വീടു വയ്ക്കാൻപോലും സ്ഥലം കിട്ടാൻ ബുദ്ധിമുട്ടുള്ള നമ്മുടെ നാട്ടിൽ, വിശേഷിച്ച് പട്ടണങ്ങളിൽ പൂന്തോട്ടം പലർക്കും കിട്ടാക്കനിയാണ്. വീടിന്റെ ടെറസിലോ ബാൽക്കണിയിലോ ഉള്ള സൗകര്യത്തിൽ തങ്ങൾക്കിഷ്ടപ്പെട്ട പൂച്ചെടികളും മറ്റ് അലങ്കാരച്ചെടികളും ചട്ടികളിൽ വളർത്തി ഉദ്യാനമെന്ന സ്വപ്നം സഫലമാക്കുന്നവരാണ് നമ്മളിൽ

വീടു വയ്ക്കാൻപോലും സ്ഥലം കിട്ടാൻ ബുദ്ധിമുട്ടുള്ള നമ്മുടെ നാട്ടിൽ, വിശേഷിച്ച് പട്ടണങ്ങളിൽ പൂന്തോട്ടം പലർക്കും കിട്ടാക്കനിയാണ്. വീടിന്റെ ടെറസിലോ ബാൽക്കണിയിലോ ഉള്ള സൗകര്യത്തിൽ തങ്ങൾക്കിഷ്ടപ്പെട്ട പൂച്ചെടികളും മറ്റ് അലങ്കാരച്ചെടികളും ചട്ടികളിൽ വളർത്തി ഉദ്യാനമെന്ന സ്വപ്നം സഫലമാക്കുന്നവരാണ് നമ്മളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടു വയ്ക്കാൻപോലും സ്ഥലം കിട്ടാൻ ബുദ്ധിമുട്ടുള്ള നമ്മുടെ നാട്ടിൽ, വിശേഷിച്ച് പട്ടണങ്ങളിൽ പൂന്തോട്ടം പലർക്കും കിട്ടാക്കനിയാണ്. വീടിന്റെ ടെറസിലോ ബാൽക്കണിയിലോ ഉള്ള സൗകര്യത്തിൽ തങ്ങൾക്കിഷ്ടപ്പെട്ട പൂച്ചെടികളും മറ്റ് അലങ്കാരച്ചെടികളും ചട്ടികളിൽ വളർത്തി ഉദ്യാനമെന്ന സ്വപ്നം സഫലമാക്കുന്നവരാണ് നമ്മളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടു വയ്ക്കാൻപോലും സ്ഥലം കിട്ടാൻ ബുദ്ധിമുട്ടുള്ള നമ്മുടെ നാട്ടിൽ,  വിശേഷിച്ച് പട്ടണങ്ങളിൽ പൂന്തോട്ടം പലർക്കും കിട്ടാക്കനിയാണ്. വീടിന്റെ ടെറസിലോ ബാൽക്കണിയിലോ ഉള്ള സൗകര്യത്തിൽ തങ്ങൾക്കിഷ്ടപ്പെട്ട പൂച്ചെടികളും മറ്റ് അലങ്കാരച്ചെടികളും ചട്ടികളിൽ വളർത്തി ഉദ്യാനമെന്ന സ്വപ്നം സഫലമാക്കുന്നവരാണ് നമ്മളിൽ പലരും. പൂവിട്ടുനിൽക്കുന്ന അഡീനിയവും ഓർക്കിഡും ബോഗൻവില്ലയും ചെമ്പരത്തിയും എല്ലാം ഉൾപ്പെടുത്തി പൂന്തോട്ടത്തിന്റെ പ്രതീതി ടെറസിൽത്തന്നെ ഉണ്ടാക്കി യെടുക്കാം. ഇന്ന് വിപണിയിൽ ലഭ്യമായ ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ചട്ടിയും ചകിരിച്ചോറും പെർലൈറ്റും മണ്ണിരക്കമ്പോസ്റ്റും എല്ലാം ഉപയോഗിച്ച് ടെറസിനു കേടു വരാത്ത വിധത്തിൽ ചെടികൾ പരിപാലിക്കാനാവും. നാട്ടിൽ വന്നെത്തുന്ന പുതുപുത്തൻ പൂച്ചെടികളിൽ ഇഷ്ടപ്പെട്ടവയെല്ലാം ഇവിടെ നട്ടുവളർത്താൻ തിരഞ്ഞെടുക്കാം. 

