ഭർത്താവിന്റെ അസുഖം മൂലം കർഷകയായ വീട്ടമ്മ; ഇന്ന് 25 ഏക്കറിൽ കൃഷി; മാതൃകയാണ് ഈ ‘വണ്ടർ വുമൺ’

മനുഷ്യജീവിതവും മലയോരഗ്രാമവും ഒരുപോലെയാണ്. കുത്തനെയുള്ള കയറ്റങ്ങൾ, കുത്തിറക്കങ്ങൾ, ഓർക്കാപ്പുറത്തുള്ള തിരിവുകൾ, ഒന്നുകൂടി നോക്കാൻ ഉൾഭയം തോന്നുന്ന ആഴക്കാഴ്ചകൾ, എത്ര കണ്ടാലും മതിവരാത്ത മലഞ്ചെരിവുകൾ. തിരിഞ്ഞു നോക്കുമ്പോൾ കുത്തനെയുള്ള കയറ്റങ്ങളും കുത്തിറക്കങ്ങളും പലതുണ്ട് ജീവിതത്തിലെന്ന് വെള്ളിയാമറ്റം
മനുഷ്യജീവിതവും മലയോരഗ്രാമവും ഒരുപോലെയാണ്. കുത്തനെയുള്ള കയറ്റങ്ങൾ, കുത്തിറക്കങ്ങൾ, ഓർക്കാപ്പുറത്തുള്ള തിരിവുകൾ, ഒന്നുകൂടി നോക്കാൻ ഉൾഭയം തോന്നുന്ന ആഴക്കാഴ്ചകൾ, എത്ര കണ്ടാലും മതിവരാത്ത മലഞ്ചെരിവുകൾ. തിരിഞ്ഞു നോക്കുമ്പോൾ കുത്തനെയുള്ള കയറ്റങ്ങളും കുത്തിറക്കങ്ങളും പലതുണ്ട് ജീവിതത്തിലെന്ന് വെള്ളിയാമറ്റം
മനുഷ്യജീവിതവും മലയോരഗ്രാമവും ഒരുപോലെയാണ്. കുത്തനെയുള്ള കയറ്റങ്ങൾ, കുത്തിറക്കങ്ങൾ, ഓർക്കാപ്പുറത്തുള്ള തിരിവുകൾ, ഒന്നുകൂടി നോക്കാൻ ഉൾഭയം തോന്നുന്ന ആഴക്കാഴ്ചകൾ, എത്ര കണ്ടാലും മതിവരാത്ത മലഞ്ചെരിവുകൾ. തിരിഞ്ഞു നോക്കുമ്പോൾ കുത്തനെയുള്ള കയറ്റങ്ങളും കുത്തിറക്കങ്ങളും പലതുണ്ട് ജീവിതത്തിലെന്ന് വെള്ളിയാമറ്റം
മനുഷ്യജീവിതവും മലയോരഗ്രാമവും ഒരുപോലെയാണ്. കുത്തനെയുള്ള കയറ്റങ്ങൾ, കുത്തിറക്കങ്ങൾ, ഓർക്കാപ്പുറത്തുള്ള തിരിവുകൾ, ഒന്നുകൂടി നോക്കാൻ ഉൾഭയം തോന്നുന്ന ആഴക്കാഴ്ചകൾ, എത്ര കണ്ടാലും മതിവരാത്ത മലഞ്ചെരിവുകൾ. തിരിഞ്ഞു നോക്കുമ്പോൾ കുത്തനെയുള്ള കയറ്റങ്ങളും കുത്തിറക്കങ്ങളും പലതുണ്ട് ജീവിതത്തിലെന്ന് വെള്ളിയാമറ്റം ഗ്രാമത്തിലെ കൃഷിക്കാരി റെജീന ജോസഫും പറയും. എന്നാൽ ആ ദുർഘടപാതകളെല്ലാം കടന്ന് ലാഭക്കൃഷിയുടെ വിശാലപാതയിലൂടെ ജിപ്പോടിച്ചു നീങ്ങുകയാണ് ഇന്ന് ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് വെള്ളിയാമറ്റം പുളിക്കൽ വീട്ടിൽ റെജീന.
