രാജ്യത്തിന്റെ 1.13% ഭൂവിസ്തൃതി; മൊത്തം മരുന്നുവിൽപനയുടെ 20 ശതമാനവും കേരളത്തിൽ; മലയാളി കഴിക്കുന്നത് വർഷം 20,000 കോടി രൂപയുടെ മരുന്ന്!

കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണം. ഗുണനിലവാരം
കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണം. ഗുണനിലവാരം
കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണം. ഗുണനിലവാരം
Part 1: ഈ രീതിയിൽ പോയാൽ ക്ഷീരമേഖല വളരില്ല; സാധ്യതകൾ കണ്ടെത്തണം, വളരണം; കാർഷിക മേഖലകളിലെ സാധ്യതകൾ ഇവയാണ്
Part 3
കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണം. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പന നടത്തുന്നവരെ നിയമത്തിന്റെ പരിധിയിൽ ശിക്ഷിക്കണം. നിലവിലുള്ള സംവിധാനത്തിൽ അവർ പിഴയടച്ചു രക്ഷപ്പെടുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് നിലവിലുള്ള രാജ്യത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം ഉണർന്നു പ്രവർത്തിക്കണം. ഭക്ഷ്യവസ്തുക്കൾ നിർമിച്ചു വിൽപന നടത്താൻ ലൈസൻസ് നൽകുന്നതിന് മുമ്പ് എല്ലാ പരിശോധനകളും കൃത്യമായി നടത്തിയിരിക്കണം. അല്ലാതെ ഓഫീസിലിരുന്ന് സർട്ടിഫിക്കറ്റ് നൽകരുത്. വിദേശ രാജ്യങ്ങളിൽ ഭക്ഷ്യ നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം.
ഇറച്ചിയുൽപ്പാദന മേഖല
കേരളത്തിലെ ഇറച്ചിയുൽപ്പാദന മേഖല തീർത്തും അശാസ്ത്രീയമാണ്. ശാസ്ത്രീയ അറവുശാലകൾ വിരലിലെണ്ണാവുന്നത് മാത്രം! റോഡരികിലും വഴിയോരത്തുമാണ് കശാപ്പും മാംസവിൽപനയും നടക്കുന്നത്. കശാപ്പിനുമുമ്പും പിമ്പും പരിശോധന നിർബന്ധമാണ്. വിരലിലെണ്ണാവുന്ന അറവുശാലകളിൽ മാത്രമേ ഇതു നടക്കുന്നുള്ളൂ! ഇതു മൂലം ഉപഭോക്താക്കൾക്ക് കിട്ടുന്നത് വൃത്തിഹീനമായ ചുറ്റുപാടിൽ കശാപ്പുചെയ്ത ഇറച്ചിയും! 200 ഓളം ജന്തുജന്യ രോഗങ്ങളാണ് ഇതിലൂടെ മനുഷ്യരിലെത്തുന്നത്. ഇവയിൽ എത്രയോ അധികം രോഗം മൂലം ചത്തതും, രോഗം ബാധിച്ചതുമായ മൃഗങ്ങളുടെ ഇറച്ചിയാണെന്നു പാവം ഉപഭോക്താവ് അറിയുന്നില്ല! അശാസ്ത്രീയ അറവിലൂടെയുള്ള മാലിന്യങ്ങളുടെ പുറന്തള്ളൽ രോഗ വ്യാപനത്തിനും, പരിസര മലിനീകരണത്തിനും ഇടവരുത്തുന്നു.
റോഡരികിലുള്ള മാംസ വിൽപ്പന ശാലകൾക്കും, ഇറച്ചിക്കോഴി ഡ്രസിങ് & വിൽപ്പന കേന്ദ്രങ്ങളിലും ശുചിത്വ വ്യവസ്ഥകൾ നിർബന്ധമാക്കണം. അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന കോഴിമുട്ടയുടെ ഗുണ നിലവാരം വിലയിരുത്തേണ്ടതുണ്ട്. സാൽമൊണെല്ല, ഷിഗെല്ല വിഷബാധ മുട്ടയിലൂടെയും മനുഷ്യരിലെത്താം. മുട്ടയുടെ സൂക്ഷിപ്പ് കാലയളവ് നിബന്ധനകൾ പാലിക്കപ്പെടുന്നില്ല.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിൽ സൂക്ഷിപ്പ് കാലയളവ് കൂട്ടാനായി ആന്റിബയോട്ടിക്കുകൾ ചേർക്കുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നു. ഇത് കഴിക്കുന്നതിലൂടെ മനുഷ്യരിൽ ആന്റിബയോട്ടിക്കുകൾക്കെതിരായുള്ള രോഗപ്രതിരോധ ശേഷി കുറയാനിടവരും. ഭാവിയിൽ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ മേഖലയിലെ വെല്ലുവിളിയാണിത്.
