കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി

കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി ആയിരുന്നില്ല. നഷ്ടങ്ങളും തിരിച്ചടികളും ഏറെയുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്ത് വർഷം ടൺ കണക്കിന് ചുക്കുകാപ്പിയുണ്ടാക്കി വിൽക്കുന്ന ബേബിച്ചേട്ടന്റെ വൈഭവം മാതൃകയാക്കേണ്ടതു തന്നെയാണ്.

രാജാക്കാടിനു സമീപം വലിയ മുല്ലക്കാനത്താണ് ഈസ്റ്റ്‌ലാൻഡ് ഇൻഡസ്ട്രീസിന്റെ ഫാക്ടറിയും ഗോഡൗണും ആർ ആൻഡ് ഡി സെക്ഷനുമൊക്കെ. ഒരു കാലത്ത് സമീപപ്രദേശങ്ങളിലെ ജനങ്ങളൊക്കെ ചികിത്സ തേടി എത്തിയിരുന്ന ജനത ആശുപത്രിയാണ് ബേബിയുടെ ഫാക്ടറി. മരുന്നിന്റെയും ഡെറ്റോളിന്റെയും മണത്തിനു പകരം ഇപ്പോൾ മൂക്കിലെത്തുന്നത് ഏലത്തിന്റെയും ചുക്കിന്റെയുമെല്ലാം മദിപ്പിക്കുന്ന സുഗന്ധം. 

ADVERTISEMENT

‘‘മൂന്നാർ മലനിരകളിൽനിന്ന് ഏറെ അകലെയല്ലാത്ത രാജാക്കാടിനോടു ചേർന്നു കിടക്കുന്ന മുല്ലക്കാനം ഗ്രാമത്തിലെ ഈ ആശുപത്രി കാലങ്ങളോളം കുടിയേറ്റ മേഖലയുടെ ഏക ആശ്രയമായിരുന്നു. ഇടുക്കി ജില്ലയിൽനിന്നുള്ള പ്രമുഖ കായിക താരങ്ങൾ പലരും പിറന്നു വീണതിവിടെയാണ്. ഒന്നോ രണ്ടോ ഡോക്ടർമാരും പരിമിതമായ സൗകര്യങ്ങളും മാത്രമുണ്ടായിരുന്ന ഈ ആശുപത്രിയിൽ ഒരുകാലത്ത് ദിവസം 24 പ്രസവങ്ങൾവരെ നടന്നിരുന്നത്രെ. അന്നത്തെ ആ പ്രസവമേശ ഇപ്പോഴും ഇവിടെയുണ്ട്. കയറ്റുമതിക്കുള്ള കാർട്ടൻ ബോക്സുകൾ അടുക്കിവച്ചിരിക്കുന്ന മുറിയിൽ കേടുപാടുകളില്ലാതെ സൂക്ഷിച്ചിരിക്കുന്നു’’ തന്റെ ഫാക്ടറി പ്രവർത്തനങ്ങൾ കാണിക്കുന്നതിനിടെ ബേബി പറഞ്ഞു. 

