കർഷകരെ കേട്ട് മുഖ്യമന്ത്രി എടുത്ത തീരുമാനം; പ്രചരിപ്പിച്ചത് ‘കൃഷി ചെയ്യുന്ന’ ഉദ്യോഗസ്ഥരിലൂടെ: പ്രകൃതിക്കൃഷിയുടെ അമരക്കാരൻ പറയുന്നു
‘‘രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതിക്കൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന
‘‘രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതിക്കൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന
‘‘രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതിക്കൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന
‘‘രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതിക്കൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന കൃഷിരീതികളാണ് ഇനിയും അംഗീകാരം നേടേണ്ടത്.’’ പ്രകൃതിക്കൃഷി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ആന്ധ്രയിലെ പ്രകൃതിക്കൃഷിവിപ്ലവത്തിന്റെ നായകനും പദ്ധതി നടത്തിപ്പിനു ചുമതലപ്പെട്ട ആർവൈഎസ്എസ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ ടി. വിജയകുമാർ ഐഎഎസ്.
? മറ്റു പല ബദൽ കൃഷിരീതികളുണ്ടായിട്ടും സീറോ ബജറ്റ് പ്രകൃതിക്കൃഷി തിരഞ്ഞെടുക്കാൻ കാരണം
രണ്ടു ദശകം നീണ്ട യാത്രയിലൂടെയാണ് ഞങ്ങൾ പ്രകൃതിക്കൃഷിയിലേക്ക് എത്തിയത്. 2004ൽ രാസകീടനാശിനികൾ ഒഴിവാക്കിയായിരുന്നു തുടക്കം. എൻപിഎം പോഗ്രാം എന്നറിയപ്പെട്ട ആ പദ്ധതിയുടെ ലക്ഷ്യം പക്ഷേ, കൃഷിച്ചെലവ് കുറയ്ക്കാൻ കർഷകരെ സഹായിക്കുക മാത്രമായിരുന്നു. 3 –4 വർഷത്തോളം ഈ രീതിയിൽ വിഷരഹിതക്കൃഷി തുടർന്നു. അക്കാലത്ത് ഒരുവിധം എല്ലാ ബദൽകൃഷിരീതികളും പഠന വിധേയമാക്കി. 2007ൽ സുഭാഷ് പലേക്കറെ കാണാനിടയായി. രാസകീടനാശിനി മാത്രമല്ല, രാസവളങ്ങളും ഒഴിവാക്കാമെന്ന് അദ്ദേഹമാണ് എന്നോടു പറഞ്ഞത്. മഹാരാഷ്ട്രയിലും കർണാടകയിലുമൊക്കെ സുഭാഷ് പലേക്കറെ പിന്തുടരുന്നവരുടെ അനുഭവങ്ങൾ അറിയാന്‍ ഞാൻ ഒരു പ്രതിനിധി സംഘത്തെ അയച്ചു. ആ കർഷകരെല്ലാം നല്ല രീതിയിൽ ജീവിക്കുന്നുണ്ടെന്നായിരുന്നു അവരുടെ റിപ്പോർട്ട്. വൈകാതെതന്നെ സീറോ ബജറ്റ് കൃഷിയിൽ പരിശീലനം നൽകാന്‍ ഞങ്ങൾ പാലേക്കറെ ഇവിടെ കൊണ്ടുവന്നു.
