ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, മരമുല്ല, ഗന്ധരാജൻ തുടങ്ങിയ നാടന്‍ചെടികളോടു പുഷ്പപ്രേമികളുടെ ഇഷ്ടം ഒരിക്കലും തീരുന്നില്ല. കൂടുതല്‍ വര്‍ണ, വലുപ്പ വൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന സങ്കരയിനങ്ങള്‍ വന്നതോടെ പൂന്തോട്ടത്തിലെ താരങ്ങളായി ഇന്നും നാടന്‍ ചെടികള്‍ വിലസുന്നു. കാഴ്ചഭംഗി മാത്രമല്ല, ഇവയോടുള്ള

ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, മരമുല്ല, ഗന്ധരാജൻ തുടങ്ങിയ നാടന്‍ചെടികളോടു പുഷ്പപ്രേമികളുടെ ഇഷ്ടം ഒരിക്കലും തീരുന്നില്ല. കൂടുതല്‍ വര്‍ണ, വലുപ്പ വൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന സങ്കരയിനങ്ങള്‍ വന്നതോടെ പൂന്തോട്ടത്തിലെ താരങ്ങളായി ഇന്നും നാടന്‍ ചെടികള്‍ വിലസുന്നു. കാഴ്ചഭംഗി മാത്രമല്ല, ഇവയോടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, മരമുല്ല, ഗന്ധരാജൻ തുടങ്ങിയ നാടന്‍ചെടികളോടു പുഷ്പപ്രേമികളുടെ ഇഷ്ടം ഒരിക്കലും തീരുന്നില്ല. കൂടുതല്‍ വര്‍ണ, വലുപ്പ വൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന സങ്കരയിനങ്ങള്‍ വന്നതോടെ പൂന്തോട്ടത്തിലെ താരങ്ങളായി ഇന്നും നാടന്‍ ചെടികള്‍ വിലസുന്നു. കാഴ്ചഭംഗി മാത്രമല്ല, ഇവയോടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, മരമുല്ല, ഗന്ധരാജൻ തുടങ്ങിയ നാടന്‍ചെടികളോടു പുഷ്പപ്രേമികളുടെ ഇഷ്ടം ഒരിക്കലും തീരുന്നില്ല. കൂടുതല്‍ വര്‍ണ, വലുപ്പ വൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന സങ്കരയിനങ്ങള്‍ വന്നതോടെ പൂന്തോട്ടത്തിലെ താരങ്ങളായി ഇന്നും നാടന്‍ ചെടികള്‍ വിലസുന്നു.  

കാഴ്ചഭംഗി മാത്രമല്ല, ഇവയോടുള്ള തീരാസ്നേഹത്തിനു കാരണം. ഗൃഹവൈദ്യത്തിലെ ഉപയോഗം, കാലവ്യത്യാസമില്ലാതെ മഴയത്തുപോലും പൂവിടുന്ന പ്രകൃതം, ലളിതമായ പരിപാലനം, രോഗ-കീടബാധക്കുറവ് എല്ലാം ഇവയുടെ മെച്ചങ്ങള്‍. പല നിറത്തിൽ പൂക്കൾ ഉണ്ടാകുന്നതും അധികം ഉയരം വയ്ക്കാത്തതുമായതിനാല്‍ ഇവയുടെ സങ്കരയിനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ചട്ടിയിൽ വളർത്താനും പൂത്തടമൊരുക്കാനും അതിർവേലിക്കായുമെല്ലാം പറ്റിയ നാടൻ ചെടിയിനങ്ങൾ നഴ്സറികളിൽ സുലഭം. എല്ലാം തന്നെ കമ്പു മുറിച്ചു നട്ട് വളർത്താനും പറ്റും. 4-5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നതും വെള്ളം ഏറെ നേരം തങ്ങിനിൽക്കാത്തതുമായ ഇടങ്ങളിൽ നാടൻ പൂച്ചെടികളെല്ലാംതന്നെ വളർത്താം. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം പോലുള്ള വളങ്ങൾ കൊടുത്താല്‍ മതി നന്നായി പൂവിടുകയും ചെയ്യും. 