റജീനയുടെ ഭർത്താവ് ജോർജ് ഫ്രാൻസിസ്(ബിജു) 27 വർഷം മുൻപാണ് പൈനാപ്പിൾക്കൃഷിയിലേക്കു തിരിയുന്നത്. 12 വർഷം മുൻപ് അപ്രതീക്ഷിതമായി വന്ന അസുഖം കാലുകളുടെ ബലം ചോർത്തി വീട്ടിലൊരു മുറിയിൽ ഒതുക്കിയെങ്കിലും കൃഷി വിടാൻ ജോർജ് ഒരുക്കമല്ലായിരുന്നു. സ്വന്തം കൃഷിയറിവുകളും അനുഭവങ്ങളും പകർന്നുകൊടുത്ത് റെജീനയെ ഒന്നാന്തരം കൃഷിക്കാരിയാക്കി. ഇന്ന് ഒരാൾക്കു പകരം രണ്ടു പേരുടെ ബുദ്ധിയും പ്രാപ്തിയും കൃഷിയിൽ ചെലവിട്ട് വര്‍ധിത വരുമാനം നേടുകയാണ് ഈ ദമ്പതികള്‍
അടുക്കളയിൽനിന്ന് കൃഷിയിടത്തിലേക്ക്
കര്‍ഷക കുടുംബത്തിൽ ജനിച്ചു വളർന്ന റെജീനയ്ക്ക് കൃഷി അപരിചിതമായിരുന്നില്ല. എന്നാൽ കൃഷി ചെയ്തു ശീലവുമില്ല. ജോർജിന്റെ ഭാര്യയായി എത്തിയപ്പോഴും കൃഷിയിൽ ശ്രദ്ധിക്കേണ്ടി വന്നില്ല. 10–15 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് പൈനാപ്പിൾക്കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നുണ്ടായിരുന്നു ജോർജ്. പിതൃസ്വത്തായി ലഭിച്ച ഒന്നേകാൽ ഏക്കറിനൊപ്പം 5 ഏക്കർ കൂടി സ്വന്തമാക്കാനും പുതിയ വീടുവയ്ക്കാനുമൊക്കെ തുണയായത് പൈനാപ്പിൾ തന്നെ. റെജീനയാകട്ടെ, അഞ്ചു മക്കളുടെ അമ്മയായി വീട്ടുകാര്യങ്ങൾ നോക്കി. ജോർജിന് ഓർക്കാപ്പുറത്തുണ്ടായ അസുഖം നല്‍കിയ ആഘാതം ചെറുതായിരുന്നില്ലെന്നു റെജീന. ആശുപത്രിയാത്രകളായിരുന്നു ആദ്യനാളുകളിലത്രയും. അതിനിടയിൽ, പാട്ടത്തിനെടുത്ത തോട്ടങ്ങളിലെ കൃഷി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പിടിയില്ലായിരുന്നു. വീട്ടുകാരുടെ തുണ യുണ്ടായിരുന്നെങ്കിലും കഴിവതും അവരെ ബുദ്ധിമുട്ടിക്കാതെ നോക്കി; എന്നാലത് അത്ര എളുപ്പമായിരു ന്നില്ല.
ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് കൃഷി തുടരാൻ ധൈര്യമേകിയത്. നിർദേശങ്ങൾ മതി, കൃഷിപ്പണി കൃത്യമായി ചെയ്യാമെന്ന് അവർ ഉറപ്പു നല്‍കി. അതോടെ കൃഷി വീണ്ടും ട്രാക്കില്‍. ക്രമേണ കൃഷിനടത്തിപ്പ് റെജീന ഏറ്റെടുത്തു. പലയിടങ്ങളിലായി ചിതറിക്കിടന്ന പൈനാപ്പിൾ കൃഷിയിടങ്ങളിലേക്കു നടന്നും ബസു പിടിച്ചും റെജീന എത്തി. ഒരിടത്തും ഒറ്റയ്ക്കു പോയി അധികം ശീലമില്ലാത്ത റെജീനയ്ക്ക് എല്ലാം പുതിയ അനുഭവങ്ങളായിരുന്നു.