? ആർവൈഎസ്എസിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന മുന്നേറ്റത്തിലേക്കു കടന്നുവന്നതെങ്ങനെ
2010ൽ എനിക്ക് കേന്ദ്ര സർവീസിലേക്കു പോകേണ്ടിവന്നു. പിന്നിട് 2015ൽ കൃഷിവകുപ്പില്‍ സ്പെഷൽ ചീഫ് സെക്രട്ടറി ആയി തിരിച്ചെത്തി. ആന്ധ്രയിൽ കഠിനമായ വരൾച്ചയും ഒട്ടേറെ കർഷക ആത്മഹത്യകളുമൊക്കെ നടന്ന കാലം. 9 വർഷം മുൻപ് കാലാവസ്ഥമാറ്റത്തിന്റെ കെടുതികൾ കണ്ടുതുടങ്ങുന്നതേയുള്ളൂ അതിനാല്‍, കൃഷിച്ചെലവ് കുറയ്ക്കുന്നതിനും മണ്ണിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് മുൻഗണന നല്‍കിയത്. രാസവള വിനിയോഗം കുറയ്ക്കണമെന്നുമുണ്ടായിരുന്നു. മാത്രമല്ല, എനിക്ക് ഈ രീതി പരീക്ഷിച്ചതിന്റെ മുൻപരിചയവുമുണ്ടല്ലോ.
? സംസ്ഥാന സർക്കാർ ഈ പദ്ധതി അംഗീകരിക്കാൻ എന്താണു ചെയ്തത്
പൈലറ്റ് പ്രോജക്ടായി തുടങ്ങാമെന്നായിരുന്നു നിർദേശം. വിജയിച്ചാൽ വ്യാപകമാക്കാമെന്നു കരുതി. മുഖ്യമന്ത്രി അംഗീകരിച്ചു. തുടർന്ന് സുഭാഷ് പലേക്കറെ പരിശീലനത്തിനായി ക്ഷണിച്ചു. നാലാം ദിനം പരിശീലനക്യംപില്‍ വന്ന മുഖ്യമന്ത്രി കണ്ടത് ആയിരക്കണക്കിനു കൃഷിക്കാർ ശ്രദ്ധയോടെയും ഗൗരവത്തോടെയും ക്ലാസ് കേൾക്കുന്നതും നോട്ട് കുറിക്കുന്നതുമാണ്. കൃഷിക്കാരുടെ താല്‍പര്യം അദ്ദേഹത്തിനു ബോധ്യമായി. ഇത്രയധികം കൃഷിക്കാർ തുടർച്ചയായി 5 ദിവസം വീട്ടിൽനിന്നു മാറി പരിശീലനത്തിൽ പങ്കെടുക്കുന്നത് പുതുക്കാഴ്ചയായിരുന്നു.
സീറോ ബജറ്റ് കൃഷി നേരത്തേതന്നെ ചെയ്തു തുടങ്ങിയ ചിലർ അവരുടെ അനുഭവം മുഖ്യമന്ത്രിയോടു വിവരിച്ചു. അതോടെ എല്ലാ ഗ്രാമങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതിനു മുൻപ് കാര്‍ഷിക സർവകലാശാലയോടോ മറ്റാരോടെങ്കിലുമോ അദ്ദേഹം അഭിപ്രായം തേടിയില്ല. കൃഷിക്കാരുടെ പ്രതികരണങ്ങളും ഞാനാണ് നടപ്പാക്കുന്നതെന്നതും അന്തിമ തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയായിരുന്നു. വ്യവസ്ഥാപിത ശാസ്ത്രമേഖലയിൽനിന്ന് എതിർപ്പുണ്ടായി. പക്ഷേ, ഞങ്ങള്‍ അതു കാര്യമാക്കിയില്ല.