ADVERTISEMENT

ചെത്തി

നാടൻ ചുവന്ന ചെത്തി കൂടാതെ കൽക്കട്ട റെഡ്, കുള്ളൻ മഞ്ഞ, പിങ്ക് ഇനങ്ങൾ, മിനിയേച്ചർ ചെത്തി, വൃത്താകൃതിയിൽ ദളങ്ങളോടുകൂടി പൂക്കൾ ഉണ്ടാകുന്ന ഇനങ്ങള്‍, പച്ചയും മഞ്ഞയും ഇടകലർന്ന ഇലകളുള്ള ഇനങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. മിനിയേച്ചർ, കുള്ളൻ ഇനങ്ങൾക്കാണ് പൂത്തടം ഒരുക്കാൻ ഡിമാൻഡ്. കൽക്കട്ട റെഡും, നാടൻ ഇനവും പൂവേലിക്കായാണ് കൂടുതൽ ഉപയോഗിക്കുന്നത്. നാടൻ ചുവപ്പു ചെത്തിയിൽനിന്നു വിഭിന്നമായി കൽക്കട്ട റെഡിന്റെ ഇലകൾ വീതി കുറഞ്ഞ് നല്ല നീളത്തിലുള്ളതാണ്. കൈക്കുമ്പിളിൽ ഒതുങ്ങാത്തത്ര വലുപ്പമു ള്ള പൂങ്കുലയ്ക്ക് കടും ചുവപ്പു നിറം. അതിർവേലിക്കായി രണ്ടടിക്കു മേൽ ഉയരത്തിൽ വെട്ടിനിർത്തി പരിപാലിക്കാം. ഉയരത്തിൽ വളരുന്ന പിങ്ക് ഇനവും പൂവേലിക്കു നന്ന്. ഇലകളിൽ മഴക്കാലത്തു കാണുന്ന തുരുമ്പുപോലുള്ള കുമിൾബാധ ‘സാഫ്’പോലുള്ള കുമിൾനാശിനി പ്രയോഗിച്ച് അനായാസം നിയന്ത്രിക്കാം. മിനിയേച്ചർ, കുള്ളൻ ഇനങ്ങൾ ഉപയോഗിച്ച് പൂത്തടം ഒരുക്കുമ്പോൾ ഒരു ചതുരശ്ര അടിയിൽ 3 എണ്ണമെങ്കിലും നടണം. ഒരടി ഉയരത്തിൽ കൊമ്പുകോതി നിര്‍ത്തണം.  

നന്നായി കൊമ്പുകോതിയാൽ മാത്രമേ പുതിയ തളിർപ്പും പൂക്കളും ചെത്തിയിൽ ഉണ്ടാകൂ. പൂങ്കുലയിൽ വല കെട്ടി പൂമൊട്ടുകളെ ആക്രമിക്കുന്ന ചെറിയ പുഴുക്കളെ Lambda Cyhalothrin അടങ്ങിയ കീടനാശിനി പ്രയോഗിച്ച് ഒഴിവാക്കാം. ചിലതരം മണ്ണിൽ മിനിയേച്ചർ ചെടിയുടെ ഇലകൾ സൂക്ഷ്‌മ ലവണങ്ങളുടെ അഭാവംകൊണ്ട് മഞ്ഞളിച്ചു കൊഴിയാറുണ്ട്. മുട്ടയുടെ തോട് ഉണക്കി പൊടിച്ചത് നൽകാം അല്ലെങ്കിൽ വിപണിയിൽ ലഭ്യമായ സൂക്ഷ്മലവണങ്ങൾ അടങ്ങിയ വളം പ്രയോഗിക്കാം. 

ചെമ്പരത്തി

ADVERTISEMENT

എന്നെന്നും പൂന്തോട്ടത്തിലെ തിളങ്ങും താരമായ ചെമ്പരത്തിയുടെ നാടൻ ചുവപ്പ് ഇനത്തിനൊപ്പം പൂവേലി ഒരുക്കാനേറെ ഡിമാൻഡ് ഉള്ളവയാണ് മുളകു ചെമ്പരത്തി, കോറൽ ഹിബിസ്‌കസ്, വൈസ്റോയ്, ഷാരോൺ ഹിബിസ്‌കസ് ഇനങ്ങള്‍. കൂടാതെ ഹാവായ്, ഓസ്‌ട്രേലിയൻ ഇനങ്ങളും നമ്മുടെ നാട്ടിലെ ഉദ്യാനങ്ങളില്‍ നിത്യ വസന്തമൊരുക്കുന്നു. പുണെ, കൊൽക്കത്ത എന്നിവിടങ്ങളില്‍നിന്നെല്ലാമെത്തുന്ന ഹവായ്, ഓസ്‌ട്രേലിയൻ ഇനങ്ങളുടെ, ഉയരം കുറഞ്ഞ സസ്യപ്രകൃതവും ബഹുവർണങ്ങളിലുള്ള വലിയ പൂക്കളും ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. രാസവസ്തുക്കൾ പ്രയോഗിച്ച് ഉയരം കുറച്ചു വളർത്തിയെടുത്ത ഇവ നട്ടാൽ ക്രമേണ ഉയരമുള്ള ചെടിയായി മാറും. ഇത്തരം ചെമ്പരത്തികളിൽ ഗ്രാഫ്റ്റിങ് വഴിയേ തൈകൾ ഉണ്ടാക്കിയെടുക്കാനാവുകയുള്ളൂ.  

