ആലപ്പുഴയിൽ സൂര്യകാന്തിവസന്തം, മനം മയക്കും കാഴ്ചകാണാൻ സഞ്ചാരികളുടെ തിരക്ക്. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയും യുവ കർഷകനുമായ എസ്.പി. സുജിത്തിന്റെ സൂര്യകാന്തിപ്പാടത്താണ് സഞ്ചാരികളുടെ തിരക്ക്. രണ്ടര ഏക്കർ സ്ഥലത്ത് കൃത്യതാ കൃഷി രീതിയിൽ 8000 സൂര്യകാന്തിച്ചെടികളാണ് സുജിത്തിനുള്ളത്. കോഴിവളവും ചാണകപ്പൊടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴയിൽ സൂര്യകാന്തിവസന്തം, മനം മയക്കും കാഴ്ചകാണാൻ സഞ്ചാരികളുടെ തിരക്ക്. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയും യുവ കർഷകനുമായ എസ്.പി. സുജിത്തിന്റെ സൂര്യകാന്തിപ്പാടത്താണ് സഞ്ചാരികളുടെ തിരക്ക്.

രണ്ടര ഏക്കർ സ്ഥലത്ത് കൃത്യതാ കൃഷി രീതിയിൽ 8000 സൂര്യകാന്തിച്ചെടികളാണ് സുജിത്തിനുള്ളത്. കോഴിവളവും ചാണകപ്പൊടിയും അടിവളമായി ചേർത്ത് തടമെടുത്തശേഷം മൾച്ചിങ് ഷീറ്റ് വിരിച്ചു. ഇങ്ങനെ വിരിച്ച ഷീറ്റിൽ 40 സെ.മീ. അകലത്തിൽ സുഷിരമിട്ട് ഹൈബ്രിഡ് വിത്തുകൾ നടുകയായിരുന്നു. 

സുജിത്ത് സൂര്യകാന്തിത്തോട്ടത്തിൽ
ADVERTISEMENT

വിത്തു നടുമ്പോൾ 60 ദിവസംകൊണ്ട് ചെടികൾ പൂർണവളർച്ച നേടും. തൈകൾ നട്ടാൽ 45 ദിവസം മതി പൂർണ വളർച്ചയെത്താൻ. പൂവിട്ടാൽ രണ്ടാഴ്ചകൊണ്ട് വിളവെടുപ്പിന് പാകമാകുമെന്നും സുജിത്ത് പറയുന്നു. 

കഞ്ഞിക്കുഴിക്കടുത്ത് കുമാരപുരത്താണ് സുജിത്തിന്റെ സൂര്യകാന്തി തോട്ടം. നയനമനോഹര കാഴ്ചയായതിനാൽ സന്ദർശകരേറെയാണ്. ചെറിയൊരു ഫീസ് ഈടാക്കിയാണ് സുജിത്ത് തന്റെ തോട്ടം സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുള്ളത്. വിത്ത് പൂർണമായും മൂത്തുകഴിഞ്ഞാൽ ആട്ടി എണ്ണയാക്കാനാണ് തീരുമാനം.

ADVERTISEMENT

കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണവും പിന്തുണയുമാണ് കാർഷികമേഖലയിൽ തന്റെ നിലനിൽപ്പിനു കാരണമെന്നും സുജിത്ത് പറയുന്നു. 

ഫോൺ: 9495929729

ADVERTISEMENT

വിഡിയോ കാണാം

English summary: Sunflower Garden Alappuzha