? എന്തായിരിക്കും പ്രകൃതിക്കൃഷി ഫലപ്രദമാകുന്നതിനു പിന്നിലെ രഹസ്യം
പ്രകൃതിക്കൃഷിയിൽ ശാസ്ത്രമില്ലെന്നു പറയുന്നതു ശരിയല്ല. ഇതിലൊരു ശാസ്ത്രമുണ്ട്. ഒരു പുസ്തകത്തിന്റെ പകുതി മറച്ചുവച്ചശേഷം ബാക്കി മാത്രമാണ് ശാസ്ത്രമെന്നു പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാനാകും. പ്രകൃതിക്കൃഷിയുടെ പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് പലേക്കർ പറയുന്നത് ഇതാണ്. ചെടികൾക്കാവശ്യമായ എല്ലാ മൂലകങ്ങളും ഭൂമിയിൽത്തന്നെയുണ്ട്. അന്തരീക്ഷത്തിലും മണ്ണിലും വായുവിലും അവ ലഭ്യമാണ്. പോഷകങ്ങളെ ചെടികൾക്കു ലഭ്യമാക്കുന്ന മണ്ണിന്റെ ജീവവ്യവസ്ഥയാണ് ഇല്ലാതെ പോകുന്നത്. ജൈവക്കൃഷിയിൽനിന്നും രാസകൃഷിയിൽനിന്നും വ്യത്യസ്തമായ ചിന്തയാണിത്. എല്ലാ പോഷകമൂലകങ്ങളും മണ്ണിൽത്തന്നെയുണ്ട് എന്നാൽ, ചെടികൾക്ക് അവ നേരിട്ട് ഉപയോഗിക്കാനാവില്ല– നമുക്ക് അരി വേവിക്കാതെ കഴിക്കാൻ കഴിയാത്തതുപോലെ. പാചകത്തിനു ശേഷമല്ലേ നാം അത് കഴിക്കാറുള്ളൂ. ഈ പാചകജോലിയാണ് കൃഷിയില്‍ സൂക്ഷ്മജീവികൾ ചെയ്യുന്നത്. ഡോ. ഇലേൻ ഇൻഹമാണ് ഈ ആശയം ആദ്യം അവതരിപ്പിച്ചത്. ആദ്യം ആരും അവരെ വിശ്വസിച്ചില്ല. പലേക്കറെ വിശ്വസിക്കാൻ മടിച്ചതുപോലെ. എന്നാൽ, പിന്നീടുണ്ടായ ശാസ്ത്രവളർച്ച അവരെ പിന്തുണയ്ക്കുന്നതായിരുന്നു. ചെടിക ളിലെ പോഷക ചംക്രമണം ഇങ്ങനെയാണ് നടക്കുന്നതെന്ന് ലോകമെമ്പാടുമുള്ള ഗവേഷണങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. നിർഭാഗ്യവശാൽ ഈ അറിവിനു ഹരിതവിപ്ലവ ഗവേഷകർ മതിയായ പ്രാധാന്യം നൽകിയില്ല. രണ്ടായിരാമാണ്ടിനുശേഷം മാത്രമാണ് ഇത്തരം അറിവുകൾ രൂപപ്പെടുന്നത്. ഡോ. സ്വാമിനാഥന്റെ കാലത്ത് ഈ ആശയം രൂപപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ അറിവുകളുടെ അടിസ്ഥാനത്തിൽ അറുപതുകളിലെ ഗവേഷകർ നടത്തിയ പ്രവർത്തനങ്ങളുടെ മഹത്വം കുറയുന്നില്ല. ഇന്നത്തെ രൂപത്തിലുള്ള സൂക്ഷ്മദർശിനികൾ 100 വർഷം മുൻപുണ്ടായിരുന്നില്ല. ഇന്ന് കാര്യങ്ങൾ കൂടുതൽ വ്യക്തമായി കാണാനും മനസ്സിലാക്കാനും സാധിക്കുന്നു. ഇപ്രകാരം പ്രകൃതിക്കൃഷിയെ പിന്തുണയ്ക്കുന്ന ശാസ്ത്ര സത്യങ്ങൾ ഒട്ടേറെയുണ്ട്. റീജനറേറ്റീവ് അഗ്രികൾചർ എന്ന പേരിലാണ് ഈ മേഖല അറിയപ്പെടുന്നത്. അമേരിക്കൻ ഗവേഷകരായ ഡോ. ഇലേൻ ഇൻഹം, പ്രഫ. ജയിംസ് വൈറ്റ്, ഓസ്ട്രേലിയൻ ഗവേഷകരായ ക്രിസ്റ്റീനാ ജോൺസ്, വാൾട്ടർ യെന എന്നിവരുടെ കണ്ടെത്തലുകൾ പ്രകൃഷിക്കൃഷിയുടെ ശാസ്ത്രീയത ഊട്ടിയുറപ്പിക്കുന്നതാണ്.
