ഉദ്യാനങ്ങളിൽ തരംഗമായി സങ്കരയിനം താമരകൾ: എന്തെല്ലാം ശ്രദ്ധിക്കണം?
താമര വീണ്ടും നാട്ടിലെ താരമാകുകയാണ്. ഉദ്യാനപ്പൊയ്കയിൽ മന്നനായി വാണിരുന്ന ആമ്പലിന്റെ കിരീടം ഇപ്പോൾ താമരയ്ക്കാണ്. മുൻപ് പാടത്തും വലിയ കുളങ്ങളിലും വളർത്തിയിരുന്ന നാടൻ താമരയിനങ്ങള്‍ക്കു പകരം ചെറിയ ബേസിനിൽപോലും പരിപാലിക്കാനാകുന്ന സങ്കരയിനങ്ങൾക്കാണ് ഇന്നു ഡിമാൻഡ്. മൈക്രോ, മീഡിയം ഇനങ്ങള്‍ മുതല്‍ 1000
താമര വീണ്ടും നാട്ടിലെ താരമാകുകയാണ്. ഉദ്യാനപ്പൊയ്കയിൽ മന്നനായി വാണിരുന്ന ആമ്പലിന്റെ കിരീടം ഇപ്പോൾ താമരയ്ക്കാണ്. മുൻപ് പാടത്തും വലിയ കുളങ്ങളിലും വളർത്തിയിരുന്ന നാടൻ താമരയിനങ്ങള്‍ക്കു പകരം ചെറിയ ബേസിനിൽപോലും പരിപാലിക്കാനാകുന്ന സങ്കരയിനങ്ങൾക്കാണ് ഇന്നു ഡിമാൻഡ്. മൈക്രോ, മീഡിയം ഇനങ്ങള്‍ മുതല്‍ 1000
താമര വീണ്ടും നാട്ടിലെ താരമാകുകയാണ്. ഉദ്യാനപ്പൊയ്കയിൽ മന്നനായി വാണിരുന്ന ആമ്പലിന്റെ കിരീടം ഇപ്പോൾ താമരയ്ക്കാണ്. മുൻപ് പാടത്തും വലിയ കുളങ്ങളിലും വളർത്തിയിരുന്ന നാടൻ താമരയിനങ്ങള്‍ക്കു പകരം ചെറിയ ബേസിനിൽപോലും പരിപാലിക്കാനാകുന്ന സങ്കരയിനങ്ങൾക്കാണ് ഇന്നു ഡിമാൻഡ്. മൈക്രോ, മീഡിയം ഇനങ്ങള്‍ മുതല്‍ 1000
താമര വീണ്ടും നാട്ടിലെ താരമാകുകയാണ്. ഉദ്യാനപ്പൊയ്കയിൽ മന്നനായി വാണിരുന്ന ആമ്പലിന്റെ കിരീടം ഇപ്പോൾ താമരയ്ക്കാണ്. മുൻപ് പാടത്തും വലിയ കുളങ്ങളിലും വളർത്തിയിരുന്ന നാടൻ താമരയിനങ്ങള്‍ക്കു പകരം ചെറിയ ബേസിനിൽപോലും പരിപാലിക്കാനാകുന്ന സങ്കരയിനങ്ങൾക്കാണ് ഇന്നു ഡിമാൻഡ്. മൈക്രോ, മീഡിയം ഇനങ്ങള്‍ മുതല്‍ 1000 ഇതളുള്ള സഹസ്രദള കമലംവരെ വ്യത്യസ്തമായ ഒട്ടേറെയിനങ്ങള്‍ ഇന്നു ലഭ്യമാണ്. നമ്മുടെ നാട്ടിൽ ഈയിടെ വിദേശ ഇനമായ സഹസ്രദള കമലം വിരിഞ്ഞത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ജലപ്പരപ്പിൽനിന്ന് ഉയർന്നു നിൽക്കുന്ന ഇലകൾക്കിടയിൽ തല ഉയർത്തിനിൽക്കുന്ന വലിയ താമരപ്പൂക്കൾ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. നിറയെ തേനും പൂമ്പൊടിയുമുള്ള പൂക്കൾ ചെറുതേനീച്ചയുടെ വിഹാരകേന്ദ്രങ്ങളാണ്.
