വീടിന് ഭംഗി പകരാന്‍ മെറ്റല്‍ ആര്‍ട്ട് ഉദ്യാനം
വീടിന്റെ പുറംഭിത്തിയിലും ബാൽക്കണിയുടെയോ വരാന്തയുടെയോ ചുമരിലും മെറ്റൽ ആർട്ടും ചെടികളും ചേര്‍ന്ന കലാസൃഷ്ടി ഹരിതഭിത്തി ഒരുക്കാന്‍ വെർട്ടിക്കൽ ഗാർഡൻ ആണല്ലോ ഇന്നു പ്രചാരത്തിലുള്ളത്. കാണാൻ ഭംഗിയുണ്ടെങ്കിലും വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം ശ്രമകരമാണ്. ചെടികൾ നട്ട ചെറിയ ചട്ടികൾ നിറയെ കുത്തിനിറച്ചുള്ള ഈ
വീടിന്റെ പുറംഭിത്തിയിലും ബാൽക്കണിയുടെയോ വരാന്തയുടെയോ ചുമരിലും മെറ്റൽ ആർട്ടും ചെടികളും ചേര്‍ന്ന കലാസൃഷ്ടി ഹരിതഭിത്തി ഒരുക്കാന്‍ വെർട്ടിക്കൽ ഗാർഡൻ ആണല്ലോ ഇന്നു പ്രചാരത്തിലുള്ളത്. കാണാൻ ഭംഗിയുണ്ടെങ്കിലും വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം ശ്രമകരമാണ്. ചെടികൾ നട്ട ചെറിയ ചട്ടികൾ നിറയെ കുത്തിനിറച്ചുള്ള ഈ
വീടിന്റെ പുറംഭിത്തിയിലും ബാൽക്കണിയുടെയോ വരാന്തയുടെയോ ചുമരിലും മെറ്റൽ ആർട്ടും ചെടികളും ചേര്‍ന്ന കലാസൃഷ്ടി ഹരിതഭിത്തി ഒരുക്കാന്‍ വെർട്ടിക്കൽ ഗാർഡൻ ആണല്ലോ ഇന്നു പ്രചാരത്തിലുള്ളത്. കാണാൻ ഭംഗിയുണ്ടെങ്കിലും വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം ശ്രമകരമാണ്. ചെടികൾ നട്ട ചെറിയ ചട്ടികൾ നിറയെ കുത്തിനിറച്ചുള്ള ഈ
വീടിന്റെ പുറംഭിത്തിയിലും ബാൽക്കണിയുടെയോ വരാന്തയുടെയോ ചുമരിലും മെറ്റൽ ആർട്ടും ചെടികളും ചേര്‍ന്ന കലാസൃഷ്ടി
ഹരിതഭിത്തി ഒരുക്കാന്‍ വെർട്ടിക്കൽ ഗാർഡൻ ആണല്ലോ ഇന്നു പ്രചാരത്തിലുള്ളത്. കാണാൻ ഭംഗിയുണ്ടെങ്കിലും വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം ശ്രമകരമാണ്. ചെടികൾ നട്ട ചെറിയ ചട്ടികൾ നിറയെ കുത്തിനിറച്ചുള്ള ഈ രീതിയിൽ നന അല്‍പം കുറഞ്ഞാലോ കൂടിയാലോ വെയിൽ അധികമായാലോ ചെടികൾ നശിച്ചു പോകും. ഇതിനു പകരം ലളിതമായ പരിചരണം മതിയാകുന്നതും എന്നാൽ എന്നും ഒരുപോലെ ഭംഗി നിൽക്കുന്നതുമായ മെറ്റൽ ആർട്ട് വരുന്നു. ഇരുമ്പുകമ്പിയും തകിടുമെല്ലാം ഉപയോഗിച്ചു തയാറാക്കുന്ന മെറ്റൽ ആർട്ടിനൊപ്പം തിരഞ്ഞെടുത്ത ഏതാനും ചെടികളും കൂടി ഉൾപ്പെടുത്തി ഭിത്തി മോടിയാക്കുന്ന രീതിയാണിത്. ഇതില്‍ ചെടികൾക്കും മെറ്റൽ ആർട്ടിനും പ്രാധാന്യം ഒരുപോലെ. ഈ രീതിയിൽ ചെടികൾ അധികം ഉൾപ്പെടുത്താറില്ല. അതിനാല്‍ പരിപാലനം കുറച്ചു മതി. വീടിന്റെ പുറംഭിത്തിയിലും ബാൽക്കണിയുടെയോ വരാന്തയുടെയോ ചുമരിലും ഇതു തയാറാക്കാം. നിലത്തു ചട്ടികൾ നിരത്താൻ സ്ഥലസൗകര്യമില്ലാത്തവർക്കു ഭിത്തിയിൽ ഇത്തരം കുഞ്ഞൻ ഉദ്യാനം നിർമിക്കാം.