ചരിത്രപ്രാധാന്യമുള്ള മേശ

ഈസ്റ്റ്ലാൻഡ് എന്ന സംരംഭം പിറന്നതും പിച്ചവച്ചതും പ്രസ്ഥാനമായി വളർന്നതും ഇതേ ആശുപത്രിയിൽത്തന്നെ. പ്രവർത്തനം നിലച്ച് ഏറെക്കാലം പൂട്ടിക്കിടന്ന ആശുപത്രി കെട്ടിടങ്ങൾ, വാടകയ്ക്കെടുത്തു നവീകരിച്ച് തന്റെ സംരംഭത്തിന്റെ ഓഫീസ്, ഗോഡൗൺ, ഫാക്ടറി സൗകര്യങ്ങളെല്ലാം ഒരുക്കുകയായിരുന്നു ബേബി. മുഖ്യ ഉൽപന്നം ഇൻസ്റ്റന്റ് ജിഞ്ചർ കോഫി. പച്ചമലയാളത്തിൽ, ‘ഞൊടിയിടകൊണ്ടു തയാറാക്കാവുന്ന ചുക്കു കാപ്പി’. പനിയും ജലദോഷവും തൊണ്ടവേദനയും പിടിപെടുമ്പോൾ കുളിരുള്ള വെളുപ്പാൻകാലത്ത് മൂടിപ്പുതച്ചിരുന്നു കുടിക്കുന്ന അതേ ചുക്കുകാപ്പി. ഇങ്ങനെ വർഷത്തിൽ മൂന്നോ നാലോ തവണമാത്രം കുടിച്ചിരുന്ന ചുക്കുകാപ്പിയെ, കർക്കിടകക്കുളിരും തൊണ്ടവേദനയും വരാൻ കാത്തുനിൽക്കാതെ 365 ദിവസവും കുടിക്കാവുന്ന ആരോഗ്യപാനീയമാക്കി അവതരിപ്പിച്ച് ഉപഭോക്താക്കളെ നേടി എന്നതാണ് ബേബിയുടെ മികവ്. 

അതായത് തന്റെ ‘സ്പെഷൽ’ ഉൽപന്നത്തെ മരുന്നായി വിപണിയിൽ അവതരിപ്പിക്കുകയല്ല ബേബി ചെയ്തത്. ആളുകൾ സ്ഥിരമായി എത്തുന്ന പലചരക്കുകട പോലുള്ള സ്ഥാപനങ്ങളിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ സാധാരണ കാപ്പി പോലെ നിത്യോപയോഗ ഉൽപന്നങ്ങളുടെ കൂട്ടത്തിൽ ചുക്കുകാപ്പിയും ഇടംപിടിച്ചു.

കൃഷിയിൽനിന്ന് സംരംഭത്തിലേക്ക്

ADVERTISEMENT

ഇടുക്കി പന്നിയാർകുട്ടിയിലെ കർഷക കുടുംബത്തിൽ 13 മക്കളിൽ പത്താമനായി ജനിച്ച ബേബി 38 വയസു വരെ കർഷകനായിരുന്നു. കാർഷികോൽപന്നങ്ങളുടെ സംസ്കരണം മനസിലുള്ള ആശയമായിരുന്നു. കൃഷിക്കൊപ്പം സാവധാനം സംരംഭം ആരംഭിച്ചു. കാപ്പിപ്പൊടി, ചിക്കറി ചേർത്ത കാപ്പിപ്പൊടി, ചുക്കും കുരുമുളകും ചേർത്തത്, ഉലുവ ചേർത്തത് തുടങ്ങി അഞ്ചു കാപ്പിയുൽപന്നങ്ങളുമായിട്ടായിരുന്നു തുടക്കം. 

മഞ്ഞും കുളിരുമുള്ള ഹൈറേഞ്ചിൽ ജീവിക്കുന്ന ആളുകൾ ആവേശത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ബേബി ചുക്കുകാപ്പിപ്പൊടി 50ഉം 100ഉം ഗ്രാമിന്റെ പ്ലാസ്റ്റിക് കൂടുകളിലാക്കി. മൂന്നാർ, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലെ കടകളിലെത്തി, ‘ഇതിവിടെ ഇരുന്നോട്ടെ ചേട്ടാ, വിറ്റു തീർന്നാൽ പണം തന്നാൽ മതി’ എന്ന് വിനയത്തോടെ കടക്കാരനോടു പറഞ്ഞു. ഏതാനുമൊക്കെ വിറ്റു. ഏറിയ പങ്കും തിരിച്ചെടുത്ത് ബേബിയും വീട്ടുകാരും തന്നെ കുടിച്ചു തീർത്തു. അതോടെ ചുക്കു കാപ്പി നിർമാണം നിർത്തി. അടുത്ത പടി പശുവളർത്തലായിരുന്നു, ഒപ്പം മലയോര മേഖലയിൽ രാഷ്ട്രീയ പ്രവർത്തനവും. രണ്ടു വർഷത്തോളം ഡെയറി സംരംഭവുമായി മുൻപോട്ടു പോയെങ്കിലും ചാണകത്തിൽ ചവിട്ടുന്നതുമൂലമുള്ള അലർജി പ്രതിസന്ധിയിലാക്കിയപ്പോൾ അതും നിർത്തേണ്ടിവന്നു. 

തുടർച്ചയായി രണ്ടു തിരിച്ചടികൾ വന്നിട്ടും ഒരു ചുക്കുകാപ്പി കുടിച്ച ഉണർവോടെ ബേബി വീണ്ടും ഗോദയിലിറങ്ങി. ചുക്കുകാപ്പിയെ കയ്യൊഴിയാൻ ബേബിക്ക് മനസുവന്നില്ല. അതുകൊണ്ടുതന്നെ ചുക്കുകാപ്പിയെത്തന്നെ മുറുകെ പിടിച്ചായിരുന്നു മൂന്നാം അങ്കവും. അതും തട്ടിമുട്ടി പോകുന്നതിനിടെയാണ് വിദേശങ്ങളിലേക്ക് കയറ്റുമതിയുള്ള പ്രമുഖ ഭക്ഷ്യോൽപന്ന ഗ്രൂപ്പിന്റെ ഉടമയെ ബേബി പരിചയപ്പെടുന്നത്. ബേബിയുടെ ചുക്കു കാപ്പിയിലവർ താൽപര്യം കാണിച്ചു. പക്ഷേ നിലവിലുള്ള ഉൽപന്നം പോരാ. ചുക്കിനും കാപ്പിപ്പൊടിക്കുമെല്ലാമൊപ്പം ശർക്കര കൂടി ചേർത്തുള്ള ഇൻസ്റ്റന്റ് ചുക്കുകാപ്പിപ്പൊടി വേണം. വാങ്ങുന്നയാൾക്ക് തിളച്ച വെള്ളത്തിൽ ഒരു ടീസ്പൂൺ ഇട്ട് ഞൊടിയിടയിൽ തയാറാക്കാവുന്ന പരുവം. പായ്ക്കു ചെയ്ത പൊടിക്ക് ദീർഘ സൂക്ഷിപ്പുകാലവും ലഭിക്കണം. 

ശർക്കര ചേർത്ത ചുക്കു കാപ്പിപ്പൊടി കോടാവാതെ നീണ്ട നാൾ സൂക്ഷിക്കുക അസാധ്യമെന്നായിരുന്നു ബേബിയുടെ ആദ്യ പ്രതികരണം. എങ്കിലും, അവരുടെ നിർദേശം ബേബി മുഖവിലയ്ക്കെടുത്തു. പിന്നെ പരീക്ഷണങ്ങളുടെ കാലമായിരുന്നു. കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ പുതിയ ഉൽപന്നത്തിനുവേണ്ടി പരിശ്രമിച്ചു. ശർക്കര ഉരുക്കി ചേർത്തു നോക്കാനുള്ള നിർദ്ദേശം ലഭിക്കുന്നത് സുഹൃത്തിൽനിന്ന്. അലുമിനിയം, സ്റ്റീൽ പാത്രങ്ങൾക്കു പകരം ഓട്ടുരുളിയിൽ നിർമിക്കാൻ ഉപദേശിച്ചത് അമ്മ, ശർക്കരയിൽത്തന്നെ മറയൂരും കരിപ്പെട്ടിയുമെല്ലാം യോജിപ്പിച്ചുള്ള പരീക്ഷണങ്ങൾ, മേമ്പൊടിയായി ഏലക്കായും കുരുമുളകും പോലെ പലതും. അങ്ങനെ കടമ്പകൾ പലതു കടന്ന് ഒടുവിൽ ശർക്കരയും ചുക്കും അനുസാരികളും യോജിപ്പിച്ച് ഈർപ്പം തീരെയില്ലാത്ത, നീണ്ട സൂക്ഷിപ്പുകാലമുള്ള  ഇൻസ്റ്റന്റ് ചുക്കുകാപ്പിയിലെത്തി. ഹൃദ്യമായ മണവും രുചിയും. നിർമാണങ്ങൾക്കാവശ്യമായ യന്ത്രോപകരണങ്ങൾ പലതും ബേബി തന്നെ മനോധർമം പോലെ നിർമിച്ചു. ഇവിടെത്തുടങ്ങുന്നു ബേബിയുടെ വിജയയാത്ര. 