നീർവാര്‍ച്ച ആവശ്യം

ADVERTISEMENT

ടെറസ് ഗാർഡൻ ഒരുക്കുന്നതിനു മുൻപ് വെള്ളം വേഗത്തിൽ വാർന്നുപോകുന്ന തരത്തിൽ ടെറസിന് ആവശ്യമായ ചെരിവ് നൽകണം. ചോർച്ച തടയാൻ കോട്ടിങ് ഇടണം. ഈ ആവരണം ആറു മാസത്തിലൊരിക്കൽ പുതുക്കുന്നതു കൊള്ളാം. ടെറസിന്റെ നിലത്ത് ടൈൽ വിരിക്കുന്നതും ഈ ആവശ്യത്തിന് ഉപകരിക്കും. ചെടി നട്ട ചട്ടികൾ നിലത്തു നേരിട്ടുവയ്ക്കാതെ ടൈലിന്റെ അല്ലെങ്കിൽ ഗ്രാനൈറ്റിന്റെ കഷണങ്ങൾക്കു മുകളിൽ വേണം വയ്ക്കാൻ. ഇത് ചട്ടികളിൽനിന്നുള്ള അധിക ജലം നിലത്തു തങ്ങിനിൽക്കാതെ  വാർന്നുപോകാൻ ഉപകരിക്കും. ടെറസിന്റെ ഒരു ഭാഗത്ത് യുവി ഷീറ്റ് ഉപയോഗിച്ചുള്ള മഴമറ ഉണ്ടെങ്കിൽ ഇതിനുള്ളിൽ മഴക്കാലത്ത് അഡീനിയം, അഗ്ലോനിമ, കള്ളിച്ചെടികൾ, ഓർക്കിഡുകൾ ഇവയെല്ലാം മഴകൊള്ളാതെ സംരക്ഷിക്കാം. ചെടികൾ പ്ലാസ്റ്റിക് ചട്ടിയിൽ വളർത്തിയാൽ ചെടിക്കു നൽകുന്ന വെള്ളം മിശ്രിതത്തിൽനിന്നു വേഗത്തിൽ നഷ്ടപ്പെടാതിരിക്കും. 

ചെടികൾക്ക് തുള്ളിനനയാണ് ഉചിതം. വെള്ളം ലാഭിക്കുന്നതിനൊപ്പം ടെറസിൽ അനാവശ്യമായി വെള്ളം തങ്ങിനിൽക്കുന്നത് ഒഴിവാക്കാനുമാകും. ഓർക്കിഡ്, കള്ളിച്ചെടികൾ, വള്ളിച്ചെടികൾ തുടങ്ങിയവ തൂക്കുചട്ടികളിൽ വളർത്തിയാൽ നിലത്തു കൂടുതൽ ചെടികൾ കൂടി  ഉൾപ്പെടുത്താനാകും. ഉദ്യാനത്തിൽ നിലത്തു വളർത്തുന്ന ചെടികളെ ശല്യംചെയ്യുന്ന ഒച്ച്, ചിതൽ ഇവയൊന്നും മേൽത്തട്ടിലുള്ള ചെടികൾക്ക് ശല്യമായി ഉണ്ടാകാറില്ല. ടെറസിൽ പരിപാലിക്കുന്ന ചെടികൾക്ക് കഴിയുന്നതും രാസവളങ്ങൾ ഒഴിവാക്കണം. രാസവളങ്ങൾ വാർക്കയ്ക്കു ബലക്ഷയമുണ്ടാക്കും. വീടിനു മുകളിൽ ചെടികൾ വളർത്തിയാൽ താഴെ മുറിക്കുള്ളിലെ ചൂട് നന്നായി കുറയും. 