സമൃദ്ധമായി പൂവിടാന്‍ മഴക്കാലം തുടങ്ങുന്നതിനു തൊട്ടുമുൻപ് കമ്പുകൾ താഴ്ത്തി മുറിച്ച ശേഷം കുമിൾനാശിനി തളിച്ചു സംരക്ഷിക്കണം. ഇതുവഴി കൂടുതൽ കരുത്തുള്ള ശിഖരങ്ങൾ ഉണ്ടാകാനും  ചെടിയെ ഒതുങ്ങിയ സസ്യപ്രകൃതത്തില്‍ നിലനിര്‍ത്തി  പരിപാലിക്കാനും പറ്റും. വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് ഇവ നന്നായി പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത് പൂവിടാൻ സഹായിക്കുന്ന നല്ല  ജൈവവളമാണ്. എന്നാല്‍ മഴക്കാലത്ത് കഴിവതും ജൈവവളങ്ങൾ ഒഴിവാക്കി പകരം രാസവളമായ എൻപികെ 18:18:18 നൽകാം. 

ഇലചുരുട്ടിപ്പുഴുവാണ് ചെമ്പരത്തിയെ ബാധിക്കുന്ന മുഖ്യ കീടം. താരതമ്യേന ദുർബലപ്രകൃതമുള്ള സങ്കരയിനങ്ങളെയാണ് ഇവ ആക്രമിക്കുക. കീടബാധയാരംഭത്തിൽ കേടുവന്ന ഇലകൾ പുഴുവുൾപ്പെടെ വേർപെടുത്തിയെടുത്ത് നശിപ്പിക്കണം. ജീവാണു കീടനാശിനിയായ ബാസില്ലസ് തുറിൻജി യെൻസിസ്‌ (20 ഗ്രാം / ലീറ്റർ വെള്ളം) ചെടി മുഴുവനായി തളിച്ചുകൊടുക്കുന്നത് ഈ കീടത്തെ പൂർണമായി നീക്കം ചെയ്യാൻ നല്ലതാണ്. വേനൽക്കാലത്ത് ഇലയുടെ അടിഭാഗത്തും ചെടിയുടെ തണ്ടിലുമെല്ലാം വെളുത്ത നിറത്തിൽ നേർത്ത മണൽത്തരി പറ്റിപ്പിടിച്ചിരിക്കുന്നപോലെ വെള്ളീച്ചബാധ കാണാം. ചെടി താഴ്ത്തി കൊമ്പുകോതിയും  കീടങ്ങൾ കാണപ്പെടുന്ന ഭാഗത്തു തായോമെത്തോക്‌സാം അടങ്ങിയ കീടനാശിനി തളിച്ചുകൊടുത്തും ഇവയെ നിയന്ത്രിക്കാം. 

നന്ത്യാർവട്ടം

ADVERTISEMENT

വലിയ കുറ്റിച്ചെടിയുടെ പ്രകൃതമുള്ള നാടൻ നന്ത്യാർവട്ടത്തിന്റെ പൂക്കൾ നേത്രരോഗങ്ങൾക്കുള്ള വീട്ടുമരുന്നാണ്. വലുപ്പമേറിയ വെള്ള ഇലകളോടുകൂടിയത് കൂടാതെ പച്ച , മിനിയേച്ചർ ഗോൾഡൻ എന്നീ ഇനങ്ങളും ലഭ്യമാണ്. മിനിയേച്ചർ ഇനങ്ങൾ കൂട്ടമായി നട്ട് പൂത്തടം ഒരുക്കാം.  വലുപ്പമേറിയ ഇലകൾ ഉള്ളവ അതിർവേലിയായും നടാം. മിനിയേച്ചർ ഇനങ്ങളിൽ ഉണ്ടാകുന്ന പൂക്കളും ചെറുതായിരിക്കും, ഇവയുടെ മിനിയേച്ചര്‍ പ്രകൃതവും ഇലകളുമാണ് ചെടിയുടെ ഭംഗി. മിനിയേച്ചർ ഇനങ്ങൾ ആകർഷകമായ ആകൃതിയിൽ ടോപിയറി ചെയ്യാം. 

