ഒരൊറ്റ ചെടി മതി വീടിനെ മനോഹരമാക്കാൻ; നിത്യവും കണിയൊരുക്കി ഗോൾഡൻ കാസ്കേഡ്
കണിക്കൊന്നപ്പൂക്കളുടെ അതേ അഴകുള്ള വള്ളിപ്പൂച്ചെടിയിനമാണ് ഗോൾഡൻ കാസ്കേഡ് (Golden Cascade/ Nong Nooch Vine). മലമുകളിൽനിന്നു മന്ദമൊഴുകിയെത്തുന്ന വെള്ളച്ചാട്ടംപോലെ, സ്വർണ നിറമാർന്ന ‘പൂക്കൾ’ നിറഞ്ഞ ചെടിയിനം. നിറയെ ‘പൂത്തുലഞ്ഞു’ നിൽക്കുന്ന ഒരൊറ്റ ചെടി മതി വീടിനെ മനോഹരമാക്കാൻ. ബാൽക്കണിയിൽനിന്നോ

കണിക്കൊന്നപ്പൂക്കളുടെ അതേ അഴകുള്ള വള്ളിപ്പൂച്ചെടിയിനമാണ് ഗോൾഡൻ കാസ്കേഡ് (Golden Cascade/ Nong Nooch Vine). മലമുകളിൽനിന്നു മന്ദമൊഴുകിയെത്തുന്ന വെള്ളച്ചാട്ടംപോലെ, സ്വർണ നിറമാർന്ന ‘പൂക്കൾ’ നിറഞ്ഞ ചെടിയിനം. നിറയെ ‘പൂത്തുലഞ്ഞു’ നിൽക്കുന്ന ഒരൊറ്റ ചെടി മതി വീടിനെ മനോഹരമാക്കാൻ. ബാൽക്കണിയിൽനിന്നോ ടെറസ്സിൽനിന്നോ തോരണംപോലെ ഞാന്നു കിടക്കുമ്പോഴാണ് ഗോൾഡൻ കാസ്കേഡിന്റെ അസാധാരണ സൗന്ദര്യം തിരിച്ചറിയുക. അതുകൊണ്ടുതന്നെ സൺഷേഡുകളിൽ വച്ച പ്ലാന്റർ ബോക്സുകളിൽ നട്ടുവളർത്തുന്നതാണ് ഉചിതം. ടെറസ് ഗാർഡന്റെ ഗ്രില്ലുകൾ മനോഹരമാക്കാനും ഈ പൂച്ചെടിയിനം കൊള്ളാം. ഈ വള്ളിച്ചെടി കേരളത്തിൽ പ്രചാരത്തിലായിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. തായ്‌ലൻഡിൽനിന്നാണു വരവ്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഇണങ്ങി വളരും.
- വർഷം മുഴുവൻ ‘പൂക്കൾ’ വിടരുന്ന വള്ളിച്ചെടിയിനം. വാസ്തവത്തിൽ പൂക്കൾപോലെ തോന്നുന്നത് മഞ്ഞനിറത്തിലുള്ള തളിരിലകൾ ആണ്. ഒറ്റ നോട്ടത്തിൽ കാണാനാവാത്ത വിധം വളരെ ചെറിയ, വെളുത്ത പൂക്കളുമുണ്ട്. അതു പക്ഷേ, എളുപ്പം പൊഴിഞ്ഞു പോകും.
- തളിരുകളുടെ മഞ്ഞനിറം 2 മാസം വരെ നിൽക്കും. നിറം പിന്നീട് പച്ചയാകും. അപ്പോഴേക്കും പുതിയ തളിരു വരും. അങ്ങനെ നിത്യവും വിടരുന്ന കണിക്കൊന്നയായി തുടരും.
- നല്ല സൂര്യപ്രകാശം ആവശ്യം. മാർച്ച്-മേയ് മാസങ്ങളിലെ ഉയർന്ന ചൂട് ചിലപ്പോൾ ചെടിയെ തളർത്തിയേക്കാം. ഈ സമയം ഗ്രീൻ നെറ്റ് ഉപയോഗിച്ച് ഭാഗികമായ തണൽ നൽകുകയോ, വെയിൽ കുറഞ്ഞ ഭാഗത്തേക്കു ചെടി മാറ്റിവയ്ക്കുകയോ ചെയ്യാം.
- കീടാക്രമണം തീരെ കുറവായതുകൊണ്ട് പരിപാലനം എളുപ്പം.
- ദിവസവും നനയ്ക്കുക.
- തണ്ടു മുറിച്ചു നട്ട് പുതിയ തൈകളുണ്ടാക്കാം.
- മണ്ണ്, ചകിരിച്ചോർ, കംപോസ്റ്റ് (2:1:1) എന്നിവ നടീൽ മിശ്രിതമാക്കാം. ഇടയ്ക്ക് ജൈവവളങ്ങൾ നൽകാം. അല്ലെങ്കിൽ എൻപികെ മാസത്തിൽ ഒരിക്കൽ.
English summary: Golden Cascade for Garden