താമരയുടെ 100നു മേൽ സങ്കരയിനങ്ങൾ ഇന്ന് വളർത്താന്‍ ലഭ്യമാണ്. ഇളം മഞ്ഞ പൂവുള്ള യെല്ലോ പിയോണി, പ്രെറ്റി യെല്ലോ, നിറയെ പിങ്ക് ഇതളുകളുമായി മിറക്കിൾ, കടും പിങ്ക് പൂക്കളുള്ള അമേരി പിയോണി, റെഡ് പിയോണി, സിയാം റൂബി, തൂവെള്ള പൂക്കളുമായി വൈറ്റ് പിയോണി, സ്നോ വൈറ്റ്, സഹസ്രദളവുമായി അൾട്ടിമേറ്റ് 1000 പെറ്റൽ, പിങ്ക് ക്ലൗഡ്, ഇളം മഞ്ഞയും പിങ്കും നിറങ്ങൾ ഇടകലർന്നുള്ള ഇതളുകളുമായി ചാമിങ് ലിപ്സ്, വെള്ളയും പച്ചയും ഇടകലർന്ന ഇതളുകളുമായി ഗ്രീൻ ആപ്പിൾ, കുഞ്ഞൻ പൂക്കളുള്ള പിങ്ക് മെഡോ മൈക്രോ, ലിയാങ്‌ലി മൈക്രോ ഇനം എല്ലാം നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. വ ലുപ്പമേറിയ അലങ്കാരക്കുളങ്ങളിലും ചെറിയ ബേസിനിലുമെല്ലാം അനായാസം പരിപാലിക്കാം. നാടൻ ഇനങ്ങളിൽനിന്നു വ്യത്യസ്തമായി ആണ്ടിൽ പല തവണ പൂവിടുന്നു മിക്ക സങ്കരയിനങ്ങളും.
നടുന്ന രീതി
ആമ്പലിൽനിന്നു വിഭിന്നമായി താമരയിൽ കിഴങ്ങ് ഉണ്ടാകാറില്ല. മണ്ണിനടിയിൽ പടർന്നു വളരുന്ന തണ്ടിൽനിന്നാണ് ജലപ്പരപ്പിനു മുകളിൽ കാണപ്പെടുന്ന ഇലകളും പൂക്കളും ഉണ്ടായിവരുന്നത്. ഈ തണ്ടാണ് താമരയുടെ നടീല്‍വസ്തു. നാടൻ ഇനങ്ങൾ വിത്തുപയോഗിച്ചു വളർത്തിയെടുക്കാമെങ്കിലും സങ്കരയിനങ്ങളിൽ വളരെ അപൂർവമായേ വിത്ത് ഉണ്ടായി വരൂ. ഇവ നട്ടാല്‍ മുളയ്ക്കുകപോലുമില്ല.
താമര പരിപാലിക്കേണ്ടത് 4-5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്താണ്. നടുന്ന തണ്ടിൽനിന്നു വേഗത്തിൽ തളിർപ്പുകൾ ഉണ്ടായി വരാനും നന്നായി പൂവിടാനും സൂര്യപ്രകാശം ആവശ്യമാണ്. 2-3 മുട്ടുകളും വളരുന്ന തലപ്പുമുള്ള തണ്ടുഭാഗമാണ് സങ്കരയിനം താമരയുടെ നടീല്‍വസ്തു. പ്ലാസ്റ്റിക് ബേസിൻ, പടുതക്കുളം, അലങ്കാരപ്പൊയ്ക എന്നിവയെല്ലാം താമരയുടെ സങ്കരയിനങ്ങൾ വളർത്താന്‍ പറ്റിയ ജലസംഭരണികള്‍.