ADVERTISEMENT

ഒരു വർഷത്തോളം സമയമെടുത്താണ് ഇപ്പോഴത്തെ ഇൻസ്റ്റന്റ് ചുക്കുകാപ്പി റെഡിയായത്. മരുന്നായും കാപ്പിയുമെല്ലാം ഉപയോഗിക്കാവുന്ന, അതിവേഗം തയാറാക്കാൻ കഴിയുന്ന ചുക്കുകാപ്പി. വേണമെങ്കിൽ വായിൽ വെറുതെയിട്ട് അലിയിപ്പിച്ചു കഴിക്കാനും കഴിയും. അങ്ങനെ കഴിക്കുന്നവരും ഏറെയെന്ന് ബേബി.

മൂന്നാം വരവ് വെറുതെയായില്ല. രാജാക്കാട്–അടിമാലി റൂട്ടിലെ സ്വന്തം സ്ഥാപനത്തിലെ അലമാരയിൽ ഈസ്റ്റ്‌ലാൻഡിന്റെ ഉൽപന്നങ്ങൾ നിരന്നിരിക്കുന്നു, ഒന്നും രണ്ടുമല്ല നാൽപതിലധികം ഉൽപന്നങ്ങൾ. മൂന്നാം വരവിൽ ഉൽപന്നത്തിന്റെ കെട്ടും മട്ടും അടിമുടി മാറി. ആദ്യകാഴ്ചയിൽത്തന്നെ ആരെയും ആകർഷിക്കുന്ന ഡിസൈനുകളിലുള്ള ലേബലുകൾ, നിലവാരമുള്ള പായ്ക്കിങ്. നാട്ടിലായായാലും വിദേശത്തായാലും ആമസോണിലായാലും അഭിമാനത്തോടെ നിവർന്നിരിക്കാവുന്ന ഉൽപന്നം. ഇതല്ലാതെ വളരെ കുറച്ചു റീട്ടെയിൽ വിൽപന മാത്രം. ബേബിയുടെ ബിസിനസ് മുഴുവൻ മൊത്തവ്യാപാര രീതിയിലാണ്. കേരളത്തിനകത്തും പുറത്തുമുള്ള വൻകിട കമ്പനികൾക്ക് മൊത്തമായി ഉൽപന്നം വിൽക്കുന്നതാണ് ബേബിയുടെ രീതി. അവരത് സ്വന്തം ബ്രാൻഡിൽ വിൽക്കും. ഒരു യുവ സംരംഭകൻ വഴി ആമസോണിലൂടെ ഇന്ത്യ മുഴുവനും എത്തുന്നു. 

കുരുമുളകും ജാതിപത്രിയും ഏലക്കായും തക്കോലവും പോലുള്ള ഒട്ടറെ സുഗന്ധവ്യഞ്ജനങ്ങൾ പ്രാഥമിക സംസ്കരണം മാത്രം നടത്തി ആകർഷകമായ ചെറു ബോട്ടിലുകളിലാക്കി വിപണിയിലെത്തിക്കുന്നുണ്ട് ബേബി. അതുപോലെ വനില, കൂവപ്പൊടി, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങളും. മലയാളക്കരയുടെ സുഗന്ധവ്യഞ്ജനങ്ങൾ അതേപടി വാങ്ങാൻ വിദേശികൾക്കും മൂന്നാർ ഉൾപ്പെടയുള്ള വിനോദകേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്കുമല്ലാം താൽപര്യം.

