ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവിളകളിലൊന്നായ കുങ്കുമപ്പൂവിന്റെ ഏറ്റവും വലിയ ഉൽപാദകർ ഇറാനാണെങ്കിൽ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യയാണ്. ഓരോ വർഷവും ഏകദേശം 100 ടൺ കുങ്കുമമാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ളത്. എന്നാൽ ആഭ്യന്തര ഉൽപാദനമാകട്ടെ 10 ടണ്ണിൽ താഴെ മാത്രം. അതിന്റെ സിംഹഭാഗവും കശ്മീരിലും. കശ്മീരിന്റെ

ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവിളകളിലൊന്നായ കുങ്കുമപ്പൂവിന്റെ ഏറ്റവും വലിയ ഉൽപാദകർ ഇറാനാണെങ്കിൽ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യയാണ്. ഓരോ വർഷവും ഏകദേശം 100 ടൺ കുങ്കുമമാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ളത്. എന്നാൽ ആഭ്യന്തര ഉൽപാദനമാകട്ടെ 10 ടണ്ണിൽ താഴെ മാത്രം. അതിന്റെ സിംഹഭാഗവും കശ്മീരിലും. കശ്മീരിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവിളകളിലൊന്നായ കുങ്കുമപ്പൂവിന്റെ ഏറ്റവും വലിയ ഉൽപാദകർ ഇറാനാണെങ്കിൽ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യയാണ്. ഓരോ വർഷവും ഏകദേശം 100 ടൺ കുങ്കുമമാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ളത്. എന്നാൽ ആഭ്യന്തര ഉൽപാദനമാകട്ടെ 10 ടണ്ണിൽ താഴെ മാത്രം. അതിന്റെ സിംഹഭാഗവും കശ്മീരിലും. കശ്മീരിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവിളകളിലൊന്നായ കുങ്കുമപ്പൂവിന്റെ ഏറ്റവും വലിയ ഉൽപാദകർ ഇറാനാണെങ്കിൽ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യയാണ്. ഓരോ വർഷവും ഏകദേശം 100 ടൺ കുങ്കുമമാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ളത്. എന്നാൽ ആഭ്യന്തര ഉൽപാദനമാകട്ടെ 10 ടണ്ണിൽ താഴെ മാത്രം. അതിന്റെ സിംഹഭാഗവും കശ്മീരിലും. കശ്മീരിന്റെ കുത്തകയായിരുന്ന കുങ്കുമപ്പൂക്കൃഷി ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തുമുണ്ട്. കുങ്കുമച്ചെടിക്ക് വളരാനാന്‍ പറ്റിയ കശ്മീര്‍ അന്തരീക്ഷം കൃത്രിമമായി ഒരുക്കിയാണ് മറ്റു സ്ഥലങ്ങളിലെ കൃഷി.

ശേഷാദ്രിയും കുങ്കുമപ്പൂക്കളും

കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂക്കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി മലയവയൽ പദ്യാന വീട്ടിൽ എസ്.ശേഷാദ്രി. നൂതനമായ എന്തെങ്കിലും സംരംഭം എന്ന ആഗ്രഹമാണ് എൻജിനീയറായ ശേഷാദ്രിയെ കുങ്കുമത്തിൽ എത്തിച്ചത്. കേരളത്തിലെ സാഹചര്യത്തിൽ വളരുന്നതും പൂവിടുന്നതുമല്ലെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കുങ്കുമം കൃഷി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടപ്പോള്‍ ആത്മവിശ്വാസമേറി. കൃത്രിമ അന്തരീക്ഷമൊരുക്കി കുങ്കുപ്പൂക്കൃഷി ചെയ്യുന്ന പുണെയിലെ ഒരു സംരംഭകനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ കൃഷിയിടം നേരിട്ടു കണ്ട് മനസ്സിലാക്കുകയും ചെയ്തതിനു ശേഷമാണ് സംരംഭവുമായി മുൻപോട്ടു പോകാമെന്നു തീരുമാനിച്ചത്. 

ADVERTISEMENT

കണ്ടെയ്നർ ഫാം

കുങ്കുമപ്പൂക്കൃഷിക്കായി വീടിന്റെ മട്ടുപ്പാവിൽ 15 അടി നീളവും വീതിയുമുള്ള കണ്ടെയ്നർ രീതിയില്‍ ഫാം ഒരുക്കി. 50 മി.മീ. കനമുള്ള പഫ് പാനൽ ഉപയോഗിച്ചാണ് ഈ കണ്ടെയ്നർ നിർമാണം. ഇതിനുള്ളിൽ കശ്മീരിൽ ഏറ്റവുമധികം കുങ്കുമപ്പൂക്കൃഷിയുള്ള പാംപോറിലെ അന്തരീക്ഷം കൃത്രിമമായി ഒരുക്കിയെടുത്തു. കൺട്രോൾഡ് എൻവയൺമെന്റ് അഗ്രികൾച്ചർ (സിഇഎ) എന്നാണ് ഈ കൃഷിരീതി അറിയപ്പെടുന്നത് ചില്ലർ, ഹ്യുമിഡിഫയർ എന്നിവ ഉപയോഗിച്ചാണ് അന്തരീക്ഷ താപനില, ഈർപ്പം എന്നിവ ക്രമീകരിക്കുന്നത്. പ്രകാശത്തിന് ഗ്രോലൈറ്റ് ഉപയോഗിക്കുന്നു.

