നിലത്ത് പടർന്നു വളരുന്ന പത്തുമണിച്ചെടികളിൽ നിറയെ പൂക്കളുണ്ടായാൽ കാണാൻ പ്രത്യേക അഴകാണ്. ഒരേ നിറത്തിലുള്ള പൂക്കൾ ഒരേ സമയത്തു വിരിയുമ്പോഴാണ് ഇവയുടെ ഭംഗി ശ്രദ്ധിക്കപ്പെടുന്നത്. പത്തുമണിച്ചെടികളിൽ ഒട്ടേറെ വകഭേദങ്ങളുണ്ടെങ്കിലും അവ എല്ലാത്തിന്റെയും നടീൽ രീതി ഒന്നുതന്നെ. നിലത്തു മാത്രമല്ല ചെടിച്ചട്ടികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലത്ത് പടർന്നു വളരുന്ന പത്തുമണിച്ചെടികളിൽ നിറയെ പൂക്കളുണ്ടായാൽ കാണാൻ പ്രത്യേക അഴകാണ്. ഒരേ നിറത്തിലുള്ള പൂക്കൾ ഒരേ സമയത്തു വിരിയുമ്പോഴാണ് ഇവയുടെ ഭംഗി ശ്രദ്ധിക്കപ്പെടുന്നത്. പത്തുമണിച്ചെടികളിൽ ഒട്ടേറെ വകഭേദങ്ങളുണ്ടെങ്കിലും അവ എല്ലാത്തിന്റെയും നടീൽ രീതി ഒന്നുതന്നെ. നിലത്തു മാത്രമല്ല ചെടിച്ചട്ടികളിൽ ഇവയെ വളർത്തിയും ഉദ്യാനം മനോഹരമാക്കാം.

പത്തുമണിച്ചെടികൾ നടുന്നതിനായി കല്ലു നീക്കിയ മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ പോട്ടിങ് മിശ്രിതമായി എടുക്കണം. പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിൽ ചെടി നടാം. ഇതിനായി കരുത്തുള്ള തണ്ടുകൾ തിരഞ്ഞെടുക്കണം. ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ നട്ട തണ്ട് വേരു പിടിച്ച് നന്നായി വളർന്നുതുടങ്ങും. ഈ സമയത്ത് ജലസേചനം അത്യാവശ്യമാണ്. 

ADVERTISEMENT

നന്നായി വളർന്നുവരുന്ന തണ്ടുകളിൽ പ്രൂണിങ് നടത്തുന്നതാണ് അടുത്ത ഘട്ടം. രണ്ടാഴ്ച വളർച്ചയെത്തിയ ചെടികളിൽ ഇങ്ങനെ പ്രൂണിങ് നടത്താം. ഇതുവഴി കൂടുതൽ ശാഖകൾ മുളച്ച് ചെടികൾ പടർന്നു പന്തലിച്ചു വളരൂ. ഇങ്ങനെ പുതുതായി ഉണ്ടാകുന്ന ശാഖകളിൽ അതിവേഗം പൂക്കളുണ്ടാകുന്നതും കാണാം. 

20–25 ദിവസം ഇടവിട്ട് വളപ്രയോഗം നടത്താം. ഇതിനായി മണ്ണിരക്കമ്പോസ്റ്റോ ചാണകപ്പൊടിയോ ഉപയോഗിക്കാം. 

ADVERTISEMENT

ഇത്രയൊക്കെ ചെയ്താലും കൂടുതൽ പൂക്കളുണ്ടാകണമെങ്കിൽ ചില പരിചരണമുറകൾക്കൂടി ചെയ്യേണ്ടതുണ്ട്. അക്കാര്യങ്ങൾ അറിയാൻ വിഡിയോ കാണാം.