കുമിൾ, ബാക്ടീരിയ രോഗങ്ങളും ചെറുപ്രാണികൾ വഴിയുള്ള കീടബാധയും നിലത്തു വളർത്തുന്ന ചെടികളിലെന്നപോലെ ടെറസിലുള്ള ചെടികൾക്കും കാണാം. മേൽത്തട്ടിൽ ചട്ടിയിൽ വളർത്തുന്ന ചെടികൾക്ക് കാറ്റ് വലിയൊരു പ്രശ്നമാണ്. കമ്പു കോതിനിർത്തിയാൽ ഒരു പരിധിവരെ ചെടികളെ പടിഞ്ഞാറൻ കാറ്റിൽനിന്നു രക്ഷിക്കാനാവും. പടിഞ്ഞാറുവശത്ത് താഴെനിന്നു 4–5 അടി ഉയരത്തിൽ പച്ചത്തണൽവല കെട്ടിയാൽ ശക്തമായ പടിഞ്ഞാറൻ കാറ്റിൽനിന്നു ചെടികളെ സംരക്ഷിക്കാം. കൂടാതെ, ചെടികളുടെ പുറകിലുള്ള നെറ്റിന്റെ പച്ചനിറം പൂക്കളും വർണ ഇലകളും  എടുത്തുകാണിക്കുകയും ചെയ്യും. ടെറസിൽ ചെടികൾ വളർത്തുന്ന ഭാഗത്തെല്ലാം ആവശ്യത്തിന്  പ്രകാശം നൽകിയാൽ പകൽ എന്നപോലെ രാത്രിയിലും ഇവയുടെ പരിപാലനം സുഗമമായി ചെയ്യാൻ സാധിക്കും. മേൽത്തട്ടിൽ ചെടികൾ വളർത്തുമ്പോൾ നിലത്തു വളർത്തുന്നതിൽനിന്നു വ്യത്യസ്തമായി പ്രത്യേക ശ്രദ്ധയും ശുശ്രൂഷയും ആവശ്യമാണ്. തിരഞ്ഞെടുത്ത ഏതാനും അലങ്കാരച്ചെടികളുടെ മേൽത്തട്ടിലെ പരിപാലനം മനസ്സിലാക്കാം.

ബോഗൻവില്ല

ADVERTISEMENT

വള്ളിച്ചെടിയായി വളരുന്ന ബോഗൻവില്ല കമ്പുകോതി കുറ്റിച്ചെടിയായി വേണം മേൽത്തട്ടിൽ വളർത്താൻ. ചെടി നന്നായി പൂവിടാൻ വർഷത്തിൽ രണ്ടു തവണ കൊമ്പു കോതണം. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് ചെടിയുടെ കമ്പുകൾ താഴ്ത്തി മുറിച്ചു നിർത്തണം. രണ്ടാമത്തെ കമ്പുകോതൽ മഴ കഴിഞ്ഞ് ഒക്ടോബർ മാസം ചെയ്യാം. പുതുതായി ഉണ്ടായ ഇളംകമ്പുകൾ മാത്രം ഈ സമയത്തു നീക്കംചെയ്താൽ മതി. ടോർച്ച് ഗ്ലോ ഇനം പ്രത്യേക പരിചരണമില്ലാതെതന്നെ കുറ്റിച്ചെടിയായി കുറെ നാൾ പരിപാലിക്കാൻ സാധിക്കും. ബോഗൻവില്ല പൂവിടാൻ വേപ്പിൻപിണ്ണാക്കും കപ്പലണ്ടിപ്പിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത് നല്ലതാണ്. 