കാലം മാറി കഥമാറി
പൈനാപ്പിൾക്കൃഷി ലാഭകരമായി തുടര്‍ന്നുവെന്നു മാത്രമല്ല, മുൻപ് ആണ്ടിൽ 10–15 ഏക്കർ ആയിരുന്ന കൃഷിവിസ്തൃതി ഇരട്ടിയോളം വളർത്തുകയും ചെയ്തു. ഇന്ന് വെള്ളിയമാറ്റത്തും സമീപ പഞ്ചായത്തിലുമായി പലരിൽനിന്നു പാട്ടത്തിനെടുത്ത എട്ടോളം സ്ഥലങ്ങൾ ചേർന്ന് 25 ഏക്കറിലധികം വരും റെജീനയുടെ പൈനാപ്പിൾക്കൃഷി. അവിടെയെല്ലാം സ്വന്തം ജീപ്പോടിച്ച് റെജീന എത്തിച്ചേരുന്നു. പൈനാപ്പിൾ മാത്രമല്ല, സ്വന്തം കൃഷിയിടങ്ങളിൽ കപ്പയും വാഴയും ചേനയുമെല്ലാം സമൃദ്ധമായി വിളയിക്കുന്നുമുണ്ട്. മൂന്നു പശുക്കളുള്ളതിനാൽ വീട്ടാവശ്യത്തിനും വിൽപനയ്ക്കും പാലുമുണ്ട്.
അഞ്ചു മക്കളും പഠനത്തിനിടയിലും അമ്മയ്ക്കൊപ്പം എല്ലാ ജോലികളിലും പങ്കുചേരുന്നു. പൈനാപ്പിൾക്കൃഷിയും പശുവളർത്തലുമെല്ലാം അവരും പഠിച്ചു. എറ്റവും ഇളയവൾ ഒൻപതാം ക്ലാസുകാരി ലിൻഡപോലും പശുക്കളെ കറക്കാൻ തയാർ. മൂത്തവർ മൂന്നു പേരും നഴ്സിങ് പൂർത്തിയാക്കി വിദേശജോലിക്കു തയാറെടുക്കുന്നു. ഇളയവർ സ്കൂൾ വിദ്യാർഥികൾ. ലക്ഷങ്ങൾ ചെലവിട്ടു മക്കളുടെ പഠനം, പുതിയ വാഹനങ്ങൾ വാങ്ങല്‍, വീടിന്റെ മുകൾനില പണിയൽ എന്നിവയെല്ലാം നടന്നത് കൃഷിയിലൂടെയെന്നു റെജീന. മുഖ്യ വരുമാനം പൈനാപ്പിളിൽനിന്നുതന്നെ. അനുബന്ധ വരുമാനമായി വാഴയും കപ്പയും ചേന യുമുണ്ട്. പ്രതിസന്ധികളിലൊക്കെ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ കാത്തത് കൃഷിയാണ്. കൃത്യമായ ആസൂത്രണത്തോടെ ചെയ്താൽ കൃഷി നഷ്ടമാകില്ലെന്ന ജോർജിന്റെ ബോധ്യം തന്നെയാണ് റെജീനയു ടെയും വിജയരഹസ്യം.