? ഔപചാരിക ശാസ്ത്രമേഖലയുടെ പിന്തുണയില്ലാതെ എങ്ങനെയാണ് ഈ കൃഷിരീതി കർഷകരെ ബോധ്യപ്പെടുത്തിയത്
പ്രകൃതിക്കൃഷി ഞാൻ ആന്ധ്രയിൽ പ്രചരിപ്പിച്ചത് കൃഷിവകുപ്പിലൂടെയല്ല, ജനങ്ങളിലൂടെയാണ്. ഫീൽഡ‍് സന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് കമ്യൂണിറ്റി റിസോഴ്സ്പഴ്സണെ (സിആർപി) കാണാം. ബിഎസ്‌സി അഗ്രികൾചർ കോഴ്സ് പാസായതിനു ശേഷം കൃഷി ചെയ്യാതെ നടക്കുന്നവരിലൂടെയായിരുന്നില്ല എന്റെ വിജ്‍ഞാനവ്യാപനം. എന്റെ വിജ്ഞാനവ്യാപന പ്രവർത്തകർ ഒരു കൃഷിക്കാരനോ കൃഷിക്കാരിയോ ആണ്. പറയുന്ന കാര്യങ്ങൾ അവർ ചെയ്തുകാണിക്കും. കൃഷി വിജയിപ്പിക്കാനും അവർക്കു കഴിയും. അപ്പോൾ മാത്രമേ അവർക്കു മറ്റുള്ളവരോടു കൃഷിയെക്കുറിച്ചു പറയാൻ കഴിയൂ. ഇപ്രകാരം വ്യത്യസ്തമായ ശൈലിയിലാണ് ഞാൻ ഈ പദ്ധതി നടപ്പാക്കിയത്. സ്വയം വിശ്വാസമില്ലാത്ത കാര്യങ്ങൾ നടപ്പാക്കാൻ എനിക്ക് ആളുകളോടു പറയാനാവില്ലല്ലോ. അവർക്കു ബോധ്യമില്ലാത്ത കാര്യങ്ങളാണ് എനിക്കു നടപ്പാക്കേണ്ടിയിരുന്നത്. അതുകൊണ്ടാണ് ഈ പദ്ധതി ഒരു കൃഷിക്കാരനിൽനിന്നു മറ്റൊരു കർഷകനിലേക്ക്, വിവരങ്ങൾ കൈമാറുന്ന വിധം സംവിധാനം ചെയ്തത്. ഞങ്ങളുടെ കൃഷിയിടങ്ങളിൽ നിങ്ങൾ കാണുന്ന സിആർപിമാർ മികച്ച കൃഷിക്കാരാണ്. അവർ പറഞ്ഞാൽ മറ്റു കർഷകർ കേൾക്കാൻ തയാറാകും.