‘‘കാർഷികോൽപന്നങ്ങളുടെ വില ഇടിയുക സാധാരണം, എന്നാൽ കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ വിലയെ അതൊന്നും ബാധിക്കില്ല. റബറിന്റെ വില കുറയും എന്നാൽ ടയറിന്റെ വില കുറയാറില്ലല്ലോ. അതുതന്നെയാണ് മൂല്യവർധന ഉൽപന്നങ്ങളുടെ വിജയരഹസ്യവും’’, ബേബി പറയുന്നു.

ഓഫിസിലെ തിരക്കിനിടെയിൽ

പഠിച്ച പാഠങ്ങൾ

ബിസിനസ് മേഖല പഠിപ്പിച്ച പാഠങ്ങൾ നിസ്സാരമായിരുന്നില്ലെന്നു ബേബി. ‘‘ആദ്യ തവണ ചുക്കുകാപ്പിപ്പൊടിയുമായി കടക്കാരുടെ അടുത്തു ചെല്ലുമ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഒന്നാമത്ത കാര്യം, അന്ന് ഇങ്ങനെയാരു ഉൽപന്നം വിപണിയിൽ മറ്റാരും ഇറക്കുന്നില്ല. അതുകൊണ്ട് താരതമ്യപ്പെടുത്തിയുള്ള അവകാശവാദങ്ങൾക്കൊന്നും അവസരമില്ല. ഗുണഗണങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള സംഭാഷണ വിരുതുമില്ല. രണ്ടാമത്, വിലകുറഞ്ഞ പ്ലാസ്റ്റിക് കൂടിൽ, തുണ്ടു കടലാസിൽ പേരെഴുതി ഒട്ടിച്ചാണ് പായ്ക്കിങ്ങ്. അതുകൊണ്ടു തന്നെ കടക്കാരന്റെ കാരുണ്യം അനുസരിച്ചാണ് ഉൽപന്നത്തിന്റെ ഭാവി. എന്നാൽ രണ്ടാം വട്ടം വരുമ്പോൾ അത്യാവശ്യം ആത്മവിശ്വാസം ആർജിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനം മൂലം നാലുപേരുടെ മുന്നിൽ പ്രസംഗിക്കാനൊക്കെയുള്ള ധൈര്യം കിട്ടി’’ ബേബി പറഞ്ഞു.

ഏതൊരു സംരംഭവും വരവും ചെലവുമെല്ലാം നോക്കിയാവണം മുൻപോട്ടു പോകേണ്ടത്. ചെലവ് ചുരുക്കാൻ സാധിക്കുന്ന വഴികളിലെല്ലാം ചുരുക്കാൻ കഴിയണം. ഇവിടെ സ്ഥാപനത്തിന്റെ ഉടമ താനാണെങ്കിലും ക്ലർക്കും ക്യാഷറും മാർക്കറ്റിങ് എക്സിക്യൂട്ടീവുമെല്ലാം താൻതന്നെയാണെന്ന് ബേബി പറയുന്നു. അതുതന്നെയാണ് നിലനിൽപ്പിന്റെ അടിത്തറ. മറ്റാർക്കും നൽകാൻ കഴിയാത്ത ഉൽപന്നം ആരെയും ആകർ‌ഷിക്കുന്ന വിലയിൽ നൽകാൻ കഴിയണം. സുഗന്ധവ്യഞ്ജനങ്ങളുടെ മാർക്കറ്റ് നോക്കി അസംസ്കൃത വസ്തുക്കൾ വലിയ തോതിൽ വാങ്ങി സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായ വിലയ്ക്ക് തനിക്ക് നൽകാൻ കഴിയുന്നുവെന്നും ബേബി. ഏതാണ്ട് ഏഴു വർഷത്തോളമായി തന്റെ ചുക്കുകാപ്പിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ലെന്നും ബേബി. 

ഫോൺ: 80866 48143

E-mail: eastlandcoffee@gmail.com

Web: www.eastlandindia.com

English Summary:

From Farmer to Coffee King: The Inspiring Story of East Land Industries