രാജ്യത്ത് മത്സ്യത്തിന്റെ ഉപഭോഗത്തിൽ മലയാളികൾ ഏറെ മുന്നിലാണ്. എന്നാൽ നാം കഴിക്കുന്ന മത്സ്യം ഗുണനിലവാരമുള്ളതാണോ എന്ന് വിലയിരുത്തുന്ന കാര്യത്തിൽ മലയാളി പിറകിലാണ്. ലക്ഷക്കണക്കിന് ടൺ മത്സ്യമാണ് അയൽ സംസ്ഥനങ്ങളിൽനിന്നും കേരളത്തിലെത്തുന്നത്. സൂക്ഷിപ്പ് കാലയളവ് കൂട്ടാനായി മത്സ്യത്തിൽ ഫോർമലിൻ ചേർക്കുന്നത് മാരകമായ രോഗബാധയ്ക്കിടവരുത്തും. വ്യവസായ മേഖലയിൽ നിന്നും പുറന്തള്ളുന്ന ജലാശയങ്ങളിൽ നിന്നുള്ള മത്സ്യങ്ങളിൽ ഉയർന്ന തോതിൽ ലോഹാംശങ്ങൾ അഥവാ ഹെവി മെറ്റൽസ് ഉണ്ടെന്ന് പഠന റിപ്പോർട്ടുകളുണ്ട്. ഇവയിൽ ആർസെനിക്, മോളിബ്ഡിനം, ലെഡ് എന്നിവയുടെ തോത് കൂടുതലാണ്. ഇവയിലൂടെ കരൾ അർബുദത്തിനുള്ള സാധ്യതയേറെയാണ്. ചീഞ്ഞളിഞ്ഞ മത്സ്യം കഴിക്കുന്നതിലൂടെ തുടർ ഭക്ഷ്യവിഷബാധയ്ക്കു സാധ്യതയേറും.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും കീടനാശിനികളുടെ അളവ് കൂടുതലാണ്. ഓർഗാനിക് ഭക്ഷ്യോൽപന്നങ്ങളിലും ഇവയുടെ അളവ് കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഓർഗാനിക് ഉൽപന്നങ്ങളെന്ന വ്യാജേന ഉയർന്ന വില ഈടാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പ്രവണത വർധിച്ചു വരുന്നു. കേരളത്തിൽ വരവ് പച്ചക്കറിയാണേറെയും.
രാജ്യത്തിൻറെ 1.13 ശതമാനം ഭൂവിസ്തൃതിയുള്ള കേരളത്തിൽ മൂന്നരക്കോടി ജനസംഖ്യയെ ഉള്ളൂ. എന്നാൽ ഇന്ത്യയിലെ മൊത്തം മരുന്ന് വിൽപനയുടെ 20 ശതമാനവും കേരളത്തിലാണ്. മലയാളി പ്രതിവർഷം 20,000 കോടി രൂപയുടെ മരുന്നാണ് കഴിക്കുന്നത്. ജന്തുജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും കേരളത്തിൽ തുടർക്കഥയാകുന്നു.