? പ്രകൃതിക്കർഷകർക്ക് ആർവൈഎസ്എസ് വിപണനപിന്തുണ നൽകുന്നില്ലേ
വിപണനത്തിൽ ഞങ്ങൾക്ക് വൈദഗ്ധ്യമില്ല. അതുകൊണ്ടുതന്നെ പ്രകൃതിക്കൃഷി ഉൽപന്നങ്ങളുടെ വിപണനം ഞങ്ങൾ ഏറ്റെടുക്കില്ല. ഞങ്ങൾക്ക് ഒരു മാർക്കറ്റിങ് ഡിപ്പാർട്മെന്റൊക്കെയുണ്ട്. പക്ഷേ, നേരിട്ടു വിപണനം നടത്തുന്നതിനു പകരം വിപണിയിലെ പ്രമുഖരെ ഈ കർഷകരുമായി ബന്ധിക്കുക മാത്രമാണു ചെയ്യുന്നത്. പ്രമുഖ സൂപ്പർ മാർക്കറ്റ് ചെയിനുകളും മറ്റും ഞങ്ങളുടെ കർഷകരെ തേടിയെത്തുന്നുണ്ട്
? വൻകിട കർഷകർ പ്രകൃതിക്കൃഷിയിൽ താൽപര്യപ്പെടുന്നില്ലല്ലോ
ആന്ധ്രയിലെ കർഷകരിൽ കേവലം അഞ്ചു ശതമാനം മാത്രമാണ് വൻകിടക്കാരുള്ളത്. അവരിൽ 75 ശതമാനവും മിതമായ തോതിലെങ്കിലും പ്രകൃതിക്കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ടെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. പക്ഷേ, സ്വന്തം ആവശ്യത്തിനുള്ള ആഹാരം ഉൽപാദിപ്പിക്കുന്നതിനപ്പുറം പ്രകൃതിക്കൃഷി നടപ്പാക്കാൻ അവർ തയാറാകുന്നില്ലെന്നതു മാത്രം. ഉൽപാദനക്ഷമത കുറവായതുകൊണ്ടല്ല ഇത്. പ്രകൃതിക്കൃഷിയിലാണ് കൂടുതൽ ഉൽപാദനക്ഷമത കിട്ടുന്നത്. ഏതായാലും ഈ കൃഷിയിൽ താൽപര്യമുള്ള സാഹചര്യത്തിൽ വൈകാതെ തന്നെ അവരും പൂർണമായി പ്രകൃതിയുടെ വഴിയിൽ വരുമെന്നാണ് പ്രതീക്ഷ.
? ആന്ധ്രയിലെ പ്രകൃതിക്കൃഷി സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് ഒരു പഠനം ആവശ്യമല്ലേ
ഉൽപാദനക്ഷമതയിലും രാസകാർഷികോപാധികളുടെ വിനിയോഗത്തിലുമൊക്കെ എന്തു മാറ്റം വന്നെന്ന് അറിയണമല്ലോ. ഓരോ വർഷവും ഞങ്ങൾ ചില സ്വതന്ത്ര പഠനങ്ങളൊക്കെ നടത്താറുണ്ട്. വിവിധ മേഖലകളിൽനിന്ന് ക്രമരഹിതമായി കൃഷിയിടങ്ങൾ തിരഞ്ഞെടുത്താണ് പഠനം. ഇത്തരം തുടർച്ചയായ പഠനങ്ങളിൽ ഞങ്ങൾ മനസ്സിലാക്കുന്ന ചില വസ്തുതകളുണ്ട്– ഉൽപാദനത്തിൽ കുറവുണ്ടാകുന്നില്ല. ചില സന്ദർഭങ്ങളിലെങ്കിലും പ്രകൃതിക്കൃഷിയിലൂടെ കൂടുതൽ ഉൽപാദനക്ഷമത കിട്ടുന്നുമുണ്ട്. ഉൽപാദനച്ചെലവിലുണ്ടാകുന്ന കുറവാണ് ഏറ്റവും ശ്രദ്ധേയം. അറ്റാദായത്തിൽ എന്നും പ്രകൃതിക്കർഷകനാണു മുന്നിൽ. ഇതിനുപുറമേ പ്രകൃതിക്കൃഷി നടന്ന എല്ലാ ഗ്രാമങ്ങളെയും ഒരുമിച്ചെടുത്തുള്ള ഒരു പഠനത്തിനുളള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മൊത്തം രാസകാർഷികോപാധികളുടെ ഉപഭോഗത്തിലും മറ്റുമുണ്ടായ കുറവ് അപ്പോൾ വ്യക്തമാകും.