ആവശ്യത്തിന് വെയിൽ കിട്ടാത്തിടത്തു വളർത്തിയാൽ ഗോൾഡൻ മിനിയേച്ചർ ഇനത്തിലും വെള്ള ഇലകൾ ഉള്ള ഇനത്തിലും ഇലകളുടെ നിറം മങ്ങി അനാകര്‍ഷകമാകും. എല്ലാ ഇനങ്ങളും ആവശ്യാനുസരണം കമ്പു കോതി നിർത്തിയാൽ മാത്രമേ ഭംഗി കിട്ടൂ. ഇലതീനിപ്പുഴുവാണ് നന്ത്യാർവട്ടം ചെടിയുടെ മുഖ്യ ശത്രു. Lambda സൈക്ലോത്രിൻ കീടനാശിനി ഈ പുഴുവിനെ നിയന്ത്രിക്കാന്‍ ഫലപ്രദം. 

ഗന്ധരാജൻ

നനുത്ത സൗരഭ്യമുള്ള തൂവെള്ള പൂക്കളും, തിളക്കമാർന്ന കടും പച്ച ഇലകളുമുള്ള നിത്യഹരിത കുറ്റിച്ചെടി. ഒന്നിൽ കൂടുതൽ നിര ഇതളുകളുള്ള പൂക്കൾ രാത്രിയിലാണ് വിരിയുക. പണ്ട് നമ്മുടെ നാട്ടിലെ സ്ത്രീകൾ ഗന്ധരാജന്‍ പൂക്കൾ മുടിയിൽ ചൂടിയിരുന്നു. പൂക്കളുടെ സുഗന്ധത്തിനു  തലച്ചോറിനെയും ശരീരത്തെയും ശാന്തമാക്കാൻ കഴിവുള്ളതുകൊണ്ട് ഇതിന് അരോമ തെറപ്പിയിൽ നല്ല സ്ഥാനമുണ്ട്. എന്നാല്‍ ഗന്ധരാജൻ മലയാളിയുടെ പൂന്തോട്ടത്തിൽ ഇന്ന് അത്ര കാണാറില്ല. കമ്പു മുറിച്ച് അനായാസം വളർത്തിയെടുക്കാവുന്ന ഈ പൂച്ചെടി ഒറ്റയ്ക്കോ നിരയായോ നട്ടു പരിപാലിക്കാൻ നന്ന്. 6 - 8 അടി ഉയരത്തിൽ, ഗോളാകൃതിയിൽ വളരുന്ന ഈ കുറ്റിച്ചെടി നന്നായി കൊമ്പുകോതി നിർത്തിയാൽ മാത്രമേ നന്നായി പൂവിടുകയുള്ളൂ. അധികം ഉയരം വയ്ക്കാത്തതും ഇളം മഞ്ഞ അല്ലെങ്കിൽ പച്ച നിറത്തിൽ ഇലകളോടുകൂടിയതുമായ  സങ്കരയിനങ്ങളും   വിപണിയിൽ ലഭ്യമാണ്.

മരമുല്ല

കറിവേപ്പിന്റെ ജനുസ്സിൽപ്പെടുന്ന ഈ ചെറു പൂമരത്തിനു സസ്യപ്രകൃതിയിൽ കറിവേപ്പിനോട്  രൂപസാദൃശ്യമുണ്ട്. ഇലകൾ പൂർണമായി മറയുന്ന വിധത്തിൽ നിറയെ തൂവെള്ളപ്പൂക്കൾ വിരിഞ്ഞാൽ പിന്നെ ചുറ്റും ഹൃദ്യമായ സുഗന്ധം നിറയും. ഒരു പകലിന്റെ മാത്രം ആയുസ്സുള്ള പൂക്കൾ കൊഴിഞ്ഞാലാവട്ടെ,  മരത്തിനു ചുവട്ടിൽ വെള്ള പരവതാനി വിരിക്കും. കാമിനി എന്നു വിളിപ്പേരു ള്ള ഇനത്തിന്റെ ഇലകൾക്ക് പുഷ്‌പാലങ്കാരത്തിൽ നല്ല ഉപയോഗമുണ്ട്. അടുത്ത കാലത്തായി പുറ്റു പോലെ തീരെ ചെറിയ ഇലകളുമായി ഒരടിയിൽ താഴെ മാത്രം വലുപ്പത്തിൽ ഗോളാകൃതിയിൽ വള രുന്ന സങ്കരയിനവും ലഭ്യമാണ്. ചട്ടിയിൽ ബോൺസായ് ആകൃതിയിൽ പരിപാലിക്കാൻ പറ്റിയ ഈ ചെടി പക്ഷേ, പൂവിടാറില്ല. പരമ്പരാഗത മരമുല്ലയുടെ പൂവിടുന്ന മിനിയേച്ചർ ഇനവും വിപണിയിൽ ഉണ്ട്. ഇതും ചട്ടിയിൽ വളർത്താം, നേർത്ത സുഗന്ധമുള്ള പൂക്കൾ ഉണ്ടാകും.