നട്ടുവളർത്താനായി തിരഞ്ഞെടുത്ത സംഭരണിയുടെ അടി ഭാഗത്ത് ഒരു അടുക്ക് ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻകാഷ്ഠം നിരത്തണം. മുകളിലായി കട്ടയും കല്ലും നീക്കിയ ചുവന്ന മണ്ണ് അല്ലെങ്കിൽ പാടത്തെ ചെളി നിറയ്ക്കണം. എല്ലാം കൂടി 4-5 ഇഞ്ച് ഉയരം മതി. തണ്ടുഭാഗം മിശ്രിതത്തിനു മുകളിൽ കിടത്തിയിട്ട ശേഷം മേലേ അൽപം മണ്ണ് നിരത്തി മൂടണം. നടാനെടുത്ത തണ്ടിൽ വേരുകൾ ഇല്ലെങ്കിൽ ഇവ വേഗത്തിൽ ഉണ്ടായി വരാൻ പാത്രത്തിൽ നിറച്ച വെള്ളത്തിൽ തണ്ട് ഇറക്കി നല്ല വെയിൽ കിട്ടുന്നിടത്തു വച്ചാൽ മതി. വലിയ അലങ്കാരപ്പൊയ്കയിൽ മുഴുവനായി നടീൽമിശ്രിതം നിറയ്ക്കാത്ത ബേസിനിൽ തണ്ട് നട്ട് ചെടി വ ളരാൻ തുടങ്ങിയാൽ പൊയ്കയിലേക്ക് ഇറക്കിവയ്ക്കാം.
പരിപാലനം
തണ്ട് നട്ട ശേഷം സംഭരണിയിൽ 2- 3 ഇഞ്ച് ഉയരത്തിൽ വെള്ളം നിർത്തിയാൽ മതി. ഇലകൾ ജലപ്പരപ്പിനു മുകളിൽ വന്നാൽ വെള്ളത്തിന്റെ ആഴം കൂട്ടിക്കൊടുക്കാം; പരമാവധി ഒരടി വെള്ളം മതി. അധികം ആഴമായാൽ അടിത്തട്ടിൽ ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാതെ വളർച്ച സാവധാനമാകും, പൂവിടുന്നതു കുറയും. പൂവിടുന്നതിന്റെ സ്വഭാവമനുസരിച്ച് ട്രോപ്പിക്കൽ, ഹാർഡി എന്നീ 2 ഗണങ്ങളിൽപ്പെടുന്നു താമരയുടെ സങ്കരയിനങ്ങൾ. ട്രോപ്പിക്കൽ ഇനങ്ങൾ വർഷത്തിൽ പല തവണ പൂവിടുന്നു. ഹാർഡി ഇനങ്ങളാവട്ടെ, കാലാവസ്ഥ അനുസരിച്ചാണ് പുഷ്പിക്കുക. ട്രോപ്പിക്കലും ഹാർഡിയും തമ്മിൽ സങ്കരണം നടത്തി ഉരുത്തിരിച്ച ഹൈബ്രിഡ് ചെടികളും വിപണിയില്‍ ലഭ്യമാണ്.
നാടൻ ഇനങ്ങളുടെ പൂക്കൾക്ക് 2- 3 ദിവസത്തെ ആയുസ്സേ ഉള്ളുവെങ്കിൽ സങ്കരയിനങ്ങളുടെ പൂക്കൾ അനുകൂല കാലാവസ്ഥയിൽ 6 ദിവസം വരെ ചെടിയിൽ കൊഴിയാതെ നിൽക്കും. സങ്കരയിനങ്ങൾ വേഗത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യും. മിക്കവയും തണ്ടു നട്ടാൽ 2 മാസത്തി നുള്ളിൽതന്നെ പൂവിട്ടു തുടങ്ങും.
