വീട്ടുമുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം തയാറാക്കാൻ ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. പല നിറത്തിലും വൈവിധ്യത്തിലുമുള്ള പൂച്ചെടികളും പച്ചക്കറികളും നിറഞ്ഞ ഭംഗിയുള്ള ഉദ്യാനം അൽപം മനസുവച്ചാൽ ആർക്കും ചിട്ടപ്പെടുത്തി എടുക്കാവുന്നതേയുള്ളൂ. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം. 1. സ്ഥലം പ്രധാനം നിത്യവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടുമുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം തയാറാക്കാൻ ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. പല നിറത്തിലും വൈവിധ്യത്തിലുമുള്ള പൂച്ചെടികളും പച്ചക്കറികളും നിറഞ്ഞ ഭംഗിയുള്ള ഉദ്യാനം അൽപം മനസുവച്ചാൽ ആർക്കും ചിട്ടപ്പെടുത്തി എടുക്കാവുന്നതേയുള്ളൂ. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

1. സ്ഥലം പ്രധാനം

ADVERTISEMENT

നിത്യവും കാണാനും പരിചരിക്കാനും കഴിയുന്ന സ്ഥലത്തായിരിക്കണം ഉദ്യാനം തയാറാക്കേണ്ടത്. ആരുടെയും ശ്രദ്ധ എത്താത്ത സ്ഥലത്ത് ഉദ്യാനം തയാറാക്കിയാൽ അതുകൊണ്ട് പ്രയോജനമില്ലാതാകുമെന്ന് മാത്രമല്ല ചെടികൾക്ക് ആവശ്യമായ പരിചരണം നൽകാൻ കഴിഞ്ഞെന്നും വരില്ല.

2. സൂര്യനെ നോക്കുക

ഏതു ചെടിയുടെയും വളർച്ചയ്ക്കും പുഷ്പിക്കലിനും സൂര്യപ്രകാശത്തിനുള്ള പങ്ക് വളരെ വലുതാണ്. ഉദ്യാനത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

3. ജലലഭ്യത പ്രധാനം

ADVERTISEMENT

ജലലഭ്യതയുള്ള സ്ഥലത്ത് ഉദ്യാനം ചിട്ടപ്പെടുത്തുന്നതാണ് നല്ലത്. അനായാസം ചെടികൾക്ക് ജലസേചനം നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഈ ഹോബി ദിനചര്യയിൽനിന്ന് മാറാതെ നിൽ‍ക്കൂ. അധ്വാനം കൂടുതൽ വേണ്ടിവന്നാൽ കാലക്രമേണ ചെടികളോടുള്ള താൽപര്യം കുറയും.

4. നല്ല മണ്ണ്, നല്ല വളർച്ച

പോഷകസമ്പുഷ്ടമാണ് മണ്ണിലായിരിക്കണം ചെടികൾ നടേണ്ടത്. കമ്പോസ്റ്റ്, ചകിരിച്ചോറ്, മണ്ണ് തുടങ്ങിയവയൊക്കെ കൂട്ടിക്കലർത്തി നടീൽ മിശ്രിതം തയാറാക്കാം. ഓരോ ചെടിക്കും ഉചിതമായ നടീൽമിശ്രിതമാണെങ്കിൽ നന്ന്.

5. ഉചിതമായ ചട്ടികൾ

ADVERTISEMENT

ഉദ്യാനത്തിന്റെ ഭംഗിയിൽ ചെടിച്ചട്ടികൾക്കും പങ്കുണ്ട്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് ഭംഗിയുള്ളതും വിവിധ ആകൃതിയിലുള്ളതുമായ ചട്ടികൾ ക്രമീകരിക്കാം. ചെടികളുടെ വളർച്ച അനുസരിച്ചുവേണം ചട്ടികളുടെ വലുപ്പം തീരുമാനിക്കാൻ. 

6. വേണം അനുയോജ്യമായ ചെടികൾ

പ്രദേശത്തിനും കാലാവസ്ഥയ്ക്കും ഏറെ ഇണങ്ങുന്ന ചെടികളായിരിക്കണം പരിഗണിക്കേണ്ടത്. സൂര്യപ്രകാശം ഏറെ ആവശ്യമുള്ള ചെടികൾക്ക് സൂര്യപ്രകാശമുള്ള സ്ഥലവും കുറഞ്ഞ പ്രകാശം ആവശ്യമുള്ളയ്ക്ക് അതനുസരിച്ചുള്ള സ്ഥലവും നൽകാം. 

7. പുതയിടൽ നല്ലത്

ചെറിയ തോതിലെങ്കിലും പുത നൽകുന്നത് കളവളർച്ച തടയാനും മണ്ണിലെ ജലനഷ്ടം കുറയ്ക്കാനും സഹായിക്കും. ഉണങ്ങിയ പുല്ല്, കരിയില തുടങ്ങിയവയൊക്കെ പുതയിടാനായി ഉപയോഗിക്കാം.

8. വേണം കൃത്യമായ പരിചരണം

ചെടികൾക്കാവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ ലഭ്യമായെങ്കിൽ മാത്രമേ നല്ല രീതിയിൽ അവ വളരൂ. അതുകൊണ്ടുതന്നെ മണ്ണും ചെടിയും അറിഞ്ഞുള്ള വളപ്രയോഗം അവശ്യമാണ്. മാത്രമല്ല കൃത്യമായ നനയും വേണം.

English summary: Top Gardening Tips for Beginners