കേരളത്തിലുണ്ടൊരു താമരഗ്രാമം... രുചിക്കാം താമര സർബത്തും താമരത്തണ്ട് തോരനും
അൽപം താമരപ്പൂ ചമ്മന്തി ആയാലോ. അല്ലെങ്കിൽ താമര സ്ക്വാഷ്, താമരത്തണ്ട് തോരൻ, താമര വിത്തിന്റെ പൗഡർ കൊണ്ടുള്ള ഹെൽത്ത് ഡ്രിങ്ക്... തിരുനാവായ താമര ഗ്രാമമാകുകയാണ്. താമരപ്പൂക്കളിൽ നിന്ന് ജീവിതം കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്ന ഒരു കൂട്ടം കർഷകരുണ്ടിവിടെ. അവരിതാ ഒരു ഉത്സവവും സംഘടിപ്പിച്ചിരിക്കുന്നു, താമര

അൽപം താമരപ്പൂ ചമ്മന്തി ആയാലോ. അല്ലെങ്കിൽ താമര സ്ക്വാഷ്, താമരത്തണ്ട് തോരൻ, താമര വിത്തിന്റെ പൗഡർ കൊണ്ടുള്ള ഹെൽത്ത് ഡ്രിങ്ക്... തിരുനാവായ താമര ഗ്രാമമാകുകയാണ്. താമരപ്പൂക്കളിൽ നിന്ന് ജീവിതം കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്ന ഒരു കൂട്ടം കർഷകരുണ്ടിവിടെ. അവരിതാ ഒരു ഉത്സവവും സംഘടിപ്പിച്ചിരിക്കുന്നു, താമര മഹോത്സവം. താമര എന്നു കേട്ടാൽ തന്നെ പൂക്കൾ മനസിൽ വിരിയും. എന്നാൽ പൂ വിൽപന എന്നതിനപ്പുറം താമരയുടെ മൂല്യവർധിത ഉൽപന്നങ്ങളുമായാണ് പുതുതലമുറക്കർഷകരുടെ വരവ്. ഇതുവഴി താമരക്കൃഷി ലാഭകരമാക്കാനുള്ള വഴികൾ തേടുകയാണ് ഈ മേഖലയും താമരക്കൃഷിയെ ജീവിതോപാധിയായി കാണുന്ന കർഷകരും.
വളർച്ചയെത്തിയ താമരപ്പൂക്കളെ കൊച്ചു വള്ളങ്ങളിൽ സഞ്ചരിച്ച് പറിച്ചെടുത്ത് പായ്ക്ക് ചെയ്ത് ക്ഷേത്രങ്ങളിലും ഫ്ലവർ സ്റ്റാളുകളിലും എത്തിക്കുന്നതായിരുന്നു ഇത്ര കാലം ഇവർ ചെയ്തു കൊണ്ടിരുന്നത്. അതിനപ്പുറം ഒരു വിപണനസാധ്യത ആരും ചിന്തിച്ചിട്ടുമില്ല. എന്നാൽ നഷ്ടക്കണക്കുകളായിരുന്നു ഇത്ര കാലവും ഇവരുടെ കണക്കു പുസ്തകത്തിൽ. ചെലവില്ലാതെ വരുമ്പോൾ ഇതേ പൂക്കൾ വാഴയുടെയും തെങ്ങിന്റെയും ചുവട്ടിൽ വളമായി മാറും.
എന്നാൽ താമരയെ ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുക എന്ന ആശയത്തെ പ്രവർത്തികമാക്കാനു ള്ള ശ്രമത്തിന്റെ ഭാഗമായാണ് താമര മഹോത്സവം. ഒപ്പം താമര പൂക്കൾ, ചെടികൾ, എന്നിവയുടെ വിൽപനയും താമരയുടെ ഔഷധ ഗുണങ്ങളുടെ പ്രചാരണവും ലക്ഷ്യം വയ്ക്കുന്നു. താമരത്തണ്ടു തോരൻ, താമരപ്പൂ സ്ക്വാഷ്, സർബത്ത്, ജ്യൂസ്, ചമ്മന്തി, ചിപ്സ്, മൊട്ട് ഉപയോഗിച്ച് പൊക്കവട, വേര് കൊണ്ടുള്ള കൊണ്ടാട്ടം തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണത്തിനുള്ള സാങ്കേതിക വിദ്യ കാർഷിക സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിനു പുറത്ത് താമരപ്പൂവിൽ നിന്നുള്ള സുഗന്ധത്തിന്റെ എക്സ്ട്രാക്ട് വേർതിരിച്ചെടുക്കുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. അവിടേക്ക് ആവശ്യത്തിന് താമര പൂക്കൾ എത്തിച്ചു കൊടുക്കാനായാൽ തന്നെ കർഷകർക്ക് മുടക്കു മുതൽ തിരിച്ചു കിട്ടുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. താമരപ്പൂ കർഷകരുടെ സഹകരണ സംഘം രൂപീകരിക്കാനും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള വേദിയുണ്ടായാൽ തിരുനാവായ കേന്ദ്രമായി ജീവിക്കുന്ന താമരക്കർഷകർക്ക് അത് ഗുണകരമാകും.
തിരുനാവായ കേന്ദ്രമായി പ്രവർത്തിക്കുന്ന റീഎക്കോ എന്ന സംഘടനയും കൃഷി വകുപ്പും ചേർന്നാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. തിരുനാവായയിലെ നൂറോളം താമരക്കർകരുടെ കൂട്ടായ്മയാണ് താമര മഹോത്സവം സംഘടിപ്പിക്കുന്നത്. താമരപ്പൂക്കളുടെ വിപണനത്തിനും സംസ്കരണത്തിനും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമിതിക്കുമൊപ്പം തിരുനാവായയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനും ഇവർ ആലോചിക്കുന്നു. തോണിയാത്ര, താമരപ്പൂ പാടങ്ങളിലൂടെ സന്ദർശനം, തുടങ്ങിയവയും താമര മഹോത്സവത്തിന്റെ ഭാഗമായി നടത്തും.
പലരാജ്യങ്ങളും താമര ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിൽ മുൻപന്തിയിലാണെന്ന് കൃഷി ശാസ്ത്രജ്ഞൻ പി.കെ. അബ്ദുൽ ജബ്ബാർ പറഞ്ഞു. ചൈന താമരത്തണ്ട് ഉപയോഗിച്ച് ‘കിൻചി’ എന്നു വിളിക്കുന്ന രുചികരമായ ഭക്ഷ്യവിഭവം ഉണ്ടാക്കുന്നുണ്ട്. കേരളത്തിന് പുറത്ത് താമരപ്പൂവിൽ നിന്നുള്ള സത്ത് ഉപയോഗിച്ച് പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. താമര ഇല കിടപ്പു രോഗികൾക്കുണ്ടാകുന്ന വൃണങ്ങൾ കരിയുന്നതിന് ഉപയോഗിക്കാമെന്ന പരമ്പരാഗത അറിവും പുതുതലമുറയ്ക്ക് പകർന്നു നൽകേണ്ടതുണ്ട്– അബ്ദുൽ ജബ്ബാർ പറഞ്ഞു.
English summary: Value Added Products from Lotus Flower