കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കാക്കനാട്ടെ ഗവേഷണസ്ഥാപന(എൻപിഒഎൽ)ത്തില്‍ ശാസ്ത്രജ്ഞനായിരുന്ന എറണാകുളം തൃക്കാക്കര അമ്പാടത്തുവീട്ടിൽ വിശ്വംഭരന്‍ 2015ൽ വിരമിച്ചു. പെന്‍ഷനായപ്പോള്‍ ഇനി എന്തു ചെയ്യുമെന്ന ആകുലതയല്ല, മറിച്ച് താന്‍ അരുമകളായി വളർത്തുന്ന ഓർക്കിഡുകൾക്കൊപ്പം ചെലവഴിക്കാൻ ഇഷ്ടംപോലെ സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കാക്കനാട്ടെ ഗവേഷണസ്ഥാപന(എൻപിഒഎൽ)ത്തില്‍ ശാസ്ത്രജ്ഞനായിരുന്ന എറണാകുളം തൃക്കാക്കര അമ്പാടത്തുവീട്ടിൽ വിശ്വംഭരന്‍ 2015ൽ വിരമിച്ചു. പെന്‍ഷനായപ്പോള്‍ ഇനി എന്തു ചെയ്യുമെന്ന ആകുലതയല്ല, മറിച്ച് താന്‍  അരുമകളായി വളർത്തുന്ന ഓർക്കിഡുകൾക്കൊപ്പം ചെലവഴിക്കാൻ  ഇഷ്ടംപോലെ സമയം കിട്ടുമല്ലോയെന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്.  

സമീപത്തുള്ള ഓർക്കിഡ് നഴ്സറികളിൽനിന്ന് ഇഷ്ടപ്പെട്ട ഇനങ്ങളൊക്കെ വാങ്ങി ശേഖരം വിപുലീകരിക്കുകയാണ് ആദ്യം ചെയ്തത്. വീടിനു ചുറ്റും പരിപാലിച്ചുവന്ന ചെടികൾ കൂടാതെ, വീടിന്റെ ടെറസിലും തണലിനു മേൽക്കൂരയൊരുക്കി വീട്ടുവളപ്പിലും ഓർക്കിഡുകള്‍ നിറച്ചു. ഡെൻഡ്രോബിയം, കാറ്റ്ലിയ, ഫലനോപ്സിസ്, ഡാൻസിങ് ഗേൾ, കോക്കനട്ട് ഓർക്കിഡ്, ബാസ്‌കറ്റ് വാൻഡ, അസ്കോസെൻട്രം തുടങ്ങിയ ഇനങ്ങളിലായി 1700ൽപരം ഓര്‍ക്കിഡ് ചെടികളാണ് വിശ്വംഭരൻ ഇന്നു പരിപാലിക്കുന്നത്.  ഓൺലൈൻ വിപണി വഴിയും നൂതന ഇനങ്ങൾ വാങ്ങി നട്ടു. ഇവയിലേറെയും ഡാൻസിങ് ഗേളിന്റെ ഇനങ്ങള്‍.

വിശ്വംഭരൻ
ADVERTISEMENT

ഓർക്കിഡ് വളർത്തലില്‍ പല രീതികളും ശാസ്ത്രജ്ഞന്റെ ഗവേഷണബുദ്ധിയോടെ വിശ്വംഭരൻ പരീക്ഷിക്കാറുണ്ട്. ചെടിയുടെ വേരുകൾ ചകിരിച്ചോറിൽ പൊതിഞ്ഞ് ഡ്രിഫ്ട് വുഡിൽ കെട്ടിവച്ചു വളർത്തുന്ന രീതിയാണ് എല്ലാ ഇനങ്ങള്‍ക്കും ഏറ്റവും പറ്റിയതെന്ന് പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുന്നു അദ്ദേഹം. ചെടിയുടെ വേരുകൾക്ക് നല്ല വായുസഞ്ചാരം കിട്ടുന്നതു കൂടാതെ, ചീയൽരോഗം വരാതിരിക്കാനും ഒച്ചിന്റെ ശല്യം ഒഴിവാക്കാനും ഈ രീതി നല്ലതാണ്. ഫലനോപ്സിസ്, ഡാൻസിങ് ഗേൾ, വാൻഡ തുടങ്ങിയവയുടെ കിക്കി തൈകൾ വളർത്തി വലുതാക്കാനും ഏറ്റവും യോജിച്ചതാണ് ഈ മാർഗമെന്നു വിശ്വംഭരന്‍. 

രാസവളമായി എൻപികെ അടങ്ങിയ ‘ബാസ് ഫോളിയാർ’ ആണ്  ചെടികൾക്കു നൽകുന്നത്. പൂവിടാൻ കടലപ്പിണ്ണാക്കു പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചതും നൽകും. കടലപ്പിണ്ണാക്ക് പുളിപ്പിക്കുമ്പോഴുള്ള ദുർഗന്ധം അകറ്റാൻ ശർക്കര ചേർത്താൽ മതിയെന്നും വിശ്വംഭരന്‍ പറയുന്നു. മൺചട്ടിയിലാണ് ചെടികൾ നട്ടുവളർത്തുന്നത്. പ്ലാസ്റ്റിക് ചട്ടികളെ അപേക്ഷിച്ച് ഇവയില്‍ കൂടുതൽ സമയം ഈർപ്പം നിൽക്കും.

ADVERTISEMENT

നടീല്‍മിശ്രിതമായി മരക്കരി മാത്രം മതിയെന്ന് വിശ്വംഭരൻ. ചെടി മിശ്രിതം മാറ്റി നടുമ്പോൾ മുൻപ് ഉപയോഗിച്ച കരി കളയും. പൂര്‍ണമായും പുതിയ കരിയാണ് ഉപയോഗിക്കുക. ഇതുവഴി ഒച്ചിന്റെ ശല്യവും പായല്‍ വളര്‍ച്ചയും ഒരു പരിധിവരെ ഒഴിവാക്കാം. വേനൽക്കാലത്ത് ഹോസ് ഉപയോഗിച്ച് രാവിലെ മാത്രം ചെടി നന്നായി നനയ്ക്കും. വിശ്വംഭരനൊപ്പം അതേ സ്ഥാപനത്തില്‍ ശാസ്ത്ര ജ്ഞയായിരുന്ന ഭാര്യ ജയമ്മയ്ക്കും  ഓര്‍ക്കിഡുകളോട് ഇഷ്ടമാണ്. ചെടികൾ നനയ്ക്കുന്നതിനും മറ്റും ജയമ്മയും ഒപ്പമുണ്ട്. 

ഫോണ്‍: 9446075604

ADVERTISEMENT

English summary: ‘How I Built an Orchid Collection’: Retd DRDO Scientist With 1700+ Plants