മതിലിന്റെ ഭിത്തിയിൽ ഉറപ്പിച്ച വളയങ്ങളിൽ ചട്ടിയിൽ നട്ട ചെടികൾ നിരത്തുന്ന രീതി നമ്മുടെ നാട്ടിൽ കാണാറുണ്ട്. ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ് മെറ്റൽ ആർട്ടിനൊപ്പം ചെടികൾ ഉൾപ്പെടുത്തുന്ന പുതിയ രീതി. ഭിത്തിക്ക് യോജിക്കുന്ന രേഖാചിത്രം തയാറാക്കി, ചെടികൾ നടാനുള്ള സംവിധാനംകൂടി ഉൾപ്പെടുത്തി, ഇരുമ്പുചട്ടം നിർമിക്കുന്നവരുടെ സഹായത്തോടെ ഈ കലാരൂപം ഒരുക്കാം. വണ്ണം കുറഞ്ഞ കമ്പി ഉപയോഗിച്ചുള്ള രൂപമാണ് കൂടുതൽ ഭംഗി. വൃക്ഷങ്ങളുടെയോ പക്ഷിമൃഗാദികളുടെയോ മത്സ്യത്തിന്റെയോ ആകൃതി നൽകാം. അല്ലെങ്കിൽ പല വലുപ്പത്തിലുള്ള വൃത്തങ്ങൾ, ചതുരം, സമചതുരം, ത്രികോണം തുടങ്ങിയവയാകാം. ആകൃതി ചുമരിനു ചേരുന്നതായിരിക്കണം. ചുവർചിത്രംപോലെ ചട്ടത്തിനുള്ളിൽ നിർമിച്ചെടുത്ത ആര്‍ട്ട്‌വർക്കിന്റെ ഭാഗമായും ചെടികൾ ഉൾപ്പെടുത്താം. ചട്ടിയിൽ നട്ട ചെടികൾക്ക് നല്ല ഭാരം ഉള്ളതുകൊണ്ട് മെറ്റൽ ആര്‍ട്ട് ചുവരിലേക്കു ബലമായി ഉറപ്പിക്കണം.
ഭിത്തി അലങ്കരിക്കാൻ മെറ്റൽ കലാരൂപങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇവയില്‍ ചട്ടികൾ ഇറക്കിവയ്ക്കാൻ പറ്റിയ, തള്ളിനിൽക്കുന്ന വളയങ്ങളോ തട്ടുകളോ വെൽഡ് ചെയ്തു ചേർത്ത് അവയില്‍ ചട്ടിയിൽ നട്ട ചെടികള്‍ വയ്ക്കാം. മെറ്റൽ ആർട്ടിന്റെ ഭംഗിക്ക് കോട്ടം തട്ടാത്ത വിധത്തില്‍വേണം ചെടികൾ ഉൾപ്പെടുത്താൻ. സെക്കന്റ് ഹാൻഡ് ഇരുമ്പുസാധനങ്ങൾ വിൽക്കുന്ന കടകളില്‍നിന്നു ചിലപ്പോൾ ഈ ആവശ്യത്തിനു പറ്റിയവ ലഭിച്ചേക്കും. ഇവ നന്നായി പെയിന്റ് ചെയ്തു ചെടിച്ചട്ടി തൂക്കാനുള്ള വളയങ്ങളും പിടിപ്പിച്ച് ഉപയോഗിക്കാം. കലാരൂപത്തിനു ചേരുന്ന വിധത്തിലുള്ള ചട്ടികളും ചെടികളും തിരഞ്ഞെടുക്കണം. കറപ്പുനിറമുള്ള ആര്‍ട്ട്‌വർക്കിന് കറുത്ത ചട്ടികളും ഇളം നിറത്തിൽ ഇലകളും പൂക്കളും ഉള്ള ചെടികളുമാണ് യോജിച്ചത്.
