ഇൻഡോർ ചെടികൾ വാങ്ങാന്‍ മാത്രം ചെലവിടുന്നത് വർഷം 10 ലക്ഷം രൂപ; ഇതാ ഹസീനയുടെ വിസ്മയലോകം
‘വെറും 60 രൂപയ്ക്കു വാങ്ങിയ ഇൻഡോർ ചെടിയുടെ തൈകൾ വിറ്റാണു തുടക്കം. 8 വർഷം മുൻപു വാങ്ങിയ സെഡം എന്ന സക്കുലന്റ് ഇനം വളർന്നു വന്നപ്പോൾ കൗതുകം തോന്നി. ചിത്രം ഫെയ്സ്ബുക്കിലിട്ടപ്പോൾ ആവശ്യക്കാരേറെ. അങ്ങനെ ആദ്യ വിൽപന തുടങ്ങിയ ഞാന്‍ കഴിഞ്ഞ വർഷം 10 ലക്ഷം രൂപയോളമാണ് ചെടികൾ വാങ്ങാന്‍ ചെലവിട്ടത്’, തൈ ഒന്നിന്

‘വെറും 60 രൂപയ്ക്കു വാങ്ങിയ ഇൻഡോർ ചെടിയുടെ തൈകൾ വിറ്റാണു തുടക്കം. 8 വർഷം മുൻപു വാങ്ങിയ സെഡം എന്ന സക്കുലന്റ് ഇനം വളർന്നു വന്നപ്പോൾ കൗതുകം തോന്നി. ചിത്രം ഫെയ്സ്ബുക്കിലിട്ടപ്പോൾ ആവശ്യക്കാരേറെ. അങ്ങനെ ആദ്യ വിൽപന തുടങ്ങിയ ഞാന്‍ കഴിഞ്ഞ വർഷം 10 ലക്ഷം രൂപയോളമാണ് ചെടികൾ വാങ്ങാന്‍ ചെലവിട്ടത്’, തൈ ഒന്നിന് പന്തീരായിരവും പതിനാറായിരവുമൊക്കെ വിലയുള്ള ഫോളിയേജ് ആന്തൂറിയങ്ങളെ ലാളിച്ചുകൊണ്ട് ഹസീന പറയുന്നു. കൊട്ടാരക്കര ആവണീശ്വരത്തുള്ള ഹസീനയുടെ വീട്ടിലെ ചെടിക്കൂട്ടം ആദ്യമായി കാണുന്നവരുടെ മാത്രമല്ല, അമ്പതാം വട്ടം കാണുന്നവരുടെയും മനം മയക്കും. തണലിഷ്ടപ്പെടുന്ന ചെടിയിനങ്ങളുടെ അത്ര വിപുലവും വിസ്മയകരവുമായ ശേഖരമാണ് ഹിദായ ഗാർഡൻ.
സംരംഭം തുടങ്ങുന്ന കാലത്ത് ടർടിൽ വൈൻ, സെഡം തുടങ്ങിയവയായിരുന്നു ട്രെൻഡ്. പിന്നീടത് അഗ്ലോനിമ, കലാത്തിയ, അക്വാടിക് പ്ലാന്റ്സ് എന്നിവയിലെത്തി. പിന്നാലെ കാക്ടസ്, സക്കുലന്റ്, ഹോയ ഇനങ്ങൾ. തുടർന്ന് ഫിലോഡെൻഡ്രോൺ ഇനങ്ങളിലേക്ക്. ഇവയെല്ലാം ഇന്നും വിപണിയിൽ ശക്തം. ഇവയുടെ അപൂർവവും വിപുലവുമായ ശേഖരവുമുള്ള ഹസീന അതെല്ലാം കടന്ന് ഫോളിയേജ് ആന്തൂറിയങ്ങളിലേക്ക് എത്തിയിരിക്കുന്നു. വൻ വിലയും വിപണിമൂല്യവുമുള്ള, വിദേശ ഫോളിയേജ് ആന്തൂറിയങ്ങൾ കൈവശമുള്ള അപൂർവം സംരംഭകരിൽ ഒരാളാണിന്ന് ഹസീന. ഇക്വഡോറിൽനിന്നുൾപ്പെടെ ഇറക്കുമതി ചെയ്ത, പതിനായിരങ്ങൾ വിലയുള്ള ഫോളിയേജ് ആന്തൂറിയങ്ങളുണ്ട് ശേഖരത്തിൽ.
