കോതമംഗലം വാരപ്പെട്ടി പുല്ലൻ വീട്ടിൽ ബെന്നി 8 വർഷങ്ങൾക്കു മുൻപ് കട്ട് ഫ്ലവർ, കട്ട് ഫോളിയേജ് ആവശ്യത്തിനായി അഞ്ചര ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്തു പുഷ്പക്കൃഷി ആരംഭിച്ചപ്പോൾ നാട്ടുകാർക്ക് സംശയം, ഇയാളുടെ ബുദ്ധിക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. എല്ലാവരും റബറും, പൈനാപ്പിളും മറ്റും കൃഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം വാരപ്പെട്ടി പുല്ലൻ വീട്ടിൽ ബെന്നി 8 വർഷങ്ങൾക്കു മുൻപ് കട്ട് ഫ്ലവർ, കട്ട് ഫോളിയേജ് ആവശ്യത്തിനായി അഞ്ചര ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്തു പുഷ്പക്കൃഷി ആരംഭിച്ചപ്പോൾ നാട്ടുകാർക്ക് സംശയം, ഇയാളുടെ ബുദ്ധിക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. എല്ലാവരും റബറും, പൈനാപ്പിളും മറ്റും കൃഷി ചെയ്യുമ്പോൾ ഇയാള്‍ വേറിട്ടൊരു കൃഷിക്ക് തുനിഞ്ഞിറങ്ങിയത് അതുകൊണ്ടല്ലേ എന്ന നാട്ടുകാരുടെ സംശയം ന്യായം. എന്നാല്‍ ഇന്നു സ്ഥിതിയാകെ മാറിയിരിക്കുന്നു;  ബെന്നിയുടെ പൂക്കൾക്കും ഇലകൾക്കും ദേശഭേദമില്ലാതെ എല്ലായിടത്തും ഡിമാന്‍ഡ്. 

സോങ് ഓഫ് ജമൈക്ക, മസ്സാൻജിയാന, സാനഡു, മോൻസ്റ്റീറ തുടങ്ങിയ ഇലച്ചെടികൾ കൃഷി ചെയ്ത ബെന്നി അവയ്ക്കു സ്വയം വിപണി കണ്ടെത്തുകയായിരുന്നു.  ഇതിനിടയിലാണ്  കാമിനി എന്ന കട്ട് ഫോളിയേജ് ഇനത്തെക്കുറിച്ച് അറിഞ്ഞത്. കേരളത്തിലെ പുഷ്പാലങ്കാര രംഗത്ത് നല്ല ഡിമാൻഡുള്ള കാമിനി നല്ല പങ്കുമെത്തുന്നതു ബെംഗളൂരുവില്‍നിന്നാണ് വരുന്നതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഈ ചെടിയുടെ തൈകൾ എവിടെ കിട്ടും, നമ്മുടെ നാട്ടിൽ വളർത്താൻ സാധിക്കുമോ എന്നിങ്ങനെ അന്വേഷണം തുടര്‍ന്നു.  അക്കാലത്ത് ഒരു ശവസംസ്കാരച്ചടങ്ങിൽ സംബന്ധിക്കാന്‍  പെരുമ്പാവൂരിലെ ഒരു പള്ളിസെമിത്തേരിയിൽ ചെന്നപ്പോൾ അവിടെ ഈ ചെടി നല്ല കരുത്തോടെ വളർന്നുനിൽക്കുന്നത് കണ്ടു. അപ്പോള്‍ വ്യക്തമായി; നമ്മുടെ കാലാവസ്ഥയിലും  ഈ ചെടി നന്നായി വളരുമെന്ന്. പിന്നീടു തേടിയതു കാമിനിയുടെ തൈകൾ. ബെംഗളൂരുവില്‍നിന്നു തൈകള്‍ കിട്ടി. 

ADVERTISEMENT

ബെന്നിയുടെ കൃഷിയിടത്തിൽ ഇന്ന് ആയിരത്തിലേറെ വളര്‍ച്ചയെത്തിയ  ചെടികൾ. എല്ലാറ്റില്‍നിന്നും കട്ട് ഫോളിയേജ് ആവശ്യത്തിനു തലപ്പെടുക്കുന്നു. കേരളത്തിൽ ഈ  ഇനം വാണിജ്യാടി സ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ വളരെ കുറവാണ്. അതുകൊണ്ടുതന്നെ കാമിനിയുടെ ഇലകൾക്ക് ആവശ്യക്കാരേറെയുണ്ട്. ഒന്നര മീറ്റർ നീളമുള്ള ഒരു തലപ്പിന് 10 രൂപ കിട്ടും. തൈകളും വിൽക്കുന്നുണ്ട്. 

കോഴിക്കാഷ്ഠം, ചാണകപ്പൊടി, ഗോമൂത്രം, ചാണകം, തൊഴുത്ത്‌ കഴുകിയ വെള്ളം എല്ലാം ഒരുമിച്ചു ശേഖരിച്ച് ചെടികൾക്കു വളമായി നൽകുന്നു. നനയ്ക്കാന്‍ സ്പ്രിങ്ക്ലർ സംവിധാനം.  കൃഷിയിൽ സഹായത്തിനു  ഭാര്യ ഷൈജിയുമുണ്ട്. കട്ട് ഫ്ലവർ ആവശ്യത്തിനായി ബീഹൈവ് ജിൻജർ, ടോർച്ച് ജിൻജർ, ഹെലിക്കോണിയ സെക്സി പിങ്ക്, ട്രോപിക്സ് എന്നിവയും ഇവിടെ കൃഷിചെയ്തു വരുന്നു. പാട്ടത്തിനെടുത്ത സ്ഥലമാണെങ്കിൽപോലും പുഷ്പക്ക‍ൃഷി ലാഭകരമാണെന്നു ബെന്നിയുടെ അനുഭവം.

ADVERTISEMENT

ഫോൺ: 9447744581

English summary: Kamini Plant Cultivation