ചെടികൾ തിരഞ്ഞെടുക്കുമ്പോള്‍
ചട്ടം വയ്ക്കുന്നിടത്തെ പ്രകാശത്തിന്റെ അളവ് മനസ്സിലാക്കി വേണം ചെടികൾ തിരഞ്ഞെടുക്കാൻ. അധികം വലുപ്പം വയ്ക്കുന്ന ചെമ്പരത്തി, റോസ് തുടങ്ങിയ ചെടികൾ ഒഴിവാക്കുക. ഒതുങ്ങിയ പ്രകൃതമുള്ളവയാണ് നല്ലത്. 3 - 4 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്തു ഡെൻഡ്രോബിയം, ഡാൻസിങ് ഗേൾ തുടങ്ങിയ ഓർക്കിഡുകൾ, ഡയാന്തസ്, മരിഗോൾഡ്, പെറ്റൂണിയ തുടങ്ങിയ വാർഷിക പൂച്ചെടികൾ, മിനിയേച്ചർ നന്ത്യാർവട്ടം, ചെത്തി, കൊങ്ങിണി തുടങ്ങിയ കുറ്റിച്ചെടികൾ എന്നിവ നന്ന്. പാതി തണലുള്ളിടത്ത് അലങ്കാര ഇലച്ചെടികളാണ് വേണ്ടത്. ഒതുക്കമുള്ള ഇലച്ചെടികളായ അഗ്ളോനിമ, ഡാർഫ് പീസ് ലില്ലി, മണി പ്ലാന്റ്, സിങ്കോണിയം, റിയോ, ബോസ്റ്റൺ ഫേൺ, ആഫ്രിക്കൻ വയലറ്റ് എല്ലാം തിരഞ്ഞെടുക്കാം. പകരം അത്രകണ്ട് നനയും ശ്രദ്ധയും ആവശ്യമില്ലാത്ത മാമിലേറിയ, എക്കിനോ കാക്ടസ്, പോപ്‌കോൺ കാക്ടസ്, സ്റ്റാർ കാക്ടസ്, മിനിയേച്ചർ സ്‌നേക് പ്ലാന്റ്, കറ്റാർവാഴയുടെ അലങ്കാര ഇനം, സീ സീ പ്ലാന്റിന്റെ കുള്ളന്‍ ഇനം തുടങ്ങി സെക്ക്യൂലന്റ് ചെടികൾ മാത്രമുള്ള രൂപഘടനയും നൽകാം. അതുപോലെ ഒരേ വിധത്തിൽ നനയും സൂര്യപ്രകാശവും ആവശ്യമുള്ള ഓർക്കിഡുകൾ മാത്രം ഉപയോഗിച്ചുള്ള വോൾ ഗാർഡനും ഒരുക്കിയെ ടുക്കാം. ഞാന്നു പടർന്നു വളരുന്ന ചെടികളായ മണി പ്ലാന്റ്, ടർട്ടിൽ വൈൻ, റസ്സീലിയ, സ്പൈഡർ പ്ലാന്റ്, പത്തുമണി ചെടി, ലിപ്സ്റ്റിക് പ്ലാന്റ് ഇവ മാത്രം ഉപയോഗിച്ചും ഭിത്തിക്ക് പച്ചപ്പ് നൽകാം.