ടെറസിൽ നല്ല വെയിൽ കിട്ടുന്ന ഇടത്താണ് ഈ പൂച്ചെടി പരിപാലിക്കേണ്ടത്. ഒന്നര അടി വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടിയാണ് ബോഗൻവില്ല നട്ടു വളർത്താൻ യോജിച്ചത്. വലുപ്പമുള്ള ചട്ടിയിൽ ഒന്നിൽ കൂടുതൽ നിറത്തിൽ പൂക്കൾ ഉള്ള ചെടികൾ ഒരുമിച്ചു നട്ടു കൂടുതൽ മനോഹരമാക്കാം. 

ചെമ്പരത്തി

നല്ല വലുപ്പത്തിൽ പല വർണങ്ങളിലുള്ള പൂക്കളുമായി ചെമ്പരത്തിയുടെ നവീന ഇനങ്ങൾ  ലഭ്യമാണ്. മറ്റു പൂച്ചെടികളെക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതാണു ചെമ്പരത്തി. ദിവസവും ചെടികൾക്ക് ഇലചുരുട്ടിപ്പുഴു, മീലിബഗ്, വെള്ളീച്ച ഇവയുടെ ബാധയുണ്ടോ എന്നു നോക്കണം. കീടബാധയുണ്ടെങ്കിൽ‍ പെഗാസസ് കീടനാശിനി ഒരു ഗ്രാം / ലീറ്റർ വെള്ളത്തിൽ ലായനിയായി തളിച്ചു നൽകിയാൽ മതി. ചെടി വളർത്തുന്ന ചട്ടിയിൽ പൊഴിഞ്ഞുകിടക്കുന്ന ഇലയും പൂക്കളും അപ്പപ്പോൾ നീക്കംചെയ്യുന്നത് ഒരുപരിധി വരെ കീടബാധ ഒഴിവാക്കാൻ സഹായിക്കും. ചെടി കരുത്തോടെ വളരാൻ 18:18:18 രാസവളം മാസത്തിൽ ഒരിക്കൽ ലായനിയായി നൽകാം.  ബോഗൻവില്ലയിൽ എന്നപോലെ ചെമ്പരത്തിയിലും ചെടി നന്നായി പൂവിടാൻ കൊമ്പുകോതൽ പ്രധാനപ്പെട്ട പരിപാലനരീതിയാണ്. 2 മില്ലി ഗോമൂത്രം/ ലീറ്റർ വെള്ളത്തിൽ ലായനിയായി ഇലകളിൽ തളിച്ചുനൽകുന്നതും പൂവിടാൻ നല്ലതാണ്. നന്നായി വളരാൻ ഒരടി ചട്ടിയിലാണ് ചെമ്പരത്തി വളർത്തേണ്ടത്. 

ADVERTISEMENT

അഡീനിയം

പൂവിടും ബോൺസായ് ചെടിയായ അഡീനിയത്തിന്റെ നൂതന സങ്കര ഇനങ്ങൾ ഇന്ന് വിപണിയിൽ കിട്ടും. ഇവയെല്ലാം മേൽത്തട്ടിൽ നന്നായി പൂവിടും. അഡീനിയത്തിൽ കുള്ളൻ ബോൺസായ് പ്രകൃതം രൂപപ്പെടുത്താനും ഒപ്പം നന്നായി പൂവിടാനും കമ്പു കോതണം. മഴ കുറഞ്ഞ കാലാവസ്ഥയിൽ കമ്പു കോതാം. കമ്പ് താഴ്ത്തിവേണം മുറിക്കാൻ. ഇതിനുശേഷം കുമിൾനാശിനി കുഴമ്പുരൂപത്തിലാക്കിയത് മുറിഭാഗത്ത് തേച്ചു സംരക്ഷിക്കണം. കമ്പു കോതിയ ചെടി ഉൽപാദിപ്പിക്കുന്ന പുതിയ തളിർപ്പുകൾക്ക് കോൺടാഫ് കുമിൾനാശിനിയും ഒബ്റോൺ കീടനാശിനിയും തളിക്കുന്നത് പൂമൊട്ടു പൊഴിച്ചിലിനും പൂക്കളിൽ കാണുന്ന  മുരടിപ്പിനും പ്രതിവിധിയാണ്. ഈ പ്രയോഗം 15 ദിവസത്തിൽ ഒരിക്കൽ ആവർത്തിക്കുകയും വേണം. വർഷത്തിലൊരിക്കൽ 4 ഇഞ്ച് കനത്തിൽ മേൽമണ്ണ് നീക്കി ആട്ടിൻകാഷ്ഠവും ആറ്റുമണലും അൽപം ചകിരിച്ചോറും ചുവന്ന മണ്ണും കലർത്തിയ മിശ്രിതം നിറച്ചുകൊടുക്കണം. കപ്പലണ്ടിപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത് അഡീനിയം പൂവിടാൻ ഉപകരിക്കും. വെള്ളത്തിൽ പൂർണമായി ലയിക്കുന്ന 19:19:19 രാസവളം 2 ഗ്രാം / ലീറ്റർ വെള്ളത്തിൽ ലായനിയായി ഇലകളിൽ തളിച്ചു നൽകുന്നതും ചെടി കരുത്തോടെ വളരാനും പൂവിടാനും സഹായിക്കും.