വിത്ത് കശ്മീരിൽനിന്ന്

കുങ്കുമപ്പൂക്കൃഷി ചെയ്യാൻ താൽപര്യമുള്ള പലരും നേരിടുന്ന വെല്ലുവിളിയാണ് സാഫ്രോൺ ബൾബു(നടീൽവസ്തുവായ കിഴങ്ങ്)കളുടെ ലഭ്യത. കശ്മീരിൽനിന്നു നേരിട്ടു വാങ്ങുക അത്ര എളുപ്പമായിരുന്നില്ല. ഇടനിലക്കാരുടെ സഹായത്തോടെ കിലോയ്ക്ക് 1000 രൂപ വില നൽകി 400 കിലോ സാഫ്രോൺ ബൾബുകൾ വാങ്ങി. കഴിഞ്ഞ ഓണത്തോടെ ഫാമിന്റെ പണി പൂർത്തീകരിച്ച് 3 റാക്കുകളിൽ 7 തട്ടുകളിലായി ട്രേകളിൽ ബൾബുകൾ നിരത്തി. നവംബർ മുതൽ മികച്ച രീതിയിൽ പുഷ്പിച്ചുതുടങ്ങിയെന്ന് ശേഷാദ്രി. ഒരേസമയം രണ്ടായിരത്തോളം പൂക്കൾ വിരിഞ്ഞ ദിവസങ്ങളുമുണ്ടായിരുന്നു.

ADVERTISEMENT

ഓഗസ്റ്റ് അവസാനം മുതൽ ഡിസംബർ അവസാനം വരെ 4 മാസമാണ് പൂക്കളുണ്ടാകുന്നത്. കശ്മീരിലെ കാലാവസ്ഥ പൂർണമായും ഒരുക്കിയെങ്കിൽ മാത്രമേ കണ്ടെയ്നറിലും കൃഷി വിജയിക്കൂ. അതുകൊണ്ടുതന്നെ പാംപോറിലെ ഓരോ മാസത്തെയും കാലാവസ്ഥ എന്തായിരിക്കുമെന്നുള്ള ചാർട്ട് നേരത്തേതന്നെ തയാറാക്കി. അതനുസിച്ച് ഓരോ മാസത്തെയും കാലാവസ്ഥ ഈ കൺട്രോൾഡ് എൻവയൺമെന്റ് അഗ്രികൾചർ (സിഇഎ) രീതിയിൽ ക്രമീകരിക്കുന്നു.

എയ്റോപോണിക്സ്

നിയന്ത്രിത സാഹചര്യത്തിൽ വെള്ളമോ മണ്ണോ ഉപയോഗിക്കാതെയാണ് ശേഷാദ്രി കുങ്കുമപ്പൂക്കൾ വിരിയിച്ചിരിക്കുന്നത്. തട്ടുതട്ടായി ട്രേകളിൽ സാഫ്രോൺ ബൾബുകൾ നിരത്തിയിരിക്കുന്നു. ഇതിനു വളരാൻ ആവശ്യമായ പ്രകാശത്തിന് ഗ്രോലൈറ്റുകൾ ഓരോ ട്രേയുടെയും മുകളിൽ ഉറപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഈർപ്പത്തിനായി ഹ്യുമിഡിഫയറും ഉപയോഗിച്ചിട്ടുണ്ട്. പൂവിടുന്ന കാലത്ത് വെള്ളമോ മണ്ണോ ഈ കൃഷിക്ക് ആവശ്യമില്ലെന്ന് ശേഷാദ്രി. എന്നാൽ, പൂക്കാലത്തിനുശേഷം നിദ്രയിലാഴുന്ന കുങ്കുമ ബൾബുകളുടെ പ്രവർധനം നടക്കണമെങ്കിൽ മണ്ണും ജലവും ആവശ്യമാണ്.

