഇനവും വർധിച്ചുവന്നു. പരുത്തിപ്പിണ്ണാക്കും പെല്ലറ്റുമാണ് പശുക്കൾക്ക് പ്രധാനമായും നൽകുന്നത്. ഏഴേക്കറിൽ തീറ്റപ്പുല്ലും വളർത്തുന്നുണ്ട്. 

ജൈവകൃഷിയാണ് സ്വാമിയുടെ ചോയ്സ്.  ചാണകത്തെളിയും ചവറും ചാരവുമാണ് പ്രധാന വളം. പശുവിനു തീറ്റ കൊടുക്കുന്ന പുല്ലിന്റെയും മറ്റും അവശിഷ്ടങ്ങൾ ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കും. ഗോമൂത്രം മികച്ച ജൈവ കീടനാശിനിയാണെന്നും ഇതു മാത്രമാണ് കൃഷിക്കു ഉപയോഗിക്കുന്നതെന്നും സ്വാമി പറയുന്നു. ചീര, വെണ്ട, വഴുതന, പയർ, വെള്ളരി, മത്തൻ തുടങ്ങി പച്ചക്കറികൾ പലതരം. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, അടതാപ്പ്, മുക്കിഴങ്ങ്, താമരക്കണ്ണൻ ചേമ്പ് തുടങ്ങി കിഴങ്ങ് വർഗ്ഗങ്ങളും സുലഭം. 45 കിലോ വരെ തൂക്കമുള്ള ചേനയും ഒരു മൂട്ടിൽ നിന്ന് 40 കിലോ കപ്പയും ഒക്കെ ഇവിടെനിന്നു ലഭിച്ചിട്ടുണ്ടെന്ന് സ്വാമി പറയുന്നു. കപ്പയും ചക്കയുമൊക്കെ ഉണക്കി സൂക്ഷിക്കും. 

പീനട്ട് ഫ്രൂട്ട്, ബ്ലാക്ക്ബെറി, മിറക്കിൽ ഫ്രൂട്ട്, അത്തി, അമ്പഴം തുടങ്ങിയ പഴവർഗങ്ങളും ആശ്രമത്തിലുണ്ട്.  "മരങ്ങൾ വച്ചു പിടിപ്പിക്കണം തണലുമായി പഴവുമായി" എന്ന ഗുരുവചനത്തെ അന്വർഥമാക്കി മാവ്, പ്ലാവ്, തെങ്ങ്, പുളി, ആഞ്ഞിലി, ബദാം, തുടങ്ങി നട്ടുവളർത്തുന്ന ഫലവൃക്ഷങ്ങളും ഈ ആശ്രമഭൂമിക്കു പച്ചക്കുട പിടിക്കുന്നു. 

കൃഷിപ്പണികൾ എല്ലാം ബോധിതീർഥ സ്വാമി നേരിട്ടാണ് ചെയ്യുന്നത്. ആശ്രമത്തിലെ സഹായിയായ അന്യസംസ്ഥാന തൊഴിലാളിയും ഒപ്പം കൂടും. സമീപത്തുള്ള പാറക്കുളത്തിൽനിന്നാണ് കൃഷിക്കാവശ്യമായ വെള്ളം എടുക്കുന്നത്. 

ADVERTISEMENT

ഹരിത തീർഥാടനം 

1888ലെ ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് എട്ടു വർഷത്തിനു ശേഷം, 1896ലാണ് ഗുരുവിന്റെ തൃക്കരങ്ങളാൽ കുന്നുംപാറയിൽ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്. നാട്ടിൽ പറങ്കിപ്പുണ്ണ് (സോറിയാസിസ്) പടർന്നു പിടിച്ചപ്പോൾ പരിഹാരം തേടി പ്രദേശവാസികൾ അരുവിപ്പുറത്ത് ഗുരുദേവനെ സന്ദർശിച്ചു. "ദുർദേവതകളെ മാറ്റി ഒരു സാത്വിക ദേവതയെ പ്രതിഷ്ഠിച്ച് ആരാധിക്കുക" എന്നതാണ് ഗുരു നിർദ്ദേശിച്ച മരുന്ന്!. ജനങ്ങളിൽ വ്യക്തിശുചിത്വവും സഹവർത്തിത്വവും ഉറപ്പാക്കാൻ ഗുരു കണ്ടെത്തിയ മാർഗം ആയിരുന്നു അത്.

നയന മനോഹരം 

കാഴ്ചകളുടെ ഗിരിശൃംഗമാണ് കുന്നുംപാറ. പരിപാവനമായ ക്ഷേത്രമുറ്റത്തുനിന്ന് നോക്കിയാൽ കോവളം കടപ്പുറത്തെ സൂര്യാസ്തമയം കാണാം, ദൂരെ, തിരമാലകളിൽ ചാഞ്ചാടുന്ന തോണികളും കട്ടമരങ്ങളും കണ്ണിനു വിരുന്നാണ്. സുബ്രഹ്മണ്യ സ്വാമിയുടെ വാഹനമായ മയിലുകളും, ഒപ്പം ശ്രീകൃഷ്ണ പരുന്തുകളും ഇവിടുത്തെ നിത്യ സന്ദർശകർ. ഉച്ചപൂജയ്ക്ക് മണിയടിക്കുമ്പോൾ ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു താഴെ വന്നിരിക്കുമെന്നു ആശ്രമ സഹയാത്രികനായ വിഷ്ണു പറയുന്നു.

വെളുപ്പിനു മൂന്നരയ്ക്കു മണിയടിച്ച് നാലു മണിക്ക് ക്ഷേത്രം തുറന്ന്, അഞ്ചരയ്ക്ക് പ്രഭാതപൂജയോടെ തുടക്കം. ഉച്ചയ്ക്കും വൈകിട്ടും പൂജയുണ്ട്. ഗുരു നിർദേശിച്ച ആചാര വിധിയാണിത്. 

ഗസ്റ്റ് ഹൗസ്

അതിഥി ദേവോ ഭവഃ

അതിഥികൾക്കായി പാരമ്പര്യ തനിമയിൽ വെട്ടുകല്ലിൽ നിർമിച്ച, ആധുനിക സൗകര്യങ്ങളോടുകൂടിയ ഗസ്റ്റ് ഹൗസും സസ്യഭോജനശാലയും ഇവിടെയുണ്ട്. ആശ്രമത്തിലെ ശുദ്ധമായ ഭക്ഷ്യോൽപ്പന്നങ്ങൾ കൊണ്ടാണ് ആശ്രമ നിവാസികൾക്കും അതിഥികൾക്കും ആഹാരം തയാറാക്കുന്നത്. മുളങ്കൂമ്പ് കറി, വാഴപ്പിണ്ടി തോരൻ, ചേന സ്റ്റൂ തുടങ്ങി പോഷകസമൃദ്ധമായ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. 

ശിവഗിരി തീർഥാടനം നടക്കുന്ന ഡിസംബറിലും മധ്യവേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിലുമാണ് ഇവിടെ കൂടുതൽ തീർഥാടകരെത്തുന്നതെന്നു സ്വാമി ബോധിതീർഥ പറയുന്നു. ഭക്തർക്കും, പ്രകൃതി സ്നേഹികൾക്കും, കൃഷി ഇഷ്ടപ്പെടുന്നവർക്കും ഹൃദ്യനുഭവമാണ് കുന്നുംപാറ മഠത്തിലെ കാഴ്ചകൾ.

ഫോൺ: 9947906934 (വിഷ്ണു)