പലവഴി നേട്ടം പൈനാപ്പിൾ
സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വിളയാണ് പൈനാപ്പിൾ. വിപണിവിലയിലെ അപ്രതീക്ഷിത ഏറ്റക്കുറവുകൾ ഭീഷണിയെങ്കിലും വിലയിടിവ് ദീർഘകാലം തുടരില്ലെന്നതാണ് പൈനാപ്പിളിൽ ഉറച്ചു നിൽക്കാൻ കർഷകർക്കു ധൈര്യം നൽകുന്നതെന്നു റെജീന. കോവിഡ് കാലത്ത് വില കിലോയ്ക്ക് 6 രൂപയിലേക്കുവരെ കൂപ്പുകുത്തിയെങ്കിൽ ഇക്കൊല്ലം തുടക്കത്തിൽ 56 രൂപവരെ ഉയർന്നു. നിലവിൽ ആ വിലയെ ചുറ്റിപ്പറ്റിത്തന്നെയാണ് പൈനാപ്പിൾ വില നീങ്ങുന്നത്. റബർ ആവർത്തനക്കൃഷി ചെയ്യുന്ന തോട്ടങ്ങളിലാണ് പൈനാപ്പിള്‍ക്കൃഷി. ഇത്തരം തോട്ടങ്ങൾ എല്ലായിടത്തും കിട്ടാനുള്ളതിനാൽ കൃഷിയിടം കണ്ടെത്താൻ ബുദ്ധിമുട്ടില്ല. എന്നാൽ ഓരോ വർഷവും പാട്ടത്തുക ഉയരുന്നത് നേട്ടം കുറയ്ക്കുന്നുണ്ട്. വിലയിലെ ഏറ്റക്കുറവുകൾ ഭീഷണിയായതിനാൽ പല സമയത്തായി വിളവെടുക്കാവുന്ന വിധമാണ് കൃഷി. ഏതെങ്കിലുമൊക്കെ വിളവെടുപ്പുകാലത്ത് ഉയർന്ന വില ലഭിക്കും. ഒരു ബാച്ച് കൃഷി 3 വർഷം നീണ്ടു നിൽക്കുമെന്നതിനാൽ എപ്പോഴെങ്കിലും ലാഭം കിട്ടാതിരിക്കില്ലെന്നും റജീന പറയുന്നു.
ഒരേക്കർ പൈനാപ്പിൾക്കൃഷിക്ക് ആദ്യവർഷ പാട്ടവും നടീൽവസ്തുവും ഉൾപ്പെടെ 3 ലക്ഷം രൂപ ചെലവു വരും. തുടർന്നുള്ള രണ്ടു വർഷവും കൂടി കൂട്ടി 3 വർഷത്തെ കൃഷിച്ചെലവ് 4.5–5 ലക്ഷം എന്നു കണക്കാക്കാം. ആദ്യവർഷം ശരാശരി 12–15 ടൺ ഉൽപാദനം പ്രതീക്ഷിക്കാം. തുടർ വർഷങ്ങളിൽ കുറഞ്ഞു വരും. 3 വർഷത്തെ ആകെ ഉൽപാദനം 25–30 ടൺ എന്നു കണക്കാക്കാം. കിലോയ്ക്ക് ശരാശരി 30 രൂപ വില കിട്ടിയാൽ കൃഷി ലാഭകരം തന്നെയെന്ന് ജോർജും റജീനയും പറയുന്നു. കൃഷിയെയും തൊഴിലാളികളെയും ഏകോപിപ്പിച്ച് കൊണ്ടുപോകാനായാൽ ഏക്കറുകളിലേക്ക് എളുപ്പം വ്യാപിപ്പിക്കാം. തോട്ടത്തിൽ നേരിട്ടെത്തി കച്ചവടക്കാർ പൈനാപ്പിൾ സംഭരിക്കുമെന്നതിനാൽ വിപണനവും എളുപ്പം. വിളവെടുപ്പിനു ശേഷം ഉപേക്ഷിക്കുന്ന തോട്ടങ്ങളിലെ പൈനാപ്പിൾതണ്ട് പശുക്കൾക്കു പ്രിയപ്പെട്ട തീറ്റയാണ്. തോട്ടത്തിലെ പുല്ലും തണ്ടുമുള്ളതിനാൽ കാര്യമായ ചെലവും കഷ്ടപ്പാടുമില്ലാതെ പശുവളർത്തലും നടക്കും.
ഫോൺ: 7907947312