അത്ര എളുപ്പമല്ല

ADVERTISEMENT

പൊന്നുംവിലയുള്ള ഈ സുഗന്ധവിളയുടെ വിളവെടുപ്പും സംസ്കരണവും അത്ര എളുപ്പമല്ലെന്ന് ശേഷാദ്രി. പൂർണമായും വിരിഞ്ഞ പൂവ് ബൾബിൽനിന്നു വേർപെടുത്തിയെടുത്തശേഷം ജനിദണ്ഡ് (Stigma) എടുക്കുന്നു. ഒരു ബൾബിൽനിന്ന് ഒന്നിലധികം പൂക്കൾ ലഭിക്കാറുണ്ട്. ജനിദണ്ഡിന്റെ അഗ്രത്തിന് കുങ്കുമ നിറവും തുടർന്ന് ഓറഞ്ച്, വെള്ള നിറങ്ങളുമാണുള്ളത്. ഇതിൽ കുങ്കുമനിറമുള്ള ഭാഗം മാത്രം മുറിച്ചെടുത്ത് ഡ്രയറിൽ ഉണങ്ങുകയാണു ചെയ്യുന്നത്. ഇത്തരത്തിൽ 150 പൂക്കളിൽനിന്ന് ഒരു ഗ്രാം ലഭിക്കും. 400 കിലോ ബൾബിൽനിന്നു ലഭിക്കുക പരാമാവധി 450 ഗ്രാം. ഇത് മൊത്തമായി വാങ്ങാൻ ആളുണ്ടെങ്കിലും ഏതൊരു കാർഷിക വിളയെയുംപോലെ ഉൽപാദകനു മെച്ചപ്പെട്ട വില ലഭിക്കില്ലെന്ന് ശേഷാദ്രി. അതുകൊണ്ടുതന്നെ സ്വന്തമായി ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കാനാണു തീരുമാനം.

പ്രധാന ചെലവുകൾ

  • സാഫ്രോൺ ബൾബ് (400 കിലോ): 4 ലക്ഷം രൂപ
  • പഫ് പാനൽ ഷെഡ്: 2.5 ലക്ഷം രൂപ
  • ചില്ലർ: 1.4 ലക്ഷം രൂപ
  • ഹ്യുമിഡിഫയർ, ഡിഹ്യുമിഡിഫയർ: 60,000 രൂപ

ഇനി ലക്ഷ്യം പ്രവര്‍ധനം

നാലു മാസത്തെ പൂക്കാലത്തിനുശേഷം ബൾബുകൾ മണ്ണിൽ നട്ടാണ് പ്രവർധനം സാധ്യമാക്കുക. പൂവിടുന്നതിനു ബൾബുകൾ അടുത്തടുത്തു വയ്ക്കാമെങ്കിലും പ്രവർധനത്തിന് ബൾബുകൾ തമ്മിൽ കുറഞ്ഞത് 4 ഇ‍ഞ്ച് അകലം വേണം. അതുകൊണ്ടുതന്നെ ഇൻഡോറിൽ ഇത്രയധികം ബൾബുകൾ മണ്ണൊരുക്കി നടാനാവില്ല. വയനാട്ടിലെ കാലാവസ്ഥയിൽ പുറത്ത് മണ്ണിൽ നട്ട് പുതിയ ബൾബുകൾ ഉൽപാദിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. പുണെയിലെ സംരംഭകൻ ഇത്തരത്തിൽ മണ്ണിലുള്ള വംശവർധന വിജയകരമായി നടത്തുന്നുണ്ട്.

സാഫ്രോൺ ടൗൺ

  • കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപോർ ആണ് രാജ്യത്ത് ഏറ്റവുമധികം കുങ്കുമപ്പൂക്കൃഷിയുള്ള പ്രദേശം. രാജ്യത്തെ ആകെ ഉൽപാദനത്തിന്റെ 90 ശതമാനവും ഇവിടെയായതുകൊണ്ടു സാഫ്രോൺ ടൗൺ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

കൃഷി 4 മാസം മാത്രം

വര്‍ഷത്തില്‍ 4 മാസമാണ് കൺട്രോൾഡ് യൂണിറ്റിൽ കുങ്കുമപ്പൂക്കൃഷി നടക്കുക. തുടർന്നുള്ള 8 മാസം ഔഷധക്കൂൺപോലുള്ളവ കൃഷി ചെയ്യാനായാൽ വർഷം മുഴുവൻ ഈ യൂണിറ്റ് പ്രവർത്തിപ്പിക്കാം. വൈകാതെ ഈ യൂണിറ്റിനു ചേർന്ന വിള എന്തെന്നു കണ്ടെത്തി കൃഷി ആരംഭിക്കുമെന്നും ശേഷാദ്രി പറഞ്ഞു. എപ്പോഴും വൈദ്യുതി ആവശ്യമായതിനാൽ സോളർ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Insta id: lns_agritech

ഫോൺ: 8848998470

English Summary:

Saffron Blooms in Kerala: Engineer Pioneers Container Farming Success