പൂക്കളുണ്ടാകുന്ന ആന്തൂറിയങ്ങൾ മലയാളിക്കു പരിചിതമാണ്. എന്നാൽ ഇലകളുടെ ഭംഗികൊണ്ടു മനം കുളിർപ്പിക്കുന്ന ഇനങ്ങൾ പരിചയമായി വരുന്നതേയുള്ളൂ. ഇലകളുടെ രൂപം, പ്രതല ഘടന, ഇലഞരമ്പുകൾ എന്നിവകൊണ്ടെല്ലാം വിസ്മയിപ്പിക്കുന്ന രൂപഭംഗിയുണ്ട് ഫോളിയേജ് ആന്തൂറിയങ്ങൾക്ക്. അപൂർവ ഇനങ്ങൾക്ക് രാജ്യാന്തരവിപണിയിൽ 60,000–70,000 രൂപവരെ വിലയുണ്ടെന്നു ഹസീന.
ആന്തൂറിയം ലക്‌ഷൂറിയൻസ്, ആന്തൂറിയങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന വേറെക്യൂൻ, ആന്തൂ റിയങ്ങളുടെ രാജാവായ വെച്ചി എന്നിങ്ങനെ ഹസീനയുടെ ശേഖരത്തിലുള്ള ഫോളിയേജ് ആന്തൂ റിയം ഇനങ്ങളിൽ പലതിന്റെയും തൈ ഒന്നിന് 12,000 രൂപയിലേറെ വില വരും. ഇലകൾ ഒരു മീറ്ററിലധികം നീളത്തിൽ വളരുന്ന അപൂർവ ഇനങ്ങളാണ് വേറെക്യൂൻ, വെച്ചി എന്നിവ. ഇവയുടെ തന്നെ നാരോ ഫോം, സൂപ്പർ നാരോ ഫോം ഇനങ്ങൾ തമ്മിൽപോലും വിലയിൽ ആയിരങ്ങളുടെ അന്തരം വരും. 30,000 രൂപവരെ വിലയെത്തും ആന്തൂറിയം റിഗാലെയിലെ അപൂർവ ഇനങ്ങൾക്ക്. റിഗാലെ സ്ട്രൈപ്സ്, റിഗാലെ എഎഫ്എഫ് തുടങ്ങി ഇന വൈവിധ്യങ്ങൾ പലതുണ്ട്.
വടക്കേ ഇന്ത്യയാണ് ഹസീനയുടെ മുഖ്യ വിപണി. കേരളത്തിലെ ചെടിപ്രേമികളുടെ കൂട്ടത്തിലും ഫോളിയേജ് ആന്തൂറിയങ്ങൾ തേടുന്നവരുടെയും ഉയർന്ന തുക മുടക്കി വാങ്ങുന്നവരുടെയും എണ്ണമേറുന്നുണ്ടെന്നു ഹസീന. ഫോളിയേജ് ആന്തൂറിയങ്ങൾക്കും ഫിലോഡെൻഡ്രോൺ ഇനങ്ങൾക്കുമാണ് വിപണിയിൽ ഇന്ന് ഏറ്റവുമധികം മൂല്യമെന്നും ഹസീന പറയുന്നു.
എത്ര അപൂർവ ഇനമായാലും വിപണിയിൽ ടിഷ്യുകൾച്ചർ തൈകൾ വിപുലമായി എത്തുന്നതോടെ വില കുറയും. എന്നാൽ എല്ലാ ഇനങ്ങളിലും ടിഷ്യുകൾച്ചർ വിദ്യ ഫലിക്കണമെന്നില്ല. അങ്ങനെയുള്ളവയുടെ തൈകൾക്ക് എന്നും മോഹവിലതന്നെ. അതെല്ലാം പരിഗണിച്ചു വേണം ചെടിവിപണിയിൽ പണം മുടക്കാനെന്നു ഹസീന. രാജ്യാന്തരവിപണി നിരന്തരം നിരീക്ഷിച്ചാണ് ഹസീന ചെടി തിരഞ്ഞെടുക്കുന്നതും മുതലിറക്കുന്നതും. വിപണിയിലെ ട്രെൻഡുകൾ ഒരു മുഴം മുൻപേ തിരിച്ചറിയാനും അതിന് അനുസരിച്ച് ചെടികൾ കണ്ടെത്തി നേട്ടമുണ്ടാക്കാനും കഴിയുന്നത് അതുകൊണ്ടാണ്.
ഫോൺ: 8921939101
English summary: During the course of a year, this woman spends 10 lakhs on indoor plants