സഹസ്രദള കമലത്തിന്റെ രണ്ട് ഇനങ്ങളാണ് നമ്മുടെ നാട്ടിൽ ഏറെയും വളർത്തി വരുന്നത്. ഇവ തമ്മിൽ സസ്യപ്രകൃതി, പൂവിന്റെ ആകൃതി, ഇതളുകളുടെ എണ്ണം ഇവയിൽ വ്യത്യാസമുണ്ട്. മകുടത്തിന്റെ ആകൃതിയുള്ള ’അൾട്ടിമേറ്റ് 1000 പെറ്റൽ’ ഇനത്തിന്റെ പൂക്കള്‍ക്കാണ് കൂടുതൽ ഭംഗി. ഏറ്റവും അധികം ഇതളുകൾ ഉള്ളതും ഈയിനത്തിനാണ്. നമ്മുടെ കാലാവസ്ഥയിൽ മഴക്കാലത്താണ് അൾട്ടിമേറ്റ് ഇനം നന്നായി പൂവിടുക. മഴ തുടർന്നാൽ ചെടിയിൽ വീണ്ടും പൂക്കൾ കാണാം. ഈ ഇനം ഉൾപ്പെടെ താമരയിലെ ജംബോ ഹൈബ്രിഡ് ചെടികൾ എല്ലാം നല്ല വിസ്താരമുള്ള കുളത്തിൽ വളർത്തിയാലേ കൂടുതൽ പൂക്കൾ ഉൽപാദിപ്പിക്കൂ. വളർത്തുന്ന സംഭരണിയുടെ വലുപ്പ മനുസരിച്ചാണ് സങ്കരയിനം ചെടിയുടെ പ്രകൃതവും പൂക്കളുടെ വലുപ്പവും.
ചെടിയുടെ പ്രാരംഭ ദശയിലുള്ള വളർച്ചയ്ക്കായി നൈട്രജൻ അടങ്ങിയ ഡിഎപി രാസവളം വെള്ളത്തിൽ കലർത്തി നല്‍കാം. കൂടാതെ, ചെടി നന്നായി പൂവിടാന്‍ ഹ്യൂമിക്ക് ആസിഡ് ചേർന്ന എൻപികെ രാസവളവും പ്രയോഗിക്കാം. ജൈവവളങ്ങൾ അധികമായി നൽകുന്നത് വെള്ളത്തിൽ പായല്‍(ആൽഗ) വളർന്നുവരാനും ഇലതീനി ഒച്ചിനെ ആകര്‍ഷിക്കാനും കാരണമാകും.
താരതമ്യേന രോഗ-കീടശല്യം കുറവുള്ള താമരയിൽ വെള്ളത്തിൽ വളരുന്ന ഇലതീനി ഒച്ചാണ് മുഖ്യ കീടം. കാണുമ്പോൾതന്നെ ശേഖരിച്ച് ഉപ്പുലായനിയിലിട്ട് ഇവയെ നശിപ്പിക്കണം. കാബേജിന്റെ ഇലകൾ സംഭരണിയിലെ വെള്ളത്തിൽ ഇട്ടാൽ അതിൽ ഒച്ചുകൾ ധാരാളമായി വന്നു പറ്റിപ്പിടിച്ചിരിക്കും. ഇല ഉൾപ്പെടെ മുഴുവനായി ഉപ്പുലായനിയിൽ ഇട്ട് ഇവയെ കൂട്ടത്തോടെ നശിപ്പിക്കാം. സംഭരണിയിലെ വെള്ളത്തിൽ പായൽ അധികമായി വളർന്നുവന്നാൽ നീക്കം ചെയ്യാന്‍ കുമ്മായം ചെറിയ കിഴിയായി നേർത്ത തുണിയിൽ കെട്ടി വെള്ളത്തിൽ ഇറക്കിവച്ചാൽ മതി.
English summary: How To Grow Lotus Plant