വർധിച്ചു വരുന്ന ഭക്ഷ്യ വിഷബാധയും ആരോഗ്യ പ്രശ്നങ്ങളും നിയന്ത്രിക്കാൻ സുസ്ഥിര നടപടിക്രമങ്ങൾ ആവശ്യമാണ്. ഭക്ഷ്യോൽപാദനം മുതൽ ഉപഭോഗം വരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് വിലയിരുത്തണം. ശാസ്ത്രീയ അറവു ശാലകൾ ഇറച്ചി വിൽപനകേന്ദ്രങ്ങൾ, ഇറച്ചിക്കോഴി വിൽപന സ്റ്റാളുകൾ, കോഴിമുട്ട വിപണന കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, വിൽപനകേന്ദ്രങ്ങൾ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ കർശനമായി പാലിക്കപ്പെടാനുള്ള സ്ഥിരം സംവിധാനങ്ങൾ വേണം. ഫാമുകളിൽ ബയോസെക്യൂരിറ്റി സംവിധാനം ഉർജിതപ്പെടുത്തണം. റോഡരികിലും വാഴിയോരത്തുമുള്ള അശാസ്ത്രീയ കശാപ്പും, ഇറച്ചിവിൽപനയും നിരോധിക്കണം. മാലിന്യ നിയന്ത്രണ സംവിധാനം കർശനമാക്കണം. വിദേശ ഭക്ഷ്യ ഉപഭോഗ വസ്തുക്കളായ ഷവർമ, മന്തി തുടങ്ങിയവയുടെ ഉൽപാദനം ശാസ്ത്രീയരീതിയിലാണോയെന്ന് പരിശോധിക്കണം. ഉൽപാദനം, പരിശോധന എന്നിവയ്ക്ക് പ്രോട്ടോകോൾ നിർബന്ധമാക്കണം. ഇറച്ചി, മുട്ട, പാൽ, മത്സ്യം,പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ ശാസ്ത്രീയ ഉൽപാദനം ഉറപ്പുവരുത്താൻ വെറ്ററിനറി, ഫിഷറീസ്, ക്ഷീര, കാർഷിക മേഖലയിലെ ഉദ്യോഗസ്ഥർ ഉൽപാദന മേഖലകളിൽ നിർബന്ധമായും പരിശോധിക്കണം. സംസ്കരണ, വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വിദഗ്ധർ നിരന്തരമായി പരിശോധിക്കണം. മികച്ച ഉൽപാദന, റീടൈൽ, വിപണന ശീലങ്ങൾ പ്രവർത്തികമാക്കണം രജിസ്റ്റേർഡ് ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കൽ ഷോപ്പുവഴിയുള്ള മരുന്ന് വിൽപനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തണം. ഭീമമായ കേരളത്തിലെ മരുന്ന് ഉപഭോഗം ശാസ്ത്രീയമായി വിലയിരുത്തണം.
ഉപഭോക്തൃ ബോധവൽകരണം, സ്കിൽ വികസനം എന്നിവ ഉർജിതപ്പെടുത്തണം. മനുഷ്യരിലെ ആന്റിബയോട്ടിക്കുകൾക്കെതിരെയുള്ള കുറഞ്ഞു വരുന്ന രോഗ പ്രതിരോധ ശേഷിയെക്കുറിച്ചും, വർധിച്ചു വരുന്ന ഭക്ഷ്യവിഷബാധ, വെള്ളത്തിന്റെ ഗുണ നിലവാരം, ജന്തുജന്യ രോഗങ്ങൾ, കുടിവെള്ളലഭ്യത എന്നിവയെക്കുറിച്ച് കൂടുതൽ ഇന്റർ ഡിസിപ്ലിനറി തലത്തിൽ പഠനങ്ങൾ ആവശ്യമാണ്.