അഗ്ലോനിമ

മഴവില്ലിന്റെ നിറത്തിൽ ഇലകളുമായി അഗ്ലോനിമ കാണാൻ വളരെ ഭംഗിയുള്ള അലങ്കാര ഇലച്ചെടിയാണ്. ടെറസിൽ യുവി ഷീറ്റ് ഉള്ള ഭാഗത്തു വളർത്താൻ പറ്റിയ ചെടിയാണ്. യുവി ഷീറ്റിനു താഴെ വളർത്തുന്ന ചെടികളുടെ ഇലകൾക്ക് നല്ല നിറവും ആരോഗ്യവും ഉണ്ടാകും. മിശ്രിതത്തിൽ ഈർപ്പം അധികമായാൽ വേഗത്തിൽ കേടുവന്നു നശിക്കുന്ന സ്വഭാവമാണ് ഈ ഇലച്ചെടിക്ക്. അതുകൊണ്ടുതന്നെ നന വളരെ പരിമിതമായി മതി. ചട്ടിയിൽ അധികമായി ആറ്റുമണൽ ചേർക്കുന്നത് മിശ്രിതത്തിലെ ഈർപ്പം നിയന്ത്രിക്കാൻ ഉപകരിക്കും. കൂടാതെ പ്ലാവിന്റെ ഉണങ്ങിയ ഇലപ്പൊടിയും അൽപം കുമ്മായവും ചേർക്കുന്നതും ഈ ചെടിയുടെ കരുത്തുള്ള വളർച്ചയ്ക്കു നന്ന്. വെള്ളത്തിൽ പൂർണമായി ലയിക്കുന്ന 19:19:19 രാസവളം 2 മില്ലി / ലീറ്റർ വെള്ളത്തിൽ ലായനിയായി ഇലകളിൽ തളിച്ചുനൽകുന്നത് കരുത്തുറ്റ വളർച്ചയ്ക്ക് ഉപകരിക്കും. ഒരടി വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടി മതി ഈ ചെടി വളർത്താന്‍. മിശ്രിതത്തിൽ കിടക്കുന്ന ഉണങ്ങിയ ഇലകൾ എല്ലാം നീക്കി ചട്ടിവൃത്തിയായി സൂക്ഷിക്കുന്നത് ചെടിയെ കീടബാധയിൽനിന്ന് ഒരു പരിധിവരെ സംരക്ഷിക്കും. വല്ലപ്പോഴും പൂവിടുന്ന അഗ്ലോനിമയുടെ പൂക്കൾ ആകർഷകമല്ല. പൂമൊട്ട് കാണുമ്പോൾത്തന്നെ നീക്കം ചെയ്യുന്നത് ചെടിയുടെ വളർച്ചയ്ക്ക് സഹായിക്കും.

English summary: How To Make Your Own Terrace Garden