നട്ടുവളർത്താൻ ചട്ടിയോ മിശ്രിതമോ ഒന്നും ആവശ്യമില്ലാത്ത എയർ പ്ലാൻറ്സ് ഇത്തരം സംവിധാനത്തിൽ അനായാസം പരിപാലിക്കാനാകും. ചുവരിനു യോജിക്കുന്ന ചട്ടമൊരുക്കി അതി നുള്ളിൽ ബലമുള്ള കമ്പികൾ ഉപയോഗിച്ചു വലിപ്പമുള്ള കള്ളികൾ തയാറാക്കണം. ഈ കമ്പിക ളിലേക്ക് എയർ പ്ലാന്റ്‌സ് യഥേഷ്ടം കെട്ടി ഉറപ്പിക്കുകയോ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിക്കുകയോ ആകാം. പാതി തണലും നല്ല വായുസഞ്ചാരവുമുള്ള ഇടങ്ങളിലാണ് ഇത് തയാറാക്കേണ്ടത്. എയർ പ്ലാന്റുകളിലെ റ്റില്ലാൻസിയ ഇനങ്ങള്‍ ഇതിന് ഏറ്റവും യോജ്യം. നന വളരെ ശ്രദ്ധിച്ചു മാത്രം.
അടുക്കളയുടെ അടുത്ത് ഭാഗികമായി സൂര്യപ്രകാശം കിട്ടുന്ന ഭിത്തിയിൽ ഇത്തരം ചുവർ ഉദ്യാനം തയാറാക്കി അതിൽ പൊതിന, മല്ലി, ഉള്ളി, റോസ്‌മേരി, കാരറ്റ്, ആഫ്രിക്കൻ മല്ലി തുടങ്ങി പാചകാ വശ്യത്തിനുള്ള ചെടികൾ വളര്‍ത്താം. വെർട്ടിക്കൽ ഗാർഡനിലെന്നപോലെ കുറുകിയ തണ്ടും നിറയെ ഇലകളുമുള്ളവയാണ് മെറ്റൽ ആർട്ടിലേക്കും യോജിച്ചത്. നല്ല വളർച്ചയായതും ആരോഗ്യമുള്ളതുമായ ചെടികൾ നടുക. ചട്ടിയുടെ ഭാരം കുറയ്ക്കാൻ പ്ലാസ്റ്റിക് ചട്ടികൾ ആണ് നല്ലത്. ഗുണനിലവാരമുള്ള ചകിരിച്ചോറും, ആറ്റുമണലും, ചുവന്ന മണ്ണും ഒരേ അളവിൽ കലർത്തിയെടുത്തതിൽ വളമായി എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും അല്‍പം കുമ്മായവും ചേർത്തു നടീൽമിശ്രിതം തയാറാക്കാം.
പരിപാലനം
ചെടികൾ വളരാൻ തുടങ്ങിയാൽ വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 19 :19 :19 ഒരു ലീറ്റർ വെള്ളത്തിൽ 2 ഗ്രാം എന്ന അളവിൽ, മാസത്തിൽ ഒരിക്കൽ, ചെടി മുഴുവനായി തളിച്ച് നൽകാം. ഭാരം കുറഞ്ഞ ജൈവവളമായ മണ്ണിരക്കമ്പോസ്റ്റ് അല്ലെങ്കിൽ നന്നായി ഉണങ്ങിയ ആട്ടിൻ കാഷ്ഠം മിശ്രിതത്തിൽ നേരിട്ട് ചേര്‍ക്കാം. ചുവരിൽ വളരുന്ന ഇത്തരം ചെടികൾക്ക് ഒച്ചിന്റെ ശല്യം കുറയും. ആവശ്യമെങ്കിൽ ചട്ടിയുള്‍പ്പെടെ മാറ്റി പുതിയ ചെടികള്‍ വയ്ക്കാം.
English summary: Metal Garden Art