കേരളത്തിലെ ഇറച്ചിക്കോഴി വളർത്തൽ അഞ്ചു ലക്ഷം പേരുടെ ജീവനോപാധിയാണിത്. എന്നാൽ കോവിഡ് 19 നുശേഷമുള്ള അരക്ഷിതാവസ്ഥ ഈ മേഖലയിൽ ഇന്നും നിലനിൽക്കുന്നു. തീറ്റച്ചെലവിലും ഉൽപാദനച്ചെലവിലുമുണ്ടായ ഭീമമായ വർധന, തീറ്റയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വർധിച്ച വില, കടുത്ത വിപണന സമ്മർദ്ദം, വർധിച്ച നികുതി, കാലവസ്ഥ വ്യതിയാനം, പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നിബന്ധനകൾ, ഗുണനിലവാരത്തെ തകർക്കുന്ന വസ്തുതയില്ലാത്ത ആരോപണങ്ങൾ എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചുവരുന്നു.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള അശാസ്ത്രീയമായ വിപണനവും, ഉൽപാദനച്ചെലവിലുണ്ടായ ഭീമമായ വർധനയും ഇറച്ചിക്കോഴി കർഷകരെ ഈ മേഖലയിൽനിന്നു പിന്തിരിയാൻ പ്രേരിപ്പിക്കുന്നു. ഇതുമൂലം സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. ഉൽപാദനച്ചെലവ് താങ്ങാൻ കഴിയാതെ കേരളത്തിലെ കോഴിഫാമുകൾ പൂട്ടിയിടുമ്പോൾ, ആഭ്യന്തര ഉൽപാദനത്തിൽ വൻ കുറവുണ്ടാകുന്നു. ബാങ്ക് വായ്പയടയ്ക്കാൻ ബുദ്ധിമുട്ടുന്ന കോഴിവളർത്തൽ സംരംഭകരും കേരളത്തിലേറെ. എന്നാൽ ഉപഭോഗത്തിൽ വർധന ദൃശ്യമാണ്. ഈ സാധ്യത മനസിലാക്കി അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ന് ആവശ്യകതയുടെ 70 ശതമാനത്തോളം ഇറച്ചിക്കോഴികളുമെത്തുന്നത്. ഇവയ്ക്കു വിലയും താരതമ്യേന കൂടുതലാണ്. ഇന്ന് ഒരുകിലോ കോഴിയിറച്ചിയുടെ ഉൽപാദനച്ചെലവ് 99 രൂപയാണ്. ഇതിൽ മരുന്ന്, വളർത്തു ചെലവുകൾ, തീറ്റ എന്നിവ ഉൾപ്പെടുന്നു. കോഴിത്തീറ്റയുടെ വില കിലോയ്ക്ക് 42 രൂപയിലേറെയാണ്. ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വിലയിൽ ഇടയ്കിടെയുണ്ടാകുന്ന വിലവർധന ഉൽപാദനച്ചെലവ് വർധിക്കാനിടവരുത്തുന്നു. വർഷത്തിൽ ആറു മാസത്തിലധികവും ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കോഴിയെ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു.
രാജ്യത്തെ മൊത്തം കാർഷിക ഉൽപാദനത്തിന്റെ 26 ശതമാനത്തോളം സംഭവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. ഈ മേഖലയിൽ കോഴിവളർത്തലിന്റെ വാർഷിക വളർച്ച നിരക്ക് 16 ശതമാനത്തോളം വരും. കോഴിയിറച്ചി ഉപഭോഗത്തിൽ കേരളം രാജ്യത്ത് ഏറെ മുന്നിലാണ്. രാജ്യത്തെ മൊത്തം കോഴിയിറച്ചി ഉൽപാദനത്തിന്റെ 4.38 ശതമാനം കേരളത്തിൽ നിന്നാണ്. പ്രതിശീർഷ കോഴിയിറച്ചി ഉപഭോഗം പ്രതിവർഷം ദേശീയ തലത്തിൽ 3.1 കിലോയാണ്. എന്നാൽ കേരളത്തിലിത് 15 കിലോ വരും.
കോഴിവളർത്തലിന്റെ ചെലവിൽ 75 ശതമാനവും തീറ്റച്ചെലവാണ്. കോവിഡിന് മുമ്പത്തെ കാലയളവിനെ അപേക്ഷിച്ചു കോഴിത്തീറ്റയുടെ വില കിലോയ്ക്ക് 24 രൂപയിൽനിന്നും 45 രൂപയായി ഉയർന്നിട്ടുണ്ട്. തീറ്റയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയിൽ കാലാവസ്ഥ വ്യതിയാനം, ലഭ്യത എന്നിവയ്ക്കനുസരിച്ച് വിലയിൽ വൻ വർധന ദൃശ്യമാണ്. ഉൽപാദനച്ചെലവിന് ആനുപാതികമായി കോഴിമുട്ടയുടെയും ഇറച്ചിയുടെയും വിലയിൽ വർധന ഉണ്ടാകുന്നില്ല. മാത്രമല്ല അയൽ സംസ്ഥാന ലോബിയുണ്ടാക്കുന്ന കൃത്രിമ വില തികച്ചും സുസ്ഥിരമല്ല. ഉയർന്ന ഉൽപാദനച്ചെലവ് താങ്ങാൻ കഴിയാത്തതിനാൽ കർഷകരും സംരംഭകരും കോഴിവളർത്തലിൽനിന്ന് പിന്തിരിയുന്ന പ്രവണത വർധിച്ചു വരുന്നു. കോഴിത്തീറ്റയ്ക്കാവശ്യമായ അസംസ്കൃത ചേരുവകൾ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലെത്തുന്നത്. സോയമീൽ, ചോളം, തവിടെണ്ണ എന്നിവയുടെ വിലയിലുണ്ടായ വർധന 400 ശതമാനത്തിലധികമാണ്.
