പെർഫ്യൂമിനെക്കാൾ സുഗന്ധമുള്ള പൂക്കൾ വിരിയുന്ന പൂച്ചെടിയാണ് ‘ഇന്നലെ ഇന്ന് നാളെ.’ അൃതായത് Yesterday Today Tomorrow. ഇനിയുമുണ്ടിതിന് പേരുകൾ; Morning Noon and Night / Sunday Monday Tuesday / Kiss Me Quick. ശാസ്ത്രീയ നാമം: Brunfelsia grandiflora ബ്രസീലാണ് സ്വദേശം, മനം കവരുന്ന നിർമലമായ സുഗന്ധം. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർഫ്യൂമിനെക്കാൾ സുഗന്ധമുള്ള പൂക്കൾ വിരിയുന്ന പൂച്ചെടിയാണ് ‘ഇന്നലെ ഇന്ന് നാളെ.’ അതായത് Yesterday Today Tomorrow. ഇനിയുമുണ്ടിതിന് പേരുകൾ; Morning Noon and Night / Sunday Monday Tuesday / Kiss Me Quick. ശാസ്ത്രീയ നാമം: Brunfelsia grandiflora

ബ്രസീലാണ് സ്വദേശം, മനം കവരുന്ന നിർമലമായ സുഗന്ധം. ഒരു ചെടിയിൽ 3 നിറമുള്ള പൂക്കൾ. വിരിയുമ്പോൾ പർപ്പിൾ നിറം, തുടർന്ന് ലാവൻഡറും പിന്നീട് വെള്ളയുമായി നിറം മാറുന്നു. 3 ദിവസങ്ങളായാണ്  നിറംമാറ്റം. അതായത് ‘ഇന്നലെ’ പർപ്പിൾ നിറം. രണ്ടാം ദിവസമായ ‘ഇന്ന്’ ലാവെൻഡർ ഷേഡിലേക്കുള്ള മാറ്റം. മൂന്നാം ദിവസമായ ‘നാളെ’ ഈ പൂക്കൾ വെളുത്ത നിറത്തി ലേക്കു മാറും. ചെടിയിൽ പൂക്കൾ വിരിയുന്നത് പല ഘട്ടങ്ങളായാണല്ലോ. അതുകൊണ്ടുതന്നെ ഒരേ സമയം മൂന്നു നിറത്തിലുള്ള പൂക്കളും ചെടിയിലുണ്ടാവും. കണ്ണിനിമ്പമുള്ള കാഴ്ച തന്നെ.

ADVERTISEMENT

കടുത്ത വെയിലേൽക്കരുത്. ഭാഗികമായി തണലുള്ള സ്ഥലത്ത് നന്നായി വളരും. രാവിലത്തെ സൂര്യപ്രകാശം കിട്ടുന്ന സ്‌ഥലമാണ് ഉത്തമം. ഹൃദയഹാരിയായ സുഗന്ധമുള്ളതിനാൽ ബെഡ് റൂമിനോട് ചേർന്ന് പുറത്തു നട്ടു വളർത്തിയാൽ മുറിക്കുള്ളിൽ സദാ നല്ല സുഗന്ധം നിറയും.

മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി / ജൈവവളം (2:1) എന്നിവ ചേർന്ന നടീൽമിശ്രിതം ഉപയോഗിക്കാം.

ADVERTISEMENT

ദിവസത്തിൽ ഒരിക്കൽ നനയ്ക്കണം. മാസത്തിൽ ഒരിക്കൽ ജൈവവളം. ലഘു പരിചരണം  മതി.  നന്നായി പൂവിടാൻ ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ കൊടുക്കുക. വർഷത്തിലൊരിക്കൽ കമ്പു കോതി (pruning) വളർച്ച നിയന്ത്രിക്കുക. സ്റ്റെം കട്ടിങ് വഴി പുതിയ തൈകൾ ഉണ്ടാക്കാം. 

മനം കവരുന്ന മണമുണ്ടെന്നതു ശരി തന്നെ, പക്ഷേ, ശ്രദ്ധിക്കുക, ഈ ചെടിയുടെ ഇലയോ പൂവോ ഒന്നും ഒട്ടും ഭക്ഷ്യയോഗ്യമല്ല.

ADVERTISEMENT

ഫോൺ: 9747829970  

വെബ്സൈറ്റ്: www.hugaplant.com

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT