വരും വർഷങ്ങളിലും വരുമാനം ഉറപ്പാക്കാം; മുൻപിൽ ഈ വിളകൾ; സ്ഥിരനിക്ഷേപമാണ് സുഗന്ധവിളക്കൃഷി

കേരളത്തിലെ സാഹചര്യങ്ങളിൽ വരും വർഷങ്ങളിലും വരുമാനം ഉറപ്പുവരുത്താവുന്ന മേഖലയാണ് സുഗന്ധവ്യഞ്ജനക്കൃഷി. ശരിയായ പരിചരണം നൽകിയാൽ ഇവ ദീർഘകാലത്തേക്കു കർഷകനു മുതൽക്കൂട്ടാകും. കുരുമുളക് വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗത്തിനും വ്യാവസായികാവശ്യങ്ങൾക്കുമനുസരിച്ച് ഉല്‍പാദനം കൂടാത്തതുമൂലം കുരുമുളക് ഇറക്കുമതി

കേരളത്തിലെ സാഹചര്യങ്ങളിൽ വരും വർഷങ്ങളിലും വരുമാനം ഉറപ്പുവരുത്താവുന്ന മേഖലയാണ് സുഗന്ധവ്യഞ്ജനക്കൃഷി. ശരിയായ പരിചരണം നൽകിയാൽ ഇവ ദീർഘകാലത്തേക്കു കർഷകനു മുതൽക്കൂട്ടാകും.
കുരുമുളക്
വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗത്തിനും വ്യാവസായികാവശ്യങ്ങൾക്കുമനുസരിച്ച് ഉല്‍പാദനം കൂടാത്തതുമൂലം കുരുമുളക് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യ. വള്ളി പിടിച്ചുകഴിഞ്ഞാൽ 2 വർഷം കൊണ്ടു വിളവെടുക്കാവുന്ന കുരുമുളക് ദീർഘകാലത്തേക്ക് ആദായം നൽകും. പ്രാരംഭത്തിലെ ചെലവൊഴിച്ചാൽ പിന്നീടു പരിചരണത്തിനും മറ്റും വലിയ ചെലവില്ല. വർഷാവർഷം വിലയിൽ ഏറ്റക്കുറവുണ്ടെങ്കിലും, ഉല്‍പാദനച്ചെലവിലും താഴെ വില പോകുന്നത് വിരളം. 6–7 വർഷത്തെ ഇടവേളയിൽ കിലോയ്ക്ക് ശരാശരി 700 രൂപവരെ വില ഉയരുന്ന പ്രവണതയും കാണുന്നു
ജാതി
ഉല്‍പാദനം പൂർണതോതിലെത്താൻ 10 വർഷത്തോളമാകുമെങ്കിലും 30 കൊല്ലത്തിലേറെ സ്ഥിരതയോടെ ആദായം നല്‍കും. ഒക്ടോബർ - നവംബർ മാസങ്ങളിലാണ് പൂക്കൾ കൂടുതലായി കാണുന്നത്. ജൂൺ- ജൂലൈ മാസങ്ങളിൽ വിളഞ്ഞു പാകമാകും. ആൺ- പെൺ വ്യത്യാസമുള്ള വിളയായതിനാല്‍ ബഡ് ചെയ്ത തൈകൾ വേണം നടാൻ. 10–15 പെൺ ചെടികൾക്ക് ഒരു ആൺ എന്ന രീതിയിൽ ക്രമീകരിക്കണം. 1500 മുതൽ 2000 വരെ കായ്കളുണ്ടാകുന്ന ഒരു മരത്തിൽനിന്ന് 4 നാലു കിലോയോളം ജാതിപത്രിയും 15 കിലോയോളം ജാതിക്കയും കിട്ടും. പണിയും കൂലിച്ചെലവും കുറവാണെന്നതും നാലഞ്ചു പേരുള്ള ചെറിയ കുടുംബത്തിനുപോലും മുപ്പതിലേറെ മരങ്ങളുടെ വിളവെടുപ്പ് അനായാസം നടത്താമെന്നതും ആകർഷകമായ ഘടകങ്ങള്‍. ജാതിയുടെ വിപണിമൂല്യം വരും വർഷങ്ങളിൽ സ്ഥിരതയോടെ തുടരാനാണു സാധ്യത.
ഏലം
വിളവെടുപ്പിനുള്ള ഉയർന്ന കൂലിച്ചെലവും, കാലാവസ്ഥമാറ്റവും ഏലത്തിനു ഭീഷണി ഉയർത്തുന്നുവെങ്കിലും, ആഗോള തലത്തിലെ ഡിമാൻഡും ലഭ്യതയും നോക്കിയാൽ ശോഭനമാണ് ഭാവി. നല്ലതും സുസ്ഥിരവുമായ കാർഷികമുറകളിലൂടെ വിഷാംശമില്ലാത്ത, ഗുണമേന്മയുള്ള ഏലം ഉല്‍പാദിപ്പിക്കാൻ സാധിച്ചാൽ വിപണത്തിനു പ്രയാസമാകില്ല.