മൃഗസംരക്ഷണ, ക്ഷീരമേഖലയ്ക്കാവശ്യം പ്രത്യേക പാക്കേജ്
രാജ്യത്ത് മൃഗസംരക്ഷണ, ക്ഷീര വികസന, കോഴിവളർത്തൽ മേഖലയുടെ വളർച്ചയ്ക്ക് പ്രത്യേക പാക്കേജ് ആവശ്യമാണ്. ചെറുകിട സംരംഭകർ, വനിതകൾ, ക്ഷീര കർഷകർ എന്നിവർക്ക് ഉൽപാദനം, സംസ്കരണം, വിപണനം എന്നിവയ്ക്ക് കൂടുതൽ സഹായം ഉറപ്പുവരുത്തണം. ഉൽപന്ന ഗുണമേന്മ ഏറെ പ്രാധാന്യമർഹിക്കുന്നു. പുത്തൻ രോഗങ്ങളെ നിയന്ത്രിക്കാൻ ഗവേഷണ മേഖലയിൽ ടെക്നോളജി ട്രാൻസ്ഫർ പ്രോത്സാഹിപ്പിക്കണം. വ്യവസായമേഖലയ്ക്കുള്ള ആനുകൂല്യങ്ങളും മൃഗസംരക്ഷണ, ക്ഷീര സംസ്കരണ മേഖലയ്ക്ക് ലഭ്യമാക്കണം. കാർഷികോൽപന്നങ്ങളുടെ വിലയിടിവിലും, കോവിഡ് ലോക്‌ഡൗൺ കാലത്തും കർഷകരുടെ ആശ്രയം ക്ഷീര, മൃഗസംരക്ഷണ മേഖലയായിരുന്നു. വിജ്ഞാന വ്യാപനത്തിനും, തൊഴിൽ നൈപുണ്യത്തിനും ക്ഷീര മേഖലയിൽ പ്രാധാന്യം നൽകുന്നത് കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും. ക്ഷീര മേഖല, ക്ഷീര വ്യവസായ, ഡെയറി ബിസിനസ്സ് രംഗത്തേക്കു മാറുന്ന പ്രവണത ലോകത്താകമാനം പ്രകടമാണ്. അമുൽ ഉൽപന്നങ്ങൾ ഇന്ന് അമേരിക്കൻ വിപണിയിലും ലഭിക്കും. കയറ്റുമതിക്കും യഥേഷ്ടം സാധ്യതകളുണ്ട്. പക്ഷേ ഗുണ നിലവാരം ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷീര മേഖലയിൽ മീഥേനിന്റെ അളവ് കുറയ്ക്കാനും, ഉൽപാദനച്ചെലവ് കുറയ്ക്കാനുമുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. ഉൽപാദനക്ഷമത ഉയർത്താനും, രോഗ നിയന്ത്രണത്തിനും, മൂല്യ വർധിത ഉൽപന്ന നിർമാണത്തിനും സമഗ്ര പദ്ധതികൾ വേണം. രാജ്യത്തു നിലവിലുള്ള മൃഗസംരക്ഷണ ഭൗതിക വികസന ഫണ്ട്, കോൾഡ് ചെയിൻ പ്രൊജക്ട്, തനതു ജനുസ്സുകളുടെ പരിരക്ഷ. മൊബൈൽ ചികിത്സാ സൗകര്യം, രോഗ നിയന്ത്രണ, ഗവേഷണ പദ്ധതികൾ എന്നിവയ്ക്ക് ഉയർന്ന ഫണ്ട് വിലയിരുത്തലുകളും ആവശ്യമാണ്.
(ലേഖകൻ വെറ്റിനറി സർവകലാശാല മുൻ ഡയറക്ടറും, ലോകബാങ്ക് കൺസൾട്ടന്റുമാണ്)